Monday, March 23

Author: tirurangaditoday

റോഡരികിലെ മാലിന്യക്കൂന : നഗരസഭയ്ക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
Kerala, Other

റോഡരികിലെ മാലിന്യക്കൂന : നഗരസഭയ്ക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട്: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ വാർഡ് 27 ലുള്ള ക്യാമ്പ് ഓഫീസിന് മുന്നിൽ ഉൾപ്പെടെ നഗരത്തിലെ വീടുകളിൽ നിന്ന് ഹരിതകർമ്മസേന ശേഖരിക്കുന്ന അജൈവ പാഴ് വസ്തുക്കൾ കൂട്ടിയിട്ടിരിക്കുന്ന നഗരസഭയ്ക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് നഗരസഭക്ക് നോട്ടീസയച്ചു. കോഴിക്കോട് നഗരസഭാ സെക്രട്ടറി ഇക്കാര്യം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ഉത്തരവിട്ടു. നഗരസഭാ പരിധിയിലുള്ള വീടുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യം റോഡിനരികിൽ ദിവസങ്ങളോളം കൂട്ടിയിട്ടിരിക്കുന്ന സ്ഥിതിയാണുള്ളത്. ഒരു ദിവസം 150 ടൺ അജൈവ മാലിന്യമാണ് ഹരിതകർമ്മസേന ശേഖരിക്കുന്നത്. വാഹനങ്ങൾ ഇല്ലാത്തതിനാൽ മാലിന്യം കൊണ്ടുപോകാൻ കഴിയുന്നില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. നവംബർ 28 - ന് കോഴിക്കോട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണ...
Local news, Other

തയ്യല്‍ മെഷീനും ലാപ്‌ടോപ്പും വിതരണം നാളെ

വേങ്ങര : സന്നദ്ധ സംഘടനകളുടെ സ്വതന്ത്ര ദേശീയ കൂട്ടായ്മയായ നാഷണല്‍ എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍ നടപ്പിലാക്കുന്ന കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് ഇനീഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെട്ട സാമൂഹ്യ സംരംഭകത്വ വികസന പരിപാടിയുടെ ഭാഗമായി 50% സാമ്പത്തിക സഹായത്തോടെയുള്ള വേങ്ങര കൊര്‍ദോവ എന്‍.ജി.ഒ യുട നേതൃത്വത്തില്‍ 52 തയ്യല്‍ മെഷീന്‍ വിതരണവും ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ പദ്ധതിയുടെ ഭാഗമായുള്ള വിദ്യാര്‍ത്ഥികള്‍ക്കായുള്ള 12 ലാപ്‌ടോപ്പ് വിതരണവും നാളെ വെള്ളി രാവിലെ 9.30 ന് വലിയോറ പാണ്ടികശാലയില്‍ വെച്ച് ഡോ. എം.പി അബ്ദുസമദ് സമദാനി എം പി ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചടങ്ങില്‍ വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി ഹസീന ഫസല്‍ അധ്യക്ഷത വഹിക്കും. എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ദേശീയ ഭാരവാഹികളായ കെ.എന്‍.ആനന്ദകുമാര്‍ , കെ.അനന്ദു കൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളാവും. എന്‍.ജി.ഒ കോണ്‍ഫെഡ...
Obituary

ചുള്ളിപ്പാറ സ്വദേശിയെ കൊച്ചിയിൽ മരിച്ചനിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : വെന്നിയൂർ ചുള്ളിപ്പാറ സ്വദേശിയെ കൊച്ചിയിൽ മാളിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വേങ്ങര സ്വദേശി ചെമ്മല സൈനുദ്ധീന്റെയും ചുള്ളിപ്പാറ സ്വദേശി തൂമ്പിൽ സക്കീനയുടെയും മകൻ സാദിഖ് (25) ആണ് മരിച്ചത്. കൊച്ചി ലുലു മാളിൽ ജ്യൂസ് ഷോപ്പിലെ ജീവനക്കാരൻ ആയിരുന്നു. ഇന്നലെ രാത്രി താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം ചുള്ളിപ്പാറ യിൽ കബറടക്കി....
Malappuram, Other

തിരൂരില്‍ യുവാവിനെ മര്‍ദ്ദിച്ചുകൊന്ന കേസില്‍ മൂന്ന് പ്രതികള്‍ കൂടി അറസ്റ്റില്‍

തിരൂര്‍ : തിരൂര്‍ കാട്ടിലപള്ളിയില്‍ യുവാവിനെ മര്‍ദ്ദിച്ചുകൊന്ന കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിലായി. നേരത്തെ പിടിയിലായ ഒന്നാംപ്രതി ആഷിഖിന്റെ പിതാവും സഹോദരന്മാരുമാണ് അറസ്റ്റിലായത്. രണ്ടാം പ്രതി അന്‍ഷാദ്, മൂന്നാം പ്രതി അജ്രിഫ്, നാലാം പ്രതി ആലിക്കുട്ടി എന്നിവരെ രഹസ്യ വിവരത്തെ തുടര്‍ന്ന് തിരൂര്‍ പോലീസ് പിടികൂടിയത്. ശനിയാഴ്ചയാണ് കാട്ടിലപള്ളി സ്വദേശി സ്വാലിഹിനെ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട സ്വാലിഹും പ്രതികളും തമ്മില്‍ നേരത്തെ വൈരാഗ്യം ഉണ്ടായിരുന്നു. പലപ്പോഴും ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നെന്നും പോലീസ് പറയുന്നു. ഏറ്റവും ഒടുവില്‍ ആഷിഖുമായി വാക്ക് തര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് കയ്യാങ്കളിയില്‍ എത്തുകയും ആയിരുന്നു. തുടര്‍ന്നാണ് സ്വാലിഹിനെ ആഷിക്കും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ചത് എന്നാണ് പോലീസ് വിശദീകരണം. മാരകമായി പരിക്കേറ്റ സ്വാലിഹ് രക്ഷപ്പെട്ട് ഓ...
Kerala, Other

