
സംസ്ഥാന ബജറ്റ്: വള്ളിക്കുന്നിന് വികസന വിസ്മയങ്ങളുടെ തുടക്കം.
ധനമന്ത്രിയുടെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീഷൻ അവതരിപ്പിച്ച ബജറ്റ് വള്ളിക്കുന്നിൻ്റെ പ്രതീക്ഷകൾ വാനോളം ഉയർത്തുന്നതണെന്ന് ടി.വി ഇബ്രാഹിം എം.എൽ .എ അറിയിച്ചു. ഏറെ നാളത്തെ ആവശ്യമായ ഫയർസ്റ്റേഷൻ മണ്ഡലത്തിൽപ്രഖ്യാപിക്കപ്പെട്ടു. നാഷണൽ ഹൈവേ 66 കോഹിനൂറിൽ നിന്നും കോഴിക്കോട് വിമാന താവളത്തിലേക്ക് 7 കിലോമീറ്റർ ദൂരം കൊണ്ട് എത്തുന്ന എലിവേറ്റഡ് ഹൈവേയുടെ സാധ്യതാ പഠനത്തിന് ഒരു കോടി രൂപയും വകയിരുത്തി. സംസ്ഥാനത്തെ വിമാനനാവളങ്ങളെ കേന്ദ്രീകരിച്ച് കേരളത്തെ ഏഷ്യയിലെ തന്നെ പ്രധാന ഏവിയേഷൻ- ലോജിസ്റ്റിക്സ് ഹബ്ബായി വികസിപ്പിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ തിരഞ്ഞെടുത്ത നാല് വിമാനതാവളങ്ങളിൽ കരിപ്പൂരിലെ കോഴിക്കോട് വിമാനതാവളം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രാരംഭ പ്രവർത്തനങ്ങൾക്കായി 200 കോടി രൂപ വകയിരുത്തുകയും ചെയ്തു.
പൊതുമരാമത്ത് റോഡുകളായ തിരൂരങ്ങാടി – മുട്ടിച്ചിറ റോഡ്, സ്പിന്നിംങ്മിൽ – തൈക്കുണ്ട് റോഡ്, പാത്തികുഴി-തോട്ടശ്ശേരിയറ റോഡ്, ശോഭന ജംങ്ഷൻ കാട്ട് മൂച്ചി-,കാര്യാട് റോഡ് എന്നിവയുടെ നവീകരണത്തിന് 5 കോടി രൂപയും
തദ്ദേശ റോഡുകളായ പള്ളിക്കൽ – പുത്തൂർ – ഹൈസ്കൂൾ റോഡ്,
കാലിക്കറ്റ് യൂണിവേഴ്സിറ്റി – കടക്കാടുപാറ – ഒലിപ്രം കടവ് റോഡ്, വെളിമുക്ക്
പുല്ലിപ്പറമ്പ് – യു.പി.സ്കൂൾ റോഡ്, വരപ്പാറ – പുതിയ പറമ്പ്- പറച്ചിനിപ്പുറായ – മെങ്ങോളി മാട് റോഡ്, വെളിമുക്ക് – കൂഫ റോഡ്,പെരുവള്ളൂർ – കാക്കത്തടം – ചാത്ര തൊടി റോഡ് , ചേലേമ്പ്ര സിൽക്ക് പാലം കുറ്റിപ്പറമ്പ് റോഡ്, പതിമൂന്നാം മൈൽ പൈങ്ങോട്ടൂർ റോഡ് എന്നിവ നവീകരിക്കുന്നതിന് ബജറ്റിൽ 8 കോടി രൂപയും അനുവദിച്ചു. വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് കടലുണ്ടി നഗരം കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിന് രണ്ടര കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
വള്ളിക്കുന്ന് മണ്ഡലത്തിന് പൊതുവിൽ ഉപകാരപ്പെടുന്നതും ദീർഘകാലമായി ആവശ്യമുയർന്ന പല കാര്യങ്ങൾക്കും ബജറ്റ് പരിഹാരം കാണുന്നുണ്ട്. വില്ലേജുകളുടെ വിഭജനത്തിന് കമ്മീഷനെ വെയ്ക്കുന്നതും തീരദേശ പട്ടയം വിതരണം ചെയ്യുമെന്ന പ്രഖ്യാപനവും മണ്ഡലത്തിന് ഗുണകരമാണ്. തീരദേശ പട്ടയം കിട്ടാത്ത കാരണം കഷ്ടപ്പെടുന്ന ധാരാളം പേർ വള്ളിക്കുന്ന് പഞ്ചായത്തിലുണ്ട്. ഭവന രഹിതരായ മത്സ്യ തൊഴിലാളികൾക്കുള്ള ഭവന പദ്ധതിയുടെയും തിര സംരക്ഷണം, മത്സ്യ വള്ളങ്ങൾക്കുള്ള മണ്ണണ്ണ സബ്സിഡി ഉയർത്തിയതും ഈ മേഖലയിലെ സാധാരണക്കാർക്ക് ഗുണം ചെയ്യും.
അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം മലബാറിൽ പണിയാൻ 50 കോടി ബജറ്റിൽ നീക്കി വെച്ചിട്ടുണ്ട്. ഇത് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിന് ലഭിക്കാൻ പരിശ്രമിക്കുമെന്നും ടി.വി ഇബ്രാഹിം എം. എൽ. എ. പറഞ്ഞു.
വള്ളിക്കുന്ന് മണ്ഡലത്തിന് സംസ്ഥാന ബജറ്റിന്റെ വികസന സമ്മാനം.
കേരള സംസ്ഥാന ബജറ്റ് 2026 – വള്ളിക്കുന്ന് മണ്ഡലത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ
🔹 വള്ളിക്കുന്നിന് ഫയർ സ്റ്റേഷൻ
🔹 കോഹിനൂർ – കോഴിക്കോട് വിമാനത്താവളം എലിവേറ്റഡ് ഹൈവേ ദേശീയപാതയിലെ കോഹിനൂരിൽ നിന്ന് വിമാനത്താവളത്തിലേക്ക് എലിവേറ്റഡ് ഹൈവേ നിർമ്മാണത്തിന്റെ സാധ്യതാ പഠനത്തിന് ₹1 കോടി രൂപ
🛣️ ബജറ്റിൽ തുക വകയിരുത്തിയ പൊതുമരാമത്ത് വകുപ്പ് റോഡുകൾ.
1തിരൂരങ്ങാടി – മുട്ടിച്ചിറ റോഡിൽ തലപ്പാറ മുതൽ പാറക്കടവ് വരെ
2.സ്പിന്നിംഗ് മിൽ – കൈതകുണ്ട് റോഡ്
3.പാത്തിക്കുഴി – തോട്ടശ്ശേരിയറ റോഡ്
4.ശോഭന ജംഗ്ഷൻ – കാട്ടുമൂച്ചി – കാര്യാട് റോഡ്
🚧 ബജറ്റിൽ പണം അനുവദിച്ച തദ്ദേശ റോഡുകൾ
1.വെളിമുക്ക് – കൂഫ റോഡ് (മൂന്നിയൂർ)
2.പെരുവള്ളൂർ – കാക്കത്തടം – ചാത്രത്തൊടി റോഡ്
3.ചേലേമ്പ്ര – സിൽക്ക് പാലം – കുറ്റിപ്പറമ്പ് റോഡ്.
4.പതിമൂന്നാം മൈൽ – പൈങ്ങോട്ടൂർ റോഡ്
5.കാലിക്കറ്റ് യൂണിവേഴ്സിറ്റി – കടക്കാട്ടുപാറ – ഒലിപ്രം കടവ് റോഡ്.
6.പുല്ലിപ്പറമ്പ് യു.പി. സ്കൂൾ – ഹൈസ്കൂൾ റോഡ്
- പള്ളിക്കൽ കോളേജ് റോഡ് – പുത്തൂർ ഹൈസ്കൂൾ റോഡ്
8.വരപ്പാറ – പുതിയപറമ്പ് – പറച്ചിനിപ്പുറായ – ങ്ങോളിമാട് റോഡ്
✈️ കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്രാ വിമാനത്താവളത്തിന് നേട്ടം.
സംസ്ഥാനത്തിന്റെ ഏവിയേഷൻ ഹബ് പദ്ധതിയിൽ കോഴിക്കോട് വിമാനത്താവളവും ഉൾപ്പെടുത്തി.
ഇതിനായി അനുവദിച്ച ₹200 കോടി പാക്കേജിന്റെ ഗണ്യമായ വിഹിതം വിമാനത്താവള വികസനത്തിന് ലഭിക്കും.
🎣 തീരദേശ ജനതയ്ക്ക് ആശ്വാസം
✅ മത്സ്യതൊഴിലാളികൾക്ക് ഭവനസുരക്ഷാ പദ്ധതി
✅ തീരദേശ പട്ടയ വിതരണം
🏛️ ഭരണപരിഷ്കാരത്തിന് വഴിതെളിയും
✅ മൂന്നിയൂർ, പള്ളിക്കൽ വില്ലേജുകളുടെ വിഭജനം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് സഹായകമാകുന്ന വിധത്തിൽ ജില്ലാ/വില്ലേജ് പുനഃസംഘടന കമ്മീഷൻ