Tuesday, March 17

Author: tirurangaditoday

വഖഫ് സംരക്ഷണ റാലിയില്‍ നിന്ന് ഉദ്ഘാടകനായ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പിന്‍മാറി
Kerala

വഖഫ് സംരക്ഷണ റാലിയില്‍ നിന്ന് ഉദ്ഘാടകനായ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പിന്‍മാറി

എറണാകുളം : എറണാകുളത്ത് ഇന്ന് നടക്കുന്ന വഖഫ് സംരക്ഷണ റാലിയില്‍ നിന്ന് സമ്മേളനത്തിന്റെ ഉദ്ഘാടകനായ സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പിന്‍മാറി. പരിപാടിയിലേക്ക് പാണക്കാട് സാദിഖലി തങ്ങളെ ക്ഷണിക്കാത്തതില്‍ സമസ്തയിലെ മുസ്ലീം ലീഗ് അനുകൂല വിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് പിന്‍മാറ്റം. വഖഫ് സംരക്ഷണ റാലിയില്‍ പാണക്കാട് സാദിഖലി തങ്ങളെ ക്ഷണിക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇടപെടുകയും പരസ്യമായ തര്‍ക്കത്തിലേക്ക് പോകരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സമസ്തയുടെ ജില്ലാ ജനറല്‍ സെക്രട്ടറി ഓണംപള്ളി മുഹമ്മദ് ഫൈസി അടക്കമുള്ള മുസ്ലീം ലീഗ് അനുകൂല വിഭാഗവും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയും പരിപാടിയില്‍ പങ്കെടുക്കില്ല. പാണക്കാട് തങ്ങള്‍മാരെ ഒഴിവാക്കികൊണ്ട് നടത്തുന്ന ഒരു സുന്നി ഐക്യത്തിന് കേരളത്...
Other

ഈ മാസം മുതൽ എല്ലാ റേഷൻ കർഡിനും മണ്ണെണ്ണ

തിരുവനന്തപുരം : ഈ മാസം മുതൽ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും മണ്ണെണ്ണ വിതരണം ആരംഭിക്കുന്നു. വർഷങ്ങളായി മുടങ്ങി കിടന്നതാണ് ഇപ്പോൾ പുനരാരംഭിക്കുന്നത്. കേന്ദ്ര സർക്കാർ അനുവദിച്ച വിഹിതത്തിൽനിന്ന് എല്ലാ വിഭാഗം റേഷൻ കാർഡ് ഉടമകൾക്കും, പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പെർമിറ്റുള്ള മത്സ്യബന്ധന യാനങ്ങൾക്കും ഈ മാസം മുതൽ മണ്ണെണ്ണ വിതരണം ചെയ്യും. കേന്ദ്രം അനുവദിച്ച 5676 കിലോലീറ്ററിൽ (56.76 ലക്ഷം ലീറ്റർ) 5088 കിലോ ലിറ്റർ (50.88 ലക്ഷം ലീറ്റർ) റേഷൻ കടകൾ വഴിയും ബാക്കി ജൂണിൽ മത്സ്യബന്ധന ബോട്ടുകൾക്കും നൽകും. മഞ്ഞ കാർഡ് ഉടമകൾക്ക് ഒരു ലീറ്ററും പിങ്ക്, നീല, വെള്ള കാർഡ് ഉടമകൾക്ക് അര ലീറ്റർ വീതവുമാണു ലഭിക്കുക. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള വിഹിതമാണിത്. വൈദ്യുതീകരിക്കാത്ത വീടുള്ളവർക്ക് 6 ലീറ്റർ ലഭിക്കും. മഞ്ഞ, നീല കാർഡ് ഉടമകൾക്ക് ഒരു വർഷമായും മറ്റു കാർഡ് ഉടമകൾക്ക് രണ്ടര വർഷ ത്തിലേറെയായും മണ്ണെണ്ണ വിതരണം ചെയ്തിരുന്ന...
Local news