ഷവര്‍മ കഴിച്ചതിനു പിന്നാലെ ഗുരുതരവാസ്ഥയിലായ യുവാവ് മരിച്ചു

കൊച്ചി: ഷവര്‍മ കഴിച്ചതിനു പിന്നാലെ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ട് ഗുരുതരവാസ്ഥയിലായ യുവാവ് മരിച്ചു. കോട്ടയം തീക്കോയി മനക്കാട്ട് രാഹുല്‍ ഡി.നായരാണ് (22) മരിച്ചത്. കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു രാഹുല്‍. കെഎസ്ഇബി റിട്ട. ഓവര്‍സിയറും കെടിയുസി (എം) പാലാ ടൗണ്‍ മണ്ഡലം സെക്രട്ടറിയുമായ ചെമ്പിളാവ് ചിറക്കരക്കുഴിയില്‍ കെ.കെ.ദിവാകരന്‍ നായരുടെയും എം.പി.സില്‍വിയുടെയും മകനാണ്. പാഴ്‌സല്‍ വാങ്ങിയ ഷവര്‍മ കഴിച്ചതിന് ശേഷമാണ് രാഹുലിന്റെ ആരോഗ്യസ്ഥിതി മോശമായതെന്നാണ് സൂചന. 18 ന് മാവേലിപുരത്തെ ഹോട്ടലില്‍നിന്ന് ഓണ്‍ലൈന്‍ ഓര്‍ഡറിലൂടെ വരുത്തിയ ഷവര്‍മ കഴിച്ചതിനു ശേഷമാണു രാഹുല്‍ അവശനിലയിലായതെന്ന് ബന്ധുക്കള്‍ പറഞ്ഞു. 19ന് ചികിത്സ തേടിയ ശേഷം താമസസ്ഥലത്തു മടങ്ങിയെത്തിയ രാഹുല്‍ അവശനിലയിലായതിനെ തുടര്‍ന്ന് 22ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പി...
Local news, Other

ഹജൂര്‍ കച്ചേരിയില്‍ ആരംഭിക്കുന്ന ജില്ലാ പൈതൃക മ്യുസിയം നാളെ നാടിന് സമര്‍പ്പിക്കും

തിരൂരങ്ങാടി: ചെമ്മാട് ഹജൂര്‍ കച്ചേരിയില്‍ ആരംഭിക്കുന്ന മലപ്പുറം ജില്ലാ പൈതൃക മ്യൂസിയം നാളെ ( വ്യാഴം) നാടിന് സമര്‍പ്പിക്കും. വൈകുന്നേരം 4 മണിക്ക് നടക്കുന്ന പരിപാടിയില്‍ സംസ്ഥാന തുറമുഖ പുരാവസ്തു പുരാരേഖ മ്യുസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. മലപ്പുറം ജില്ലയുടെ ചുമതലയുള്ള മന്ത്രി വി .അബ്ദുറഹിമാന്‍ അധ്യക്ഷത വഹിക്കും. പൈതൃക മ്യുസിയത്തിലേക്ക് സംസ്ഥാന പൊതുമരാത്ത് വകുപ്പ് ഇന്റര്‍ ലോക്ക് ചെയ്ത് പുനര്‍നിര്‍മ്മാണം ചെയ്ത പോലീസ് സ്റ്റേഷന്‍ റോഡിന്റെ ഉദ്ഘാടനം മുഖ്യാത്ഥിതിയായി ചടങ്ങില്‍ പങ്കെടുക്കുന്ന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. ഇടി മുഹമ്മദ് ബഷീര്‍ എം പി, കെപി എ മജീദ് എം.എ.ല്‍എ . എന്നിവര്‍ വിശിഷ്ടാഥിതികളായി പങ്കെടുക്കും. ചെമ്മാട് വില്ലേജ് ഓഫീസ് പരിസരത്തുനിന്ന് വൈകുന്നേരം മൂന്നര മണിക്ക് മന്ത്രിമാരടക്കമുള വിശിഷ്ടാഥിതികളെ ഘോഷ യാത്രയായി ഉല്...
Malappuram, Other

ഗൃഹോപകരണ കട കത്തിനശിച്ച സംഭവം: ഇന്‍ഷുറന്‍സ് തുകയും രണ്ടുലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃ കമ്മിഷന്‍ വിധി

ഗൃഹോപകരണ കട കത്തിനശിച്ച സംഭവത്തില്‍ ഉടമയ്ക്ക് 48,50,029 രൂപ ഇന്‍ഷുറന്‍സ് തുകയും രണ്ടുലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃ കമ്മിഷന്‍ വിധി. മമ്പാട് സ്വദേശി വള്ളിക്കാടന്‍ യൂസഫിന്റെ പരാതിയിലാണ് കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി മുഹമ്മദ് ഇസ്മാഈല്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിഷന്റെ വിധി. 2018 ജൂലൈ 16ന് അര്‍ധരാത്രി യൂസഫിന്റെ അരീക്കോട് പത്തനാപുരത്തുള്ള ഗൃഹോപകരണ കട പൂര്‍ണമായി കത്തിനശിച്ചിരുന്നു. ഇന്‍ഷൂറന്‍സ് കമ്പനി 13,37,048 രൂപ നല്‍കാന്‍ തയ്യാറായിയെങ്കിലും പരാതിക്കാരന്‍ സ്വീകരിച്ചില്ല. ഇന്‍ഷൂറന്‍സ് സര്‍വേയര്‍ നല്‍കിയ റിപ്പോര്‍ട്ട് ശരിയല്ലെന്നും യഥാര്‍ഥ നഷ്ടം മറച്ചുവച്ചിരിക്കുകയാണെന്നും പരാതിക്കാരന്‍ കമ്മിഷന്‍ മുമ്പാകെ ബോധിപ്പിച്ചു. 68,10,892 രൂപ ഇന്‍ഷൂറന്‍സ് തുകയും 10,00,000 രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. തുടര്‍ന്ന് സ്റ്റോക്ക് രജിസ്റ്ററും സര്‍വേ റിപ്...
Kerala, Other

സംസ്ഥാനത്ത് 31 ന് സ്വകാര്യ ബസ് പണിമുടക്ക്; പിന്നാലെ അനിശ്ചിതകാല പണിമുടക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 31 ന് സ്വകാര്യ ബസുകള്‍ പണിമുടക്കും. കൂടാതെ നവംബര്‍ 21 മുതല്‍ അനിശ്ചിതകാലത്തേക്ക് പണി മുടക്കുമെന്നും സംയുക്ത സമിതി അറിയിച്ചു. ദൂരപരിധി നോക്കാതെ എല്ലാ പെര്‍മിറ്റുകളും പുതുക്കി നല്‍കണമെന്ന് ബസുടമകള്‍ ആവശ്യപ്പെട്ടു. ബസ് വ്യവസായം നിലനിക്കണമെങ്കില്‍ വിദ്യാര്‍ത്ഥികളുടെ നിരക്ക് കൂട്ടണമെന്നും ബസുടമകള്‍ പറയുന്നു. ക്യാമറയും സീറ്റ് ബെല്‍റ്റും ബസുകളില്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും ബസുടമകള്‍ വിമര്‍ശിച്ചു....
Kerala, Other

