Monday, March 16

Author: tirurangaditoday

ഒരു മാസം പ്രായമായ കുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ച മാതാവ് പിടിയിൽ
Crime

ഒരു മാസം പ്രായമായ കുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ച മാതാവ് പിടിയിൽ

രാമനാട്ടുകര: പിഞ്ചു കുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ച സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍. രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി ഫാത്തിമയെ ആണ് ഫറോക്ക് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഭര്‍ത്താവ് ഉപേക്ഷിച്ചത് കാരണം കുഞ്ഞ് ബാധ്യത ആവുമെന്ന് കരുതിയാണ് ഉപേക്ഷിതതെന്ന് ഫാത്തിമ പൊലീസിനോട് പറഞ്ഞു. നീലിത്തോട് പാലത്തിന് സമീപമാണ് കുഞ്ഞിനെ കണ്ടെത്തിയത്. പുലര്‍ച്ചെ അഞ്ചുമണിക്ക് പണിക്കിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളാണ് തോട്ടുങ്ങല്‍ നീലിത്തോട് പാലത്തിന് സമീപം വഴിയരികില്‍ പിഞ്ചു കുഞ്ഞിനെ ആദ്യം കണ്ടത്. തുടര്‍ന്ന് സമീപ വാസികളെയും പോലീസിനെയും വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഫറോക്ക് പോലീസ് കുഞ്ഞിനെ ആദ്യം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യപ്രശ്നങ്ങളില്ലെങ്കിലും പരിചരണത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു....
Politics

തൃക്കാക്കരയിൽ എൽ ഡി എഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു; ഹൃദ്രോഗ വിദഗ്ധൻ ഡോ. ജോ ജോസഫ്

കൊച്ചി: തൃക്കാക്കരയിൽ ഡോ. ജോ ജോസഫ് തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും. ഹൃദയാരോഗ്യ രംഗത്തെ പ്രമുഖനാണ് ജോ ജോസഫെന്നും എൽഡിഎഫ് കൺവീനർ‌ ഇ.പി. ജയരാജൻ പറഞ്ഞു. ഇങ്ങനെയൊരു സ്ഥാനാർഥി ത‍ൃക്കാക്കരയിലെ ജനങ്ങൾക്കു മഹാഭാഗ്യമാണെന്നും ഇ.പി. ജയരാജൻ പറഞ്ഞു. ഏകപക്ഷീയമായി പ്രഖ്യാപിക്കുന്ന സ്ഥാനാർഥിയെ രീതിയില്ല. എല്ലാ പാർട്ടികളുമായി ബന്ധപ്പെട്ടുകൊണ്ടാണ് സ്ഥാനാർഥിയെ തീരുമാനിക്കുന്നത്. മുന്നണിയിൽ ചർച്ച ചെയ്ത് നടപടി ക്രമങ്ങൾ പൂർത്തീകരിച്ചാണ് യഥാവസരം സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നത്. എറണാകുളം ലിസി ഹോസ്പിറ്റലിലെ ഹൃദ്രോഗ വിദഗദ്ഗനാണ്. തൃക്കാക്കര മണ്ഡലത്തിൽ ഉൾപ്പെട്ട ആൾ കൂടിയാണ്....
Accident

ഗുഡ്സ് ഓട്ടോയിൽ സ്ഫോടനം; യുവതിയും കുഞ്ഞും മരിച്ചു, ഭർത്താവ് കിണറ്റിൽ ചാടിയും മരിച്ചു

പെരിന്തല്‍മണ്ണയില്‍ ഗുഡ്‌സ് ഓട്ടോയിലുണ്ടായ സ്‌ഫോടനത്തില്‍ യുവതിയും കുട്ടിയും മരിച്ചു. സ്‌ഫോടനമുണ്ടാക്കിയ ഭര്‍ത്താവ് മുഹമ്മദ് കിണറ്റില്‍ ചാടി ജീവനൊടുക്കി.  ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അഞ്ച് വയസ്സുകാരി പൊള്ളലേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പെരിന്തൽമണ്ണ കൊണ്ടിപ്പറമ്പിലാണ് സംഭവം. മാമ്പുഴ പലകക്കോടൻ മുഹമ്മദ്, ഭാര്യ ജാസ്മിൻ, ഇവരുടെ കുട്ടിയുമാണ് മരിച്ചത്. മറ്റൊരു മകൾ ഷിഫാന പൊള്ളലേറ്റ് ചികിത്സയിലാണ്. മുഹമ്മദ് സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഓട്ടോയുമായെത്തി ഭാര്യയെയും കുട്ടികളെയും അടുത്തേക്ക് വിളിച്ച് സ്‌ഫോടനം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മുഹമ്മദിന്റെ ഭാര്യ ജാസ്മിനും കുഞ്ഞുമാണ് സ്‌ഫോടനത്തില്‍ മരിച്ചത്. സ്‌ഫോടനം നടത്തിയതിനു പിന്നാലെ മുഹമ്മദ് അടുത്തുള്ള കിണറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. മുഹമ്മദ് ചില കേസുകളില്‍ പ്രതിയാണെന്നും സൂചനയുണ്ട്. പാണ്ടിക്കാട്‌ പെരിന്തല്‍മണ്ണ...
Crime

ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ പ്രളയ രക്ഷാപ്രവർത്തകൻ അറസ്റ്റിൽ

