അംബേദ്ക്കർ ഗ്രാമം പദ്ധതി: പ്രവർത്തനോദ്ഘാടനം മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിച്ചു

താനൂർ : താനൂർ നഗരസഭയിലെ മുക്കോല ഐ.എച്ച് ഡി.പി കോളനിയിൽ ഒരു കോടി രൂപയുടെ വിവിധ വികസന പ്രവർത്തനനങ്ങളുടെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിച്ചു. കേരള സർക്കാർ പട്ടികജാതി വികസന വകുപ്പ് വഴി നടപ്പാക്കുന്ന അംബേദ്ക്കർ ഗ്രാമം പദ്ധതിയിലുൾപ്പെടുത്തിയാണ് ഒരുകോടിയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. മലപ്പുറം നിർമ്മിതി കേന്ദ്രമാണ് പ്രവൃത്തി നിർവ്വഹണം നടത്തുന്നത്. താനൂർ നഗരസഭഭാ ചെയർമാൻ പി.പി.ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു.

താനൂർ ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസർ വി.പി അഞ്ജു കൃഷ്ണൻ സ്വാഗതം പറഞ്ഞു. ജില്ലാ നിർമ്മിതി കേന്ദ്രംപ്രോജക്ട് മാനേജർ കെ.ആർ ബീന റിപ്പോർട്ട് അവതരിപ്പിച്ചു. താനൂർ നഗരസഭാ കൗൺസിലർ പി. ഷീന, ഇ. ജയൻ, തിരൂർ ഏരിയ സഹകരണ സർക്കിൾ യൂണിയൻ ചെയർമാൻ സി. ജയചന്ദ്രൻ മാസ്റ്റർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ അജയൻ, പ്രിയേഷ്, വി.പി. ശശികുമാർ, ഹംസു മേപ്പുറത്ത്, സിദ്ദീഖ്, സിറാജ്, യൂസഫ് എന്നിവർ പങ്കെടുത്തു.

അംബേദ്കർ ഗ്രാമവികസന പദ്ധതിയിലൂടെ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരുടെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നത്. മുക്കോല ഐ.എച്ച് ഡി.പി കോളനി നിവാസികൾ നേരിടുന്ന പട്ടയവുമായി ബന്ധപ്പെട്ട പ്രശങ്ങൾക്ക് നടപടി ഉടൻ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. വീട് നിർമ്മാണം, വീട് പുനരുദ്ധാരണ പ്രവൃത്തികൾ, റോഡ്, ഡ്രൈനേജ് നിർമ്മാണം എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കും.

error: Content is protected !!