പത്മശ്രീ കെ.വി റാബിയയുടെ നിര്യാണം തീരാനഷ്ടം : കെ.പിഎ മജീദ് എം.എല്‍.എ

തിരൂരങ്ങാടി : പത്മശ്രീ കെ.വി റാബിയയുടെ നിര്യാണം തീരാനഷ്ടമാണെന്ന് കെ.പിഎ മജീദ് എം.എല്‍.എ പറഞ്ഞു. ശാരീരിക പ്രതിസന്ധികളെ അതിജീവിച്ചാണ് അവര്‍ അക്ഷരപാതയിലും സാമൂഹ്യവീഥിയിലും വിപ്ലവം തീര്‍ത്തത്. സാക്ഷരത പ്രസ്ഥാനത്തെ ജനകീയമാക്കിയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ കനപ്പെട്ട സംഭാവനയര്‍പ്പിച്ചും മാതൃകാപമായ ജീവിതം കാഴ്ച്ചവെച്ചു. റാബിയയുടെ സേവനങ്ങള്‍ക്കുള്ള അംഗീകാരായാണ് രാജ്യം അവരെ പത്മശ്രീ നല്‍കി ആദരിച്ചത്. അവസാനം വരെയും സമൂഹത്തിനു വേണ്ടി അവര്‍ ജീവിതം ഉഴിഞ്ഞു വെച്ചു. താന്‍ അവസാനമായി കണ്ടപ്പോഴും റാബിയ ആവശ്യപ്പെട്ടത് ഒട്ടേറെ സാമൂഹ്യ സേവനങ്ങളെ കുറിച്ചായിരുന്നു. തന്റെ പരിസരത്തെ നിരവധി കുടുംബങ്ങള്‍ താമസിക്കന്ന കടലുണ്ടിപുഴയോരത്ത് സുരക്ഷയൊരുക്കാനായി ഭിത്തി കെട്ടുന്നതിനെകുറിച്ചായിരുന്നു. അവരുടെ ഒരു അഭ്യാര്‍ത്ഥന. അത് പ്രകാരം അതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാറില്‍ സമര്‍ദം ചെലുത്തിയിരുന്നതായും മജീദ് പറഞ്ഞു....
Malappuram

മനസിന്റെ ശക്തി കൊണ്ട് ലോകം കീഴടക്കാമെന്ന് തെളിയിച്ച മഹത് വ്യക്തിത്വം : പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം : വെല്ലുവിളികളെ അതിജീവിച്ച് നിരവധി പേര്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്നു നല്‍കിയ സാക്ഷരത പ്രവര്‍ത്തക പത്മശ്രീ കെവി റാബിയയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി. മനസ്സിന്റെ ശക്തി ഒന്ന് കൊണ്ട് മാത്രം ലോകം കീഴടക്കാമെന്ന് നമുക്ക് മുന്നില്‍ ജീവിച്ചു തെളിയിച്ച മഹത് വ്യക്തിത്വമായിരുന്നു കെ വി റാബിയയെന്ന് കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു. പതിനാലാം വയസ്സില്‍ പോളിയോ ബാധിച്ച് വീല്‍ചെയറിലായ ഒരു പെണ്‍കുട്ടി പിന്നീട് വിധി ഒരുക്കി വെച്ച ഓരോ പ്രതിസന്ധികളെയും അതിജയിച്ച് വെള്ളിലക്കാടെന്ന ഒരു ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്ന് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചവരുടെ പട്ടികയില്‍ വരെ ഇടം നേടിയ പേരുകാരി ആയി മാറിയതിന്റെ പോരാട്ട കഥ തലമുറകള്‍ക്ക് പ്രചോധനമാകുമെന്നുറപ്പാണെന്ന് കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു പികെ കുഞ്ഞാലിക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ...
Malappuram