വാളയാര്‍ കേസിലെ പ്രതി പ്രവര്‍ത്തനം നിലച്ച ഫാക്ടറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

കൊച്ചി: വാളയാര്‍ പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസിലെ നാലാം പ്രതി പാലക്കാട് സ്വദേശി മധുവിനെ കൊച്ചിയില്‍ പ്രവര്‍ത്തനം നിലച്ച ഫാക്ടറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി ബിനാനി സിങ്ക് കമ്പനിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാളയാര്‍ കേസില്‍ സിബിഐ പുനരന്വേഷണം തുടരുന്നതിനിടെയാണ് പ്രതിയുടെ മരണം. സ്‌ക്രാപ്പ് നീക്കുന്ന കരാര്‍ എടുത്ത കമ്പനിയുടെ മണ്ണ് പരിശോധന വിഭാഗത്തില്‍ ജീവനക്കാരനായിരുന്നു മധു. കേസില്‍ ജാമ്യം കിട്ടിയതിന് ശേഷം ഇയാള്‍ കൊച്ചിയിലെത്തിയിരുന്നു. മരിച്ച കുട്ടികളുടെ അടുത്ത ബന്ധു കൂടിയാണ് ചെറിയ മധു. 2017 ജനുവരി 7നും മാര്‍ച്ച് 4നുമായാണു പതിമൂന്നും ഒന്‍പതും വയസ്സുള്ള സഹോദരിമാരെ വീടിനോടു ചേര്‍ന്നു ഷീറ്റു മേഞ്ഞ ചായ്പ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ ഉള്‍പ്പെടെ 5 പേരാണു കേസിലെ പ്രതികള്‍. വലിയ മധു, ...
Local news, Other

അന്താരാഷ്ട്ര മാസ്റ്റേഴ്‌സ് മീറ്റില്‍ പങ്കെടുക്കുന്ന പരപ്പനങ്ങാടി വാക്കേഴ്‌സ് താരങ്ങള്‍ക്ക് യാത്രയയപ്പ് നല്‍കി

പരപ്പനങ്ങാടി : ദുബായില്‍ വച്ച് നടക്കുന്ന ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് മീറ്റില്‍ പങ്കെടുക്കാന്‍ പോകുന്ന താരങ്ങള്‍ക്ക് പരപ്പനങ്ങാടി വാക്കേഴ്‌സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. പരപ്പനങ്ങാടി ചുടലപ്പറമ്പ് മൈതാനത്തുവച്ച് ചൊവ്വാഴ്ച രാവിലെയാണ് വിപുലമായ ചടങ്ങ് സംഘടിപ്പിച്ചത്. പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ എ ഉസ്മാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഒക്ടോബര്‍ 27 28 29 ദിവസങ്ങളിലായി ദുബായ് അല്‍ വാസല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ വച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്. പരപ്പനങ്ങാടി വാക്കേഴ്‌സിന്റെ ആറു താരങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളിലായി ഇന്ത്യയെ പ്രതിനിധീകരിച്ച് മല്‍സരിക്കാന്‍ ഇറങ്ങുന്നത്. ക്ലബ്ബ് സെക്രട്ടറി കൂടിയിട്ടുള്ള വിനോദ് കെടി, ഷീബ പി, മുഹമ്മദ് മാസ്റ്റര്‍,സ്വര്‍ണ്ണലത, എംപി കുഞ്ഞുമുഹമ്മദ് കുട്ടി, ഡോക്ടര്‍ മുഹമ്മദ് അഷ്‌റഫ് എന്നിവരാണ് പങ്കെടുക്കുന്നത്. എല്ലാവരും തന്...
Kerala, Other

സ്‌ക്രീന്‍ ഷെയര്‍ ആപ്പുകളിലൂടെ ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാകുന്നു ; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം : സ്‌ക്രീന്‍ ഷെയര്‍ ആപ്പുകളിലൂടെ ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാകുന്നതായി കേരള പൊലീസ്. അക്കൗണ്ട് ഉടമയുടെ വിവരങ്ങള്‍ ചോര്‍ത്താനുള്ള പുതുവഴിയാണ് സ്‌ക്രീന്‍ ഷെയര്‍ ആപ്ലിക്കേഷനുകള്‍. ഇത്തരം ആപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദേശം നല്‍കുകയാണ് കേരള പൊലീസ് ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ. ബാങ്കിന്റെയോ മറ്റു സ്ഥാപനങ്ങളുടെയോ പ്രതിനിധികള്‍ എന്ന വ്യാജേന ഫോണ്‍ ചെയ്യുന്നവര്‍ ഉപഭോക്താക്കളെ ചില ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ബന്ധിക്കും. അതിനുള്ള ലിങ്കുകളും മെസേജുകളായി അയച്ചുതരും. ബാങ്കുകളുടേതിനു സമാനമായ വ്യാജ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ അതിലെ സ്‌ക്രീന്‍ ഷെയറിങ് മാര്‍ഗ്ഗത്തിലൂടെ അക്കൗണ്ട് ഉടമയുടെ വിവരങ്ങള്‍ ശേഖരിച്ചാണ് തട്ടിപ്പെന്ന് പൊലീസ് പറയുന്നു. കേരള പൊലീസ് ഒഫീഷ്യല്‍ ഫെയ്‌സ് ബുക്ക് പേജ് കുറിപ്പിന്റെ പൂര്‍ണരൂപം ; സ്‌ക്രീന്‍ ഷെയര്‍ ആപ്പുകളിലൂടെ ഓണ്‍ലൈന്‍ തട്ടിപ്പ് വ്...
Malappuram, Other

മഞ്ചേരിയില്‍ വിനോദയാത്രയ്ക്ക് പോയ ബസ് വൈദ്യുതി കാലില്‍ ഇടിച്ച് 13 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

