Sunday, March 15

Author: tirurangaditoday

നന്നമ്പ്ര ആശുപത്രി കെട്ടിടത്തിലെ ‘വിവാദ’ പേര് മായ്ച്ചു
Local news

നന്നമ്പ്ര ആശുപത്രി കെട്ടിടത്തിലെ ‘വിവാദ’ പേര് മായ്ച്ചു

നന്നമ്പ്ര കുടുംബരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടത്തിൽ പ്രവാസി സംഘടനയുടെ പേര് എഴുതിയത് സംബന്ധിച്ച വിവാദത്തിന് പരിസമാപ്തി. കെട്ടിടത്തിലെ പേര് ആശുപത്രി അധികൃതർ മായ്ച്ചു കളഞ്ഞു. ആശുപത്രിക്ക് കിടത്തി ചികിത്സ ആരംഭിക്കുന്നതിന് വേണ്ടി 40 വർഷം മുമ്പ് പ്രവാസികളുടെ സഹായത്തോടെ നിർമിച്ച കെട്ടിടത്തിലാണ് ഒന്നര വർഷം മുമ്പ് 'ഡോനേറ്റഡ് ബൈ, കൊടിഞ്ഞി മുസ്ലിം റിലീഫ് കമ്മിറ്റി' എന്ന് എഴുതിയത്. എന്നാൽ ഇതിനെതിരെ ഡി സി സി ജനറൽ സെക്രട്ടറി യും തിരൂരങ്ങാടി നിയോജക മണ്ഡലം ചെയർമാനും പ്രദേശത്തുകരൻ കൂടിയായ കെ പി കെ തങ്ങൾ പരസ്യമായി രംഗത്തു വന്നു. യു ഡി എഫിൽ ഇത് വിഷയമായതോടെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം പേര് മായ്ക്കാൻ ധാരണയായത്രേ. എന്നാൽ ഇതിന് ശേഷവും നടപടി ഇല്ലാതായതോടെ വീണ്ടും പരാതികൾ നൽകി. വിവരാവകാശ പ്രകാരം അപേക്ഷ നല്കിയപ്പോഴും പേര് എഴുതാൻ തീരുമാനിച്ചത് സംബന്ധിച്ച് വ്യക്തമായ മറുപടി ലഭിച്ചില്ല. ഇതോടെ അനധികൃത മായി കയ്യേറി...
Obituary

ചരമം: മൊയ്‌ദീൻ കുട്ടി ഹാജി കൊടക്കല്ല്

തിരൂരങ്ങാടി: വെന്നിയൂർ കൊടക്കല്ല് പരേതനായ പരിയത്ത് കാലായി കുട്ടി ഹസ്സൻ ഹാജിയുടെ മകനും ചെമ്മാട് ഡീലക്സ് ഫർണിച്ചർ ഉടമയുമായ മൊയ്തീൻ കുട്ടി ഹാജി(63) നിര്യാതനായി.ഖബറടക്കം ഇന്ന് രാവിലെ 10 മണിക്ക് (വ്യാഴം 24/3/22) കൊടക്കല്ല്ജു മാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.ഭാര്യ: സൈനബ,മക്കൾ: ഖാലിദ്, ഇസ്മായിൽ, സക്കീന, ആയിശ, തെസ്നി.മരുമക്കൾ: ബഷീർ. മുഹമ്മദ്, ഉമ്മുകുൽസു.സഹോദരങ്ങൾ: ഹംസ, ആയിശുമ്മ ഹജ്ജുമ്മ, ഉമ്മയ്യ ഹജ്ജുമ്മ, പരേതനായ കുഞ്ഞീൻ ഹാജി...
Other

മൂന്ന് മണിക്കൂറില്‍ 45 പൂക്കള്‍, ഫാത്തിമ ഷിഫ്‌നക്ക് ഇന്ത്യന്‍ബുക്ക് ഓഫ് റെക്കോര്‍ഡ്

തിരൂരങ്ങാടി: മൂന്ന് മണിക്കൂറില്‍ 45 പേപ്പര്‍ പൂക്കള്‍ നിര്‍മ്മിച്ച ഫാത്തിമ ഷിഫ്‌നക്ക് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്. മൂന്നിയൂര്‍ കുന്നത്ത് പറമ്പ് മാളിയേക്കല്‍ ഖാലിദ്-ശഹനാസ് ദമ്പതികളുടെ മകളായ ഫാത്തിമ ഷിഫ്‌ന മൂന്നിയൂര്‍ എം.എച്ച്.എസ്. സ്‌കൂള്‍ പ്ലസ് ടു സയന്‍സ് വിദ്യാര്‍ത്ഥിയാണ്. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഒന്‍പത് എ പ്ലസും ഒരു എ യുമായി മികച്ച വിജയം നേടിയ ഷിഫ്‌ന കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിന് പുറമെ ചിത്രരചനയില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. കോവിഡ് കാലത്താണ് മൂന്ന് മണിക്കൂര്‍ കൊണ്ട് 45 പൂക്കള്‍ നിര്‍മ്മിച്ച് ഈ മിടുക്കി ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടുന്നത്....
Health,

മാസ്കും സാമൂഹിക അകലവും തുടരണമെന്ന് ആരോഗ്യമന്ത്രാലയം, പ്രചരിക്കുന്നത് തെറ്റായ വാർത്ത