കെവി റാബിയ നിശ്ചയദാര്‍ഢ്യത്തിന്റെയും കരുത്തിന്റെയും പ്രതീകം : സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം : വെല്ലുവിളികളെ അതിജീവിച്ച് നിരവധി പേര്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്നു നല്‍കിയ സാക്ഷരത പ്രവര്‍ത്തക പത്മശ്രീ കെവി റാബിയയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാധിഖലി ശിഹാബ് തങ്ങള്‍. നിശ്ചയദാര്‍ഢ്യത്തിന്റെയും കരുത്തിന്റെയും പ്രതീകമായിരുന്നു കെവി റാബിയ എന്ന് അദ്ദേഹം അനുസ്മരിച്ചു. അനേകര്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്നുനല്‍കിയാണ് അവര്‍ വിടവാങ്ങിയിരിക്കുന്നത്. ചെറിയ പ്രായത്തില്‍ തന്നെ ബാധിച്ച പോളിയോയും പിന്നീട് അര്‍ബുദവും അവരെ തളര്‍ത്തിയിരുത്തിയിരുന്നില്ല. പ്രതീക്ഷയറ്റുപോകാതെ നാട്ടില്‍ അക്ഷര വിപ്ലവം സാധ്യമാക്കി. വീല്‍ചെയറിലിരുന്ന് അവര്‍ എഴുതാനും വായിക്കാനുമറിയാത്ത ഒരു സമൂഹത്തെ അറിവിന്റെ പൂന്തോപ്പിലേക്ക് നടത്തിച്ചുവെന്നും അദ്ദേഹം അനുസ്മരിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ അനുശോചനം രേഖപ്പെടുത്തിയത്. ഫെയ്‌സ്ബുക്...
Malappuram

വെല്ലുവിളികളെ അതിജീവിച്ച് അക്ഷരവെളിച്ചം പകര്‍ന്ന സാക്ഷരതാ പ്രവര്‍ത്തക പത്മശ്രീ കെവി റാബിയ അന്തരിച്ചു ; 1 മണിക്ക് പൊതുദര്‍ശനം ; ഔദ്യോഗിക ബഹുമതികളോടെ ഇന്ന് തന്നെ ഖബറടക്കും

വെല്ലുവിളികളെ അതിജീവിച്ച് അക്ഷരവെളിച്ചം പകര്‍ന്ന മലപ്പുറത്തെ സാക്ഷരതാ പ്രവര്‍ത്തക കെ വി റാബിയ അന്തരിച്ചു. 59 വയസായിരുന്നു. ഇന്ന് രാവിലെ മമ്പുറത്തെ ജ്യേഷ്ഠത്തിയുടെ വീട്ടില്‍ വച്ചാണ് മരണം. ഒരു മാസത്തോളമായി കോട്ടയ്ക്കലില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ അസുഖം ഭേദമായതിനെ തുടര്‍ന്ന് വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ജ്യേഷ്ഠത്തിയുടെ വീട്ടിലായിരുന്നു,. ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. ഇന്ന് ഒരു മണിക്ക് പിഎസ്എംഒ കോളേജില്‍ പൊതുദര്‍ശനത്തിന് വെക്കും. സ്ത്രീകള്‍ക്ക് മാത്രമാണ് പൊതുദര്‍ശനത്തിന് അനുമതിയുള്ളത്. തുടര്‍ന്ന് ഔദ്യോഗിക ബഹുമതികളോടെ വൈകുന്നേരം ആറ് മണിയോടെ നടുവില്‍ പള്ളിയില്‍ ഖബറടക്കും....
Obituary

