കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകള്
സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പ് വിജ്ഞാപനം 15-ന്
കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക ജനുവരി എട്ടിനും തിരഞ്ഞെടുപ്പ് വിജ്ഞാപനം ജനുവരി 15-നും പ്രസിദ്ധീകരിക്കും. അതത് തീയതികളില്‍ ഇവ സര്‍വകലാശാലാ നോട്ടീസ് ബോര്‍ഡിലും ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാകുമെന്ന് വരണാധികാരി അറിയിച്ചു.
സര്‍വകലാശാലാ പെന്ഷന്കാര്സ്റ്റേറ്റ്മെന്റ് നല്കണംകാലിക്കറ്റ് സര്‍വകലാശാലാ പെന്‍ഷന്‍കാര്‍ക്ക് 2023-24 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി സ്റ്റേറ്റ്മെന്റ് സമര്പ്പണത്തിലേക്കായി വാര്‍ഷിക വരുമാന വിശദാംശങ്ങളും സ്റ്റേറ്റ്മെന്റ് ഫോമും സര്‍വകലാശാലാ വെബ്സൈറ്റിലെ പെന്‍ഷനേഴ്സ് സ്പോട്ടില്‍ ലഭ്യമാണ്. പെന്ഷന് ഐഡി നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാനാകും. പൂരിപ്പിച്ച സ്റ്റേറ്റ്മെന്റ് രേഖകളുടെ പകര്‍പ്പ് സഹിതം 20-നകം ഫിനാന്‍സ് ബ്രാഞ്ചില്‍ നല്‍കണം. ആദായനികുതി പരിധിയില്‍...
