ട്വിറ്ററിലൂടെയാണ് മാധ്യമ വാര്‍ത്തകളെ തള്ളി കേന്ദ്രം കൊവിഡ് മാനദണ്ഡങ്ങളില്‍ വ്യക്തത വരുത്തിയത്. മാസ്‌ക് ധരിക്കലിലും കൈകള്‍ വൃത്തിയാക്കലിലും ഉള്‍പ്പെടെ ഇളവുകള്‍ വന്നിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ ഇത് വാസ്തവമല്ല. കൊവിഡ് പ്രതിരോധത്തിനായി മാസ്‌ക് ഉപയോഗിക്കുന്നത് തുടരണമെന്ന് കേന്ദ്രം അറിയിച്ചു. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ കേസെടുക്കരുതെന്ന് കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. ആള്‍ക്കൂട്ടത്തിനും കൊവിഡ് നിയന്ത്രണ ലംഘനത്തിനും കേസ് എടുക്കേണ്ടെന്നും നിര്‍ദേശമുണ്ട്. ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടികള്‍ പിന്‍വലിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. എന്നാല്‍ മാസ്‌ക് ധരിക്കേണ്ട എന്നല്ല ഇതിനര്‍ഥം എന്നാണ് കേന്ദ്രം ഇപ്പോള്‍ വിശദീകരിച്ചിരിക്കുന്നത്. മാസ്‌ക് ധരിക്കേണ്ടെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല. സാമൂഹ്യ അകലം ഉള്...
Other

മാസ്‌കില്ലെങ്കിൽ ഇനി കേസില്ല, ആൾക്കൂട്ടത്തിനും കേസുണ്ടാകില്ല

പൊതു ഇടങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ കേസെടുക്കരുതെന്ന് കേന്ദ്രം. ആൾക്കൂട്ടത്തിനും കൊവിഡ് നിയന്ത്രണ ലംഘനത്തിനും കേസ് എടുക്കേണ്ടെന്നും നിർദേശം. ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടികൾ പിൻവലിക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. രാജ്യത്ത് കൊവിഡ് 19 രോഗികളുടെ എണ്ണവും ടിപിആറും കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് നിര്‍ദേശം. ആൾക്കൂട്ടങ്ങൾ മറ്റ് കൊവിഡ് നിയന്ത്രണ ലംഘനത്തിനും കേസെടുക്കരുതെന്ന് കേന്ദ്ര നിർദേശങ്ങളിൽ വ്യക്തമാക്കുന്നു. എന്നാൽ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയാൽ മാത്രമേ ഇളവ് നിലവിൽ വരൂ. അതേസമയം മാസ്ക് ധരിക്കേണ്ടെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല. സാമൂഹ്യ അകലം ഉൾപ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ തുടരണമെന്ന് കേന്ദ്രം പറയുന്നു. പരിശോധനകളും ഐസൊലേഷൻ ഉൾപ്പടെയുള്ള കാര്യങ്ങളും തുടരണം. സംസ്ഥാനങ്ങൾക്ക് അയച്ച ആരോഗ്യ സെക്രട്ടറിയുടെ കത്തിലാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിരിക്കുന്നത്....
Accident

കൊണ്ടോട്ടി ബസ്സപകടം: മരിച്ചത് മൊറയൂർ സ്വദേശിനിയായ നഴ്‌സ്

കൊണ്ടോട്ടി ബൈപാസ് റോഡിൽ ലോറിയുമായി കൂട്ടിയിടിച്ച് ബസ് മറിഞ്ഞ് യാത്രക്കാരി മരിച്ചു. ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ എത്തിച്ച മൊറയൂർ സ്വദേശിനി സി.വിജി (27) ആണ് മരിച്ചത് എന്നാണ് വിവരം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നഴ്‌സിംഗ് ഓഫിസർ ആണ് വിജി. ഇരുപതോളം യാത്രക്കാർക്ക് പരുക്ക്. ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു അപകടം. ഓടിയെത്തിയ നാട്ടുകാരും ഡ്രൈവർമാരും കച്ചവടക്കാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസിനുള്ളിൽ കുടുങ്ങിയവരെ ഉടൻ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. അപകടത്തെ തുടർന്ന് വൈദ്യുതി തൂൺ തകർന്നു.കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്. ലോറി നിയന്ത്രണം വിട്ട് എത്തുകയായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു....
Accident

കൊണ്ടോട്ടിയിൽ ലോറിയിടിച്ചു ബസ് മറിഞ്ഞു, ഒരാൾ മരിച്ചു.

കൊണ്ടോട്ടി ബൈപാസ് റോഡിൽ ടോറസ് ലോറി ഇടിച്ചു ബസ് മറിഞ്ഞു. ഒരു സ്ത്രീ മരിച്ചു. നിരവധി പേർക്ക് പരിക്ക്. ഇന്ന് രാവിലെയാണ് അപകടം. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ്സാണ് മറിഞ്ഞത്. ഇരുപതോളം പേർക്ക് പരിക്കുള്ളതായാണ് വിവരം. നാട്ടുകാരും ഡ്രൈവർമാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല....
Other

നാടുകാണി ചുരം ശുചീകരിച്ച് പിഎസ്എംഒ കോളേജ് വിദ്യാർഥികൾ

വഴിക്കടവ്: മാർച്ച് 21 അന്താരാഷ്ട്ര വന ദിനത്തോടനുബന്ധിച്ച് നാടുകാണിചുരം ശുചീകരിക്കലും കാട്ടുതീ ബോധവൽക്കരണവും നടത്തി. പി.എസ്.എം.ഒ കോളേജ് ഭൂമിത്ര സേന ക്ലബ്, ഫ്രണ്ട്സ് ഓഫ് നേച്ചർ,വഴിക്കടവ് വനം റെയ്ഞ്ചിലെ നെല്ലിക്കുത്ത് ഫോറസ്റ്റ്സ്റ്റേഷൻ, വെള്ളക്കട്ട വി എസ് എസ്, ട്രോമാകെയർ വഴിക്കടവ് യൂണിറ്റ് എന്നിവർ സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. വേനൽ കനത്തതോടെ കാടുകളൊക്കെ ഉണങ്ങുകയും കാട്ടുതീ ഭീതി വർദ്ധിക്കുകയും ചെയ്തിരിക്കുകയാണ്. ദിവസങ്ങൾക്ക് മുൻപ് അട്ടപ്പാടിയിലുണ്ടായ കാട്ടുതീ സൈലൻ്റ് വാലിയിലേക്ക് പടരുകയും ഹെക്ടറുകളോളം സ്വാഭാവിക വനം കത്തി നശിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പി.എസ്.എം.ഒ കോളേജ് വിദ്യാർത്ഥികൾ നാടുകാണി ചുരത്തിലെ യാത്രക്കാരെ ബോധവൽക്കരിക്കാനും ചുരം വൃത്തിയാക്കാനും മുന്നിട്ടിറങ്ങിയത്. വഴിക്കടവ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.പി.എസ് ബോബി കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.വാർ...
Sports