താനൂര്‍-ബീച്ച് പരിസരത്ത് കാറിലിരിക്കുകയായിരുന്ന സ്ത്രീയുടെയും പുരുഷന്റെയും ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ കഴിഞ്ഞ പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയനായ യുവാവ് അറസ്റ്റില്‍. പരപ്പനങ്ങാടി ആവില്‍ ബീച്ച് കുട്ടിച്ചിന്റെ പുരയ്ക്കല്‍ ജെയ്‌സലിനെയാണ് (37) താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രളയകാലത്ത് വെള്ളത്തിൽ അകപ്പെട്ട കൂരിയാടിന് സമീപത്തെ ഒരു കുടുംബത്തിലെ സ്ത്രീകളെ മുതുകു കാണിച്ച് ചവിട്ടി കയറാൻ സഹായിച്ചതോടെ ഏറെ പ്രശസ്തനായിരുന്നു യുവാവ്. തുടർന്നു നിരവധി അംഗീകാരങ്ങളും അനുമോദനങ്ങളും തേടിയെത്തിയിരുന്നു. ട്രോമാകെയർ, പോലീസ് വോളണ്ടയറുമായിരുന്നു ജെയ്‌സൽ. 2021 ഏപ്രിൽ 15നാണ് കേസിനാസ്പദമായ സംഭവം. താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് കാറിൽ ഇരിക്കുകയായിരുന്ന പുരുഷനെയും സ്ത്രീയെയും മൊബൈലിൽ ഫോട്ടോയെടുത്ത് മോർഫ് ചെയ്തു പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ഒരു ലക്...
Crime, Other

സ്വർണക്കടത്ത്; യുവാക്കളെ തട്ടിക്കൊണ്ടുപോയ ക്വട്ടേഷൻ സംഘം പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ന​ഗരത്തെ വിറപ്പിച്ച്‌ ക്വട്ടേഷന്‍ സംഘത്തെ പിടികൂടി പോലീസ്. മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മുണ്ടില്‍ത്താഴത്ത് നിന്നും പേരാമ്ബ്ര നടുവണ്ണുരില്‍ നിന്നും സ്വര്‍ണ്ണ കടത്തുമായി ബന്ധമുള്ള രണ്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച്‌ മര്‍ദ്ദിച്ച്‌ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട നാലംഗ സംഘമാണ് അറസ്റ്റിലായിരിക്കുന്നത്.മലപ്പുറം തയ്യിലക്കടവ് സ്വദേശികളായ ഇല്ലിക്കല്‍ വീട്ടില്‍ മുഹമ്മദ് സമീര്‍ (31), പൂനാടത്തില്‍ ജയരാജന്‍ (51), കടലുണ്ടി ആണ്ടിശ്ശേരി തൊടിപുഴക്കല്‍ രതീഷ് (32), എന്നിവരെയും ഇവര്‍ക്ക് വാഹനം എത്തിച്ചു നല്‍കിയ തയ്യിലകടവ് ഇല്ലിക്കല്‍ മുഹമ്മദ് റൗഫ് എന്നയാളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടു പേരെയും തട്ടികൊണ്ടു പോകാന്‍ ഉപയോഗിച്ച കാറുകള്‍ അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം 27ന് ദുബായിൽ നിന്ന് ഒരു കിലോ സ്വർണ്ണവുമായി കരിപ്പൂർ വിമാനത്താവ...
Accident

ഖത്തറിൽ വാഹനാപകടം; രണ്ട് മലപ്പുറത്തുകാർ ഉൾപ്പെടെ 3 മലയാളികൾ മരിച്ചു

ഖത്തറിൽ പെരുന്നാൾ ആഘോഷിക്കാനായി മരുഭൂമിയിലേക്ക്​ യാത്രപോയ സംഘം അപകടത്തിൽ പെട്ട്​ രണ്ട് മലപ്പുറത്തുകാർ ഉൾപ്പെടെ മൂന്ന്​ മലയാളികൾ മരിച്ചു. മാറഞ്ചേരി പുറങ്ങുകുണ്ടുകടവ് കളത്തിൽപടിയിൽ റസാഖ് (31), കീഴുപറമ്പ് മാരാൻകുളങ്ങര ഇയ്യക്കാട്ടിൽ എം.കെ.ഷമീം (35), എന്നിവരും മറ്റൊരാളുമാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ്​ അപകടം. ​ ആറു പേരുടെ സംഘം സഞ്ചരിച്ച ലാൻഡ്​ക്രൂയിസർ അപകടത്തിൽ പെടുകയായിരുന്നു. ​മൂന്നു ​പേർ സംഭവ സ്ഥലത്തു വെച്ച്​ മരിച്ചു. അമ്മയും കുഞ്ഞും ഉൾപ്പെടെ മൂന്ന്​ പേർ പരിക്കുകളോടെ ആശുപത്രിയിലാണ്​. പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഉം സൈദ് സീലൈൻ മരുഭൂമിയിൽ എത്തിയതായിരുന്നു ഇവർ....
Crime

മിശ്ര വിവാഹം കഴിക്കാൻ സ്റ്റേഷനിൽ സഹായം തേടിയെത്തിയവരും പോലീസും തമ്മിൽ സംഘർഷം, ഡി വൈ എഫ് ഐ പ്രവർത്തകർ അറസ്റ്റിൽ

തേഞ്ഞിപ്പലം: പ്രണയത്തിലായ യുവതിയുമായി ഒരുമിച്ച് ജീവിക്കാൻ സാഹചര്യം ഒരുക്കണമെന്ന പരാതിയുമായി യുവാവ് പൊലീസ് സ്റ്റേഷനിൽ എത്തിയത്തോടനുബന്ധിച്ച് സ്റ്റേഷനിൽ പരാതിക്കാരും പോലീസും തമ്മിൽ സംഘർഷം. കൂടെ എത്തിയ ഡി.വൈ.എഫ്.ഐ നേതാവിനെ പൊലീസ് മർദിച്ചെന്നാരോപിച്ചാണ്​ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിൽ സംഘർഷാവസ്ത ഉണ്ടായത്. പൊലീസിനെ മർദിച്ചെന്ന കേസിൽ മൂന്നുപേരെ അറസ്റ്റ്​ ചെയ്​തു. പുളിക്കൽ ആന്തിയുർക്കുന്ന് സ്വദേശികളായ പറക്കുന്നത്ത്​ എം. സലാഹ് (32), എട്ടരകണ്ടി ജാഫർ (33), കാരാട് സ്വദേശി എള്ളോത് പുറായി വിഷ്ണു (27) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകീട്ടാണ്​ സംഭവം. ചെട്ടിയാർമാട് സ്വദേശിയായ യുവാവാണ് പരാതിക്കാരൻ. തേഞ്ഞിപ്പലം സ്വദേശിനിയായ യുവതിയുമായി രണ്ടുവർഷത്തിലധികമായി പ്രണയത്തിലാണെന്നും ഏപ്രിൽ 24ന് യുവതി തന്നോടൊപ്പം ജീവിക്കാൻ ഇറങ്ങി വന്നെന്നും ഇയാൾ പറഞ്ഞു. തേഞ്ഞിപ്പലം പൊലീസിൽ യുവതിയുടെ വീട്ടുകാർ പരാതി നൽകിയ...
Gulf