മഞ്ചേരി : മഞ്ചേരിക്ക് സമീപം ചെങ്ങരയില്‍ വിനോദയാത്രയ്ക്ക് സഞ്ചരിച്ച ബസ് വൈദ്യുതി കാലില്‍ ഇടിച്ച് അപകടം. അപകടത്തില്‍ ബസിലുണ്ടായിരുന്ന 13 വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ 3.30 നാണ് സംഭവം. തൊടുപുഴ വിമല പബ്ലിക്ക് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച 3 ടൂറിസ്റ്റ് ബസുകളില്‍ ഒന്നാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രി എട്ടരയ്ക്കാണ് സംഘം മൈസൂരുവിലേക്ക് തൊടുപുഴയില്‍ നിന്ന് യാത്ര പുറപ്പെട്ടത്. ആയിഷ (13), നേഹ (14), ഐറിന്‍ (14), റീമ (14), അനോള്‍ (14), ഹന (13), ആന്‍ഡ്രിയ (14), അല്‍ഫോന്‍സ (14), അനോള്‍ (14), ആന്‍മരിയ (14), സീറ (14), പാര്‍വതി (14), മീനു (14), എലിസ (55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ 108 ആംബുലന്‍സിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ബസ് അപകടത്തില്‍പെട്ടതിനെ തുടര്‍ന്ന് സംഘം യാത്ര റദ്ദാക്കി സ്വദേശത്തേക്ക് തിരിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ...
Malappuram, Other

വൃദ്ധസദനങ്ങളിലെ അന്തേവാസികളുടെ ജീവിത ഗുണനിലവാരം മെച്ചപ്പെടുത്താൻ നടപടി : ജില്ലാ കളക്ടർ

മലപ്പുറം : വൃദ്ധസദനങ്ങളിലെ അന്തേവാസികളുടെ ജീവിത ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ വി ആർ വിനോദ് അറിയിച്ചു. ചൊവ്വാഴ്ച തവനൂരിലെ സർക്കാർ വൃദ്ധസദനം സന്ദർശിച്ച ജില്ലാ കളക്ടർ അന്തേവാസികളുടെ ജീവിത സാഹചര്യങ്ങൾ വിലയിരുത്തുകയും അവരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. നല്ല ഭക്ഷണവും മികച്ച പരിചരണവും അന്തേവാസികൾക്ക് ലഭിക്കുന്നുണ്ടെങ്കിലും എന്തെങ്കിലും പ്രവൃത്തികൾ ചെയ്യാൻ അവസരമില്ലെന്നാണ് അവർ കളക്ടറോട് പറഞ്ഞത്. അവരവർക്ക് വൈദഗ്ധ്യമുള്ള പ്രവൃത്തികളിൽ ഏർപ്പെടാനുള്ള സൗകര്യം വേണമെന്ന് പലരും ആഗ്രഹം പങ്കുവെച്ചു. വസ്ത്രങ്ങളും മറ്റും തയ്ക്കാൻ അറിയുന്നവരും കരകൗശല വിദഗ്ധരും മോട്ടിവേഷൻ ക്ലാസുകൾ എടുക്കാൻ കഴിയുന്നവരുമൊക്കെ അവരുടെ കൂട്ടത്തിലുണ്ട്. ഇത്തരത്തിലുള്ള കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും വിവിധ ആക്ടിവിറ്റികൾ ചെയ്യുന്നതിനും കളികളിലും വിനോദങ്ങളിലും ഏ...
Local news, Malappuram, Other

കാരുണ്യം ചൊരിഞ്ഞ് കെ.എം.സി.സിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി

വേങ്ങര : സൗദി കെ.എം.സി.സി നാഷണല്‍ കമ്മറ്റി സാമൂഹ്യ സുരക്ഷാ പദ്ധതി 2023 പദ്ധതിയില്‍ അംഗമായിരിക്കെ മരണപ്പെട്ട അമ്പത്തിമൂന്ന് അംഗങ്ങളുടെ കുടുംബങ്ങള്‍ക്കും മാരക രോഗങ്ങള്‍ക്ക് ചികിത്സ തേടിയ ഇരുനൂറോളം അംഗങ്ങള്‍ക്കുമായി മൂന്നര കോടിയോളം രൂപയുടെ ആനുകൂല്യ വിതരണം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. പാണക്കാട് വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ വെച്ച് സൗദി അറേബ്യയിലെ അല്‍ ഖര്‍ജ് എന്ന പ്രദേശത്ത് വെച്ച് മരണപ്പെട്ട ബൈജു, വാടി ദവാസിറില്‍ വെച്ച് മരണപ്പെട്ട പ്രശാന്ത് എന്നീ പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് ചെക്ക് കൈമാറികൊണ്ടാണ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ആശ്രിതരുടെ കുടുംബങ്ങള്‍ക്ക് എത്തിച്ച് നല്‍കാനായി വിവിധ സെന്ട്രല്‍ കമ്മറ്റികളുടെ ഭാരവാഹികള്‍ മറ്റ് ചെക്കുകള്‍ ഏറ്റുവാങ്ങി. സൗദിഅറേബ്യയുടെ മുഴുവന്‍ മുക്ക്മൂലകളിലുമുള്ള മലയാളി പ്രവാസി സമൂഹത്തെ ഒന്നിച്ച് ചേര്‍ത്ത്, ജാതി മത രാഷ്ട്രീയ ഭേദമന്...
Other

മദ്യലഹരിയില്‍ പൊലീസ് സ്റ്റേഷനിലെത്തി ബഹളം വച്ചു ; നടന്‍ വിനായകനെ അറസ്റ്റ് ചെയ്തു, പിന്നാലെ ജാമ്യം

കൊച്ചി: എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തി ബഹളം വച്ചതിന് അറസ്റ്റിലായ നടന്‍ വിനായകനെ ജാമ്യത്തില്‍ വിട്ടു. വിനായകന്‍ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി ബഹളം ഉണ്ടാക്കിസ്റ്റേഷന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയതിനാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. നോര്‍ത്ത് പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള കലൂരിലാണ് വിനായകന്‍ ഭാര്യക്കൊപ്പം താമസിക്കുന്നത്. വീട്ടില്‍ ഭാര്യയുമായുള്ള ബഹളത്തിന്റെ പേരില്‍ വിനായകന്‍ തന്നെയാണ് സ്റ്റേഷനിലേക്ക് വിളിച്ചതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് മഫ്തിയില്‍ വനിത പൊലീസ് വീട്ടിലേക്ക് പോവുകയായിരുന്നു. വീട്ടിലെത്തിയ വനിത പൊലീസിനോട് വിനായകന്‍ ബഹളം വെച്ചു. അതിനുശേഷം വൈകിട്ട് ആറോടെയാണ് വിനായകന്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ സ്റ്റേഷന് മുന്നില്‍നിന്നും സിഗരറ്റ് വലിച്ചതിന് വിനായകനില്‍ നിന്ന് പൊലീസ് പിഴയീടാക്കി. ഇതിന് പിന്നാലെ സ്റ്...
Kerala, Other

സഹോദരനൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരന് നേരെ തെരുവുനായ ആക്രമണം