സന്തോഷ് ട്രോഫി: എ.ഐ.എഫ്.എഫ്. അവലോകന യോഗം ചേര്‍ന്നു

മത്സര ക്രമങ്ങള്‍ അടുത്ത ദിവസങ്ങളിലായി പ്രഖ്യാപിക്കും. സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ മുന്നോടിയായി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. എ.ഐ.എഫ്.എഫ്. കോമ്പറ്റീഷന്‍ മാനേജര്‍ രാഹുല്‍ പരേശ്വര്‍, പ്രതിനിധികളായ ആന്‍ഡ്രൂര്‍, സി.കെ.പി. ഷാനവാസ് എന്നിവരുടെ നേത്യത്വത്തിലാണ് അവലോകന യോഗം ചേര്‍ന്നത്.കഴിഞ്ഞ ദിവസം സന്തോഷ് ട്രോഫി മത്സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയങ്ങളായ മഞ്ചേരി പയ്യനാട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയം, കോട്ടപ്പടി ഫുട്‌ബോള്‍ സ്‌റ്റേഡിയം എന്നിവ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രതിനിധികള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തിയിരുന്നു. പരിശോധനക്ക് ശേഷം എ.ഐ.എഫ്.എഫ് പ്രതിനിധികള്‍ നിര്‍ദേശിച്ച കാര്യങ്ങള്‍ വിവിധ സബ്കമ്മിറ്റികളെ നേരിട്ട് ബോധ്യപ്പെടുത്തി. പയ്യനാട് സ്റ്റേഡിയത്തില്‍ കോര്‍ണര്‍ ഫ്‌ളാഗിലെ പുല്ലിന്റെ പരിപാലനം, ലൈവ് ടെലിക്കാസ്റ്റ് ചെയ്യാന്‍ ...
Other

ഹോട്ടലുകളില്‍ ടേസ്റ്റ് മാറുന്നു; പുതിയ രുചിഭേദങ്ങളുമായി വിദേശ വിഭവങ്ങള്‍

മലപ്പുറം: കോവിഡാനന്തര പ്രതിസന്ധികളില്‍ നിന്ന് കരകയറാന്‍ പതിവ് രീതിയില്‍ നിന്ന് മാറി നടക്കാനൊരുങ്ങി മലബാറിലെ റെസ്റ്റോറന്റ് സംരംഭകര്‍. അറേബ്യന്‍ വിഭവങ്ങള്‍ അരങ്ങുവാഴുന്ന ഈ രംഗത്തിപ്പോള്‍ പുതിയ രുചി മാറ്റത്തിന്റെ പരീക്ഷണങ്ങളാണ് നടക്കുന്നത്. നാടന്‍, അറേബ്യന്‍ വിഭവങ്ങള്‍ക്കൊപ്പം പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മാത്രം ലഭിച്ചിരുന്ന കോണ്ടിനന്റല്‍ വിഭവങ്ങളും ഇപ്പോള്‍ ഇടംപിടിച്ചിരിക്കുകയാണ്. സാധാരണക്കാര്‍ക്ക് പലപ്പോഴും അപ്രാപ്യമായിരുന്ന ഈ സവിശേഷ വിദേശ വിഭവങ്ങള്‍ നാടന്‍ രുചികളുമായി ഒത്തുപോകുന്ന രീതിയില്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കുന്നതിലാണ് ഈ രംഗത്തെ യുവ സംരഭകരുടെ പരീക്ഷണം. ഗള്‍ഫ് മലയാളികളുടെ തിരിച്ചുവരവിന്റെ സ്വാധീനത്തില്‍ മലബാര്‍ മേഖലയില്‍ കൂണ്‍ പോലെ മുളച്ച് പൊന്തിയ അറേബ്യന്‍ വിഭവങ്ങള്‍ വിളമ്പുന്ന ഭക്ഷണശാലകള്‍ പലതും ഇപ്പോള്‍ പ്രതിസന്ധിയിലാണ്. ഇത്തരം ഭക്ഷണശാലകളുടെ ആധിക്യമാണ് ഇവരുടെ ബിസിനസ് വ...
Other