ചെമ്മാട് ചെമ്പൻ അബ്ദുൽ മജീദ് അന്തരിച്ചു

തിരൂരങ്ങാടി: ചെമ്മാട് സ്വദേശിയും പന്താരങ്ങാടി പാറപ്പുറം താമസക്കാരനുമായ ചെമ്പൻ അബ്ദുൽ മജീദ് (68) അന്തരിച്ചു. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12 ന് പാറപ്പുറം ജുമുഅത്ത് പള്ളിയിൽ. ഭാര്യ ഫാത്തിമ. മക്കൾ: മുഹമ്മത് റാഫി , അൻവർ സാദത്ത്, അൻസാർ, ജുമൈല, ഹഫ്സത്ത്, സൈഫുദ്ധീൻ, അനസ് അബ്ദുള്ള. മരുമക്കൾ: മൈമൂന, ഫസ്ലിയ, സമീറ, നാസർ നിലമ്പൂർ, ഉമ്മർ പറമ്പിൽ പീടിക....
Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജിലുണ്ടായ തീപിടുത്തം : മരണം സംബന്ധിച്ച് പ്രത്യേക അന്വേഷണം, തീപിടുത്തത്തില്‍ സാങ്കേതിക അന്വേഷണം തുടങ്ങി : മന്ത്രി വീണാ ജോര്‍ജ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലുണ്ടായ തീപിടുത്തത്തില്‍ സാങ്കേതിക അന്വേഷണം തുടങ്ങിയെന്ന് മന്ത്രി വീണ ജോര്‍ജ്ജ്. പിഡബ്ല്യുഡി ഇലക്ട്രിക്കല്‍ വിഭാഗം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടോ അല്ലെങ്കില്‍ ബാറ്ററിയുടെ തകരാര്‍ കൊണ്ടായിരിക്കാം പൊട്ടിത്തെറി ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് മന്ത്രി പറഞ്ഞു. പൊലീസ് ഫോറെന്‍സിക് പരിശോധനയും നടക്കുന്നുണ്ട്. എംആര്‍ഐ മെഷീന്റെ യുപിഎസ് മുറിയിലാണ് പൊട്ടിത്തെറിയുണ്ടായത്. മെഡിക്കല്‍ കോളജില്‍ നടന്ന ഉന്നതതല യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. പൊട്ടിത്തെറിച്ച യുപിഎസ് മെഷീന് 2026 ഒക്ടോബര്‍ വരെ വാറന്റിയുണ്ട്. ഇതുവരെ കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. എന്താണ് സംഭവിച്ചതെന്നു കണ്ടെത്തണം. എത്രയും പെട്ടെന്ന് പരിശോധനകള്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശം നല...
Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീപിടുത്തം : മരണങ്ങള്‍ പുക ശ്വസിച്ചിട്ടല്ലെന്ന് അധികൃതര്‍

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഷോര്‍ട്ട് സര്‍ക്യൂട്ട് അപകടത്തിന് ശേഷം ആശുപത്രിയില്‍ ഉണ്ടായ അഞ്ച് രോഗികള്‍ മരിച്ചതും പുക ശ്വസിച്ചാണ് എന്ന ആരോപണം ആശുപത്രി അധികൃതര്‍ തള്ളി. മരണങ്ങള്‍ക്ക് അപകടവുമായി യാതൊരു ബന്ധവുമില്ലെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. ഒരാള്‍ സംഭവത്തിനു മുന്‍പ് തന്നെ മരിച്ചിരുന്നുവെന്നും മറ്റുള്ളവരുടെ നില അതീവ ഗുരുതരമായിരുന്നുവെന്നും ചിലര്‍ക്ക് വെന്റിലേറ്റര്‍ സഹായം നല്‍കിയിരുന്നെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. മൂന്നോളം രോഗികള്‍ തീപിടുത്തവുമായി ബന്ധപ്പെട്ട് മരിച്ചെന്നായിരുന്നു ടി സിദ്ദിഖ് എംഎല്‍എയുടെ ആരോപണം. അത് ചര്‍ച്ചയായതിനെ തുടര്‍ന്നാണ് വിശദീകരണവുമായി ആശുപത്രി അധികൃതര്‍ രംഗത്തെത്തിയത്. ഇന്നലെ രാത്രി 8 മണിയോടെയാണ് തീപിടുത്തമുണ്ടായത്. എസിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണം എന്നാണ് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. മൂന്ന് നിലകളില്‍ നിന്നുള്ള...
Accident

