പരപ്പനങ്ങാടി കോടതിക്ക് ബഹുനില കെട്ടിടം ; ശിലാസ്ഥാപനം നാളെ
പരപ്പനങ്ങാടി: ഏറെ നാളത്തെ കാത്തിരിപ്പിനും മുറവിളിക്കും നിയമ പോരാട്ടത്തിനും ഒടുവിൽ പരപ്പനങ്ങാടി കോടതിക്ക് നിർമ്മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാളെ ( ശനി ) നടക്കും. കെ.പി. എ. മജീദ് എം. എൽ. എ. യുടെ സാന്നിധ്യത്തിൽ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എൻ. നാഗരേഷ് ശിലാസ്ഥാപന കർമ്മം നിർവ്വഹിക്കും.
മലപ്പുറം ജില്ലയിൽ തന്നെ ഏറെ സ്ഥല സൗകര്യമുള്ള കോടതിയാണ് പരപ്പനങ്ങാടി കോടതി . എന്നാൽ വിവിധ കോടതികൾക്ക് പ്രവർത്തിക്കുവാനുള്ള കെട്ടിട സൗകര്യം ഇവിടെ ഇല്ലാത്തത് കൊണ്ട് ഏറെ പ്രയാസം നേരിടുകയും ചെയ്യുന്നുണ്ട്. പരപ്പനങ്ങാടി മുൻസിഫ് കോടതി,ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയും ഫാസ്റ്റ് ട്രാക്ക് കോടതിയുമാണ് നിലവിൽ ഇവിടെ പ്രവർത്തിക്കുന്നത്. മോട്ടോർ ആക്സിഡന്റ്‌ക്രൈം ട്രിബ്യൂണൽ , സബ് കോടതി, അഡീഷണൽ ജില്ലാ കോടതി എന്നിവ ഹൈക്കോടതി പരിഗണിച്ചിട്ടുണ്ടെങ്കിലും കെട്ടിട സൗകര്യം ഇല്ലാത്തതിനാൽ പ്രവർത്തിക്കാനായിട്ടില്ല.
കെട്ടി...