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; മലപ്പുറം സ്വദേശിക്ക് കോടികൾ സമ്മാനം

അബുദാബി: ഇന്നലെ (ചൊവ്വ) അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റ് ‘ഡ്രീം 12 മില്യൺ’ സീരീസ് 239 റാഫിൾ നറുക്കെടുപ്പിൽ അജ്മാനിൽ താമസിക്കുന്ന മലപ്പുറം മേലാറ്റൂർ സ്വദേശി മുജീബ് ചിറത്തൊടിക്കും കൂട്ടുകാർക്കും പെരുന്നാൾ സമ്മാനമായി കോടികൾ ലഭിച്ചു.ഏപ്രിൽ 22 ന് വാങ്ങിയ 229710 എന്ന ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. മുജീബും കൂട്ടുകാരും ചേർന്നാണ് ടിക്കറ്റ് വാങ്ങിയത്. സമാനത്തുക കൃത്യമായി പങ്കുവയ്ക്കും. അതേസമയം, മറ്റ് രണ്ട് ഇന്ത്യൻ പ്രവാസികൾക്കും ഇതേ നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചു. ദുബായിൽ താമസിക്കുന്ന വിശ്വനാഥൻ ബാലസുബ്രഹ്മണ്യൻ രണ്ടാം സമ്മാനമായ 10 ലക്ഷം ദിർഹം നേടി. 072051 നമ്പർ ടിക്കറ്റ് ഏപ്രിൽ 26-നായിരുന്നു വിശ്വനാഥൻ വാങ്ങിയത്. റാസൽഖൈമയിലെ മലയാളി ജയപ്രകാശ് നായർ മൂന്നാം സമ്മാനമായ 100,000 ദിർഹവും കീശയിലാക്കി. ഏപ്രിൽ 21 ന് എടുത്ത ടിക്കറ്റ് നമ്പർ 077562 ആണ് ഭാഗ്യം കൊണ്ടുവന്നത്. 'ഇത് അപ്രതീക്ഷിതമാണ്. ഒരു കോടീശ്വരനാകു...
Politics

തൃക്കാക്കര ഉപ തിരഞ്ഞെടുപ്പ്: കെ എസ് അരുൺ കുമാർ എൽ ഡി എഫ് സ്ഥാനാർഥി

കെ.എസ് അരുണ്‍ കുമാറിനെ തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയംഗമാണ് അരുണ്‍കുമാര്‍. സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. ടെലിവിഷന്‍ ചാനലുകളിലെ ചര്‍ച്ചകളില്‍ സജീവ സാന്നിധ്യമായ അരുണ്‍കുമാര്‍ എറണാകുളത്തെ പ്രമുഖ യുവ അഭിഭാഷകരിലൊരാളാണ്. 20,000ത്തില്‍പ്പരം അംഗങ്ങളുള്ള തൃക്കാക്കരയിലെ സ്‌പെഷ്യല്‍ എക്കണോമിക് സോണിലെ തൊഴിലാളി സംഘടനയിലെ നേതാവെന്ന നിലയിലും അരുണ്‍ കുമാര്‍ മണ്ഡലത്തില്‍ സജീവമാണ്. തെരഞ്ഞെടുപ്പിന് അധിക നാളുകളില്ല എന്നതുകൊണ്ടുതന്നെ ഒരു പുതിയ മുഖത്തെ ഇറക്കി പരീക്ഷണത്തിന് തയ്യാറാകില്ലെന്ന് നേരത്തെ ഇടതുമുന്നണി നേതൃത്വം തീരുമാനിച്ചിരുന്നു. സിഐടിയും ജില്ലാ കമ്മിറ്റി അംഗം, ശിശുക്ഷേമ സമിതി ജില്ലാ ഉപാധ്യക്ഷന്‍, ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിലും എറണാകുളത്തെ കരുത്തനായ യുവ സ്ഥാനാര്‍ത്ഥിയാണ് കെ എസ് അരുണ്‍ക...
Politics

തൃക്കാക്കരയിൽ ഉമ തോമസ് യു ഡി എഫ് സ്ഥാനാർഥി

തൃക്കാക്കര മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ഉമാ തോമസ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കും. കെപിസിസി നിര്‍ദേശം ഹൈക്കമാന്‍ഡ് അംഗീകരിച്ചു. ഉമാ തോമസിന്റെ പേര് മാത്രമാണ് കെപിസിസി പരിഗണിച്ചതും നിര്‍ദേശിച്ചതും. മുൻ കെ.എസ്.യു നേതാവ് കൂടിയായ ഉമ മത്സരരം​ഗത്തിറങ്ങുന്നതോടെ തൃക്കാക്കരയിലെ കോൺ​ഗ്രസ് സംഘടനാ സംവിധാനം പൂ‍ർണമായും പ്രവർത്തസജ്ജമാകുമെന്ന പ്രതീക്ഷയിലാണ് കെപിസിസി നേതൃത്വം. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, യുഡിഎഫ് കൺവീന‍ർ എം.എം.ഹസ്സൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവ‍ർ പങ്കെടുത്ത യോ​ഗത്തിൽ ഉമ തോമസിൻ്റെ പേര് മാത്രമാണ് പരി​ഗണിക്കപ്പെട്ടത് എന്നാണ് വിവരം. സ്ഥാനാർത്ഥി നിർണയം അതിവേഗം പൂർത്തിയാക്കുമെന്നും പെട്ടെന്ന് തന്നെ പ്രഖ്യാപനവുമുണ്ടാവുമെന്നും നേരത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞിരുന്നു. യോ​ഗത്തിന് മുൻപേ തന്നെ സംസ്ഥാനത്തെ വിവിധ നേതാക്കളുമായി വിഡി സതീശൻ ആശയവി...
Local news, Other