ആയിരങ്ങൾ അണി നിരന്ന് എസ് വൈ എസ് ടീം ഒലീവ് ജില്ലാ റാലി

മലപ്പുറം : സാമൂഹിക സാംസ്കാരിക സാന്ത്വന രംഗത്ത് സേവനമർപ്പിക്കാൻ സന്നദ്ധരായ എസ്.വൈ.എസിന്റെ പ്രത്യേക വളണ്ടിയർ കോറായ ടീം ഒലീവ് അംഗങ്ങളുടെ ജില്ലാ റാലിക്ക് പ്രൗഢമായ സമാപനം. ആയിരങ്ങൾ അണി നിരന്ന റാലിയിൽ ഹിജാബിന്റെ പേരിലുള്ള വർഗ്ഗീയ ധ്രുവീകരണം, കോടതി വിധിയിലെ ആശങ്ക,വ്യാജ നവോത്ഥാനം തുടങ്ങിയ വിഷയങ്ങളിലുള്ള മുദ്രാവാക്യങ്ങൾ ഉയർന്നു. പൗരന്മാരുടെ സ്വാതന്ത്ര്യംഭരണക്കാരുടെ വകയല്ലഭരണഘടന ഉറപ്പു നൽകുംഅവകാശങ്ങൾ ഇല്ലാതാക്കാൻഫാസിസ്റ്റുകളേ തുനിയേണ്ടാ വർഗീയതയുടെ തേറ്റകൾ കാട്ടിപരിവാർ വർഗം ചിരിക്കുന്നുഹിജാബിൻ മറവിൽ പ്രശ്നം തീർത്ത്നാടിൻ ശാന്തി തകർക്കാൻ വെമ്പുംഫാസിസമഴിമതി അരാജകത്വം വിലക്കയറ്റം പട്ടിണി മാന്ദ്യംരാഷ്ട്രം മൊത്തം തകരുമ്പോൾകുത്തക ഭീമരെ തീറ്റിപ്പോറ്റാൻഇന്ത്യ വിറ്റ് തുലക്കുന്നുസമരയുവത്വം തോറ്റ് തരില്ല.തുടങ്ങിയ മുദ്രാവാക്യങ്ങൾ റാലിയിൽ ഉണ്ടായിരുന്നു. ഇതിനകം കേരളത്തിൽ വിവിധ മേഖലകളിൽ കൃത്യമായ അട...
Other

മജ്ലിസുന്നൂർ വാർഷികവും ദ്വിദിന മത പ്രഭാഷണവും

കൊടിഞ്ഞി ഫാറൂഖ് നഗർ മഹല്ല് കമ്മിറ്റിയും കള്ളുവെട്ടുകുഴി നിബ്രാസുൽ ഇസ്‌ലാം ഹയർ സെക്കന്ററി മദ്രസ പൂർവ വിദ്യാർത്ഥി കളും സംഘടിപ്പിക്കുന്ന മജ്‌ലിസുന്നൂർ വാർഷികവും ദ്വിദിന മത പ്രഭാഷണവും 22, 23 തീയതികളിൽ കല്ലുവെട്ടു കുഴി മദ്റസ പരിസരത്ത് വെച്ചു നടക്കും. ഇന്ന് വൈകുന്നേരം 7ന് സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. നിസാമുദ്ധീൻ അസ്ഹരി അൽ ഖാസിമി കുമ്മനം പ്രഭാഷണം നടത്തും. 23 ന് കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്‌ഘാടനം ചെയ്യും. ഹാഫിള് സിറാജ്ജുദ്ധീൻ ഖസിമി പത്തനാപുരം പ്രഭാഷണം നടത്തും....
Obituary

മൂന്ന് ദിവസം മുൻപ് കാണാതായ ആളുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി

തേഞ്ഞിപ്പലം: ആലുങ്ങൽ ചലാട്ടിൽ അംഗൻവാടിക്ക് സമീപം പടിക്കലയിൽ താമസിക്കുന്ന സുരേഷിന്റെ (63) മൃതദേഹമാണ് വീട്ടിലെ കിണറിൽ കണ്ടെത്തിയത്.തലപ്പാറയിൽ സെക്യൂരിറ്റി ജീവനക്കാരൻ ആയിരുന്നു. 
Crime

കുപ്രസിദ്ധ മോഷ്ടാവ് ഹാരിസ് ചാണ്ടി പരപ്പനങ്ങാടി പോലീസിന്റെ പിടിയിൽ 

നിരവധി മോഷണക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ചാണ്ടി, കടുക്ക ഷാജി എന്നീ പേരുകളിൽ അറിയപ്പെടുന്ന പരപ്പനങ്ങാടി പുതിയ കടപ്പുറം സ്വദേശി നരിക്കോടൻ ഹാരിസ് എന്നയാളെ  താനൂർ ഡി.വൈ.എസ്.പി  മൂസ്സ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണം സംഘം സാഹസികമായി പിടികൂടി. പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ ലിമിറ്റിലെ പാലത്തിങ്ങൽ എന്ന സ്ഥലത്തുനിന്നും  പൾസർ ബൈക്ക് മോഷ്ടിച്ചതും അമ്പാടി നഗർ  എന്ന സ്ഥലത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ 15000 രൂപ വിലയുള്ള മൊബൈൽഫോണും, പണവും മോഷണം നടത്തിയതിനും പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കിയിരുന്നു.  തുടർന്ന്  പ്രതിക്കായി നിരവധി സ്ഥലങ്ങളിലെ CCTV പരിശോധിച്ചും നിരവധിയാളുകളെ കണ്ട് ചോദ്യം ചെയ്തും അന്വേഷണം  നടത്തി വരവെ മോഷണം നടത്തിയ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പ്രതിയെ സി.ഐ ഹണി കെ ദാസിന്റെ നേതൃത്വത്തിൽ പ്രത്യേകാന്വേഷണ സംഘങ്ങളായ സലേഷ്.കെ, സബറുദ്ദ...
Sports

ഖത്തർ ലോകകപ്പിന് വോളണ്ടിയർമാരാകാൻ ഫിഫ അപേക്ഷ ക്ഷണിച്ചു

ദോഹ: ഖത്തര്‍ ലോകകപ്പിന്റെ വൊളണ്ടിയര്‍മാരാകാന്‍ താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷിച്ചുതുടങ്ങാം. ലോകത്തിന്റെ ഏത് ഭാഗത്തുനിന്നുള്ളവര്‍ക്കും ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാവുന്നതാണ്. ഖത്തറിന്റെ മണ്ണില്‍ ഫുട്‌ബോള്‍ ലോകം ഒന്നിക്കാന്‍ ഇനി മാസങ്ങളുടെ ദൈര്‍ഘ്യം മാത്രമാണുള്ളത്. 15 ലക്ഷത്തോളം ഫുട്‌ബോള്‍ ആരാധകരെയാണ് ഫിഫയും ഖത്തറും പ്രതീക്ഷിക്കുന്നത്. ഈ ആരാധകര്‍ക്ക് സേവനങ്ങള്‍ ഉറപ്പാക്കുന്നതിനും ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട മറ്റുപ്രവര്‍ത്തനങ്ങള്‍ക്കുമായി 20,000 ആരാധകരെയാണ് ഫിഫ വളണ്ടിയര്‍മാരായി നിയോഗിക്കുന്നത്. സ്‌റ്റേഡിയങ്ങള്‍, പരിശീലന വേദികള്‍, വിമാനത്താവളം, ഫാന്‍ സോണ്‍, ഹോട്ടല്‍, പൊതുയിടങ്ങള്‍ തുടങ്ങി 45 കേന്ദ്രങ്ങളില്‍ വളണ്ടിയര്‍മാരുടെ സേവനം ആവശ്യമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് സന്നദ്ധ സേവനത്തിലൂടെ മഹാമേളയുടെ ഭാഗമാകാനുള്ള അവസരം കൂടിയാണിത്. volunteer.fifa.com എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക...
Other

