നിപ സ്ഥിരീകരിച്ച് മരിച്ച 14 കാരന്റെ വിശദമായ റൂട്ട് മാപ്പ് പുറത്തിറക്കി

മലപ്പുറത്ത് നിപ സ്ഥിരീകരിച്ച് മരിച്ച കുട്ടിയുടെ വിശദമായ പുതിയ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തിറക്കി. പാണ്ടിക്കാട് സ്വദേശിയായ 14കാരനാണ് നിപ സ്ഥിരീകരിച്ച് മരിച്ചത്. കുട്ടി ജൂലൈ 11 മുതല്‍ 15വരെ പോയ സ്ഥലങ്ങളുടെ റൂട്ട് മാപ്പ് ആണ് നേരത്തെ പ്രസിദ്ധീകരിച്ചത്. ജൂലൈ 11 മുതല്‍ ജൂലൈ 19വരെയുള്ള വിശദമായ റൂട്ട് മാപ്പ് ആണ് ഇപ്പോള്‍ പുറത്തിറക്കിയത്. പുതിയ റൂട്ട് മാപ്പില്‍ പ്രതിപാദിച്ച സ്ഥലങ്ങളില്‍ ഈ സമയങ്ങളില്‍ ഉണ്ടായിരുന്നവര്‍ ആരോഗ്യവകുപ്പിന്റെ നിപ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.

പുതിയ റൂട്ട് മാപ്പ്;

ജൂലൈ 11

വീട്- ചെമ്പ്രശേരി ബസ് സ്റ്റോപ്പ്, സിപിബി സ്വകാര്യ ബസ് (6.50AM)- ബ്രൈറ്റ് ട്യൂഷൻ സെന്‍റര്‍, പാണ്ടിക്കാട് (7.18AM-8.30AM-തിരിച്ച് വീട്ടിൽ

ജൂലൈ 12

വീട് (7.50AM)- ഓട്ടോയിൽ ഡോ. വിജയൻ ക്ലിനിക്കിലേക്ക് (ക്ലിനിക്കിൽ-8.00AM-8.30AM)-
ഓട്ടോയിൽ തിരിച്ച് വീട്ടിലേക്ക്.

ജൂലൈ 13

വീട്-ഓട്ടോയിൽ പികെഎം ഹോസ്പിറ്റലിലേക്ക് (7.50AM to 8.30AM-കുട്ടികളുടെ ഒപിയിൽ), (8.30AMto 8.45 AM-കാഷ്യാലിറ്റിയിൽ),
(8.45AM to 9.50AM- നിരീക്ഷണ മുറി), (9.50AM- 10.15AM-കുട്ടികളുടെ ഒ.പി), 10.15 AM to 10.30AM-കാന്‍റീൻ)

ജൂലൈ 14

വീട്ടിൽ

ജൂലൈ 15

വീട്-ഓട്ടോയിൽ പികെഎം ഹോസ്പിറ്റൽ (7.15AM to 7.50 AM- കാഷ്വാലിറ്റി), (7.50AM t0 6.20PM- ആശുപത്രി മുറി),
ആംബുലന്‍സിൽ മൗലാന ഹോസ്പിറ്റലിലേക്ക് (6.20PM).
മൗലാന ഹോസ്പിറ്റൽ (6.50 PM to 8.10OPM- കാഷ്വാലിറ്റി), (8.10PM to 8.50PM-എംആര്‍ഐ മുറി), (8.50PM to 9.15PM-എമര്‍ജെന്‍സി വിഭാഗം)
ജൂലൈ 15ന് രാത്രി 9.15 മുതല്‍ ജൂലൈ 17ന് രാത്രി 7.37 വരെ പീഡിയാട്രിക് ഐസിയു. 

ജൂലൈ 17

ജൂലൈ 17ന് രാത്രി 7.37 മുതല്‍ 8.20വരെ എംആര്‍ഐ മുറി. 
ജൂലൈ 17ന് രാത്രി 8.20 മുതല്‍ ജൂലൈ 19ന് വൈകിട്ട് 5.30വരെ പീഡിയാട്രിക് ഐസിയുവിൽ.

ജൂലൈ 19

ജൂലൈ 19ന് വൈകിട്ട് 5.30ന് മൗലാന ഹോസ്പിറ്റലിൽ നിന്ന് ആംബുലന്‍സില്‍ കോഴിക്കോട് മിംസ് ഹോസ്പിറ്റലിലേക്ക്.

error: Content is protected !!