Sunday, March 15

Author: tirurangaditoday

മുൻ വനിത കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈൻ അന്തരിച്ചു
Obituary

മുൻ വനിത കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈൻ അന്തരിച്ചു

സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും വനിതാ കമ്മിഷൻ മുൻ അധ്യക്ഷയുമായ എം.സി.ജോസഫൈൻ അന്തരിച്ചു. എകെജി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇന്നലെ സിപിഎം പാർട്ടി കോൺഗ്രസ് സമ്മേളന വേദിയിൽ കുഴഞ്ഞുവീണതിനെ തുടർന്നാണ് ജോസഫൈനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈപ്പിൻകര മുരിക്കൻപാടത്താണ് ജനനം. അച്ഛൻ എം.എ.ചവരോ, അമ്മ മഗ്ദലേന. പ്രാഥമിക പഠനം മുരിക്കൻപാടം സെന്റ് മേരിസ് എൽപിഎസിൽ. ഓച്ചംതുരുത്ത് സാന്റാക്രൂസ് ഹൈസ്കൂളിൽനിന്നും പത്താം ക്ലാസ് പൂർത്തിയാക്കി. പ്രീഡിഗ്രി, ഡിഗ്രി പഠനം ആലുവ സെന്റ് സേവ്യേഴ്സ് കോളജിലും ബിരുദാനന്തരപഠനം എറണാകുളം മഹാരാജാസ് കോളജിലും. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്....
Health,, Obituary

ടെറ്റനസ് ബാധിച്ചു വിദ്യാർത്ഥി മരിച്ചു

തിരൂരങ്ങാടി ചുള്ളിപ്പാറ സ്വദേശി ചിങ്കാര മെഹബൂബിന്റെ മകൻ സൈനുൽ ആബിദ് (12) ടെറ്റനസ് ബാധിച്ച് മരിച്ചു. രണ്ടാഴ്ച്ചയായി കോഴിക്കോട്‌ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. തിരുരങ്ങാടിഒ യു പി സ്കൂൾ, ചുള്ളിപ്പാറ ഖിദ്മത്തുൽ ഇസ്ലാം മദ്രസ്സ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. മാതാവ് ഹന്നത്ത്. സഹോദരങ്ങൾ ഫാത്തിമ മെഹബിൻ, മാസിൻ....
Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ മികച്ച ജീവനക്കാർക്ക് അവാർഡുകൾ വിതരണം ചെയ്തു

തിരൂരങ്ങാടി. ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് താലൂക്ക് ആശുപത്രിയിൽ കോവിഡ് ബാധിച്ചു സുഖപ്പെട്ടവരുടെ സംഗമവും ഈ വർഷത്തെ മികച്ച ജീവനക്കാർക്കുള്ള അവാർഡ് വിതരണവും നടത്തി. ആശുപത്രിയിൽ 14 വിഭാഗങ്ങളിൽ നിന്നുള്ള മികച്ച ജീവനക്കാരെ തിരഞ്ഞെടുത്താണ് അവാർഡ് നൽകിയത്. അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടവരും വിഭാഗവും. മികച്ച ഡോക്ടർ- ഡോ.മുഹമ്മദ് ഷാഫി, ഹെഡ് നഴ്‌സ്- ബോബി, സ്റ്റാഫ് നഴ്സ്- ലക്ഷ്മി, നഴ്സിംഗ് അസിസ്റ്റന്റ്- അഷ്റഫ്, സാവിത്രി, ക്ലീനിംഗ് സ്റ്റാഫ്- സനൽ, സെക്യൂരിറ്റി- അറുമുഖൻ, ഡ്രൈവർ - സലാം, ടെക്നിക്കൽ സ്റ്റാഫ് - കെ.പി. മുഹമ്മദ് അസ്‌ലഹ്, ഫാർമസി - ജാസിം, ലാബ് - ധന്യ, ഡയാലിസിസ് സ്റ്റാഫ് - അഞ്ജന, അഡ്മിനിസ്ട്രേഷൻ - ഷൈജിൻ, ഡി ഇ ഐ സി - ഡോ.എ. എം.മുഹമ്മദ് എന്ന കുഞ്ഞാവുട്ടി, ഫീൽഡ് സ്റ്റാഫ് - ജെ എച്ച് ഐ കിഷോർ, വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/I8cE0VWm2n47ECUmn9e9xe നഗരസഭ ചെയർമാൻ കെ പി മു...
Other

കണ്ണഞ്ചിക്കുന്ന ലൈറ്റ് ഉപയോഗം: രാത്രി പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്

തിരൂരങ്ങാടി: രാത്രി അപകടങ്ങൾക്ക് അറുതി വരുത്താൻ രാത്രി ഉണർന്ന് പ്രവർത്തിച്ച് തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന ഓപ്പറേഷൻ ഫോക്കസിൻ്റെ ഭാഗമായാണ് പരിശോധന നടത്തിയത്. ഏപ്രിൽ 13 വരെയാണ് പരിശോധന. വൈകുന്നേരം 7 മുതൽ തുടങ്ങിയ പരിശോധന പുലർച്ചെ മൂന്നു മണിവരെ നീണ്ടുനിന്നു.കണ്ണഞ്ചിപ്പിക്കുന്ന ഹെഡ്ലൈറ്റുകളും,അനധികൃതമായ കളർ ലൈറ്റുകളും ഘടിപ്പിച്ച 32 വാഹനങ്ങൾക്കെതിരെ യും, ബ്രേക്ക് ലൈറ്റുകൾ ഇല്ലാത്ത 14,ടോപ് ലൈറ്റ് ഘടിപ്പിക്കാത്ത 18,ഇൻഷുറൻസ് ഇല്ലാത്ത 3, നികുതി അടക്കാത്ത രണ്ട് , ലൈസൻസില്ലാതെ വാഹനമോടിച്ച ഒരാൾക്കെതിരെയും തുടങ്ങിയ 70 കേസുകളിലായി 57,000 രൂപ പിഴ ഈടാക്കി. പരിശോധനയോടൊപ്പം അമിത ലൈറ്റുകൾക്കെതിരെ ബോധവൽക്കരണം നടത്തുകയും ചെയ്തു.തിരൂരങ്ങാടി ജോയിന്റ് ആർ ടി ഒ എം പി അബ്ദുൽ സുബൈറിൻ്റെ നിർദ്ദേശപ്രകാരം എം വി ഐമാരായ പി എച്ച് ബി...
Other