പരപ്പനങ്ങാടിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പരപ്പനങ്ങാടി അഞ്ചപ്പുര അണ്ടർ ബ്രിഡ്ജിന് അടുത്ത് മരത്തിൽ ഒരാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പരപ്പനങ്ങാടി പൊലീസെത്തി ഇൻക്വസ്റ്റ് നടത്തി ബോഡി ഹോസ്പിറ്റലിലേക്ക് മാറ്റും
Other

തിരൂരങ്ങാടി താലൂക്ക് ആശുപത്രി ലാബ് ഇനി 24 മണിക്കൂറും

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ലാബിന്റെ പ്രവർത്തന സമയം 24 മണിക്കൂറാക്കി. നിലവിൽ വൈകുന്നേരം7 മണി വരെ മാത്രമായിരുന്നു പ്രവർത്തനം. പുതിയ സൂപ്രണ്ട് വന്നതോടെ പ്രവർത്തന സമയം കൂട്ടാൻ തീരുമാനിക്കുകയായിരുന്നു. പുതിയ 2 താത്കാലിക ജീവനക്കാരെ കൂടി നിയമിച്ചാണ് മുഴുവൻ സമയ പ്രവർത്ത നമാക്കി മാറ്റിയത്. ഇതോടൊപ്പമുള്ള ബ്ലഡ് സ്റ്റോറേജിന്റെ പ്രവർത്തനവും 24 മണിക്കൂറാക്കികിയിട്ടുണ്ട്. പ്രവർത്തന സമയം കൂട്ടിയതോട ഏത് സമയത്തും ടെസ്റ്റുകൾ നടത്താൻ സാധിക്കും. ബ്ലഡ് സ്റ്റോറേജിൽ നിന്ന് ഏത് സമയത്തും രക്തം വാങ്ങാനും പറ്റും. പ്രസവത്തിന് ഉൾപ്പെടെ അടിയന്തര ഓപ്പറേഷൻ ചെയ്യാൻ ഇനി ലാബ് ടെസ്റ്റിനും രക്തത്തിനും പകൽ സമയം വരെ കാത്തിരിക്കേണ്ടി വരില്ലെന്ന് സൂപ്രണ്ട് ഡോ.പ്രഭുദാസ് പറഞ്ഞു....
Sports

ദേശീയ ബധിര ക്രിക്കറ്റ്: കേരള ടീമിൽ 4 മലപ്പുറത്തുകാരും

പഞ്ചാബിൽ നടക്കുന്ന ദേശീയ ബധിര ക്രിക്കറ്റ് ചാംപ്യന്ഷിപ്പിനുള്ള കേരളടീമിൽ 4 മലപ്പുറം സ്വദേശികളും. ചെറുമുക്ക് സ്വദേശി വി.പി.ഷൗക്കത്ത്, പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് റാഷിൻ, തിരൂർ സ്വദേശി രാമ കൃഷ്ണൻ, മഞ്ചേരി സ്വദേശി അംജദ് കെ പി എന്നിവർക്കാണ് സെലക്ഷൻ ലഭിച്ചത്. 16 അംഗ ടീമാണ്. മൂന്നു ദിവസത്തെ ക്യാമ്പിനു ശേഷം ടീം ഇന്ന് പഞ്ചാബിലേക്ക് പുറപ്പെടും. പഞ്ചാബിലെ പട്യലയിൽ 23 മുതൽ 28 വരെയാണ് മത്സരം....
Other

മൊബൈൽ ഗെയിം കളിച്ചതിന് മാതാവ് ഫോൺ പിടിച്ചു വാങ്ങി; പതിനൊന്നുകാരി ആത്മഹത്യ ചെയ്തു

കാസർകോട്: മാതാവ് മൊബൈലിൽ ഗെയിം കളി ഒഴിവാക്കി പഠിക്കാൻ പറഞ്ഞതിന് പിന്നാലെ മനംനൊന്ത് പതിനൊന്നുകാരി ആത്മഹത്യ ചെയ്തു. കാസർക്കോട് മേൽപറമ്പ് കടാങ്കോട് സ്വദേശി അബ്ദുൽ റഹ്മാൻ ഷാഹിന ദമ്പതികളുടെ മകൾ ഫാത്തിമ അംനയാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 6.45 മണിയോടെയാണ് സംഭവം. കുട്ടി മൊബൈൽ ഗെയിം കളിക്കുന്നത് കണ്ട മാതാവ് പഠിക്കാൻ പറഞ്ഞ് ശാസിച്ചിരുന്നു. പിന്നെയും മൊബൈൽ ഉപയോഗിക്കുന്നത് കണ്ടതോടെ മാതാവ് മൊബൈൽ പിടിച്ചു വാങ്ങി പഠിക്കാൻ ആവശ്യപ്പെട്ട് പുറത്തുപോയി. ഇതിൽ പിണങ്ങിയ വിദ്യാർഥിനി ചൂരിദാർ ഷാൾ ഉപയോഗിച്ച് ജനൽ കമ്പിയിൽ ചുറ്റി തൂങ്ങുകയായിരുന്നു. ഉടൻ തന്നെ കെട്ടഴിച്ച് മാറ്റി ബൈകിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചന്ദ്രഗിരി ഗവ. ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് ഫാത്തിമ അംന. സംഭവത്തിൽ മേൽപറമ്പ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സഹോദരങ്ങൾ: മുഹമ്മദ്...
Accident

