എ ആർ നഗറിൽ കാർ ബൈക്കിൽ ഇടിച്ച് കുന്നുംപുറം സ്വദേശി മരിച്ചു

തിരൂരങ്ങാടി: എ ആർ നഗർ പുകയൂർ- യാറത്തും പടി റോഡിൽ കൊട്ടംചാലിൽ കാർ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. കുന്നുംപുറം ദാറുൽ ഷിഫ ആശുപത്രിക്ക് സമീപത്തെ വളയങ്ങാടൻ മുഹമ്മദ് അലിയുടെ മകൻ ഹിഷാം അലി (19) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെ അറക്കൽ പുറായ കൊട്ടംചാലിൽ വെച്ചാണ് അപകടം. പുതിയ പോർഷോ കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു എന്നു നാട്ടുകാർ പറഞ്ഞു. കുട്ടിയെ മദ്രസയിലേക്ക് ബൈക്കിൽ കൊണ്ടുപോകുമ്പോഴാണ് അപകടം. കൂടെയുണ്ടായിരുന്ന 5 വയസ്സുകാരിയായ കുട്ടിയെ പരിക്കുകളോടെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ.

error: Content is protected !!