Thursday, September 18

തിരൂരില്‍ നിന്നും വിനോദയാത്രക്ക് പോയ സംഘം സഞ്ചരിച്ച കാറ് കൊക്കയിലേക്ക് മറിഞ്ഞു ; ഒരാളുടെ നില ഗുരുതരം

അതിരപ്പിള്ളിയില്‍ തിരൂരില്‍ നിന്നും വിനോദയാത്രക്ക് പോയ സംഘം സഞ്ചരിച്ച ഇന്നോവ കാറ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അതിരപ്പിള്ളി ഷോളയാര്‍ ഡാം വ്യൂപോയിന്റിനടുത്ത് തോട്ടാപ്പുരയിലാണ് സംഭവം നടന്നത്. മൂന്ന് പ്രാവശ്യം കാര്‍ മലക്കം മറിഞ്ഞു. കാറിലുണ്ടായിരുന്ന ഏഴു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. 18 വയസുള്ള അഫ്‌സലാണ് ഗുരുതരാവസ്ഥയിലുള്ളത്. പരിക്കേറ്റവരെ കറുകുറ്റി അപ്പോളോ അഡ്ലക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചു.

error: Content is protected !!