കടലമണി തൊണ്ടയിൽ കുടുങ്ങി നാല് വയസ്സുകാരി മരിച്ചു

കോഴിക്കോട് : ഉളള്യാരിയിൽ കടലമണി തൊണ്ടയിൽ കുടുങ്ങി നാല് വയസുകാരി മരിച്ചു. നാറാത്ത് വെസ്റ്റ് ചെറുവാട്ട് വീട്ടിൽ പ്രവീണിന്റെയും ശരണ്യയുടെയും മകൾ തൻവി (4) ആണ് മരിച്ചത്. ഞായർ രാത്രിയിൽ കടല കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ കൊയിലാണ്ടി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽകോളേജിലെത്തിച്ചെങ്കിലും മരിച്ചു. പ്രവീൺ ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനാണ്....
Other

ഡിവൈഎഫ്‌ഐ തിരൂരങ്ങാടി ബ്ലോക്ക് സമ്മേളനം

തിരൂരങ്ങാടി: കോർപ്പറേറ്റുകളെ പ്രീണിപ്പിക്കുന്ന ബഡ്ജറ്റാണ് കേന്ദ്ര സർക്കാരിൻ്റെത് എന്ന് ഡിവൈഎഫ്ഐ സംസ്ഥാന ജോയിൻ സെക്രട്ടറി വി വസീഫ്. ഡിവൈഎഫ്ഐ തിരൂരങ്ങാടി ബ്ലോക്ക് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹംഐതിഹാസികമായ സമരം നടത്തിയ കർഷക സമൂഹത്തെയും സാധാരണക്കാരെയും അവഗണിച്ചായിരുന്നു കേന്ദ്രബഡ്ജറ്റ് എന്നും അതിനെതിരെയുള്ള പോരാട്ടമാണ് ഡിവൈഎഫ്ഐ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.ചെമ്മാട് ഐശ്വര്യ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഡിവൈഎഫ്ഐ ബ്ലോക്ക് സമ്മേളനത്തിൽ എം ബൈജു അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി മുനീർ , ജില്ലാ പ്രസിഡൻ്റ് ശ്യാംപ്രസാദ്, ജില്ലാ ജോയിൻ സെക്രട്ടറിശിനീഷ് കണ്ണത്ത്, അഡ്വക്കറ്റ് സി ഇബ്രാഹിംകുട്ടി, പി വിഅബ്ദുൽ വാഹിദ്, കെടി അബ്ദുസമദ്,എന്നിവർ സംസാരിച്ചു....
Other

അയൽക്കാരിയുടെ വീടിനു മുമ്പിൽ മൂത്രമൊഴിച്ചു, എ ബി വി പി മുൻ ദേശീയ പ്രസിഡന്റ് അറസ്റ്റിൽ

വിധവയും വയോധികയുമായ അയല്‍വാസിയുടെ വീടിനു മുന്നില്‍ മൂത്രമൊഴിച്ചെന്ന പരാതിയില്‍ എ.ബി.വി.പി. മുന്‍ദേശീയ പ്രസിഡന്റ് ഡോ. സുബ്ബയ്യ ഷണ്‍മുഖം അറസ്റ്റില്‍. 2020 ജൂലൈ 11-നായിരുന്നു കേസിന് ആസ്പദമായ സംഭവം. രണ്ടുവര്‍ഷത്തിനു ശേഷമാണ് ആതമ്പാക്കം പോലീസ് സുബ്ബയ്യയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. അപ്പാര്‍ട്‌മെന്റ് സമുച്ചയത്തില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കമാണ് ഇത്തരമൊരു ഹീനമായ പ്രവൃത്തി ചെയ്യാന്‍ സുബ്ബയ്യയെ പ്രേരിപ്പിച്ചത്. വിധവയായ അയല്‍വാസി, തന്റെ ബന്ധുവിന്റെ സഹായത്തോടെയാണ് സുബ്ബയ്യയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവിന്റെ മരണത്തിനു ശേഷം അപ്പാര്‍ട്‌മെന്റില്‍ ഇവര്‍ ഒറ്റയ്ക്കായിരുന്നു താമസം. ഇതേ അപ്പാര്‍ട്‌മെന്റിലെ താമസക്കാരനാണ് സുബ്ബയ്യയും. വീടിനു മുന്നില്‍ മൂത്രമൊഴിക്കുകയും ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ചെയ്തുവെന്നാണ് വയോധികയുടെ പരാതിയില്‍ പറയുന്നത്. സുബ്ബ...
Accident

ഐഎസ്എൽ ഫുട്ബാൾ മത്സരം കാണാൻ പുറപ്പെട്ട മലപ്പുറത്തെ 2 യുവാക്കൾ അപകടത്തിൽ മരിച്ചു

ഗോവയിൽ നടക്കുന്ന ഐ എസ് എൽ ഫുട്‌ബോൾ ഫൈനൽ മത്സരം കാണാൻ ബൈക്കിൽ പുറപ്പെട്ട 2 പേർ കാസർകോട് അപകടത്തിൽ മരിച്ചു. ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശികളായ അഞ്ചുകണ്ടൻ സുബൈറിൻ്റെ മകൻ ഷിബിൽ (20), പള്ളിത്തൊടി അബ്ദുൽ കരീമിൻ്റെ മകൻ ജംഷീർ (22) എന്നിവരാണു മരിച്ചത്. ഷിബിൽ ഹൈദരാബാദ് എഫ് സി ക്കു വേണ്ടി കളിക്കുന്ന റബീഹിൻ്റെ പിതൃസഹോദരൻ്റെ മകനാണ്. ഇന്നലെ രാത്രി 8 ന് മണിക്കാണ് ഇവർ ബൈക്കിൽ പുറപ്പെട്ടത്. കാറിൽ മറ്റൊരു സംഘവും ഇവർക്കൊപ്പം യാത്ര പോയിരുന്നു. ഇന്ന് പുലർച്ചെ 5 ന് കാസർകോട് ഉദുമ പള്ളത്ത് വെച്ചായിരുന്നു അപകടം. ഇവർ സഞ്ചരിച്ച ബൈക്കിൽ മിനി ലോറി ഇടിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി നാട്ടുകാർ പറഞ്ഞു. അപകടത്തിൽ പെട്ട ബൈക്ക്...
Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറായി

തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറായി. കെല്ലിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ സമഗ്ര വികസന മാസ്റ്റര്‍ പ്ലാന്‍ കെ.പി.എ മജീദ് എം.എല്‍.എയുടെ നേതൃത്വത്തില്‍ പരിശോധിച്ചു. എല്ലാ സൗകര്യങ്ങളോടും കൂടിയ എട്ടുനില സൂപ്പര്‍ സെപെഷ്യാലിറ്റി ബ്ലോക്ക്, നാല് നിലകളിലുള്ള പി.പി യൂണിറ്റ് എന്നിവ നിര്‍മ്മിക്കും. ഇപ്പോൾ ലാബ് പ്രവർത്തിക്കുന്ന പഴയ ഐ പി കെട്ടിടം പൊളിച്ചു മാറ്റി ഇവിടെയാണ് സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്ക് നിർമിക്കുക. ഒപി, 150 ബെഡ്‌, 28 ഐ സി യു ബെഡ്, ഓപ്പറേഷൻ തിയേറ്റർ, കോണ്ഫറൻസ് ഹാൾ തുടങ്ങിയവ ഇതിലുണ്ടാകും. പ്രധാന കവാടത്തിനു സമീപത്ത് ജ്യോതിസ് കെട്ടിടം പൊളിച്ചു ഇവിടെ പി പി യൂണിറ്റ് കെട്ടിടം നിർമിക്കും. ഇതിൽ ഡോർമേറ്ററി സൗകര്യവും ഉണ്ടാകും. തിരൂരങ്ങാടി ടുഡേ. അഡ്മിൻസ്ട്രേറ്റീവ് ബ്ലോക്ക് പുതുക്കി പണിയും. പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റും. ആശുപത്രിയിലേക്ക് വരാനും പ...
Obituary

ചരമം: മറിയാമു ഹജ്‌ജുമ്മ കൊടിഞ്ഞി

കൊടിഞ്ഞി ഫാറൂഖ്‌ നഗർ സ്വദേശി പരേതനായ ഇല്ലത്തു ബാവ എന്നിവരുടെ ഭാര്യ മറിയാമു ഹജ്ജുമ്മ ( 85 ) ഇന്ന് രാവിലെ മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം ഉച്ചക്ക് 12 മണിക്ക് കൊടിഞ്ഞി ജുമുഅത്തു പള്ളിയിൽ. മക്കൾ : അബ്ദുൽ റഹ്‌മാൻ (MS), സക്കീന. മരുമക്കൾ: ആയിഷ കൊടിഞ്ഞി, മുഹമ്മദ് കുട്ടി വെള്ളിയാമ്പുറം .
Accident

ബുള്ളറ്റും ബസും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

കോഴിക്കോട്ഫറോക്ക് ട്രഷറിക്ക് മുന്നിൽ ഇന്ന് വൈകുന്നേരം 5.30 ന് ബസ്സും ബുള്ളറ്റും കൂട്ടി ഇടിച്ച് ബുള്ളറ്റ് യാത്രകാരൻ മരണപെട്ടു. കരുവൻതിരുത്തി സികെ റോഡിൽ ഇരിയംപാടം സലീമിന്റെ മകൻ ഫാരിസ് (21) ആണ് മരിച്ചത്. Read more at: https://www.manoramaonline.com/news/latest-news/2022/03/19/bike-collides-with-bus-death.html
university

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

പരീക്ഷ മാറ്റി യഥാക്രമം ഏപ്രില്‍ ഒന്ന്, നാല്, അഞ്ച്  തിയിതകളില്‍ ആരംഭിക്കാനിരുന്ന  അഫിലിയേറ്റഡ് കോളേജ്, എസ്.ഡി.ഇ, പ്രൈവറ്റ് രജിസ്‌ട്രേഷന്‍ 2014-2019 പ്രവേശനം   ബിഎസ്.സി/ബി.എസ്.സി ആള്‍ട്ടര്‍നേറ്റീവ് പാറ്റേണ്‍/ബിസിഎ/ബിഎ ആന്റ് അലൈഡ് പ്രോഗ്രാം/ബികോം/ബിബിഎ ആന്റ് അലൈഡ് പ്രോഗ്രാം(സിയുസിഎസ്എസ് & സിയുസിബിസിഎസ്എസ്) ആറാം സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്   ഏപ്രില്‍ 2022/2021/2020 പരീക്ഷകള്‍ ഏപ്രില്‍ ആറിന് ആരംഭിക്കും. പരീക്ഷാ ഫലം എം.എസ്.സി ബോട്ടണി ഒന്നാം സെമസ്റ്റര്‍ (സിബിസിഎസ്എസ്/സിയുസിഎസ്എസ്) നവംബര്‍ 2020 പരീക്ഷാ ഫലം, വെബ്‌സൈറ്റില്‍ ലഭ്യമാണ്.ബിഎ മള്‍ട്ടിമീഡിയ (സിയുസിബിസിഎസ്എസ്-എസ്ഡിഇ) 2017 പ്രവേശനം അഞ്ചാംസെമസ്റ്റര്‍ നവംബര്‍ 2019 , ആറാം സെമസ്റ്റര്‍  ഏപ്രില്‍ 2020  റഗുലര്‍ പരീക്ഷകളുടെ ഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. കേന്ദ്രീകൃത മൂല്യ നിര്‍ണ്ണയ ക്...
Other

