
എആര്‍ നഗര്‍ : അബ്ദുറഹ്മാന്‍ നഗര്‍ ഗ്രാമ പഞ്ചായത്തിലെ ജല ജീവന്‍ മിഷന്‍ വര്‍ക്കുകള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കുക, പൊളിച്ചിട്ട റോഡുകള്‍ ഉടന്‍ ഗതാഗത യോഗ്യമാക്കുക, ജനങ്ങളുടെ യാത്രാ ദുരിതം പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് മലപ്പുറം വാട്ടര്‍ അതോറിറ്റി ഓഫീസിലേക്ക് അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പര്‍ സമീറ പുളിക്കല്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ റഷീദ് കൊണ്ടാണത്ത് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജിഷ ടീച്ചര്‍, കുഞ്ഞിമൊയ്തീന്‍ കുട്ടി മാസ്റ്റര്‍, ലൈല പുല്ലാണി, മെമ്പര്‍മാരായ ലിയാഖത്തലി കാവുങ്ങല്‍, ശ്രീജ സുനില്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് എക്‌സികുട്ടീവ് എന്‍ജിനീയറുമായി ചര്‍ച്ച നടത്തുകയും അടിയന്തിരമായി വിഷയത്തില്‍ തീരുമാനമുണ്ടാക്കണമെന്നും ആവിശ്യപ്പെട്ടു.