സിനിമാ നടനും മിമിക്രി താരവുമായ കലാഭവന്‍ ഹനീഫ് അന്തരിച്ചു
പ്രശസ്ത സിനിമാ നടനും മിമിക്രി താരവുമായ നടന്‍ കലാഭവന്‍ ഹനീഫ് അന്തരിച്ചു. 58 വയസായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഏതാനും ദിവസങ്ങളായി ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു അദ്ദേഹം.
എറണാംകുളം ജില്ലയിലെ മട്ടാഞ്ചേരിസ്വദേശി ഹംസയുടെയും സുബൈദയുടെയും മകനാണ് മുഹമ്മദ് ഹനീഫ്. കലാഭവന്‍ ട്രൂപ്പിലെ പ്രധാന മിമിക്രി താരമായിരുന്നു ഹനീഫ്. നാടകത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ സജീവമായിരുന്നു.
സ്‌കൂള്‍ പഠനകാലത്ത് മിമിക്രി പ്രവര്‍ത്തനം ആരംഭിച്ച ഹനീഫ് പിന്നീട് സെയില്‍സ് പേഴ്‌സണും മിമിക്രി ആര്‍ട്ടിസ്റ്റുമായി കരിയര്‍ ആരംഭിച്ചു. അതിനുശേഷം, വിനോദ വ്യവസായത്തില്‍ ഇരുപത്തിയഞ്ച് വര്‍ഷത്തോളം ടിവി സീരിയലുകളിലും സിനിമകളിലും അദ്ദേഹം പ്രധാന വേഷങ്ങള്‍ ചെയ്തു. കൊച്ചിന്‍ കലാഭവനുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു, അത്...

