Monday, August 3

ഹൈലൈറ്റ് മാളിലെ ഗെയിം കോർണറിൽ നിരക്കുകൾ കുറച്ചു; തീരുമാനം മൂന്നിയൂർ സൗഹൃദ വേദിയുടെ ഇടപെടലിനെ തുടർന്ന്

​തിരൂരങ്ങാടി: ചെമ്മാട് ഹൈലൈറ്റ് മാളിലെ ഗെയിം കോർണറിലെ അമിത നിരക്കുകൾക്കെതിരെ ഉയർന്ന ജനരോഷത്തിന് പിന്നാലെ ഗെയിം നിരക്കുകൾ കുറക്കാൻ മാൾ അധികൃതർ തീരുമാനിച്ചു. നിരക്ക് വർധനവിനെതിരെ മൂന്നിയൂർ സൗഹൃദ വേദി നടത്തിയ ശക്തമായ പ്രതിഷേധത്തെയും ചർച്ചകളെയും തുടർന്നാണ് നടപടി.
​സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത വിധം ഉയർന്ന നിരക്കാണ് ഗെയിം കോർണറിൽ ഈടാക്കിയിരുന്നതെന്ന് ചൂണ്ടിക്കാട്ടി മൂന്നിയൂർ സൗഹൃദ വേദി മാൾ അധികൃതർക്ക് പരാതി നൽകുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് സൗഹൃദ വേദി ഭാരവാഹികളുമായി ഹൈലൈറ്റ് മാൾ – ഗെയിം കോർണർ പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് നിരക്കുകൾ കുറക്കാൻ ധാരണയായത്.
​ഇതിനെ തുടർന്ന് ​വീഡിയോ ഗെയിമുകൾക്കും ടോയ്സ് ക്രെയിൻ ഗെയിമുകൾക്കും 10% മുതൽ 30% വരെ നിരക്കിളവ് ലഭ്യമാകും. ഇത് മൂലം
സാധാരണക്കാർക്കും കുട്ടികൾക്കും കുറഞ്ഞ ചെലവിൽ ഗെയിം കോർണർ പ്രയോജനപ്പെടുത്താൻ സാധിക്കും.
​സൗഹൃദ വേദി ചെയർമാൻ അഷ്റഫ് കളത്തിങ്ങൽ പാറ, ഭാരവാഹികളായ ഹംസ പാറക്കടവ്, മുഹമ്മദ് കോയ കൊല്ലഞ്ചേരി, റസാഖ് .വി എന്നിവരും ഹൈലൈറ്റ് മാൾ-ഗെയിം കോർണർ പ്രതിനിധികളായ ഓപ്പറേഷൻ മാനേജർ അരുൺ, അസ്കർ വളാഞ്ചേരി, ഷുക്കൂർ കൊടക്കാട് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
ജനഹിതം മാനിച്ച്​നിരക്ക് കുറയ്ക്കാനുള്ള തീരുമാനത്തെ മൂന്നിയൂർ സൗഹൃദ വേദി സ്വാഗതം ചെയ്യുകയും പ്രതിഷേധ പരിപാടികൾ അവസാനിപ്പിച്ചതായും ഭാരവാഹികൾ അറിയിച്ചു..

error: Content is protected !!