യൂത്ത് കോണ്ഗ്രസ്സ് താലൂക്ക് ഓഫീസിൽ പ്രതിഷേധ കെ റെയിൽ കുറ്റി സ്ഥാപിച്ചു

യൂത്ത് കോണ്‍ഗ്രസ് തിരുരങ്ങാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'കെ റെയില്‍ വേണ്ട, കേരളം മതി' എന്ന മുദ്രാവാക്യം ഉയര്‍ത്തി പ്രതിഷേധ മാർച്ചും സർവ്വേ കുറ്റി സ്ഥാപിക്കലും നടത്തി. മിനി സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി മുഹമ്മദ് പാറയിൽ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ്ബുഷുറുദ്ധീൻ തടത്തിൽ അധ്യക്ഷത വഹിച്ചു. തിരുരങ്ങാടി മണ്ഡലം പ്രസിഡന്റ് മോഹനൻ വെന്നിയൂർ ,അലിമോൻ , kp ഷാജഹാൻ ,ഷംസുമച്ചിങ്ങൽ ,തൊയ്യിബ്‌ ,ഷാഫി പൂക്കയിൽ ,മറ്റു കോൺഗ്രസ്,യൂത്ത് കോൺഗ്രസ്, കെ.എസ്.യു, പോഷകസംഘടന ജില്ലാ മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു.പരിപാടിക്ക് അൻസാർ സ്വാഗതവും റമീസ് കോയിക്കൽ നന്ദിയും പറഞ്ഞു...
Crime

വീണു കിട്ടിയ ക്യാഷ് വാങ്ങാൻ വന്നു, അരയിൽ നിന്നും 5 ലക്ഷം പിടികൂടി

വീണുകിട്ടിയ കാശ് ആംബുലൻസ് ഡ്രൈവർമാർ‌ സ്റ്റേഷനിലെത്തിച്ചതറിഞ്ഞ് സ്റ്റേഷനിലേക്ക് ഓടിയെത്തിയ ഉടമ കുടുങ്ങി. കളഞ്ഞുപോയത് കുഴൽപണമെന്ന് പൊലീസ്. ഇയാൾ സ്കൂട്ടറിലും അരയിലുമായി ഒളിപ്പിച്ച 5 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു. വേങ്ങര വലിയോറ സ്വദേശി തലയ്ക്കൽ അഷ്റഫ് (48)നെയാണ് പൊന്നാനി സിഐ വിനോദ് വലിയാട്ടൂരും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ പൊന്നാനി താലൂക്ക് ആശുപത്രിക്കടുത്തുവച്ചാണ് ഇയാൾക്ക് പണം നഷ്ടമായത്. പ്രദേശത്തെ ആംബുലൻസ് ഡ്രൈവർമാർക്ക് പണം കിട്ടുകയായിരുന്നു. ഇവർ പണം ഉടൻ തന്നെ പൊന്നാനി സ്റ്റേഷനിലെത്തിച്ചു. ഇൗ വിവരം സമൂഹമാധ്യമത്തിലൂടെ അറിയിക്കുകയും ചെയ്തു. തുടർന്നാണ് പണം വാങ്ങിക്കാനായി സ്റ്റേഷനിലേക്ക് അഷ്റഫ് എത്തിയത്. പണം എങ്ങനെ നഷ്ടപ്പെട്ടുവെന്നായിരുന്നു പൊലീസ് ആദ്യം ചോദിച്ചത്. മൊബൈൽ ഫോൺ പോക്കറ്റിൽ നിന്നെടുത്തപ്പോൾ വീണുപോയതെന്നായിരുന്നു മറുപടി. 43,000 രൂപയാണ് റോഡിൽ നഷ്ടപ്പെട്ടത്. ഉടമയ്ക്ക് പണം തിരിച്...
Accident

വെന്നിയൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു

വെന്നിയൂർ മില്ലിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.വെന്നിയൂർ ജുമാമസ്ജിദിലെസൈതലവി മുസ്ലിയാർക്കും സഹയാത്രികനായിരുന്ന അബ്ദുവിനുമാണ് പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റസൈതലവി മുസ്ലിയാരെപെരിന്തൽമണ്ണയിലെ ഹോസ്പിറ്റലിലേക്ക് മാറ്റി.
university

സര്‍വകലാശാലാ പഠനവകുപ്പുകളില്‍ പി.ജി; പ്രവേശന പരീക്ഷക്ക് 26 വരെ രജിസ്റ്റര്‍ ചെയ്യാം

കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളിലെ 2022-23 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശന പരീക്ഷക്ക് ഏപ്രില്‍ 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. എം.എ. പ്രോഗ്രാമുകള്‍ - അറബിക് ലാംഗ്വേജ് & ലിറ്ററേച്ചര്‍, ഇംഗ്ലീഷ് ലാംഗ്വേജ് & ലിറ്ററേച്ചര്‍, ഹിന്ദി ലാംഗ്വേജ് & ലിറ്ററേച്ചര്‍/ഫങ്ഷണല്‍ ഹിന്ദി & ട്രാന്‍സ്‌ലേഷന്‍, സംസ്‌കൃതം ലാംഗ്വേജ് & ലിറ്ററേച്ചര്‍, ഉറുദു ലാംഗ്വേജ് & ലിറ്ററേച്ചര്‍, ഇക്കണോമിക്‌സ്, ഫിനാന്‍ഷ്യല്‍ ഇക്കണോമിക്‌സ്, ഫോക്‌ലോര്‍, ഹിസ്റ്ററി, ജേര്‍ണലിസം & മാസ് കമ്മ്യൂണിക്കേഷന്‍, മ്യൂസിക്, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, വുമണ്‍ സ്റ്റഡീസ്, മലയാളം ലാംഗ്വേജ് & ലിറ്ററേച്ചര്‍, കംപാരറ്റീവ് ലിറ്ററേച്ചര്‍. എം.എസ്.സി. പ്രോഗ്രാമുകള്‍ - അപ്ലൈഡ് കെമിസ്ട്രി, അപ്ലൈഡ് ജിയോളജി, അപ്ലൈഡ് പ്ലാന്റ് സയന്‍സ്, അപ്ലൈഡ് സൈക്കോളജി, അപ്ലൈഡ് സുവോളജി, ബയോകെമിസ്ട്രി, കമ്പ്യൂട്ടര്‍...
Crime

ബൈക്ക് മോഷ്ടാവിനെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി

തിരൂരങ്ങാടി: തലപ്പാറയിൽ നിന്ന് കഴിഞ്ഞ മാസം മോഷ്ടിച്ച ബൈക്കുമായി യുവാവിനെ പിടികൂടി. താനൂർ പനങ്ങാട്ടൂർ തയ്യിൽ പറമ്പ് മഞ്ജുനാഥിനെ (43) യാണ് പിടികൂടിയത്. വെന്നിയൂരിൽ സംശയകരമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് നാട്ടുകാർ പിടികൂടി പോലീസിനെ അറിയിക്കുകയായിരുന്നു. പടിക്കൽ, ചേറൂർ എന്നിവിടങ്ങളിലെ പെട്രോൾ പമ്പുകളിൽ കവർച്ച നടത്തിയതിന് പിടിയിലായിരുന്നു. ഇരുപതോളം കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. എസ് ഐ എൻ.മുഹമ്മദ് റഫീഖ്, എ എസ് ഐ വേലായുധൻ, സിപിഒ മാരായ അനിൽകുമാർ, സതീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്....
Sports

സന്തോഷ് ട്രോഫി ടിക്കറ്റ് നിരക്ക് നിശ്ചയിച്ചു: വില്‍പ്പന നേരിട്ടും ഓണ്‍ലൈനായും

ടിക്കറ്റുകള്‍ വാങ്ങാന്‍ ജില്ലയിലെ പ്രധാനകേന്ദ്രങ്ങളില്‍ സൗകര്യംമലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചു. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ ഗ്യാലറിയില്‍ കളി കാണുന്നതിന് ഒരു മത്സരത്തിന് 100 രൂപയും കസേരയില്‍ ഇരുന്ന് കളി കാണാന്‍ ഒരു മത്സരത്തിന് 250 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഇതേ ഇനത്തില്‍ സീസണ്‍ ടിക്കറ്റിന് 1000 രൂപയും 2500 രൂപയുമാണ് വിലയായി തീരുമാനിച്ചിരിക്കുന്നത്. വി.ഐ.പി കസേരക്ക് 1000 രൂപയാണ് ഈ വിഭാഗത്തില്‍ സീസണ്‍ ടിക്കറ്റിന് 10,000 രൂപയാണ് ടിക്കറ്റ് നിരക്ക്. ഒരേസമയം മൂന്ന് പേര്‍ക്ക് പ്രവേശിക്കാവുന്ന 25,000 രൂപയുടെ വി.ഐ.പി. ടിക്കറ്റും ലഭ്യമാണ്. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ ഗ്യാലറി ടിക്കറ്റ് മാത്രമാണുള്ളത്. ഗ്യാലറി ടിക്കറ്റിന് ഒരു മത്സരത്തിന് 50 രൂപയും സീസണ്‍ ടിക്കറ്റിന് 400 രൂ...
university

കാലിക്കറ്റിലെ പി.ജി. പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാം

2022-23 അധ്യയന വര്‍ഷത്തെ കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളിലെ പി.ജി./ഇന്റഗ്രേറ്റഡ് പി.ജി., സെന്ററുകളിലെ എം.സി.എ., എം.എസ്.ഡബ്ല്യു., ബി.പി.എഡ്., ഇന്റഗ്രേറ്റഡ് ബി.പി.എഡ്., അഫിലിയേറ്റഡ് കോളേജുകളിലെ എം.പി.എഡ്., ബി.പി.എഡ്., ഇന്റഗ്രേറ്റഡ് ബി.പി.എഡ്., എം.എസ്.ഡബ്ല്യു., എം.എ. ജേണലിസം & മാസ് കമ്യൂണിക്കേഷന്‍, എം.എസ് സി. ഹെല്‍ത്ത് & യോഗ തെറാപ്പി, എം.എസ് സി ഫോറന്‍സിക് സയന്‍സ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന പൊതുപ്രവേശന പരീക്ഷക്ക് (CUCAT- Calicut University Common Aptitude Test) 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. ബി.പി.എഡ്./ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍ക്ക് അവസാന സെമസ്റ്റര്‍/വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ക്ക് പ്ലസ് ടു ...
Crime

