
തിരൂരങ്ങാടി: പെയിൻ്റിംഗ് ജോലിക്കിടെ വീടിൻ്റെ സൺസൈഡിൽ നിന്നും താഴെ വീണു മരിച്ചു.
വെളിമുക്ക് കാട്ടുവാച്ചിറ ഭഗവതിക്ഷേത്രത്തിലെ ആവേനായിരുന്ന പരേതനായ വേലുകുട്ടിയുടെയും പരേതയായ ജാനകിയുടെയും മകനായ രവീന്ദ്രൻ (58) ആണ് മരിച്ചത്. വെളിമുക്ക് ആലുങ്ങൽ ഉള്ള വ്യക്തിയുടെ വീട്ടിൽ പെയിൻ്റിംഗ് ജോലിക്കിടെയാണ് അപകടം. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചു.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് (22/10/25 ) വീട്ടുവളപ്പിൽ.
ഭാര്യ അജിത. മക്കൾ : രേഷ്മ, ശ്രീഷ്മ. മരുമകൻ രതീഷ്. സഹോദരങ്ങൾ സതീന്ദ്രൻ, ശ്രീനിവാസൻ, പരേതനായ സേതുമാധവൻ, കമലം, പത്മനി, സുശീല, പരേതയായ രാജവല്ലി.