വാഹനപകടത്തില്‍ പരിക്കേറ്റ യുവപണ്ഡിതന്‍ മരണപ്പെട്ടു

മലപ്പുറം: വാഹനപകടത്തില്‍ പരിക്കേറ്റ യുവപണ്ഡിതന്‍ മരണപ്പെട്ടു. ചട്ടിപ്പറമ്പ് മേലേപറമ്പില്‍ ചാഞ്ഞാല്‍ മഹല്ല് വൈസ്പ്രസിഡന്റ് മുല്ലപ്പള്ളി അബ്ദുല്‍ ലത്തീഫ് ഫൈസിയുടെ മകന്‍ അബ്ദുല്‍ റഹീം യമാനി ( 24) ആണ് മരിച്ചത്. തിരൂരില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു റഹീം.

error: Content is protected !!