വേങ്ങര : മധുവിധു ആഘോഷിക്കാൻ പോയ നവവരൻ സ്കൂബ ഡൈവിങിനിടെ ശ്രീലങ്കയിലെ ട്രോങ്കോ മാലിയിൽ മരിച്ചു. പറപ്പൂർ ചേക്കാലി മാട് അഞ്ചുകണ്ടൻ കോയയുടെയും നസീദയുടെയും മകൻ മുഹമ്മദ് ഇർഫാൻ (28) ആണ് മരിച്ചത്. ഈ മാസം 8 ന് നിക്കാഹ് കഴിഞ്ഞ യുവാവ് ഭാര്യ ശിഫക്കും ബിസിനസ് പങ്കാളി കൊടുവള്ളി സ്വദേശി യുവാവിനും കുടുംബത്തിനുമൊപ്പം ശ്രീലങ്ക സന്ദർശിക്കാൻ പോയതായിരുന്നു. സ്കൂബ ഡൈവിങ്ങിനിടെ ഹൃദയാഘാതം ഉണ്ടായി മരണപ്പെടുകയായിരുന്നു എന്നാണ് അറിയുന്നത്. മയ്യിത്ത് നാട്ടിലെത്തിച്ച ശേഷം അരീക്കുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും.
നാട്ടിലെ സജീവ പൊതുപ്രവർത്തകനും കായിക പ്രേമിയും ആയിരുന്നു ഇർഫാൻ. ബൈക്കിൽ മുമ്പ് ഇന്ത്യ മുഴുവൻ ചുറ്റിസഞ്ചരിച്ചിട്ടുണ്ട്. എംഎസ്എഫ്, യൂത്ത് ലീഗ് ഭാരവാഹി ആയിരുന്നു. ഇർഫാൻറെ ആകസ്മിക നിര്യാണത്തിൻ്റെ ഞെട്ടലിൽ ആണ് നാട്ടുകാരും ബന്ധുക്കളും.
Related Posts
-
ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചുകോഴിക്കോട് : പുതിയങ്ങാടിയിൽ ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു. കാരപറമ്പ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് അസൈൻ (15) ആണ് മരിച്ചത്. വൈകുന്നേരമാണ്…
ബൈക്കപകടത്തിൽ പരിക്കേറ്റയാൾ മരിച്ചുകുന്നുംപുറം തോട്ടശ്ശേരിയറയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. കാടപ്പടി പാലപ്പെട്ടി സ്വദേശി പാവുതോടിക മുസ്തഫയാണ് മരിച്ചത്. കഴിഞ്ഞ ആഴ്ച…
ബൈക്കപകടത്തിൽ യുവാവ് മരിച്ചുകൂട്ടിലങ്ങാടി: ചട്ടിപ്പറമ്പിൽ വെച്ച് കഴിഞ്ഞ ദിവസം നടന്ന ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൂട്ടിലങ്ങാടി പടിഞ്ഞാറ്റുംമുറി കോഴിത്തടത്ത് താമസിക്കുന്ന…
ബൈക്കിടിച്ചു പരിക്കേറ്റയാൾ മരിച്ചു തിരൂരങ്ങാടി: ബൈക്കിടിച്ച് ചികിത്സയിലായിരുന്ന ആൾ മരിച്ചു.വെന്നിയൂര് കൊടിമരം ദേശീയ പാത യിൽ കഴിഞ്ഞ ദിവസം റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക്…