കൊളപ്പുറത്ത് സർവീസ് റോഡിൽ ടൂവേ ഗതാഗതം പ്രായോഗികമല്ല ; അഡ്വക്കറ്റ് തൻവീർ

കൊളപ്പുറം : അരീക്കോട് പരപ്പനങ്ങാടി സംസ്ഥാനപാതയിൽ കൊളപ്പുറം ജംഗ്ഷനിൽ സർവീസ് റോഡിലൂടെ ടുവേ ഗതാഗതം പ്രായോഗികമല്ലെന്ന് അഡ്വക്കറ്റ് തൻവീർ.
സംസ്ഥാനപാത യാത്രാതടസ്സം നേരിട്ടതിനാൽ ദുരിതത്തിലായ നാട്ടുകാരുടെ പ്രശ്നം നേരിട്ട് കാണാൻ വന്നതായിരുന്ന അദ്ദേഹത്തിന് ജനങ്ങൾ വൻ സ്വീകരണം നൽകി.

ആറേകാൽ മീറ്ററിൽ നിന്ന് ഒൻപതു മീറ്ററിലേക്ക് സർവീസ് റോഡ് വീതി കൂടുമ്പോൾ ഇപ്പോൾ സ്ഥലം കൊടുത്താൽ ഇരകൾക്ക് വീടുകളും വ്യാപാരസ്ഥാപനങ്ങളും തന്നെ ഇല്ലാതാവും. പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ തിരൂരങ്ങാടി സിവിൽ സ്റ്റേഷൻ,താലൂക്ക് ഹോസ്പിറ്റൽ, തിരൂരങ്ങാടി ഗവൺമെന്റ് ഹൈസ്കൂൾ, കൊളപ്പുറം ഗവൺമെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യണമെങ്കിൽ വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും കൂരിയാട് വഴി അഞ്ച് കിലോമീറ്റർ ചുറ്റി വരേണ്ട ഗതികേടിലാണ്.

കൊളപ്പുറം ജംഗ്ഷൻ മുതൽ ഹൈസ്കൂളിൽ പിറകുവശം വരെ നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും നടത്തരുതെന്ന് ഹൈക്കോടതി ഉത്തരവ് നിലനിൽക്കുകയാണ്. എന്നിട്ടും ഇന്നലെ രാത്രിയുടെ മറവിൽ വലിയ ലോറികളിൽ മണ്ണടിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനാൽ നാട്ടുകാർ തടയുകയും മണ്ണ് പൂർണ്ണമായി എടുത്തുമാറ്റുന്നതിന് വേണ്ട പ്രവർത്തികൾ നടക്കുകയും ചെയ്തു.

സീനിയർ അഡ്വക്കേറ്റ് റോയ്, അഡ്വക്കറ്റ് റമീസ്, സമരസമിതി പ്രസിഡന്റ് മുസ്തഫ പുള്ളിശേരി, കൺവീനർ നാസർ മലയിൽ, ശൈലജ പുനത്തിൽ,ഹമീദ് ചാലിൽ റഫീഖ് താലാപ്പൻ അയ്യൂബ്ഖാൻ ചാലിൽ, പി രവികുമാർ, അൻവർ ഷാൻ എ , മദാരി നസീർ, സൈതു മുഹമ്മദ് പിപി, ഹസ്സൻ മൊയ്തീൻ കെ , അഷ്റഫ് ബാലത്തിൽ, ഷംസീർ പിടി, അഷ്റഫ് കെ ടി തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!