
വേങ്ങര : ഈ മാസം ബഹ്റൈനിൽ പോകാൻ ഒരുങ്ങിയ യുവാവ് മരിച്ചു. കുറ്റൂർ പാക്കട പുറായ സ്വദേശി കാമ്പ്രൻ ഖലീൽ റഹ്മാന്റെ മകൻ മുഹമ്മദ് ശിബിലി (26) ആണ് മരിച്ചത്. വീട്ടിൽ വെച്ച് അപസ്മാരം പോലെ ഉണ്ടായതിനെ തുടര്ന്ന് കോട്ടക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മയ്യിത്ത് കബറടക്കി. ബെംഗളൂരു ഇൻഫോസിസിൽ സോഫ്റ്റ്വെയർ എഞ്ചിനീയർ ആയിരുന്നു. അവിടത്തെ ജോലി മതിയാക്കി ഈ മാസം ബഹ്റൈനിൽ പോകാനുള്ള ഒരുക്കത്തിൽ ആയിരുന്നു. അതിനിടെയാണ് മരണം. മാതാവ്, മുനീറ. സഹോദരങ്ങൾ: ഷഹനാസ്, റഫാ, റന