വിശ്വാസികൾ ക്ഷമയും, സഹനവും മുഖ മുദ്രയാക്കണം

വേങ്ങര: വിശ്വാസികൾ ക്ഷമയും, സഹനവും മുഖ മുദ്രയാക്കണമെന്ന് പി.കെ.നൗഫൽ അൻസാരി. വേങ്ങര ടൗണിൽ എ.പി.എച്ച്.ഓഡിറ്റോറിയത്തിന്റെ ഗ്രൗണ്ടിൽ നടത്തിയ പെരുന്നാൾ നമസ്ക്കാരത്തിന് ശേഷം നൽകിയ സന്ദേശത്തിലാണ് ഈ കാര്യം ഊന്നിപറഞ്ഞത്. അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാനും സഹജീവികളോട് വലിയ സഹാനുഭൂതി കാണിക്കാനും നോമ്പ് പ്രചോദനമാകണമെന്നും അദ്ദേഹം പറഞ്ഞു....
Sports

സന്തോഷ് ട്രോഫി: ബംഗാളിനെ തോൽപ്പിച്ച് കേരളം ജേതാക്കൾ

സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഏഴാം കിരീടം. ഫൈനലില്‍ പശ്ചിമ ബംഗാളിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 5-4ന് തോല്‍പ്പിച്ചാണ് കേരളത്തിന്‍റെ കിരീടനേട്ടം. ആതിഥേയരെന്ന നിലയില്‍ കേരളത്തിന്‍റെ മൂന്നാം കിരീടവും 2018 ന് ശേഷം ആദ്യ കിരീടനേട്ടമാണിത്. ഇതിന് മുമ്പ് കൊച്ചിയില്‍ 1973ലും 1993ലുമായിരുന്നു ആതിഥേയരെന്ന നിലയിലുള്ള കേരളത്തിന്‍റെ കിരീടനേട്ടം. പെനല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ടാം കിക്കെടുത്ത ബംഗാളിന്‍റെ സജലിന് പിഴച്ചു. സജലിന്‍റെ കിക്ക് പുറത്തേക്ക് പോയപ്പോള്‍ കേരളത്തിന്‍റെ കിക്കുകള്‍ എല്ലാം ഗോളായി. നിശ്ചിത സമയത്ത് ഗോള്‍രഹിതമായ മത്സരത്തില്‍ എക്സ്ട്രാ ടൈമിന്‍റെ ഏഴാം മിനിറ്റില്‍ ദിലീപ് ഓര്‍വനിലൂടെ ബംഗാള്‍ ലീഡെടുത്തു. എക്സ്ട്രാ ടൈം തീരാന്‍ നാലു മിനിറ്റ് ബാക്കിയിരിക്കെ സഫ്‌നാദ് ഉഗ്രന്‍ ഹെഡറിലൂടെ കേരളം ഒപ്പമെത്തി. കലാശപ്പോരാട്ടത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന...
Other

വിദ്വേഷവും പകയും വെടിയണം ഖലീലുൽ ബുഖാരി

തിരൂരങ്ങാടി: പരസ്പര വിദ്വേഷവും വെറുപ്പും വെടിഞ്ഞ് നല്ല മനസിന്റെ ഉടമകളാകണമെന്ന് കേരള മുസ് ലിം ജമാഅത്ത്സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ്ഇബ്റാഹീം ഖലീലുൽ ബുഖാരി ആഹ്വാനം ചെയ്തു.തിരൂരങ്ങാടി വലിയ പള്ളിയിൽ ചെറിയെ പെരുന്നാൾനിസ്കാര ശേഷം ഈദുൽ ഫിത്വർ സന്ദേശ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഒരു മാസക്കാലത്തെ വൃതത്തിലൂടെയും മറ്റു ആരാധനകളിലൂെടെയും നേടിയെടുത്ത ആത്മ വിശുദ്ധി ഭാവി ജീവിതത്തിൽ നിലനിർത്തണം.കുടുംബത്തിലും സമൂഹത്തിലും നാട്ടിലും ഐക്യവുംപാരസ്പര്യവുംഊട്ടിയുറപ്പിക്കണെമെന്നും . സമൂഹത്തിലെ അശരണരിലേക്കുംപാവങ്ങളിലേക്കും. നമ്മുെടെ കൈ താങ്ങ് ഉണ്ടാവണെമെന്നും തിരൂരങ്ങാടി ഖാളി കൂടിയായ അദ്ദേഹം ഉൽബോധിപ്പിച്ചു.ഖത്വീബ് അബ്ദുൽ ഖാദിർ അഹ്സസനിമമ്പീതി നിസ്കാരത്തിന് നേതൃത്വംനൽകി. മഹല്ല് സെക്രട്ടറിഎം എൻ കുഞ്ഞിമുഹമ്മദ് ഹാജി സംബന്ധിച്ചു....
Accident

വയനാട്ടിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

വയനാട്ടിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. നൂൽപ്പുഴ: നൂൽപ്പുഴ പോലീസ് സ്റ്റേഷൻ പരിധി യിലെ കൊന്നംപറ്റ കാട്ടുനായ്ക്ക കോളനിയിലെ സോമൻ (32) ആണ് ഇടിമിന്നലേറ്റ് മരിച്ചത്. ഇന്ന് വൈകിട്ട് 4 മണിയോടുകൂടി അരിമാനി വയലിൽ കൂടി നടന്നു പോകുമ്പോഴാണ് ഇടിമിന്നലേറ്റത്. ഭാര്യ: ജിൻഷ. മകൾ: നിയമോൾ.
Other