എറണാകുളം: വീട്ടുമുറ്റത്ത് സഹോദരനൊപ്പം കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരനെ തെരുവുനായ ആക്രമിച്ചു. മലയാറ്റൂരില്‍ ഇന്ന് രാവിലെയാണ് സംഭവം. സ്‌കൂള്‍ അവധി ആയതിനാല്‍ സഹോദരനൊപ്പം വീട്ടുമുറ്റത്ത് ഇരുന്ന് കളിക്കുകയായിരുന്ന ജോസഫ് ഷെബിനാണ് റോഡില്‍ നിന്നും ഓടിയെത്തിയ തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. നായ കുട്ടിയുടെ കവിളില്‍ കടിച്ചു. കുട്ടിയും സഹോദരനും ബഹളമുണ്ടാക്കിയതോടെ മാതാപിതാക്കള്‍ ഓടിയെത്തി നായയെ ഓടിക്കുകയായിരുന്നു. കുട്ടിയെ ഉടനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിക്ക് പേവിഷ പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കി. ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഈ പ്രദേശത്ത് തെരുവുനായശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസങ്ങളിലും തെരുവുനായയുടെ ആക്രമണം ഉണ്ടായിരുന്നു. തെരുവുനായ ആക്രമണത്തെക്കുറിച്ച് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്ന് പ്രദേശവാ...
Other

കരാറുകാരെ ആക്രമിച്ച് പണവും ബൈക്കും കവര്‍ന്നു ; മുസ്ലിം ലീഗ് കൗണ്‍സിലര്‍ അറസ്റ്റില്‍

പാലക്കാട്: ബൈക്കില്‍ എത്തിയ അഞ്ചംഗ സംഘം കരാറുകാരനെ ആക്രമിച്ച കേസില്‍ ലീഗ് കൗണ്‍സിലറെ അറസ്റ്റ് ചെയ്തു. ചെര്‍പ്പുളശ്ശേരി നഗരസഭയിലെ മുസ്ലിം ലീഗ് പ്രതിനിധി പി. മൊയ്തീന്‍ കുട്ടിയെയാണ് ചെര്‍പ്പുളശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രില്‍ ആറിന് ഒറ്റപ്പാലം റോഡിലെ തൃക്കടീരിയില്‍ വെച്ച് ഗോപാലകൃഷണന്‍ എന്നയാളെ ആക്രമിച്ച് പണവും ബൈക്കും മൊബൈല്‍ ഫോണുകളും കവര്‍ന്നിരുന്നു. ഈ കേസിലാണ് മൊയ്ദീന്‍ കുട്ടി അറസ്റ്റില്‍ ആയത്. ക്വട്ടേഷന്‍ സംഘത്തെ പുറത്തു നിന്ന് നിയന്ത്രിച്ചതും മുഖ്യ സൂത്രധാരനും മൊയ്തീന്‍ കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ ആണെന്ന് പൊലീസ് കണ്ടെത്തി. ഹൈക്കോടതി മൊയ്തീന്‍കുട്ടിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കര്‍ശന ഉപാധികളോടെ വിട്ടയച്ചു....
Malappuram, Other

ഗ്രാമത്തിന് ഉത്സവമായി സുല്ലമുസ്സലാം ഓറിയന്റൽ വിദ്യാർഥികളുടെ ഞാറുനടീൽ

അരീക്കോട് : മലപ്പുറം ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ സഹകരണത്തോടെ സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വെള്ളേരി ചാലിപ്പാടം വയലിൽ നടത്തിയ ഞാറു നടീൽ ഗ്രാമത്തിന്റെ ഉത്സവമായി. അന്യംനിന്നു പോകുന്ന കാർഷിക സംസ്കാരം വീണ്ടെടുക്കാനും പരിസ്ഥിതി അവബോധം സൃഷ്ടിക്കാനുമാണ് വിദ്യാർത്ഥികളുടെ നടീൽ ഉത്സവം. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം. കെ റഫീഖ ഞാറ് നട്ട് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളും അധ്യാപകരും നടീൽ പാട്ടുമായി ആവേശം പകർന്നപ്പോൾ പ്രദേശമാകെ ഉത്സവ പ്രതീതിയായി. യുവ തലമുറയിൽ കാർഷിക അവബോധം സൃഷിടിക്കാൻ ഇത്തരത്തിലുള്ള പരിപാടികൾക്ക് സാധിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കുട്ടികളുടെ അധ്വാനത്തെ എം കെ റഫീഖ മുക്തകണ്ഡം പ്രശംസിച്ചു. യുവ കർഷകൻ നൗഷർ കല്ലടയുടെ ഒരേക്കറോളം വരുന്ന നെൽവയലിൽ ആണ് ജൈവ നെൽകൃഷിയുടെ നടീൽ നടത്തിയത്. സ്വന്തമായി വിഷരഹിതമായ ഭക്ഷണം ഉണ്ടാക്കാനുള്ള ന...
Kerala, Other

രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ അതിദരിദ്രരുടെ ജീവിതം മെച്ചപ്പെട്ട നിലയിലേക്ക് മാറും ; എംവി ഗോവിന്ദന്‍

കേരളത്തിലെ അതിദരിദ്രരുടെ ജീവിതം രണ്ട് വര്‍ഷത്തിനുള്ളില്‍ മെച്ചപ്പെട്ട നിലയിലേക്ക് മാറുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ബിജെപി സര്‍ക്കാരും നരേന്ദ്രമോഡിയും അദാനിയെയും അംബാനിയെയും ദത്തെടുത്തപ്പോള്‍ എല്‍ഡി എഫ് സര്‍ക്കാര്‍ ഏറ്റെടുത്തത് 64006 അതി ദരിദ്ര കുടുംബങ്ങളെയാണ്. ഇന്ത്യയിലെ ആദ്യത്തെ അതിദരിദ്രത്തില്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തെ സാമ്പത്തികമായി ഞെരുക്കാനാണ് കേന്ദ്ര ശ്രമം. 56000 കോടി കേന്ദ്രം നിഷേധിക്കുമ്പോള്‍ കേരളത്തിലെ ക്ഷേമപദ്ധതികള്‍ പ്രതീക്ഷിച്ച നിലയില്‍ നടപ്പാക്കാനാവാത്ത സ്ഥിതിയാണ്. സംവരണമെന്ന പേരില്‍ പച്ചക്കള്ളം പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണ് കേന്ദ്രം. അവര്‍ പറഞ്ഞ 33 ശതമാനം സ്ത്രീ സംവരണം വരുന്ന തെരഞ്ഞെടുപ്പിലില്ല. 2021 ലെ സെന്‍സസ് ഇതുവരെ നടന്നില്ല. ജാതി സെന്‍സസിനെ സംഘപരിവാര്‍ എതിര്‍ക്കുന്നത് സവര്‍ണ മേധാവിത്വം നഷ്ടപ്പെടുമോയെന...
Local news, Other