80 ലക്ഷം കുഴൽപ്പണം കവർന്ന സംഭവം; ഒരാൾ കൂടി പോലീസ് പിടിയിലായി

മലപ്പുറം: കോഡൂരിൽ 80 ലക്ഷം കുഴൽപ്പണം കവർച്ച ചെയ്ത സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി. കവർച്ചക്ക് ആലപ്പുഴയിൽ നിന്നും വന്ന ക്വാട്ടേഷൻ സംഘാംഗം, ആലപ്പുഴ കരിയിലകുളങ്ങര സ്വദേശി, ചിറയിൽ സുധാകരൻ മകൻ ശ്രീകാന്തിനെയാണ് (27)മലപ്പുറം ഇൻസ്പക്ടർ ജോബി തോമസിൻ്റെ നേതൃത്വത്തിൽ മലപ്പുറം ഡാൻസഫ് ടീം ആലപ്പുഴയിൽ നിന്ന് അറസ്റ്റു ചെയ്തത്. കഴിഞ്ഞ വർഷം നവംബർ 26 നാണ് സംഭവം. സംഭവത്തിന്‌ ശേഷം മൊബൈൽ ഫോൺ ഓഫാക്കി പ്രതി ഒളിവിൽ കഴിഞ്ഞു വരുകയായിരുന്നു. പ്രതിക്ക് കരീകുളങ്ങര, കായംകുളം എന്നി സ്റ്റേഷനുകളിലായി വധശ്രമം ഉൾപ്പെടെ ആറോളം കേസ് നിലവിലുണ്ട്. പ്രതി കരികുളങ്ങര പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടായാണ്. സംഭവ ദിവസം നാലോളം വാഹനങ്ങളിലായി പോലീസ് ഉദ്യോഗസ്ഥർ എന്ന വ്യാജേന എത്തിയ പ്രതികൾ കുഴൽപ്പണം കടത്തുകയായിരുന്ന വാഹനം തടഞ്ഞ് വാഹനം സഹിതം തട്ടികൊണ്ടു പോയി കവർച്ച നടത്തുകയായിരുന്നു. സംഘത്തിൽ ഉൾപ്പെട്ട എറണാംകുളം സ്വദേശികളായ സതീഷ്...
Gulf

അവധി കഴിഞ്ഞ് മടങ്ങിയെത്തിയ മലയാളിയെ ജിദ്ധയിൽ മരിച്ചനിലയിൽ കണ്ടെത്തി

ഒരു മാസം മുമ്പ് സഊദിയിലേക്ക് മടങ്ങിയെത്തിയ മലപ്പുറം സ്വദേശി മക്കയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി. പൊന്നാനി ആവിക്കുളം സ്വദേശി കോട്ടത്തറ ചെറുവളപ്പിൽ മുനമ്പത്തകത്ത് പരേതനായ ഹംസ മകൻ സുബൈർ (55) നെയാണ് മക്കയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് അനുമാനം. 25 വർഷത്തോളമായി മക്കയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന ഇദ്ദേഹം ഒരു മാസം മുമ്പാണ് നാട്ടിൽ നിന്നു അവധി കഴിഞ്ഞു തിരിച്ചെത്തിയത്. ഭാര്യ: മുംതാസ് കോഴിക്കോട്. മക്കൾ: മഅസൂം (അബുദാബി), മിർസ, മുബാരിസ (ഇരുവരും ദുബൈ), മുഹിസ് (വിദ്യാർഥി). സഹോദരങ്ങൾ: ജമാൽ (ദുബൈ), അബ്ദുൽ വാഹിദ് റിയാദ് (പി.സി.ഡബ്ല്യു.എഫ് സഊദി നാഷനൽ കമ്മിറ്റി പ്രവർത്തക സമിതി അംഗം)....
Other

മോഷ്‌ടിക്കാൻ ചുമര് തുരന്നു, തിരിച്ചിറങ്ങാൻ കഴിയാതെ ഉള്ളിൽ കുടുങ്ങി

ശ്രീകാകുളം: ആഭരണം മോഷ്ടിക്കാൻ എത്തിയ മോഷ്ടാവ് ക്ഷേത്രത്തിന് ഉളളിൽ കുടുങ്ങി. ആന്ധ്രാപ്രദേശിലെ തീരദേശ മേഖലയായ ശ്രീകാകുളം ജില്ലയിലെ ക്ഷേത്രത്തിലാണ് സംഭവം നടന്നത്. ആഭരണങ്ങൾ മോഷ്ടിക്കുന്നതിനായി മോഷ്ടാവ് ക്ഷേത്രത്തിന് ഉളളിലേക്ക് ഒരു കുഴി തുരന്നിരുന്നു. ഇതിലൂടെ ആയിരുന്നു ഇയാൾ ക്ഷേത്രത്തിന് ഉളളിൽ കയറിയത് . എന്നാൽ, മോഷണം കഴിഞ്ഞ് തിരിച്ച് ഇറങ്ങിയ ഇയാൾ കുഴിയിൽ കുടുങ്ങുകയാണ് ചെയ്തത്. ക്ഷേത്രത്തിലെ ചുമരിന് ഉളളിൽ ആണ് ഇയാൾ ദ്വാരം ഉണ്ടാക്കിയത്. തുടർന്ന് ഇയാൾ ഇതിലൂടെ മോഷണത്തിനായി ക്ഷേത്രത്തിന് ഉളളിൽ കയറി. ക്ഷേത്രത്തിന് ഉളളിൽ ഉണ്ടായിരുന്ന വെള്ളി ആഭരണങ്ങളും, പണവും മോഷ്ടാവ് കവർന്നു. പാപ്പാ റാവു (30) എന്ന മോഷ്ടാവാണ് ക്ഷേത്രത്തിന്റെ വിഗ്രഹങ്ങളിലെ ആഭരണങ്ങൾ കവർന്ന് എടുത്തത്. എന്നാൽ, പാപ്പാ റാവുവിന്റെ ആദ്യത്തെ മോഷണം അല്ല ഇത്. ഇതിന് മുൻപും പലയിടങ്ങളിൽ ഇദ്ദേഹം മോഷണം നടത്തി എന്നാണ് റിപ്പോർട്ട്. മോഷ...
Accident

