അഫ്‍സല്‍-ഉല്‍-ഉലമ (പ്രിലിമിനറി) ഒന്നാം അലോട്ട്മെന്റ് ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സിൻഡിക്കേറ്റ് യോഗം

കാലിക്കറ്റ് സര്‍വകലാശാലയുടെ സിൻഡിക്കേറ്റ് യോഗം ജൂലൈ 11 – ന് രാവിലെ 10 മണിക്ക് സിൻഡിക്കേറ്റ് കോൺഫ്രൻസ് ഹാളിൽ ചേരും. 

പി.ആർ. 947/2024

അഫ്‍സല്‍-ഉല്‍-ഉലമ (പ്രിലിമിനറി) ഒന്നാം അലോട്ട്മെന്റ്

2024-25 വര്‍ഷത്തേക്കുളള അഫ്‍സല്‍-ഉല്‍-ഉലമ (പ്രിലിമിനറി) പ്രവേശനത്തിന്റെ ഒന്നാമത്തെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ജൂലൈ 11-ന് 4 മണിക്ക് മുൻപായി മാന്‍ഡേറ്ററി ഫീസ് അടയ്ക്കേണ്ടതാണ്. എസ്.സി. / എസ്.ടി. / ഒ.ഇ.സി. /ഒ.ഇ.സിക്ക് തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന ഇതര 30 സമുദായങ്ങളിലെ വിദ്യാർഥികൾക്ക് : 135/– രൂപയും മറ്റുള്ളവർക്ക് : 540/- രൂപയുമാണ് മാന്‍ഡേറ്ററി ഫീസ്. അലോട്ട്മെന്റ് ലഭിച്ച് നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ മാന്‍ഡേറ്ററി ഫീസ് ‍അടയ്ക്കാത്തവർക്ക് നിലവില്‍ ലഭിച്ച അലോട്ട്മെന്റ് നഷ്ടമാവുന്നതും തുടര്‍ന്നുളള അലോട്ട്മെന്റ് പ്രക്രിയയില്‍ നിന്നും പുറത്താകുന്നതുമാണ്. ഒന്നാമത്തെ ഓപ്ഷന്‍ ലഭിച്ചവരും ലഭിച്ച ഓപ്ഷനില്‍ തൃപ്തരായി ഹയര്‍ ഓപ്ഷന്‍ ക്യാന്‍സല്‍ ചെയ്യുന്നവരും അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് സ്ഥിര പ്രവേശനം നേടേണ്ടതാണ്. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവർ ഹയര്‍ ഓപ്ഷനുകള്‍ക്ക് പരിഗണിക്കേണ്ടതില്ലെങ്കില്‍ നിര്‍ബന്ധമായും ഹയര്‍ ഓപ്ഷന്‍ റദ്ദാക്കേണ്ടതാണ്. ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന പക്ഷം പ്രസ്തുത ഹയര്‍ ഓപ്ഷനുകളില്‍ ഏതെങ്കിലും ഒന്നിലേക്ക് തുടര്‍ന്ന് അലോട്ട്മെന്റ് ലഭിച്ചാല്‍ ആയത് നിര്‍ബന്ധമായും സ്വീകരിക്കണം. ഇതോടെ മുമ്പ് ലഭിച്ചിരുന്ന അലോട്ട്മെന്റ് നഷ്ടപ്പെടുന്നതും അത് യാതൊരു കാരണവശാലും പുനഃസ്ഥാപിച്ചു നല്‍കുന്നതുമല്ല. ഹയർ ഓപ്‌ഷൻ റദ്ദ് ചെയ്യുന്നവർ നിർബന്ധമായും പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. രണ്ടാം അലോട്ട്മെന്റ് ജൂലൈ 15-ന് പ്രസിദ്ധീകരിക്കും.

പി.ആർ. 948/2024 

CUCAT 2024 പ്രവേശന പരീക്ഷ

2024 – 2025 അധ്യയന വര്‍ഷത്തെ കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളിലെ എം.എ. എപ്പിഗ്രാഫി ആന്റ് മാനുസ്ക്രിപ്റ്റോളജി പ്രോഗ്രാമിലേക്കുള്ള പ്രവേശന പരീക്ഷ ജൂലൈ 12 – നും ( കേന്ദ്രം : ആര്യഭട്ട ഹാൾ സർവകലാശാലാ ക്യാമ്പസ് ) പി.ജി. ഡിപ്ലോമ ഇന്‍ ഡാറ്റാ സയന്‍സ് ആന്റ് അനലിറ്റിക്സ്, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ എന്നീ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷ 19 – നും ( കേന്ദ്രം : ശാന്തി നികേതൻ ഹാൾ – ടാഗോർ നികേതൻ സർവകലാശാലാ ക്യാമ്പസ് ) നടത്തും. സമയം 10.30 മുതൽ 12.30 വരെ. ഹാൾടിക്കറ്റ് പ്രവേശന വിഭാഗം( https://admission.uoc.ac.in/ )വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0494 2407016, 2407017. 

പി.ആർ. 949/2024 

വുമൺ സ്റ്റഡീസ് പഠനവകുപ്പിൽ പി.ജി. പ്രവേശനം

കാലിക്കറ്റ് സർവകലാശാലാ വുമൺ സ്റ്റഡീസ് പഠനവകുപ്പിൽ 2024 – 2025 അധ്യയന വർഷത്തേക്കുള്ള പി.ജി. പ്രവേശനത്തിന് ലിസ്റ്റിൽ ഉൾപെട്ടവരുടെ പ്രവേശനം ജൂലൈ 10 – ന് നടക്കും. യോഗ്യരായവർക്ക് പ്രവേശന മെമ്മോ ഇ – മെയിൽ ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10.30 – ന് വുമൺ സ്റ്റഡീസ് പഠനവകുപ്പിൽ ഹാജരാകേണ്ടതാണ്. ഫോൺ: 8848620035, 9497785313.

പി.ആർ. 950/2024 

മൂല്യനിർണയ ക്യാമ്പ് 

ബാർകോഡ് സമ്പ്രദായത്തിലുള്ള നാലാം സെമസ്റ്റർ വിദൂരവിദ്യാഭ്യാസ ബിരുദ പ്രോഗ്രാം ഏപ്രിൽ 2024 പരീക്ഷകളുടെ വികേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകൾ ജൂലൈ 19, 20, 31, ആഗസ്റ്റ് ഏഴ് എന്നീ തീയതികളിൽ നടത്തും. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.

പി.ആർ. 951/2024 

പ്രാക്ടിക്കൽ പരീക്ഷ

നാലാം സെമസ്റ്റർ ( 2022 ബാച്ച് ) ബി.വോക്. റീടെയിൽ മാനേജ്‌മന്റ്, ലോജിസ്റ്റിക്സ് മാനേജ്‌മന്റ്, പ്രൊഫഷണൽ അക്കൗണ്ടിംഗ് ആന്റ് ട്രാൻസാക്ഷൻ, ജെമ്മോളജി, ജ്വല്ലറി ഡിസൈനിങ് ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ ഒൻപതിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പി.ആർ. 952/2024

error: Content is protected !!