തിരൂരങ്ങാടി മുനിസിപ്പാലിറ്റിയില്‍ കേരളോത്സവ മത്സരങ്ങള്‍ക്ക് തുടക്കം ; ക്രിക്കറ്റില്‍ ചാമ്പ്യന്മാരായി ഗോള്‍ഡന്‍ ഈഗിള്‍ പതിനാറുങ്ങല്‍

തിരൂരങ്ങാടി : കേരളോത്സവം 2023 ഭാഗമായി തിരൂരങ്ങാടി നഗരസഭയില്‍ പരിപാടികള്‍ ആരംഭിച്ചു. ക്രിക്കറ്റ് മത്സരത്തോടെയാണ് കായിക മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ക്രിക്കറ്റില്‍ ഗോള്‍ഡന്‍ ഈഗിള്‍ പതിനാറുങ്ങല്‍ ചാമ്പ്യന്മാരായി. ഫൈനലില്‍ താഴെചിന യൂത്തിനെ പരാജയപ്പെടുത്തിയാണ് ഗോള്‍ഡന്‍ ഈഗിള്‍ പതിനാറുങ്ങല്‍ ചാമ്പ്യന്മാരായത്. നഗരസഭ ചെയര്‍മ്മാന്‍ കെ.പി മുഹമ്മദ് കുട്ടി വിജയികള്‍ക്ക് ട്രോഫികള്‍ നല്‍കി. വൈസ് ചെയര്‍ പേയ്‌സണ്‍ സുലൈഖ കാലോടി,വികസന കാര്യ ചെയര്‍മ്മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മ്മാന്‍ ഇ.പി.എസ് ബാവ മെഡലുകള്‍ സമ്മാനിച്ചു. കൗണ്‍സിലര്‍മ്മാരായ അരിമ്പ്ര മുഹമ്മദാലി,സമീര്‍ വലിയാട്ട്,അജാസ് സി.എച്ച്,യൂത്ത് കോഡിനേറ്റര്‍ വഹാബ് എന്നിവര്‍ക്ക് പുറമെ സോക്കര്‍ കിംഗ് തിരൂരങ്ങാടി അംഗങ്ങളായ ജംഷിഖ് ബാബു വെളിയത്ത്, നിജു മണ്ണാരക്കല്‍, നന്ദു കിഷോര്‍ മലയില്‍, അഫ്‌സല്‍ പിലാതോട്ടത്തി...
Local news, Other

പറപ്പൂര്‍ കാട്ട്യേക്കാവില്‍ നവരാത്രി ആഘോഷിച്ചു ; ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

വേങ്ങര :പറപ്പൂര്‍ കാട്ട്യേക്കാവ് ഭഗവതി കിരാത മൂര്‍ത്തി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷിച്ചു. ക്ഷേത്രം മേല്‍ശാന്തി വിഷ്ണുപ്രസാദ് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ദുര്‍ഗ്ഗാഷ്ടമി ദിനത്തില്‍ വൈകുന്നേരം പൂജവെയ്പ്പ്, ദുര്‍ഗ്ഗാഷ്ടമി പൂജ, വിശേഷാല്‍ ഭഗവത് സേവ, എന്നിവയും മഹാനവമി ദിനത്തില്‍ ആയുധ പൂജ, വിശേഷാല്‍ പൂജ എന്നിവയും നടന്നു. വിജയദശമി ദിവസം സരസ്വതി പൂജ, വിദ്യാരംഭം, അവില്‍ നിവേദ്യം, പൂജയെടുപ്പ്, വാഹന പൂജ എന്നീ ചടങ്ങുകളോടെ നവരാത്രി ആഘോഷങ്ങള്‍ സമാപിച്ചു. സി കെ മോഹന സുന്ദരന്‍ കൊടുവായൂര്‍ (ശ്രീരാമദാസ മിഷന്‍ ) ആചാര്യനില്‍ നിന്ന് കുരുന്നുകള്‍ ഹരിശ്രീ കുറിച്ച് വിദ്യാരംഭം നേടി. ക്ഷേത്ര സമിതി ഭാരവാഹികളായ രവിനാഥ് ഇന്ദ്രപ്രസ്ഥം, ജയേഷ് പി എം, രവികുമാര്‍ പിഎം, സി സുകുമാരന്‍, വിജയകുമാര്‍, ബാബുരാജന്‍ സി, വിശ്വനാഥന്‍, ശിവദാസന്‍ ടി, ബാബുരാജ് എം, എന്നിവര്‍ നേതൃത്വം നല്‍കി....
Local news, Other

പരപ്പനങ്ങാടി തീരദേശ മേഖലയില്‍ മാസ്സ് മാരത്തോണ്‍ സംഘടിപ്പിച്ചു

പരപ്പനങ്ങാടി : നഹാസ് ഹോസ്പിറ്റല്‍, കേരള എക്‌സൈസ് വകുപ്പ് - വിമുക്തി മിഷന്‍ സംയുക്തമായി പരപ്പനങ്ങാടി തീരദേശ മേഖലയില്‍ റണ്‍ എഗേയ്ന്‍സ്റ്റ് ഡ്രഗ്‌സ് റണ്‍ ഫോര്‍ ബോണ്‍ ഹെല്‍ത്ത് മാസ്സ് മാരത്തോണ്‍ സംഘടിപ്പിച്ചു. മാരത്തോണ്‍ നാഹാസ് ഹോസ്പിറ്റലിന്റെ മുന്നില്‍ നിന്നും തിരൂരങ്ങാടി എംഎല്‍എ കെപിഎ മജീദ് ഫ്‌ലാഗ് ഓഫ് ചെയ്തു. 2 കിലോ മീറ്റര്‍ ദൈര്‍ഘ്യം ഉള്ള ഫണ്‍ റണ്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വൈ. ഷിബു ഫ്‌ലാഗ് ഓഫ് ചെയ്തു. മത്സരത്തിന് ശേഷം സമ്മാനദാന ചടങ്ങിന് നാഹാസ് ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ അബ്ദുള്‍ മുനീര്‍ അധ്യക്ഷത വഹിച്ചു. മുന്‍ വിദ്യഭ്യാസ മന്ത്രി അബ്ദു റബ്ബ് പരിപാടി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വൈ. ഷിബു, അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ എന്‍ഫോഴ്‌സ്‌മെന്റ് അനില്‍കുമാര്‍ സികെ, വിമുക്തി ജില്ലാ മാനേജര്‍ മോഹന്‍ കെപി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വിജയികള്‍ക്കുള്ള സമ്...
Local news, Other

