എ.ആർ നഗർ : വി.കെപടിയിൽ വിദ്യാർഥിയെ തെരുവ് നായകൾ ആക്രമിക്കാൻ ശ്രമിച്ചു. കുട്ടി ബഹളം വെച്ച് ഓടിയതോടെ കടിയിൽ നിന്നും രക്ഷപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം. വി.കെ പടിയിലെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോവുന്നതിനിടെയാണ് ഒരു കൂട്ടം നായകൾ കുട്ടിക്ക് നേരെ കുരച്ച് പാഞ്ഞടുത്തത്. ഇതോടെ കുട്ടി ബഹളം വെച്ച് കടയിലേക്ക് തന്നെ ഓടിയതോടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ ബൈക്കിൽ എത്തിയ 2 പേർ വന്ന് നായകളെ എറിഞ്ഞതോടെ തിരിച്ചു പോയി. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നായകളുടെ ശല്യം രൂക്ഷമാണ്. മദ്രസ, സ്ക്കൂളിലേക്ക് പോവുന്ന വിദ്യാർഥികൾക്കും പുലർച്ചെ പള്ളിയിലേക്കും അങ്ങാടികളിലേക്ക് പോവുന്നവർക്കുമെല്ലാം ഭയമായിരിക്കുകയാണ്.
വീഡിയോ