Tuesday, October 14

കടയിൽ കയറി മോഷണം നടത്തിയ യുവാവിനെ വീട്ടിൽ പോയി പൊക്കി മീശമാധവൻ പുരസ്‌കാരം നൽകി ‘ആദരിച്ചു’

കടയിൽ കയറി മോഷ്ടിച്ച കള്ളനെ വീട്ടിൽ പോയി പൊക്കി പൊന്നാട അണിയിച്ച് മീശ മാധവൻ പുരസ്‌കാരം നൽകി ആദരിച്ചു. തിരുവനന്തപുരം കടക്കാവൂർ ആദിത്യ ബേക്കറി ആൻഡ് ഫാസ്റ്റ് ഫുഡിൽ എത്തിയ കള്ളൻ 500 രൂപയോളം വില വരുന്ന സാധനം അടിച്ച് മാറ്റി മുങ്ങി. വളരെ വിദഗ്ധമായാണ് മോഷണം നടത്തിയതെങ്കിലും ആളെ cctv കുടുക്കി..
കട ഉടമ ആയ അനീഷും ഭാര്യ ശുഭയും വളരെ കഷ്ടപ്പെട്ട് വർക്കല നെടുങ്ങാണ്ടതുള്ള കള്ളന്റെ വീട് കണ്ട് പിടിച്ചു. ഉടൻ തന്നെ പോയി ഒരു പൊന്നാടയും വാങ്ങി മോഷണ ഫോട്ടോ പതിപ്പിച്ച മീശമാധവൻ പുരസ്കാരവും നിർമിച്ചു. എന്നിട്ട് നേരെ കള്ളന്റെ വീട്ടിൽ ചെന്ന്
പൊന്നാടയും അണിയിച്ച് മീശമാധവൻ 2025 പുരസ്കാരവും സമ്മാനിച്ചു.

error: Content is protected !!