നടപടിയിൽ തൃപ്തി പോര, എഴുപതുകാരി വനിതാ കമ്മീഷന് നേരെ മുളക്പൊടി എറിഞ്ഞു

തൃശൂരിൽ എഴുപതുകാരി വനിതാ കമ്മിഷന് നേരെ മുളകുപൊടി എറിഞ്ഞു. ടൗണ്‍ ഹാളില്‍ വനിതാകമ്മിഷന്‍ സിറ്റിങ്ങില്‍ പരാതിയുമായി എത്തിയ 70 വയസ്സുകാരിയാണ് കമ്മിഷനു നേരെ മുളകുപൊടി എറിഞ്ഞത്. ഭര്‍ത്താവ് മരിച്ചത് ചികിത്സാപ്പിഴവ് മൂലമാണെന്നാരോപിച്ച് ഇവർ വനിതാ കമ്മിഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ താന്‍ നല്‍കിയ പരാതിയില്‍ കമ്മിഷന്‍ സ്വീകരിച്ച നടപടി വയോധികയ്ക്ക് തൃപ്തി നല്‍കിയില്ല. ഈ കാരണം പറഞ്ഞായിരുന്നു അക്രമം. വനിതാ കമ്മിഷന്‍ ഇന്ന് നടക്കുന്ന സിറ്റിംഗില്‍ ഇവരുടെ പരാതി പരിഗണിച്ചിരുന്നില്ല. എന്നാല്‍, സിറ്റിംഗ് നടക്കുന്നതിനിടെ ഹാളിലേക്കെത്തിയ എഴുപതുവയസുകാരി തന്‍റെ കൈയ്യില്‍ കരുതിയിരുന്ന മുളക് പൊടിയുടെ പായ്ക്കറ്റ് പൊട്ടിച്ച് സ്‌റ്റേജിലേക്ക് വിതറുകയായിരുന്നു. ഫാനിട്ടിരുന്നതിനാല്‍ മുളക്‌പൊടി പറന്ന് എല്ലാവരുടേയും കണ്ണിലും ശരീരത്തിലുമായി. ഇതോടെ പരിപാടി നടക്കുന്നിടത് ആകെ ബഹളമായി. വിവരമറിഞ്ഞെത്തിയ പൊലീസ് എത്ത...
Other

ഇശൽ വിരുന്നും സ്നേഹാദരവും സംഘടിപ്പിക്കും

തിരൂരങ്ങാടി: പുതിയ കാലത്ത് കല സംസ്കാരിക രംഗത്ത് വ്യക്തിമുദ പതിപ്പിച്ച പ്രമുഖരെ കേരളാ മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്റർആദരിക്കുന്നു.കേരളാ മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്റർ സംഘടിപ്പിക്കുന്ന. ഇശൽ വിരുന്നും സ്നേഹാദരവും26 ന് ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ചെമ്മാട് കോ ഓപറേറ്റിവ് ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കാൻ ചാപ്റ്റർ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. കേരളാ മാപ്പിള കലാ അക്കാദമി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ഏ കെ. മുസ്തഫ ഉൽഘാടനം ചെയ്തു. അഷറഫ് തച്ചറപടിക്കൽ അധ്യക്ഷത വഹിച്ചു. കല്ലുപറമ്പൻ അബുൽ മജിദ് ഹാജി, അഷറഫ് മനരിക്കൽ, സലാം മച്ചിങ്ങൽ, ഹംസ പന്താരങ്ങാടി, റഷീദ് മേലെ വീട്ടിൽ, കെ.ടി.ക ബിർ, കബീർ കാട്ടികൂളങ്ങര, നസ്റുള്ള തിരുരങ്ങാടി തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു....
Crime

കുടുംബ വഴക്ക്: വയോധികൻ മകനെയും മരുമകളെയും പേരക്കുട്ടികളെയും തീ കൊളുത്തി കൊന്നു

തൊടുപുഴയ്ക്കടുത്ത് ചിനീകുഴിയിൽ അച്ഛൻ മകനെയും കുടുംബത്തെയും പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്നു. ചീനികുഴി സ്വദേശി മുഹമ്മദ്‌ ഫൈസൽ (45), ഭാര്യ ഷീബ, മക്കളായാ മെഹ്റാ (16), അസ്ന (11) എന്നിവരാണ് മരിച്ചത്. കൊല്ലപ്പെട്ട മുഹമ്മദ് ഫൈസലിന്‍റെ പിതാവ് ചീനിക്കുഴി സ്വദേശി ഹമീദാണ് കൊലപാതകത്തിന് പിന്നില്‍. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബവഴക്കിനെ തുടർന്ന് വീടിന് പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു ഇയാൾ. കൃത്യമായ പ്ലാനിംഗോട് കൂടിയായിരുന്നു പ്രതി കൃത്യം നടത്തിയത്. 5 കുപ്പി പെട്രോൾ ഇയാൾ കരുതിയിരുന്നു. വീട് പുറത്തു നിന്നും പൂട്ടിയ ശേഷം അകത്തേക്ക് പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നു. അർധ രാത്രി 12.45 നാണ് സംഭവം. വീടിനകത്തെ കുടുംബം രക്ഷപ്പെടാതിരിക്കാനായി ആസൂത്രരണം ചെയ്താണ് കൃത്യം നടത്തിയത്. വെള്ളമൊഴിച്ചു തീ കെടുത്തതിരിക്കാൻ വീട്ടിലെയും അയൽ വീട്ടിലെയും ടാങ്കിലെ വെള്ളം മുഴുവൻ ഒഴുക്കി വിട്ടിരുന്നു. വീണ്ടും മോട്...
error: Content is protected !!