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മേയ് 31ന്; വോട്ടെണ്ണല്‍ ജൂണ്‍ മൂന്നിന്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മെയ് 31നാണ് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ ജൂണ്‍ മൂന്നിന് നടക്കും. ഈ മാസം 11വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 12ന് സൂക്ഷ്മപരിശോധന നടക്കും. സമര്‍പ്പിച്ച പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തിയതി മെയ് 16 ആണ്. ഉപതെരഞ്ഞെടുപ്പിനുള്ള തിയതി കൂടി പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയാണ് മുന്നണികള്‍. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ മുന്നണികള്‍ക്ക് മുന്നില്‍ 10 ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഈ പശ്ചാത്തലത്തില്‍ ഉടന്‍ പാര്‍ട്ടികള്‍ നേതൃയോഗങ്ങള്‍ ചേരും. സില്‍വര്‍ലൈന്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ കടുക്കുന്ന സാഹചര്യത്തില്‍ ഇത് തന്നെയാകും പ്രധാന തെരഞ്ഞെടുപ്പ് വിഷയമെന്നാണ് കണക്കാക്കപ്പെടുന്നത്. കോണ്ഗ്രസ് നേതാവായിരുന്ന പി ടി തോമസിന്റെ നിര്യാണത്തെ തുടർന്നാണ് ഉപ തിരഞ്ഞെടുപ്...
Other

വേങ്ങരയിലും ഭക്ഷ്യവിഷബാധ, ഹോട്ടൽ അടച്ചു പൂട്ടിച്ചു.

വേങ്ങര: നോമ്പുതുറയ്ക്ക് ഹോട്ടലിൽനിന്ന് ഭക്ഷണംകഴിച്ചവർക്ക് അസ്വസ്ഥതയുണ്ടായതിനാൽ പോലീസ് നിർദേശപ്രകാരം ഹോട്ടൽ അടച്ചു. വേങ്ങര ഹൈസ്‌കൂൾ പരിസരത്തെ മന്തി ഹൗസിൽനിന്ന് ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. എട്ട് പേരെ യാണ് വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർ പുലർച്ചെ ഒന്നരവരെ അത്യാഹിതവിഭാഗത്തിൽ നിരീക്ഷണത്തിലായിരുന്നു. സംഭവം ഭക്ഷ്യസുരക്ഷാ വകുപ്പിന് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഊരകം ഹെൽത്ത് ഇൻസ്‌പെക്ടർ കെ. ഹരീഷ് പറഞ്ഞു. പോലീസ് സ്ഥലം സന്ദർശിച്ച് ഹോട്ടൽ അടച്ചുപൂട്ടാൻ നിർദേശിച്ചതായി സി.ഐ. എം. മുഹമ്മദ് ഹനീഫ അറിയിച്ചു. ഭക്ഷ്യസുരക്ഷാ ഇൻസ്‌പെക്ടർ സ്ഥലം സന്ദർശിച്ചു. മന്തിയിലെ ഇറച്ചിയിൽ നിന്നാണ് വിഷബാധയെന്ന് സംശയിക്കുന്നതായി ഫുഡ് സേഫ്റ്റി ഓഫീസർ പറഞ്ഞു. പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും സ്ഥാപനത്തിനെതിരെ നടപടി ആരംഭിച്ചതായും ഇദ്ദേഹം പറഞ്ഞു....
Local news

കൊടിഞ്ഞി അൽ അസ്ഹർ ക്ലബ് ഇഫ്താർ സംഗമവും മെഡിക്കൽ ഉപകരണ വിതരണവും നടത്തി

കൊടിഞ്ഞി ഫാറൂഖ് നഗർ അൽ അസ്ഹർ ക്ലബിന്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമവും മെഡിക്കൽ ഉപകരണ വിതരണവും നടത്തി. കലാകായിക ജീവ കാരുണ്യ സാമൂഹ്യ സേവന രംഗത്ത് നിറഞ്ഞു നിൽക്കുന്ന ക്ലബിന്റെ ഇഫ്താർ സംഗമത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ജാതി മത രാഷ്ട്രീയ ഭേദമന്യേ പങ്കെടുത്ത പരിപാടി നാടിന്റെ കൂടിച്ചേരലായി മാറി. മെഡിക്കൽ ഉപകരണ വിതരണം നന്നംബ്ര പഞ്ചായത്ത് പ്രസിഡന്റ് പി കെ റൈഹാനത്ത് ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ വി മൂസക്കുട്ടി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വി കെ ശമീന, വാർഡ് മെമ്പർ ഡോ. ഉമ്മു ഹബീബ, പഞ്ചായത്ത് അംഗം ഇ. പി.മുഹമ്മദ് സാലിഹ്, വിവിധ സംഘടന നേതാക്കളും അതിഥികളായി.ഉനൈസ് പൊറ്റാണിക്കൽ, സഫിവാൻ, നാസിം ഇറാശ്ശേരി, ഖാലിദ് ഭായ് പുളിക്കലകത്ത്, അൻസാർ മറ്റത്ത്, അനസ് തടത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി...
Local news

S.S തട്ടത്തലതിന്റെ കീഴിൽ പെരുന്നാൾ കിറ്റ് വിതരണം നടത്തി

പെരുന്നാൾ കിറ്റ് വിതരണം നടത്തിജീവകാരുണ്യ മേഘലയിൽ ഒട്ടേറേ പ്രവർത്തനങ്ങൾ കഴിച്ചവെച്ച S.S തട്ടത്തലതിന്റെ കീഴിൽ പെരുന്നാൾ കിറ്റ് വിതരണം നടത്തി പ്രദേശത്തെ 300 റോളം കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം നടത്തിയത് പരിപാടിയിൽ മുജീബ് കുറ്റിയത്ത് ഉദ്ഘാടനം . നിർവഹിച്ചു. ക്ലബ് ഭാരവാഹികളായ ഷംസു ദ്ധീൻ . സെലാം ആലാശ്ശേരിഹനീഫ കുറ്റിയത്ത്ശമീർബൈജു തട്ടത്തലംഇർഷാദ് PTജയൻ തട്ടത്തലംഅഷ്റഫ്അലി എന്നിവർ നേതൃത്ത്വം നൽകി....
Other

