Monday, August 18

പോത്തുകല്ലില്‍ വാഹനാപകടം ; വയനാട് സ്വദേശി മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

പോത്തുകല്ല് വെളുമ്പിയംപാടത്ത് വാഹനാപകടത്തില്‍ വയനാട് സ്വദേശിയായ വയോധികന്‍ മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. വയനാട് വൈത്തിരി പൊഴുതനയിലെ പെരിക്കാത്ര വീട് മോയീന്‍ (75) ആണ് മരിച്ചത്. ഓട്ടോയും കാറും ഇടിച്ചാണ് അപകടം നടന്നത്. ഇന്ന് ഉച്ചക്കു ശേഷം ആണ് അപകടം. മോയീന്റെ ബന്ധു ശിഹാബ്, ഓട്ടോ ഡ്രൈവര്‍ കുട്ടിമാന്‍ എന്നിവര്‍ക്ക് പരിക്കുണ്ട്.

error: Content is protected !!