കോട്ടക്കലിൽ ചക്ക തലയിൽ വീണ് വിദ്യാർഥിനി മരിച്ചു

കോട്ടയ്ക്കൽ: കൂട്ടുകാരികളോടൊപ്പം കളിക്കുന്നതിനിടെ ചക്ക തലയിൽ വീണ് ഒമ്പതു വയസുകാരി മരിച്ചു. കുട്ടി മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ ചക്ക തലയില്‍ വീഴുകയായിരുന്നു. ചങ്കുവെട്ടി മിനി റോഡിൽ ഫാറൂഖ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സമീപം താമസിക്കുന്ന കാലൊടി കുഞ്ഞലവിയുടെ മകള്‍ ആയിശ തസ്‌നി(9)യാണ് മരിച്ചത്. അപകടം നടന്നയുടന്‍ കുട്ടിയെ കോട്ടക്കലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല....
Malappuram

പെരിന്തൽമണ്ണ അൽഷിഫാ കോളേജിൽ എൻ.ഐ.എഫ്.എൽ സാറ്റലൈറ്റ് സെന്ററിന് തുടക്കമായി

പെരിന്തൽമണ്ണ : സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻ.ഐ.എഫ്.എൽ) ഭാഗമായുളള സാറ്റലൈറ്റ് സെന്റർ മലപ്പുറം പെരിന്തൽമണ്ണ അൽഷിഫാ നഴ്‌സിംങ് കോളേജിൽ ആരംഭിച്ചു. നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ൺ അധ്യക്ഷത വഹിച്ചു. യൂറോനാവ് (EURONAV) ഓവർസീസ് ആൻഡ് എജ്യുക്കേഷണൽ കൺസൾട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെയാണ് സാറ്റലൈറ്റ് സെന്ററിന്റെ പ്രവർത്തനം. ജർമ്മൻ ഭാഷയിൽ ബി 1 വരെയുളള പരിശീലനമാണ് സാറ്റലൈറ്റ് സെന്ററുകൾ വഴി ഇപ്പോൾ ലഭ്യമാകുന്നത്. ചടങ്ങിൽ അൽഷിഫാ നഴ്‌സിംങ് കോളേജ് പ്രിൻസിപ്പൽ ഡോ. തമിഴ് സെൽവി സ്വാഗതം പറഞ്ഞു. നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് മാനേജർ പ്രകാശ് പി ജോസഫ്, ഷിഫാ മെഡികെയർ ട്രസ്റ്റ് മാനേജിംങ് ട്രസ്റ്റി ഡോ.പി ഉണ്ണീൻ, യൂറോനാവ് പ്രതിനിധി റോസമ്മ ജോസ് എന്നിവർ സംബന...
Local news

കണ്ണമംഗലം പ്രവാസി ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു

കണ്ണമംഗലം: യുവാക്കളിൽ വർദിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ ഗവൺമെന്റ് ശക്തമായ ബോധവൽക്കരണം നടത്തണമെന്ന് കണ്ണമംഗലം പ്രവാസി ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി അലവി പി.ടി (പ്രസിഡണ്ട്) , സന്തോഷ് (ജനറൽ സെക്രട്ടറി), സാലിഹ് വളക്കീരി (ട്രഷറർ), എന്നിവരെ തിരഞ്ഞെടുത്തു. മുസ്തഫ കീരി, മുഹമ്മദ് കുട്ടി കിളിനക്കോട്, ഉമ്മർ എം കെ, സമീർ കാമ്പ്രൻ, (വൈസ് പ്രസിഡന്റുമാർ), എൻ.കെ. റഷീദ്, മുനീർ സി എം, റസാക്ക് വി.പി, മിശാൽ ഇ കെ പടി, (ജോയിന്റ സെക്രട്ടറിമാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. ജനറൽബോഡി സിപിഎം വേങ്ങര ഏരിയ കമ്മിറ്റിയംഗം കെ സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു . കണ്ണമംഗലം പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ടി പി ഇസ്മായിൽ, അബ്ദുള്ളക്കുട്ടി, മജീദ്, എൻ കെ ഗഫൂർ, പി ടി അലവി, ജലീൽ കണ്ണേത്ത്, യൂസഫ് പിടി, രജീഷ് തുടങ്ങിയവർ സംസാരിച്ചു. മുസ്തഫ കീരി അധ്യക്ഷത വഹിച്ചു. സന്തോഷ് എൻ.പി. സ്വാഗതവും...
Accident

