Wednesday, August 5

വേങ്ങര ചേറൂർ സ്വദേശിയായ നൃത്തധ്യാപികയെ ലോഡ്ജിൽ കൊലപ്പെടുത്തി തേഞ്ഞിപ്പാലം സ്വദേശി കീഴടങ്ങി

തൃശൂർ : വേങ്ങര ചേറൂർ സ്വദേശിയായ നൃത്തധ്യാപികയെ ലോഡ്ജിൽ കൊലപ്പെടുത്തിയ തേഞ്ഞിപ്പാലം സ്വദേശി പിടിയിൽ.
ചേറൂർ വില്ലേജ് ഓഫിസിന് താഴെ തീണ്ടേക്കാട് തേനക്കാട്ടിൽ )തോട്ടുങ്ങൽ വെള്ളേരി നാരായണന്റെ ഭാര്യ ധനലക്ഷ്മി (55) ആണ് കൊല്ലപ്പെട്ടത്. ചെറുതുരുത്തി പോലീസ് സ്റ്റേഷൻ പരിധിയിലെ ഹനാൻ ലോഡ്ജിൽ വെച്ചാണ് സംഭവം.
​സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ തേഞ്ഞിപ്പലം ചെനക്കലങ്ങാടി ചീനക്കനാരി റോഡ് ചേനം കുളങ്ങാട്ടിൽ വിഗീഷ് നിവാസിൽ വിജീഷ് (39) പോലീസിൽ കീഴടങ്ങി.
​ഇന്ന് ബുധനാഴ്ച (ഓഗസ്റ്റ് 5) ആണ് കൊലപാതകം നടന്നത്. ധനലക്ഷ്മിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി തന്നെ നേരിട്ട് സ്റ്റേഷനിലെത്തി കുറ്റം സമ്മതിക്കുകയായിരുന്നു. സംഭവത്തിൽ ചെറുതുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വർഷങ്ങളായി അടുപ്പത്തിലുള്ള ഇരുവരും കഴിഞ്ഞ ദിവസമാണ് ഹന്ന റെസിഡൻസി ലോഡ്ജിൽ മുറിയെടുത്തത്. ഇവിടെ വെച്ച് വിവാഹം കഴിക്കണമെന്ന ആവശ്യത്തെ തുടർന്ന് ഇരുവരും തമ്മിൽ തർക്കം ഉണ്ടായി എന്നാണ് അറിയുന്നത്. മദ്യലഹരിയിൽ ആയിരുന്നു വിജീഷ് ധനലക്ഷ്മിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് നിഗമനം. കൊലപാതകത്തിന് ശേഷം ഹോട്ടൽ മുറി പൂട്ടി കടന്നു കളഞ്ഞ വിജീഷ് നാട്ടിലെത്തി സ്വന്തം സഹോദരിയോട് വിവരങ്ങൾ പറയുകയായിരുന്നത്രേ. സഹോദരി നൽകിയ ഉപദേശത്തെ തുടർന്ന് തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷനിൽ പോയി കീഴടങ്ങുകയായിരുന്നു. തേഞ്ഞിപ്പാലം പോലീസ് വിവരം അറിയിച്ചതിനെ തുടർന്ന് ചെറുതുരുത്തി പോലീസ് ലോഡ്ജിലെത്തി മുറി പരിശോധിച്ചപ്പോൾ മൃതദേഹം കണ്ടെത്തി. വിവാഹിതയായ ധനലക്ഷ്മിക്ക് രണ്ട് മക്കളുണ്ട്. സംസ്ഥാനത്തിന് പുറത്ത് പോയി നൃത്തം പഠിപ്പിക്കുന്ന ആളായതിനാൽ ഇത്തരത്തിൽ പോയതാകുമെന്ന് കരുതി വീട്ടുകാർ അന്വേഷിച്ചിരുന്നില്ല. മൃതദേഹം മെഡിക്കൽ കോളേജിൽ മാറ്റി. നടപടി ക്രമങ്ങൾക്ക് ശേഷം സംസ്കരിക്കും. പ്രതിയെ കൂടുതൽ ചോദ്യം ചെയ്താലേ കൊലപാതകത്തിലേക്ക് നയിച്ച പ്രധാന കാരണം കണ്ടെത്താൻ കഴിയൂ.

error: Content is protected !!