വീണ് കിട്ടിയ സ്വർണാഭരണം ഉടമക്ക് തിരിച്ചേൽപിച്ച് മാതൃകയായി ബസ് ജീവനക്കാർ

തേഞ്ഞിപ്പലം: ബസ്സിൽ നിന്ന് വീണ് കിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് തിരിച്ചേൽപിച്ച് മാതൃകയായിരിക്കുകയാണ് യൂണിവേഴ്സിറ്റി കൊണ്ടോട്ടി റൂട്ടിൽ ഓടുന്ന സഫ മർവ്വ ബസ്സിലെ ജീവനക്കാരായ അബുവും ആബിദും. പരുതിക്കോഡ് നിന്നും കോഹിനൂറിലേക്കുള്ള യാത്ര മദ്ധ്യേ ആണ് യാത്രക്കാരിയുടെ സ്വർണാഭരണം നഷ്ടപ്പെട്ടത്. ബസ്സിൽ നിന്നും സ്വാർണാഭരണം കിട്ടിയ വാർത്ത സോഷ്യൽ മീഡിയ വഴി വിവരം അറിയിക്കുകയായിരുന്നു ബസ്സ് ജീവനാക്കാർ. സ്വർണാഭരണം തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്‌ടർമാരായ ഉണ്ണികൃഷ്ണൻ , കൃഷ്ണദാസ് എന്നിവരുടെ സാന്നിധ്യത്തിൽ ഉടമസ്ഥക്ക് തിരിച്ചു നൽകി...
Local news, Malappuram, Other

വേങ്ങര ഉപജില്ലാ സ്‌കൂള്‍ കലോത്സവ ലോഗോ പ്രകാശനം ചെയ്തു

വേങ്ങര : നവംബർ 13 മുതല്‍ 16 വരെ നടക്കുന്ന 34-മത് വേങ്ങര ഉപജില്ലാ സ്‌കൂള്‍ കലോത്സവ ലോഗോ കായിക,വഖഫ് വകുപ്പ് മന്ത്രി വി.അബ്ദു റഹ്മാൻ പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കലാം മാസ്റ്റർക്ക് നല്‍കി പ്രകാശനം ചെയ്തു. പെരുവള്ളൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് കലോത്സവം നടക്കുന്നത്. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെടി സാജിത, പബ്ലിസിറ്റി ചെയർമാനും പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് മെമ്പറുമായ ആയിഷ ഫൈസൽ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി പ്രമോദ്, പ്രിൻസിപ്പൽ എം പി ദിനീഷ് കുമാർ, മീഡിയ പബ്ലിസിറ്റി കൺവീനർ മുസ്ഫർ മായക്കര, കെ പി സൽമാനുൽ ഫാരിസ്, ടി ടി വാസുദേവൻ,ദീപു കുമാർ,പഴേരി മുഹമ്മദ് കുഞ്ഞുട്ടി, ഷറഫു പെരുവള്ളൂർ തുടങ്ങിയവർ പങ്കെടുത്തു. സബ്ജില്ലാ കലോത്സവത്തിന് ലോഗോ ക്ഷണിച്ചതിൽ ലഭിച്ച 22 ലോഗോയിൽ ചിത്രകാരൻ വലിയോറ ചിനക്കൽ കെ അബ്ദുറഹ്മാൻ രൂപകൽപ്പന ചെയ്ത ലോഗോയാണ് തെരഞ്ഞെടുക്കപ്പെട്ടത്. 230 വിഭാഗം ...
Other

ബൈക്കിലെത്തിയ ആറംഗ സംഘം കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊന്നു ; വയറിലും കഴുത്തിലും നെഞ്ചിലുമായി ആഴത്തില്‍ വെട്ടേറ്റു

ബെംഗളൂരു: കോലാറില്‍ ബൈക്കിലെത്തിയ ആറംഗ സംഘം കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊന്നു. ശ്രീനിവാസ്പുര സ്വദേശി എം ശ്രീനിവാസാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. ശ്രീനിവാസ്പുരയിലെ ഹൊഗലെഗെരെ റോഡില്‍ റോഡ് നിര്‍മാണ ജോലികള്‍ പരിശോധിക്കാനെത്തിയപ്പോഴാണ് ശ്രീനിവാസിനെ അക്രമികള്‍ വെട്ടിയത്. വയറിലും കഴുത്തിലും നെഞ്ചിലുമായി ആഴത്തില്‍ വെട്ടേറ്റിരുന്നു. ശ്രീനിവാസിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു....
Other

ഇന്ത്യന്‍ സ്പിന്‍ ബൗളിംഗിലെ തലവര മാറ്റി മറിച്ച ക്രിക്കറ്റ് ഇതിഹാസം ബിഷന്‍ സിംഗ് ബേദി അന്തരിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ബിഷന്‍ സിംഗ് ബേദി (77) അന്തരിച്ചു. 22 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച താരമാണ് ബിഷന്‍ സിംഗ് ബേദി. ഇടങ്കയ്യന്‍ സ്പിന്നറായ ബേദി 1946 സെപ്തംബര്‍ 25ന് അമൃത്സറിലാണ് ജനിച്ചത്. 1966ല്‍ അദ്ദേഹം തന്റെ ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ചു. 1979 വരെ ഇന്ത്യക്ക് വേണ്ടി ബേദി കളിച്ചു. ഇക്കാലയളില്‍ ഇന്ത്യന്‍ ജേഴ്സിയില്‍ 67 ടെസ്റ്റുകള്‍ കളിച്ച ഇതിഹാസ സ്പിന്നര്‍ 266 വിക്കറ്റുകള്‍ വീഴ്ത്തി. പത്ത് ഏകദിനങ്ങളില്‍ ഏഴ് വിക്കറ്റും സ്വന്തമാക്കി. എറാപ്പള്ളി പ്രസന്ന, ബി എസ് ചന്ദ്രശേഖര്‍, എസ് വെങ്കിട്ടരാഘവന്‍ എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ സ്പിന്‍ വകുപ്പിന്റെ തലവരമാറ്റിയ താരമാണ് ബേദി. ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയുടെ ആദ്യവിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. 1975ലെ പ്രഥമ ഏകദിന ലോകകപ്പിലായിരുന്നു അത്. ഈസ്റ്റ് ആഫ്രിക്കക്കെതിരെ 12 ഓവറില്‍ 8 മെയ്ഡനടക്കം 6 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു....
Malappuram, Other

