കോളേജില്‍ പോകുന്നതിനിടെ വിദ്യാര്‍ത്ഥിനി ബസില്‍ കുഴഞ്ഞു വീണ് മരിച്ചു

പരിയാരം : കോളേജില്‍ പോകുന്നതിനിടെ വിദ്യാര്‍ഥിനി ബസില്‍ കുഴഞ്ഞു വീണുമരിച്ചു. പാപ്പിനിശ്ശേരി വെസ്റ്റിലെ ഫാത്തിമത്തുല്‍ സി.ടി. ഷസിയ (19) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ കോളജ് ബസില്‍ കയറിയതിനു പിന്നാലെ കിച്ചേരിയില്‍ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ അടുത്തുള്ള സ്വകാര്യ ഹോസ്പിറ്റലിലും തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിളയാങ്കോട് എംജിഎം കോളജിലെ ബിഫാം വിദ്യാര്‍ഥിനിയാണ്. മൃതദേഹം കണ്ണൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.

error: Content is protected !!