കൂൾബാറിൽ നിന്ന് ഷവർമ കഴിച്ച വിദ്യാർത്ഥിനി മരിച്ചു, 14 പേർ ചികിത്സയിൽ

കാസർകോട്: കൂൾബാറിൽ നിന്ന് ഷവർമ കഴിച്ച വിദ്യാര്‍ത്ഥിനി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. ചെറുവത്തൂരിലെ നാരായണന്‍ - പ്രസന്ന ദമ്പതികളുടെ മകള്‍ പതിനേഴ് വയസുള്ള ദേവനന്ദയാണ് മരിച്ചത്. കാസര്‍കോട് ചെറുവത്തൂര്‍ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ്മ കഴിച്ച വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ള 14 പേര്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇവര്‍ കാഞ്ഞങ്ങാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നിരവധി പേര്‍ ഇവിടെ നിന്ന് ഷവര്‍മ്മ കഴിച്ചിട്ടുണ്ടെന്നാണ് വിവരം. വയറിളക്കത്തെ തുടര്‍ന്ന് ഇന്നലെയാണ് നാല് പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇന്ന് രാവിലെ 3 പേര്‍കൂടി പനിയും വയറിളക്കവും മൂലം ആശുപത്രിയില്‍ എത്തി.തുടര്‍ന്ന് ഇതേകാരണം പറഞ്ഞ് നിരവധി പേര്‍ ആശുപത്രിയിലെത്തുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് ഷവര്‍മ്മ കഴിച്ചവര...
Other

പി സി ജോർജിന് ഇടക്കാല ജാമ്യം

വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ മുൻ പൂഞ്ഞാർ എംഎൽഎ പിസി ജോർജിന് ഇടക്കാല ജാമ്യം. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുതെന്നാണ് ഉപാധി. അറസ്റ്റിന് കാരണമായ പരാമർശങ്ങളിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുവെന്ന് പി സി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. ജാമ്യം ലഭിച്ചതിന് പിന്നാലെയായിരുന്നു പിസിയുടെ പ്രതികരണം. തീവ്രവാദികൾക്കുള്ള പിണറായി സർക്കാരിന്റെ റംസാൻ സമ്മാനമാണ് തന്റെ അറസ്റ്റെന്ന് പി സി ജോർജ് പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരമാണ് അനന്തപുരി ഹിന്ദു സമ്മേളനത്തിൽ പിസി ജോർജ് മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയത്. കച്ചവടം നടത്തുന്ന മുസ്ലീങ്ങൾ പാനീയത്തിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവം കലർത്തുന്നുവെന്നും, മുസ്ലീങ്ങൾ അവരുടെ ജനസംഖ്യ വർധിപ്പിച്ച് ഇന്ത്യ മുസ്ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നുവെന്നും പിസി ജോർജ് ഇന്നലത്തെ പ്രസംഗത്തിൽ പറഞ്ഞിരുന്നു. മുസ്ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവി...
Crime

മതവിദ്വേഷ പ്രസംഗം: പി സി ജോർജിനെ കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയ മുന്‍ എം.എല്‍.എ. പി.സി.ജോര്‍ജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റിഡിയിലെടുത്തത്. ഈരാറ്റുപേട്ടയിലെ വീട്ടില്‍ പുലര്‍ച്ചെ എത്തിയായിരുന്നു കസ്റ്റിഡിലെടുത്തത്. അദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. ഡി.ജി.പി. അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസം രാത്രിയാണ് പി.സി.ജോര്‍ജിനെതിരെ കേസെടുത്തത്. യൂത്ത് ലീഗ് ഉള്‍പ്പെടെ ഡി.ജി.പി.ക്ക് പരാതിനല്‍കിയിരുന്നു. ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനിലെത്തിച്ച് പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്യാനാണ് നീക്കം. സ്വന്തം വാഹനത്തിലാണ് പി.സി.ജോര്‍ജിനെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്നത്. പോലീസുകാര്‍ക്കൊപ്പം മകന്‍ ഷോണ്‍ ജോര്‍ജും ഈ വാഹനത്തിലുണ്ട്.മുസ്ലിങ്ങള്‍ നടത്തുന്ന ഹോട്ടലുകള്‍ക്കെതിരേ വിദ്വേഷപ്രസംഗവുമായി പ...
Accident

വടക്കേമണ്ണയിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു പൊന്മള സ്വദേശി മരിച്ചു

മലപ്പുറം വടക്കേമണ്ണയിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു മധ്യവയസ്‌കൻ മരിച്ചു. പൊന്മള സ്വദേശി സൈദലവി മണപ്പാട്ടിൽ ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 11മണിക്ക് ആണ് അപകടം. മറ്റൊരാളുടെ ബൈക്കിന് പിറകിൽ കയറി നാട്ടിലേക്ക് പോകുകയായിരുന്നു. വടക്കേമണ്ണയിൽ വെച്ച് ഡിവൈഡറിൽ ഇടിച്ചു നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു പിറകിൽ ഇരുന്ന സൈതലവി ക്ക് ഗുരുതരമായ പരിക്കേറ്റു. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും വൈകുന്നേരം 7മണിയോടെ മരണത്തിനു കീഴടങ്ങി. പ്രവാസം നിർത്തിയ ഇദ്ദേഹം പെയിന്റിങ്ങ് ജോലിക്കാരനായിരുന്നു....
Crime

