Monday, August 4

മലപ്പുറത്ത് മുസ്‌ലിം യൂത്ത് ലീഗിന് ആദ്യ വനിതാ പ്രസിഡന്റ്; എ.കെ. സൗദ മരക്കാരുട്ടി ചരിത്രം രചിച്ചു

തിരൂരങ്ങാടി : നിയോജക മണ്ഡലത്തിലെ നന്നമ്പ്ര ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ പ്രസിഡന്റായി എ.കെ. സൗദ മരക്കാരുട്ടി തിരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം ജില്ലയിൽ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയിൽ വനിതാ പ്രസിഡന്റാകുന്ന ആദ്യ വ്യക്തിയാണ് സൗദ. സംസ്ഥാനത്ത് ഇതിന് മുമ്പ് രണ്ട് ശാഖകളിൽ മാത്രമാണ് വനിതകൾ യൂത്ത് ലീഗിന്റെ പ്രസിഡന്റുമാരായിട്ടുള്ളത്, ഇത് സൗദയുടെ നേട്ടത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.

നന്നമ്പ്രയിലെ സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിൽ സജീവമായ എ.കെ. സൗദ മരക്കാരുട്ടി, ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് അംഗമാണ്. കർഷക സംഘം നേതാവായ എ കെ മരക്കാരുട്ടിയുടെ ഭാര്യയാണ്.

error: Content is protected !!