
നന്നമ്പ്ര: കുടിവെള്ള പദ്ധതിക്ക് ഇറക്കി വെച്ച പൈപ്പിൽ സ്കൂട്ടർ ഇടിച്ച് യാത്രക്കാരൻ്റെ കാൽപാദം അറ്റുപോയി. പാണ്ടിമുറ്റം – കൊടിഞ്ഞി റോഡിൽ പാണ്ടിമുറ്റത്തിനും വെള്ളിയമ്പുറത്തിനും ഇടയിലുള്ള സി കെ പടിയിൽ ആണ് സംഭവം. യൂണിവേഴ്സിറ്റി സ്വദേശിയായ സജാദിനാണ് (37) പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 5 നാണു സംഭവം. താനൂർ നഗരസഭയുടെ കുടിവെള്ള പദ്ധതിക്കായി റോഡരികിൽ വലിയ പൈപ്പുകൾ ഇറക്കി വെച്ചിട്ടുണ്ട്. സ്കൂട്ടർ ഇതിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ സജാദിൻ്റെ ഇടത്തെ കാൽപാദം അറ്റു പോയിരുന്നു. ഏതാനും മീറ്ററുകൾ ദൂരേക്ക് തെറിച്ചു പോയിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ടവർ വിവരമറിയിച്ചതിനെ തുടർന്ന് ആംബുലൻസ് എത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
പാണ്ടിമുറ്റം കൊടിഞ്ഞി റോഡിൽ റോഡിന്റെ ഇരു സൈഡിലും പൈപ്പുകൾ ഇറക്കിയിട്ടത് കാരണം വാഹനാപകടങ്ങൾ ഉണ്ടാകുന്നുണ്ട്. കാൽ nasa യാത്രക്കാർക്കും ഇതു പ്രയാസം ഉണ്ടാക്കുന്നതായി നാട്ടുകാർ പറഞ്ഞു.