റോഡിൽ യുവതികളെ മർദിച്ച സംഭവത്തിൽ യുവാവിന് ഇടക്കാല ജാമ്യം

പാണമ്പ്രയിൽ നടുറോഡില്‍ സഹോദരികളായ യുവതികളെ മര്‍ദിച്ച കേസിലെ പ്രതിക്ക് ഇടക്കാല ജാമ്യം . പ്രതി സി.എച്ച്. ഇബ്രാഹിം ഷബീറിനെ മെയ് 19ന് മുന്‍പ് അറസ്റ്റ് ചെയ്താലും ഉപാധികളോടെ ജാമ്യം നല്‍കണമെന്നാണ് വ്യവസ്ഥ മുസ്ലീം ലീഗ് തിരൂരങ്ങാടി മണ്ഡലം ട്രഷറര്‍ സിഎച്ച്‌ മഹ്‌മൂദ് ഹാജിയുടെ മകനാണ് പ്രതി ഏപ്രില്‍ 16 ന് ദേശീയപാതയില്‍ തേഞ്ഞിപ്പലം പാണമ്പ്ര യിലായിരുന്നു കേസിനാസ്പദമായ സംഭവം.സ്‌കൂട്ടര്‍ യാത്രക്കാരായ പരപ്പനങ്ങാടി സ്വദേശി ഹസ്‌ന അസീസ്, സഹോദരി ഹംന അസീസ് എന്നിവരെയാണ് സി എച്ച്‌ ഇബ്രാഹിം ഷബീര്‍ മര്‍ദിച്ചത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന ഷബീറിന്റെ അപകടകരമായ ഡ്രൈവിങ് സഹോദരിമാര്‍ ചോദ്യംചെയ്തതായിരുന്നു മര്‍ദനത്തിന്റെ കാരണം എന്ന് യുവതികൾ പറഞ്ഞു. നേരത്തെ അമിതവേഗതയില്‍ ഇടതുവശത്തുകൂടി കാര്‍ സ്‌കൂട്ടറിനെ ഓവര്‍ടേക്ക് ചെയ്തിരുന്നു. തുടര്‍ന്ന് സഹോദരിമാര്‍ ഹോണടിച്ച്‌ മുന്നോട്ടുപോവുകയും അപകടകരമായ ഡ്രൈവിങ്ങിനെതിരേ പ്രതികര...
Local news

ഓവർസിയറുട നിയമനം: നന്നമ്പ്രയിൽ ലീഗും കോണ്ഗ്രെസും ഇടയുന്നു

നന്നംബ്ര: തൊഴിലുറപ്പ് പദ്ധതിയിൽ താൽക്കാലിക ഓവർസീയരെ നിയമിക്കുന്നത് സംബന്ധിച്ച് പഞ്ചായത്ത് യു ഡി എഫ് ഭരണ സമിതിയിൽ ഭിന്നത. എം എസ് എഫ് മണ്ഡലം നേതാവിന് നിയമനം നൽകുന്നതിനെതിരെ കോൺഗ്രസ് അംഗങ്ങൾ യോഗത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചു. സി പി എമ്മും ബി ജെ പി യും കോണ്ഗ്രെസിനൊപ്പം വിയോജിപ്പ് പ്രകടിപ്പിച്ചു. അതേ സമയം മുസ്ലിം ലീഗ് തീരുമാനത്തെ വെൽഫെയർ പാർട്ടി അംഗവും സ്വതന്ത്ര അംഗവും പിന്തുണച്ചു. തീരുമാനത്തിൽ പ്രതി ഷേധിച്ച് സി പി എം അംഗം പി പി ശാഹുൽ ഹമീദ് പഞ്ചായത്ത് ഓഫീസിനു മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തി. അക്രെഡിറ്റ് ഓവർസീയരെ നിയമിക്കാൻ ഏതാനും ദിവസം മുമ്പ് ഇന്റർവ്യൂ കഴിഞ്ഞിരുന്നു. അതിൽ നിയമനം അംഗീകരിക്കാൻ വിളിച്ചു ചേർത്ത അടിയന്തര യോഗത്തിലാണ് തർക്കം ഉണ്ടായത്. ഇന്റർവ്യൂ വില എം എസ് എഫ് നേതാവായ കൊടിഞ്ഞി സ്വദേശിക്ക് 106 മാർക്ക് ലഭിച്ചു. വെള്ളിയാമ്പുറം സ്വദേശിനിയായ യുവതിക്ക് 105 മാർക്കും മറ്റൊരു യുവതിക...
Accident

പതിനാറുങ്ങലിൽ വാഹനാപകടം; കാൽനട യാത്രക്കാരിക്കും ബൈക്ക് യാത്രക്കാരനും ഗുരുതര പരിക്ക്

ചെമ്മാട് പരപ്പനങ്ങാടി റോഡിൽ പതിനാറുങ്ങ ലിൽ കാൽനട യാത്രക്കാരിയെ ബൈക്കിടിച്ചു മറിഞ്ഞു രണ്ട് പേർക്ക് പരിക്ക്. ബൈക്ക് യാത്രക്കാരനായ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി ഷാനവാസ് (20), കാല്നടയാത്രക്കാരി ഹോം നഴ്സ് കൊല്ലം സ്വദേശി ഷാനിഫ (40) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി....
Crime

ഹൈവേ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന സംഘത്തിൽ പെട്ട രണ്ട് പേർ പിടിയിൽ

