മലപ്പുറം ജില്ലാ കുടുംബ കോടതിക്ക് പുറത്ത് വച്ച് ഭാര്യ മാതാവിനെ വെട്ടി പരിക്കേല്‍പ്പിച്ച് യുവാവ്

മലപ്പുറം: ജില്ലാ കുടുംബ കോടതിക്ക് പുറത്തു വച്ച് ഭാര്യ മാതാവിനെ വെട്ടി പരിക്കേല്‍പ്പിച്ച് യുവാവ്. വണ്ടൂര്‍ സ്വദേശി ശാന്തയെ മകളുടെ ഭര്‍ത്താവായ വണ്ടൂര്‍ പോരൂര്‍ സ്വദേശി കെസി ബൈജു മോന്‍ ആണ് വെട്ടി പരിക്കേല്‍പ്പിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശാന്തയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈജു കത്തിയും വാളുമായാണ് കോടതിക്ക് സമീപത്ത് എത്തിയതെന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.

വിവാഹമോചന കേസിനായാണ് ഇവര്‍ കോടതിയിലെത്തിയത്. കോടതിയില്‍ നിന്ന് കൗണ്‍സിലിങ് കഴിഞ്ഞ് പുറത്ത് വന്നപ്പോഴാണ് വെട്ടിയത്. കഴുത്തിനും കാലിനുമാണ് വെട്ടേറ്റത്. ഇവരെ ആദ്യം മലപ്പുറം താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബൈജുവിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

error: Content is protected !!