പരപ്പനങ്ങാടി സ്വദേശി അബുദാബിയില്‍ മരിച്ചു. ചെട്ടിപ്പടി ഹെല്‍ത്ത് സെന്റര്‍ താമസിക്കുന്ന തറയില്‍ അബ്ദുറഹ്‌മാന്‍( 61) ആണ് മരിച്ചത്. ഉമ്മുല്‍ ഖുവൈനില്‍ ബിസിനസ് നടത്തിവരികയായിരുന്നു. വൈലത്തൂര്‍ സ്വദേശിയായ ഇദ്ദേഹം വര്‍ഷങ്ങളായി ചെട്ടിപ്പടിയില്‍ ആണ് താമസം.
ഭാര്യ. ആരിഫ. മക്കള്‍. ഉബൈദ് (അജ്മാന്‍), മുഹമ്മദ് ജുനൈദ് (ഷാര്‍ജ), മുഹമ്മദ് സിയാദ് (അജ്മാന്‍ ), റസാനത്ത്. മരുമക്കള്‍. ഖാലിദ്, സുമയ്യ, ഫസ്‌ന, സൗദാ നിഹാല.