ബൈക്കപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു

കുന്നുംപുറം തോട്ടശ്ശേരിയറയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. കാടപ്പടി പാലപ്പെട്ടി സ്വദേശി പാവുതോടിക മുസ്തഫയാണ് മരിച്ചത്. കഴിഞ്ഞ ആഴ്ച കുന്നുംപുറം തോട്ടശ്ശേരിയറയിൽ വച്ചാണ് അപകടം ഉണ്ടായത്, അദ്ദേഹം സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഉടനെ കോട്ടക്കൽ മിംസ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിൽ ആയിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു....
Accident

ബസും ലോറിയും ജീപ്പും കൂട്ടിയിടിച്ചു അപകടം, ലോറി ഡ്രൈവർ മരിച്ചു

 മഞ്ചേരി എടവണ്ണ റോഡിൽ മരത്താണി പത്തപ്പിരിയം 32 ൽ ബസ്സും പിക്കപ്പും ജീപ്പും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു. 35 പേർക്ക് പരിക്ക്. ലോറി ഡ്രൈവർ കൂട്ടിലങ്ങാടി സ്വദേശി മടത്തൊടി ബാലകൃഷ്ണൻ ആണ് മരിച്ചത്. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം നാല് മണിക്കാണ് അപകടം. ന്നി വളവിൽ ബസ് ലോറിയിലിടിക്കുകയായിരുന്നു എന്നാണ് അറിയുന്നത്. ലോറിയുടെ പിറകിലെ ജീപ്പിലും ഇടിച്ചു. മഞ്ചേരിയിൽ നിന്ന് നിലമ്പുരിലക്ക് പോകുകയായിരുന്ന ദോസ്ത് ബസും മഞ്ചേരിയിലേക്ക് വരികയായിരുന്ന ലോറിയുമാണ് അപകടത്തിൽ പെട്ടത്....
Other

വീട് കയറി അക്രമം: ബി.ജെ.പി. കൗൺസിലറടക്കം 6 പേർക്ക് ശിക്ഷ വിധിച്ചു

പരപ്പനങ്ങാടി : വീട് കയറി സ്ത്രീകളെ അടക്കം അക്രമിച്ച കേസിൽ ബി.ജെ.പി കൗൺസിലറടക്കം 6 പേർക്ക് എസ് സി.,എസ് ടി ജില്ല കോടതി ശിക്ഷ വിധിച്ചു. പരപ്പനങ്ങാടി അയോദ്ധ്യ നഗറിൽ 2019 ആഗസ്റ്റ് 31 നാണ് കേസിനാസ്പദമായ സംഭവം. അയോദ്ധ്യ നഗറിലെ ഒ.എസ് കല്യാണിയുടെ വീട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും, ജാതിയമായി ആക്ഷേപിചുന്നുമാണ് കേസ്. പരപ്പനങ്ങാടി ബി.ജെ.പി മുൻസിപ്പൽ കൗൺസിലറായ ജയദേവൻ, മുൻ കൗൺസിലറും ബി.ജെ.പി നേതാവുമായ ഹരിദാസൻ , സുലോചന , രാമൻ, രഘു , ഷൈജു എന്നിവർക്കാണ് മഞ്ചേരി കോടതി അൻപതിനായിരം രൂപയും തടവ്ശിക്ഷയും വിധിച്ചത്. നേരത്തെ 2007 മാർച്ച് 23 ന് പോപുലർ ഫ്രണ്ട് പ്രവർത്തകനായിരുന്ന ഹമീദ് പരപ്പനങ്ങാടിയെ കൊലപെടുത്താൻ ശ്രമിച്ച കേസിലും ആർ.എസ് എസ് പ്രവർത്തകനായ കൗൺസിലർ ജയദേവനെ ശിക്ഷിച്ചിരുന്നു. ഈ കേസ് അപ്പീലിലാണ്....
Other

യാത്രക്കാർക്ക് ഇഫ്താർ ഒരുക്കി എസ്കെഎസ്എസ്എഫ്

തിരൂരങ്ങാടി: എസ്കെഎസ്എസ്എഫ് തിരൂരങ്ങാടി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഇഫ്താർ ടെന്റ് യാത്രക്കാർക്കുള്ള നോമ്പുതുറക്ക് തുടക്കം കുറിച്ചു. റമളാൻ ഒന്നുമുതൽ മുപ്പത് വരെയുള്ള ദിനങ്ങളിലായി പടിക്കൽ അങ്ങാടിയിലാണ് ഇഫ്താർ ടെന്റ് സൗകര്യം ചെയ്തിട്ടുള്ളത്. ദീർഘദൂര ബസ്, മറ്റു വാഹന യാത്രക്കാർ എന്നിവർക്ക് നോമ്പുതുറക്ക് ആവശ്യമായ ഈത്തപ്പഴം, പാനീയം, പഴവർഗങ്ങൾ, എണ്ണപൊരികൾ എന്നിവ പാക്കറ്റുകളിൽ ആക്കിയാണ് വിതരണം നടത്തുന്നത്. ഇത് ദൂരസ്ഥലങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് ഏറെ ആശ്വാസകരമാണ്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡോ കെ ടി ജാബിർ ഹുദവി ഉദ്ഘാടനം നിർവഹിച്ചു. സുലൈമാൻ ഫൈസി കൂമണ്ണ, ഇബ്രാഹിം ഫൈസി, സുഹൈൽ പാറക്കടവ്, അൻസാർ മമ്പുറം, റഹൂഫ് ഫൈസി കാടപ്പടി, ഐക്കര ലത്തീഫ്, ഹാഫിസ് ഇരുമ്പുചോല, റിഷാദ് ചിനക്കൽ, സൽമാൻ കാടപ്പടി, അദ്നാൻ ഹുദവി, തശ്മീർ വെളിമുക്ക്, സാഹിർതങ്ങൾ, ഷബീൽ പടിക്കൽ, നിസാമുദ്ദീൻ അരിപ്പാറ, നവാസ് കളിയാ...
Accident

