Wednesday, August 20

എസി ശറഫുദ്ധീന്‍ സ്മാരക ചാരിറ്റി വിംഗ് ഓഫീസ് ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി : പാലച്ചിറമാട് ഭാവന കള്‍ച്ചര്‍ സെന്ററിന്റെ കിഴില്‍ പ്രവര്‍ത്തിക്കുന്ന എസി ശറഫുദ്ധീന്‍ സ്മാരക ചാരിറ്റി വിങ്ങിന്റെ ഓഫീസ് ഉദ്ഘാടനം മൊയ്ദീന്‍ ഫൈസി ഒതുക്കുങ്ങല്‍ നിര്‍വഹിച്ചു. കെപി ആബിദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു

പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിബാസ് മൊയ്ദീന്‍ മുഖ്യഥിതിയായി. മുസ്തഫ മാസ്റ്റര്‍ ചാരിറ്റി ബോധവല്‍ക്കരണം നടത്തി. മുസ്തഫ കളത്തിത്തിങ്ങല്‍ പാറയില്‍, ബാപ്പു കെപി, സൈദലവി ഹാജി, ഉസ്മാന്‍ മുസ്ലിയാര്‍, മുബഷിര്‍ നിസാമി, കുഞ്ഞി മൊയ്ദീന്‍ കുട്ടി തടത്തില്‍, കെപി അഷ്റഫ് ബാവ പാറയില്‍ ആസിഫ് ആനടിയന്‍ ശിഹാബ് കെകെ ജാബിര്‍ പെരിങ്ങോടന്‍, സിദ്ധീഖ് കുറ്റിയില്‍ എന്നിവര്‍ സംബന്ധിച്ചു സിസി ഫാറൂഖ് സ്വാഗതവും പാറയില്‍ മനാഫ് നന്ദിയും പറഞ്ഞു. ശേഷം പാലച്ചിറമാട്ടിലെ മാപ്പിളപ്പാട്ട് ഗായകന്‍ പിസി യാസറിന്റെ ഇശല്‍ വിരുന്നും അരങ്ങേറി.

error: Content is protected !!