Tuesday, October 14

സബ്സിഡി വെട്ടിക്കുറച്ച സപ്ലൈകോ ക്കെതിരെ വേറിട്ട പ്രതിഷേധവുമായി അം ആദ്മി പാർട്ടി

തിരൂരങ്ങാടി : മാവേലി സ്റ്റോറുകളിൽ സപ്ലൈകോ സബ്സിഡി വെട്ടിക്കുറച്ചതിനും ആവശ്യ സാധനങ്ങൾ ലഭ്യമാക്കാത്തതിനുമെതിരെ തിരൂരങ്ങാടി മണ്ഡലം ആം ആദ്മി പാർട്ടി വ്യത്യസ്ത പ്രതിഷേധവുമായി രംഗത്ത്. ഭക്ഷ്യധാന്യങ്ങൾ അടങ്ങിയ കിറ്റ് മാവേലി സ്റ്റോറുകൾക്ക് നൽകിക്കൊണ്ടാണ് പുതുമയാർന്ന പ്രതിഷേധ പരിപാടി പാർട്ടി സംഘടിപ്പിച്ചത്.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വടംവലിയിൽ കേരളത്തിലെ സാധാരണക്കാരായ പൊതുജനങ്ങൾക്കാണ് ബുദ്ധിമുട്ട് ഉണ്ടാവുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന സോഷ്യൽ മീഡിയ വൈ : പ്രസിഡൻറ് പി.ഒ. ഷമീം ഹംസ പറഞ്ഞു. മണ്ഡലം സെക്രട്ടറി അബ്ദുൽ റഹീം പുക്കത്ത് , ഫൈസൽ ചെമ്മാട്, കുഞ്ഞിതു, അബ്ദുല്ല ചെറുമുക്ക്, ഫൈസൽ കൊടിഞ്ഞി,മുഹമ്മദലി,സാദിഖ് തെയ്യാല,മൂസ ജാറത്തിങ്ങൽ പ്രസംഗിച്ചു

error: Content is protected !!