പാങ്ങിൽ ലോറി മറിഞ്ഞു കാൽനട യാത്രക്കാരൻ മരിച്ചു

പാങ്ങിൽ വാഹനാപകടം ഒരാൾ മരിച്ചു. നിയന്ത്രണം വിട്ട ലോറി കാല്നടയാത്രക്കാരനെ ഇടിച്ചു മറിയുകയായിരുന്നു. തമിഴ്നാട്ടിൽ നിന്നും വത്തക്ക കയറ്റിവന്ന ലോറി ഇടിച്ചു മറിയുകയായിരുന്നു. പാങ്ങ് തോട്ടച്ചോല ശ്രീധരൻ (55) ആണ് മരിച്ചത്.
Local news

പുതിയ ബസ് സ്റ്റാൻഡ് പ്രവർത്തനം ഉടനെ; ചെമ്മാട് ടൗണിൽ ഗതാഗത പരിഷ്‌കാരം ഏർപ്പെടുത്താൻ തീരുമാനിച്ചു

തിരൂരങ്ങാടി: ചെമ്മാട്ട് പുതിയ ബസ് സ്റ്റാന്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗതപരിഷ്‌കാരം ഏര്‍പ്പെടത്താന്‍ തിരൂരങ്ങാടി നഗരസഭ ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയോഗം തീരുമാനിച്ചു. കൊണ്ടാണത്ത് ബസ് സ്റ്റാന്റ് ഉടന്‍ തുറക്കാനും തീരുമാനിച്ചു. സിവില്‍ സ്റ്റേഷന്‍ റോഡ് പൂര്‍ണമായും വണ്‍വേയാക്കും. യാത്രവാഹനങ്ങള്‍ക്കായിരിക്കും പ്രവേശനം. ചരക്കു വാഹനങ്ങൾ മറ്റു റോഡുകൾ വഴി പോകണം. ഇത് സംബന്ധിച്ച് ബോര്‍ഡുകള്‍ സ്ഥാപിക്കും. താലൂക്ക് ആസ്പത്രി ബൈപാസ് റോഡിലെ നിലവിലെ വണ്‍വേ ഒഴിവാക്കും. കക്കാട് ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ ബൈപാസ് വഴി സിവില്‍ സ്റ്റേഷന്‍ റോഡിലൂടെ സ്റ്റാന്റില്‍ പ്രവേശിക്കും. പരപ്പനങ്ങാടി, കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ താലൂക്ക് ആസ്പത്രി റോഡിലൂടെ സിവില്‍ സ്റ്റേഷന്‍ റോഡ് വഴി സ്റ്റാന്റില്‍ പ്രവേശിക്കണം. സ്റ്റാന്റില്‍ നിന്നും കക്കാട് ഭാഗത്തേക്കുള്ള ബസ്സുകള്‍ മമ്പുറം റോഡിലൂടെയും കോഴിക്കോട് പരപ...
Other

കുടുംബ വഴക്കിനിടെ മരുമകളുടെ അടിയേറ്റ് ഭർതൃമാതാവ് മരിച്ചു

സംഭവം അബുദാബി യിൽ വെച്ച് അബൂദാബിയിൽ കുടുംബവഴക്കിനിടെ മരുമകളുടെ അടിയേറ്റ് മലയാളി വയോധിക മരിച്ചു. ആലുവ കുറ്റിക്കാട്ടുകര സ്വദേശി റൂബി മുഹമ്മദാണ് (63) മരിച്ചത്. സംഭവത്തിൽ റൂബിയുടെ മകൻ സഞ്ജുവിന്റെ ഭാര്യ ഷജനയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അബൂദബി ഗയാത്തിയിലാണ് സംഭവം. മരിച്ച റൂബിയുടെ മകൻ സഞ്ജു മുഹമ്മദ് കഴിഞ്ഞ ജനുവരിയിലായിരുന്നു വിവാഹിതനായത്. പിന്നീട് ഭാര്യയെയും മാതാവിനെയും അബൂദബിയിലെത്തിക്കുകയായിരുന്നു. വീട്ടിൽ ഭർതൃമാതാവുമായുള്ള തർക്കത്തിനിടെയുണ്ടായ കൈയ്യേറ്റമാണ് മരണത്തിൽ കലാശിച്ചത്. റൂബിയുടെ മരണം സംബന്ധിച്ച് അബൂദബി പൊലീസിന്റെ അന്വേഷണം തുടരുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി സാമൂഹിക പ്രവർത്തകർ പറഞ്ഞു....
Accident

എറണാകുളത്ത് വാഹനാപകടം, തിരൂരങ്ങാടി സ്വദേശി മരിച്ചു

തിരൂരങ്ങാടി കെ സി റോഡ് സ്വദേശി എൻ പി മുസ്തഫ എന്നിവരുടെ മകൻ മുസ്‌ഫിർ എറണാകുളത്ത് വാഹനാപകടത്തിൽ മരിച്ചു. മൃതദേഹം എറണാംകുളം താലൂക്ക് ആശുപത്രിയിൽ. ഖബറടക്കം ഇന്ന് വൈകുന്നേരം മേലെചിന ജുമാ മസ്ജിദിൽ. ഇന്നലെ രാത്രിയാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോ നിയന്ത്രണം വിട്ട് മറിഞാണ് അപകടം. വിദ്യാർത്ഥിയായ മുസഫർ പാർട് ടൈം ജോലിയുടെ ആവശ്യാർതം മറ്റു രണ്ടു പേരോടൊപ്പം ഔട്ടോയിൽ പോകുമ്പോഴാണ് അപകടം എന്നാണ് അറിയാൻ കഴിഞ്ഞത്....
university

