Wednesday, April 8

കൊട്ടിക്കലാശത്തില്‍ ആവേശമായി ആര്യാടന്‍ ഷൗക്കത്ത്

നിലമ്പൂര്‍: പ്രചരണ കൊട്ടിക്കലാശത്തില്‍ നിലമ്പൂരിന്റെ ആവേശമായി ആര്യാടന്‍ ഷൗക്കത്ത്. ചെട്ടിയങ്ങാടിയിലെ പഴയ ബസ്റ്റാന്റിന് മുന്നില്‍ ആവേശതിമിര്‍പ്പിലായ പ്രവര്‍ത്തകര്‍ക്കൊപ്പം അഞ്ചരയോടെയാണ് ആര്യാടന്‍ ഷൗക്കത്തെത്തിയത്. ബാപ്പുട്ട്യാക്ക എന്ന ആര്‍പ്പുവിളികളോടെയായിരുന്നു വരവേല്‍പ്പ്. സ്ത്രീകളടക്കം നൂറുകണക്കിനാളുകളാണ് പ്രചരണ ഗാനത്തിനൊപ്പം ചുവടുവെച്ചത്. നിലമ്പൂരിന്റെ മണ്ണില്‍ ജനിച്ച് നിങ്ങള്‍ക്കൊപ്പം വളര്‍ന്ന ഞാന്‍ അവസാന ശ്വാസം വരെ ഒപ്പമുണ്ടാകുമെന്ന ഉറപ്പാണ് ഷൗക്കത്ത് നല്‍കിയത്. ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് കേവലം 200 ദിവസം കൊണ്ട് 200 കോടിയിലേറെ രൂപയുടെ വികസന പദ്ധതികള്‍ കൊണ്ടുവന്നത് അക്കമിട്ട് വിവരിച്ചു. യു.ഡി.എഫ് സര്‍ക്കാര്‍ വരുമ്പോള്‍ നിലമ്പൂരിനായി കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവരാനാകുമെന്ന ആത്മവിശ്വാസവും പങ്കുവെച്ചു. നല്ല നിലമ്പൂരിനായി ഒന്നിച്ചു നില്‍ക്കാമെന്ന ഷൗക്കത്തിന്റെ വാക്കുകളെ ആര്‍പ്പുവിളികളോടെയാണ് വരവേറ്റത്. നിലമ്പൂരില്‍ യു.ഡി.എഫിന്റെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നതിനായിരുന്നു കൊട്ടിക്കലാശത്തിലെ ജനപങ്കാളിത്തം.

ഫോട്ടോ- നിലമ്പൂര്‍ പഴയ ബസ് സ്റ്റാന്റിന് മുന്നില്‍ കൊട്ടിക്കലാശത്തില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ആവേശമായി ആര്യാടന്‍ ഷൗക്കത്ത്.

error: Content is protected !!