വീടുകള്‍ കേന്ദ്രീകരിച്ച് സംസ്ഥാനത്തുടനീളം വാഹനങ്ങളില്‍ കറങ്ങി നടന്ന് മോഷണം നടത്തുന്ന അന്തര്‍സംസ്ഥാന മോഷ്ടാക്കള്‍ കോട്ടക്കല്‍ പോലീസിന്റെ പിടിയില്‍

കോട്ടക്കല്‍ : വീടുകള്‍ കേന്ദ്രീകരിച്ച് സംസ്ഥാനത്തുടനീളം വാഹനങ്ങളില്‍ കറങ്ങിനടന്ന് മോഷണം നടത്തുന്ന അന്തര്‍സംസ്ഥാന മോഷ്ടാക്കള്‍ കോട്ടക്കല്‍ പോലീസിന്റെ പിടിയില്‍. മലപ്പുറം മക്കരപ്പറമ്പ് വറ്റല്ലൂര്‍ സ്വദേശികളായ പുളിയമാട ത്തില്‍ വീട്ടില്‍ അബ്ദുള്‍ ലത്തീഫ് (31),കളത്തോടന്‍ വീട്ടില്‍ അബ്ദുള്‍ കരീം (40), എന്നിവരെയാണ് കോട്ടക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 16 ന് കോട്ടക്കല്‍ മൂലപ്പറമ്പ് വീട്ടുകാര്‍ പുറത്ത് പോയസമയത്ത് വീടിന്റെ വാതില്‍ തകര്‍ത്ത് 11 പവനും 76000 രൂപയും സ്‌കൂട്ടറും മോഷ്ടിച്ച ചെയ്ത കേസിലാണ് പ്രതികള്‍ പിടിയിലായത്. മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസിന്റെ നിര്‍ദ്ദേശാനുസരണം ഡിവൈഎസ് പി അബ്ദുള്‍ ബഷീര്‍ കോട്ടക്കല്‍ സി.ഐ.. അശ്വത് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഈ മാസം 17 ന് പുലര്‍ച്ചെയാണ് കോട്ടക്കല്‍ മൂലപ്പറമ്പ് വീടിന്റെ മു...
Local news, Other

ജില്ലാ പൈതൃക മ്യുസിയം ; ഉദ്ഘാടനം ആഘോഷമാക്കാൻ സംഘാടക സമിതി

തിരൂരങ്ങാടി: തിരൂരങ്ങാടി ചെമ്മാട് ഹജൂർ കച്ചേരിയിൽ ആരംഭിക്കുന്ന മലപ്പുറം ജില്ലാ പൈതൃക മ്യൂസിയം ഉദ്ഘാടനം ഈമാസം 26 ന് വൈകുന്നേരം 4 മണിക്ക് നടക്കും. സംസ്ഥാന തുറമുഖ പുരാവസ്തു പുരാരേഖ മ്യുസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും. മലപ്പുറം ജില്ലയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാൻ അധ്യക്ഷത വഹിക്കും. പൈതൃക മ്യുസിയത്തിലേക്ക് സംസ്ഥാന പൊതുമരാത്ത് വകുപ്പ് പുനർനിർമ്മാണം ചെയ്ത റോഡിൻ്റെ ഉദ്ഘാടനവും ചടങ്ങിൽ മുഖ്യാധിതിയായി പങ്കെടുക്കുന്ന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിക്കും. ഇടി മുഹമ്മദ് ബഷീർ എം പി, കെപി എ മജീദ് എംഎൽഎ എന്നിവർ വിശിഷ്ഠാധിതികളാകും. ചെമ്മാട് വില്ലേജ് ഓഫീസ് പരിസരത്തുനിന്ന് കൃത്യം മൂന്നര മണിക്ക് മന്ത്രിമാർ, എംപി,എംഎൽഎ എന്നിവരെ ഘോഷയാത്രയായി ഉദ്ഘാടന വേദിയിലേക്ക് ആനയിക്കും. നഗരസഭ ചെയർമാൻ കെപി മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗം പരിപാടിയു...
Local news, Malappuram, Obituary, Other

റിട്ടേ: വില്ലേജ് ഓഫീസര്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കുറ്റിപ്പുറം : കുറ്റിപ്പുറം പേരശ്ശനൂരില്‍ റിട്ടേ: വില്ലേജ് ഓഫീസര്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. പേരശ്ശനൂര്‍ സ്വദേശി പള്ളിയാല്‍ പറമ്പില്‍ കെ പി വേലായുധനെ (69) യാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി മുതല്‍ വേലായുധനെ കാണ്‍മാനില്ലായിരുന്നു. തിങ്കളാഴ്ച്ച പുലര്‍ച്ചെ റെയില്‍വേ പാളത്തിന്റെ സൈഡില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഇയാള്‍ ഇരിമ്പിളിയം വില്ലേജ് ഓഫീസര്‍ ആയി റിട്ടയര്‍ ചെയ്തിരുന്നു. ഭാര്യ : വിശാലം, മക്കള്‍ : അനിത, ബിന്ദു, പ്രദീപ്, ഇന്ദു, മരുമക്കള്‍ : ഹരിദാന്‍, പ്രദീപ്, അഭിലാഷ്,നയന, സഹോദരങ്ങള്‍ : വിജയന്‍, സരോജനി,ജാനകി...
Malappuram, Other

പൊന്നാനിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ പത്ത് വയസുകാരന്‍ മുങ്ങി മരിച്ചു

പൊന്നാനി : പൊന്നാനിയില്‍ കടലില്‍ വീണ് പത്ത് വയസുകാരന്‍ മരിച്ചു.പൊന്നാനി പോലീസ് സ്റ്റേഷന് സമീപത്ത് താമസിക്കുന്ന തവായിക്കന്റകത്ത് മുജീബിന്റെ മകന്‍ മിഹ്‌റാന്‍(10)ആണ് മരിച്ചത്.തിങ്കളാഴ്ച കാലത്ത് 11മണിയോടെ മുല്ല റോഡിലെ പാര്‍ക്കിന് പടിഞ്ഞാറ് ഭാഗത്താണ് സംഭവം.സുഹൃത്തുക്കളായ മറ്റു നാല് പേര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ മിഹ്‌റാന്‍ മുങ്ങിപോവുകയായിരുന്നു.കൂടെ ഉണ്ടായിരുന്നവരുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയവര്‍ ചേര്‍ന്ന് മുങ്ങിയെടുത്ത് പൊന്നാനി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല...
error: Content is protected !!