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

പരീക്ഷാ ഫലം രണ്ടാം സെമസ്റ്റര്‍ എം.എ. ഇസ്ലാമിക് ഹിസ്റ്ററി ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. നാലാം സെമസ്റ്റര്‍ ബി.എഡ്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി കോവിഡ് സ്‌പെഷ്യല്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 8 വരെ നേരിട്ട് അപേക്ഷിക്കാം. ബി.വോക്. ഒപ്‌റ്റോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്ക്‌സ് അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2020 പരീക്ഷയുടെയും ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2021 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 19 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. എം.എ. ഹിസ്റ്ററി 1, 2 സെമസ്റ്റര്‍, ഒന്നാം വര്‍ഷ മെയ് 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ എം.എ. എക്കണോമിക്‌സ് മെയ് 2020 പരീക്ഷയുടെ ഫലം ...
Other

കരിപ്പൂര്‍ റണ്‍വേ വികസനം: നഷ്ടപരിഹാര തുക മുഴുവനായി നല്‍കി മാത്രം ഭൂമിയേറ്റെടുക്കലെന്ന് മന്ത്രി

18.5 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കും കരിപ്പൂര്‍ വിമാനത്താവള റണ്‍വേ വികസനത്തിന്റെ ഭാഗമായി ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാര തുക മുഴുവനായും ഭൂമി ഏറ്റെടുക്കലിന് മുമ്പ് തന്നെ നല്‍കുമെന്ന് കായികവകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. ദേശീയപാത വികസനത്തിനായി സ്ഥലം വിട്ടുനല്‍കിയവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ അതേ പാക്കേജില്‍ തന്നെ കരിപ്പൂരിലും നഷ്ടപരിഹാരം നല്‍കും. ഇക്കാര്യം ജനങ്ങളെ കൃത്യമായി ബോധ്യപ്പെടുത്തിയ ശേഷം നടപടികള്‍ ആരംഭിക്കും. ഭൂമിയേറ്റെടുക്കലിന് മുമ്പ് സമയബന്ധിതമായി തന്നെ പാരിസ്ഥിതിക ആഘാത പഠനം നടത്തും. ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവള റണ്‍വേ വികസനവുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കരിപ്പൂര്‍ വിമാനത്താവള റണ്‍വേ വികസനവുമായി ബന്ധ...
Accident

റോഡരികിലെ കുഴിയിൽ വീണു ബൈക്ക് യാത്രക്കാരൻ മരിച്ചു

അരീക്കോട് കുറ്റൂർ കുനിയിൽ റോഡ് സൈഡിലെ കുഴിയിൽ വീണു ബൈക്ക് യാത്രക്കാരനായ യുവാവ് മരണപ്പെട്ടു. മുതുവല്ലൂർ പരതക്കാട് സ്വദേശി നറമ്പനക്കാട് മുഹമ്മദിന്റെ മകൻ ജഹ്ഫർ (31) ആണ് മരിച്ചത്. കുനിയിൽ ഭാഗത്ത് നിന്ന് പരതക്കാട് ഭാഗത്തേക്ക് വരുമ്പോൾ റോഡ് സൈഡിലെ കുഴിയിൽ വീണതാണ് അപകട കാരണം . ഉടൻ തന്നെ തൊട്ടടുത്ത പെരുപ്പറമ്പ് മദർ ഹോസ്പിറ്റലിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചങ്കിലും ജീവൻ രക്ഷപ്പെടുത്താനായില്ല....
Accident

ഫോട്ടോഷൂട്ടിനിടെ പുഴയിൽ വീണ് നവവരൻ മരിച്ചു, വധുവിനെ രക്ഷപ്പെടുത്തി

കോഴിക്കോട് കുറ്റ്യാടിപ്പുഴയിൽ ഫോട്ടോഷൂട്ടിനിടെ നവവരൻ പുഴയിൽ വീണ് മരിച്ചു. പാലേരി സ്വദേശി റെജിൽ (29) ആണ് മുങ്ങി മരിച്ചത്. കുറ്റ്യാടി ജാനകിക്കാട് വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപമാണ് അപകടമുണ്ടായത്. കുടുംബവുമൊത്ത് വിനോദസഞ്ചാരത്തിനെത്തിയ നവദമ്പതികൾ ഫോട്ടോഷൂട്ടിനിടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഒഴുകിപ്പോയ റെജിലിന്‍റെ ഭാര്യ കനികയെ രക്ഷപ്പെടുത്തി മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാർച്ച് 14നായിരുന്നു റെജിലിന്റേയും കനികയുടേയും വിവാഹം. അപകടമുണ്ടായതിന് പിന്നാലെ ബന്ധുക്കളുടെ കരച്ചിൽ കേട്ട് സ്ഥലത്തെത്തിയ ലോറി ഡ്രൈവറാണ് റെജിലിന്‍റെ ഭാര്യയെ രക്ഷപ്പെടുത്തിയത്. തുടർന്ന് നാട്ടുകാരും കൂടി ചേർന്ന് റെജിലിനേയും പുറത്തെടുത്ത് പന്തിരിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നല്ല ഒഴുക്കുള്ള സ്ഥലമാണ് ഇവിടം. സ്ഥലത്തിന്‍റെ സ്വഭാവം അറിയാത്തവർ അപകടത്തിൽപ്പെടാൻ സാധ്യ...
Local news

