കുന്നുംപുറം : ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച പോസ്റ്റർ നിർമാണ മത്സരവും ശുചിത്വ വിളമ്പര റാലിയും പ്രസിഡന്റ് കെ. ലിയാഖത്തലി ഉൽഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് പി.ശ്രീജ സുനിൽ അധ്യക്ഷ്യം വഹിച്ചു. ആരോഗ്യം വിദ്യാഭ്യാസ സ്ഥിരം സമിതി ചെർപേഴ്സൺ സി.ജിഷ, ക്ഷേമ കാര്യ ചെയർമാൻ അബ്ദുൽ റഷീദ് കൊണ്ടാനത്ത്, വാർഡ് അംഗങ്ങളായ കെ എം പ്രദീപ്കുമാർ, പി ശംസുദ്ധീൻ, സി.മുഹമ്മദ് ജാബിർ, ഷൈലജ പുനത്തിൽ, മെഡിക്കൽ ഓഫിസർ ഡോ. എ കെ റഹീന, അസിസ്റ്റന്റ് സർജൻ ഡോ. ഹരിത മോഹൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ടി. മുഹമ്മദ് ഫൈസൽ,പബ്ലിക് ഹെൽത്ത് നഴ്‌സ് പി. തങ്ക, ജെ എച്ച് ഐ മാരായ സി കെ നാസർ അഹമ്മദ്, ടി. ഗിരീഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി പി. അബ്ദുൽ അസീസ്, നഴ്സിംഗ് ഓഫീസർ കെ. ജിനു എന്നിവർ പ്രസംഗിച്ചു. ശുചിത്വം നാടിൻ മഹത്വം എന്ന വിഷയത്തിൽ നടത്തിയ പോസ്റ്റർ നിർമാണ മത്സരത്തിൽ വിജയികളായ സ്കൂളുകൾക്ക് ട്രോഫികൾ വിതരണം ചെയ്തു.
വിദ്യാർത്ഥികൾ തയ്യാറാക്കിയ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു കൊണ്ട് കുന്നുംപുറം അങ്ങാടിയിൽ നടത്തിയ ശുചിത്വ വിളമ്പര റാലിയിൽ ജന പ്രതിനിധികൾ, ഉദ്യോഗസ്ഥർ, അധ്യാപകർ, വിദ്യാർത്ഥികൾ, ആശ പ്രവർത്തകർ എന്നിവർ അണിനിരന്നു.