നടുറോഡില്‍ ഭാര്യയുടെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം ; യുവാവ് സ്റ്റേഷനില്‍ കീഴടങ്ങി

എറണാകുളം: ഇടപ്പള്ളിയില്‍ നടുറോഡില്‍ ഭാര്യയുടെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം. യുവാവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. എറണാകുളം സ്വദേശി അഷല്‍ ആണ് ഭാര്യ നീനുവിനെ ആക്രമിച്ചത്. യുവതി രാവിലെ ജോലിക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. സ്‌കൂട്ടറിലെത്തിയ ആര്‍ഷല്‍ കളമശേരി എകെജി റോഡില്‍ വച്ചാണ് നീനുവിനെ ആക്രമിച്ചത്. കത്തി ഉപയോഗിച്ച് കഴുത്തു മുറിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നീനു സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

ആറുവര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. കഴിഞ്ഞ ഒരുവര്‍ഷമായി ഇവര്‍ വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു. കുടുംബ പ്രശ്‌നമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

error: Content is protected !!