ചെമ്മാട്ടെ പുതിയ ബസ് സ്റ്റാൻഡിന് ആർ ടി എ യുടെ അനുമതി, ഉദ്‌ഘാടനം ഉടൻ

ചെമ്മാട് നഗരത്തിലെ ഗതാഗത കുരുക്കിനു പരിഹാരമായി ചെമ്മാട് പുതിയ ബസ്സ്റ്റാന്റിനു ആര്‍.ടി.എയുടെ അനുമതിയായി. ചെമ്മാട് ബ്ലോക്ക് റോഡിലാണ് പുതിയ സ്റ്റാൻഡ്. ടൗണിലെ ഗതാഗത കുരുക്കിനു പരിഹാരമാകുന്നതാണ് പുതിയ ബസ്സ്റ്റാന്റ്. ബ്ലോക്ക് റോഡില്‍ സ്വകാര്യ ഉടമസ്ഥതിയിലുള്ള കൊണ്ടാണത്ത് ബസ്സ്റ്റാന്റില്‍ മതിയായ സൗകര്യങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. ആര്‍ടിഎ തീരുമാനം ഉടന്‍ പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് കെ.പിഎ മജീദ് എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി, സ്ഥിരം സമിതി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, സിപി ഇസ്മായില്‍ എന്നിവര്‍ മലപ്പുറത്ത് ജില്ലാ കലക്ടറെയും ആ.ര്‍.ടിഒയെയും കണ്ട് ആവശ്യപ്പെട്ടിരുന്നു. ഒന്നര വർഷത്തിലേറെയായി ആർ ടി എ യോഗം നടക്കാതിരുന്നതാണ് സ്റ്റാൻ്റിൻ്റെ അനുമതി വൈകാൻ ഇടയാക്കിയത്. രണ്ട് മാസം മുമ്പ് നടന്ന ആ.ര്‍ടി.എ യോഗത്തില്‍ ബസ്സ്റ്റാന്റ് അജണ്ടയായി ഉള്‍പ്പെടുത്തിയിരുന്നു. കലക്ടറുടെ അധ്യക്ഷതയ...
Other

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ യൂത്ത് ലീഗിന്റെ ഇഫ്താർ

തിരൂരങ്ങാടി: പാവപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ യുവാക്കള്‍ മുന്നോട്ട് വരണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ.സലാം പറഞ്ഞു. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ തിരൂരങ്ങാടി മുനിസിപ്പല്‍ മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി നടത്തുന്ന ഇഫ്താര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. കഴിഞ്ഞ 17 വര്‍ഷമായി മുനിസിപ്പല്‍ കമ്മിറ്റി ഈ ആശുപത്രിയില്‍ നടത്തിവരുന്ന ഇഫ്താര്‍ രോഗികള്‍ക്കും കുട്ടിയിരപ്പുകാര്‍ക്കും വലിയ ആശ്വാസകരവും മാത്യകാപരവുമാണെന്ന് അദ്ധേഹം പറഞ്ഞു. ചടങ്ങില്‍ പ്രസിഡന്റ് സി.എച്ച്.അബൂബക്കര്‍ സിദ്ധീഖ് അധ്യക്ഷനായി.തിരൂരങ്ങാടി താലൂക്ക് അശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കുമായി മുസ്‌ലിം യൂത്ത്‌ലീഗ് നടത്തുന്ന ഇഫ്താര്‍ പതിനേഴാം വര്‍ഷത്തിലേക്കാണ് കടക്കുന്നത്. നൂറിലേറെ രോഗികളും...
Other

കരിപ്പൂര്‍ റണ്‍വേ വികസനം: നാലിന് ഉന്നതതല യോഗം ചേരും

റൺവേക്ക് 18.5 ഏക്കർ ഏറ്റെടുക്കണം കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ വികസനവുമായി ബന്ധപ്പെട്ട് ഏപ്രില്‍ നാലിന് ഉച്ചക്ക് 12ന് മലപ്പുറം കലക്ടറേറ്റില്‍ മന്ത്രി വി. അബ്ദുറഹിമാന്റെ അധ്യക്ഷതയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേരും. റണ്‍വേ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ച പ്രകാരമാണ് യോഗം വിളിച്ചുചേര്‍ക്കുന്നത്. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നത് പുന:സ്ഥാപിക്കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിന് കത്തെഴുതിയിരുന്നു. ഇതേ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ വിഷയം ഗൗരവത്തോടെ പരിഗണിച്ചു. കരിപ്പൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കുന്നതിന് വ്യോമയാന മന്ത്രാലയം രണ്ടംഗ ഉന്നതതല സമിതിയെ നിയോഗിച്ചിരുന്നു. വ്യോമയാന മന്ത്രാലയം സെക്രട്ടറിയും മുന്‍ എയര്‍ ചീഫ് മാര്‍ഷല്‍ ഫാലി ഹോമിയും അംഗങ്ങളായ സമിതി വിമാനത്താ...
Local news

കൊടിഞ്ഞി പനക്കത്താഴം സ്കൂൾ ശതാബ്ദി ആഘോഷത്തിന് തുടക്കമായി

മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു കൊടിഞ്ഞി : വിദ്യ വിളമ്പി നൂറുവർഷം പൂർത്തിയാകുന്ന പനക്കത്തായം എൽ പി സ്കൂൾ ഒരുവർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷപരിപാടികളുടെ ഉത്ഘാടനവും മെതുവിൽ കുടുംബം സ്കൂളിന് നിർമിച്ചു നൽകിയ സ്റ്റേജ് സമർപ്പണവും കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു. നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് പി.കെ. റഹിയാനത് അധ്യക്ഷം വഹിച്ചു. വാർഡ് അംഗങ്ങളായ സാലിഹ് ഇ പി, ഡോ : ഉമ്മു ഹബീബ, ഹെഡ്മാസ്റ്റർ ടി ദിനേശ് കുമാർ, പി ടി എ പ്രസിഡന്റ് ഹണീഷ് പുല്ലാണി, ഹബീബ് പൂഴിത്തറ, വാഹിദ് പാലക്കാട്ട്, നാരായണൻ മാസ്റ്റർ, ഫർഹാൻ മെതുവിൽ എന്നിവർ സംസാരിച്ചു. മാജിക് ഷോ, കുട്ടികളുടെ കലാ പരിപാടികൾ എന്നിവ അരങ്ങേറി....
error: Content is protected !!