തിരൂരങ്ങാടി: കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ദേശീയപാത കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിൽ പെട്ട പ്രായപൂർത്തിയകാത്ത ഒരാൾ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ. കോഴിക്കോട് കക്കോടി യോഗി മഠത്തിൽ ജിഷ്ണു (19) വും മറ്റൊരാളുമാണ് പിടിയിലായത്. സംഘത്തിൽ പെട്ട രണ്ട് പേരെ കൂടി പിടികൂടാനുണ്ട്. മോഷ്ടിച്ച വാഹനങ്ങളിൽ എത്തി ദേശീയപാതയോരത്തെ കടകളിൽ കവർച്ച നടത്തുകയാണ് പതിവ്. ഈ മാസം 11 ന് പൂക്കിപ്പറമ്പിലെ വസ്ത്ര കടയും കോഴിച്ചെനയിലെ 2 കടകളിലും കോട്ടക്കൽ 2 കടകളിലും മോഷണം നടത്തിയത് ഇവരാണെന്ന് പോലീസ് പറഞ്ഞു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/FHe4puzUz5l4aryANMURgz കക്കോടിയിൽ നിന്ന് മോഷ്ടിച്ച സ്കൂട്ടറിൽ 4 പേരും കൂടി വി കെ പടിയിൽ എത്തി ഇവിടെ നിന്നും മറ്റൊരു സ്കൂട്ടറും മോഷ്ടിച്ചു. രണ്ട് സ്കൂട്ടറുകളിലുമായി 4 പേർ പൂക്കിപ്പറമ്പിലെ ലേഡീസ് &കിഡ്സ് കടയുടെ ഗ്ലാസ് തകർത്ത് മോഷണം നടത്തി. തുടർന്ന് കോഴ...
Education

അസാപ്പിന്റെ നേതൃത്വത്തിൽ പി എസ് എം ഒ കോളേജിൽ ശില്പശാല സംഘടിപ്പിച്ചു

മലപ്പുറം ജില്ലയിലെ സർക്കാർ - എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ പ്രധാന അധ്യാപകർക്കായി ആസാപ് കേരളയും കേരള പ്രിൻസിപ്പൽ കൗൺസിലും സംയുക്തമായി തിരൂരങ്ങാടി പി എസ് എം ഓ കോളേജിൽ വച്ച് ശിൽപശാല സംഘടിപ്പിച്ചു. കേരള സർക്കാറിന്റെ നൈപുണ്യ ബോധവൽക്കരണ ക്യാമ്പയിൻ ആയ കെ സ്കിൽ -ന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പാഠ്യവിഷയങ്ങൾക്കൊപ്പം തൊഴിലധിഷ്ഠിതമായ നൈപുണ്യ കോഴ്സുകൾ നൽകേണ്ടതിന്റെ ആവശ്യകതയും അതുവഴി വിദ്യാർത്ഥികളുടെ തൊഴിൽക്ഷമത ഉയർത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശിൽപ്പശാലയിൽ വിശദമായി ചർച്ച ചെയ്തു. അസാപ് കേരള മേധാവി ഡോ.ഉഷ ടൈറ്റസ് ശില്പശാല ഉദ്ഘാടനം ചെയ്തു. കേരള പ്രിൻസിപ്പൽ കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഡോക്ടർ യു. സൈതലവി അധ്യക്ഷത വഹിച്ചു. പി എസ് എം ഒ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ കെ. അസീസ് സ്വാഗതവും പറഞ്ഞ ചടങ്ങിൽ കേരള പ്രൈവറ്റ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോക്ട...
Gulf

തിരുത്തി പ്രവാസി ഹരിതസാന്ത്വനത്തിന്റെ നേതൃത്വത്തിൽ എല്ലാ വീടുകളിലേക്കും പെരുന്നാൾ കിറ്റ് നൽകി

കൊടിഞ്ഞി : തിരുത്തി മുസ്ലിം ലീഗിന്റെ പ്രവാസി കൂട്ടായ്മയായ പ്രവാസി ഹരിതസാന്ത്വനം  നടത്തുന്ന സാമൂഹിക സേവനത്തിന്റെ ഭാഗമായി വാർഡ് 21 ലെ എല്ലാ കുടുംബങ്ങൾക്കും പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. 440 ൽ പരം പെരുന്നാൾ കിറ്റ് വിതരണം നന്നമ്പ്ര  പഞ്ചായത് പ്രസിഡണ്ട് പി.കെ. റൈഹാനത്ത് ടീച്ചറുടെ സാന്നിദ്ധ്യത്തിൽ ജില്ല പഞ്ചായത് മെമ്പർ അരിമ്പ്ര യാസ്മിൻ ഉത്ഘാടനം നിർവഹിച്ചു. പ്രവാസി ഹരിത സാന്ത്വനം പ്രസിഡന്റ് അബ്ദു റഷീദ് എം പി, ജോയിൻ സെക്രട്ടറിമാരായ സക്കീർ ഒടിയിൽ, ജംഷീർ വി.ടി . എന്നിവർ  നേതൃത്വം നൽകി. ബ്ലോക്ക് മെമ്പർ പീച്ചു ഒടിയിൽ, 21 വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് അലിഹാജി TT, മറ്റു മുസ്ലിം ലീഗ്‌ നേതാക്കൾ ആയ കോമുഹാജി, കുഞ്ഞു ഒടിയിൽ, കുഞ്ഞിമുഹമ്മദ് TT, അവറാൻ ഹാജി മറ്റത്ത്‌, ഇബ്രാഹീം ഹാജി CK, അസീസ് മേലേതടത്തിൽ, സലാം NP, ജലീൽ ഒടിയിൽ എന്നിവർ പങ്കെടുത്തു. അതിനു ശേഷം യൂത്ത് ലീഗിന്റെയും എം എസ് എഫ് ന്റെയും നേതൃത്വത്തിൽ എ...
Accident

കുന്നുംപുറത്ത് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു,

വേങ്ങരകുന്നുംപുറത് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. പുള്ളിപ്പാറ സ്വദേശി പനക്കൽ കാരിക്കുട്ടിയുടെ മകൻ മാനുകുട്ടൻ (48) ആണ് മരിച്ചത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാത്രി 8.30ന് കുന്നുംപുറം തൊട്ടശ്ശേരിയറ ഇറക്കത്തിൽ വെച്ചായിരുന്നു അപകടം.
error: Content is protected !!