മണ്ണട്ടാംപാറയിൽ ഓട്ടോ മരത്തിലിടിച്ച് മറിഞ്ഞു ഡ്രൈവർ മരിച്ചു

പരപ്പനങ്ങാടി: നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച ഓട്ടോ മറിഞ്ഞു ഡ്രൈവർ മരിച്ചു. കൂട്ടു മൂച്ചിയിൽ ഓട്ടോ ഓടിക്കുന്ന പരപ്പനങ്ങാടി പുത്തരിക്കൽ മുണ്ടുപാലത്തിങ്ങൽ പൂളക്കൽ അബ്ദുൽ ഖാദറിന്റെ മകൻ ഹസ്സൻ (63) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11 നാണ് അപകടം.കൊടക്കാട് മണ്ണട്ടാപ്പാറ വട്ടോളി റോഡിൽ വട്ടോളി കുന്നിൽ ആണ് അപകടം. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മരത്തിലിടിച്ച് മറിയുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി....
Accident

മണ്ണട്ടാംപാറയിൽ നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു ഡ്രൈവർ മരിച്ചു

പരപ്പനങ്ങാടി: നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച ഓട്ടോ മറിഞ്ഞു ഡ്രൈവർ മരിച്ചു. കൂട്ടു മൂച്ചിയിൽ ഓട്ടോ ഓടിക്കുന്ന പരപ്പനങ്ങാടി പുത്തരിക്കൽ മുണ്ടുപാലത്തിങ്ങൽ പൂളക്കൽ അബ്ദുൽ ഖാദറിന്റെ മകൻ ഹസ്സൻ (63) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11 നാണ് അപകടം. പരപ്പനങ്ങാടി കൊടക്കാട് മണ്ണട്ടാപ്പാറ വട്ടോളി റോഡിൽ വട്ടോളി കുന്നിൽ ആണ് അപകടം. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മരത്തിലിടിച്ച് മറിയുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി....
Kerala

കോഴിക്കോട് മെഡിക്കൽ കോളേജിൽ തീപിടുത്തം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വൽറ്റിയിൽ തീപ്പിടുത്തം . നിരവധി രോഗികളെ ഐസിയുവിൽ നിന്നും കാഷ്വാലിറ്റിയിൽ നിന്നും പുറത്തിറക്കി. എമർജൻസി ഉള്ള രോഗികളെ മറ്റു സുരക്ഷിതസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റാനുള്ള സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നു. തീപിടുത്തത്തെ തുടർന്ന് വ്യാപിച്ച പുക മെഡിക്കൽ കോളേജ് പരിസരത്ത് രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. തീപിടുത്തത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. ഇന്ന് സന്ധ്യക്ക് ശേഷം ആണ് തീപിടുത്തം ഉണ്ടായത് . പരിഭ്രാന്തരായ രോഗികളും കൂടെയുള്ളവരും സുരക്ഷാപ്രവർത്തനങ്ങൾക്ക് വിഘാധമാവുന്നുണ്ട്.....
Malappuram

യാത്രക്കാര്‍ക്ക് സുരക്ഷിത ഭക്ഷണം ; ജില്ലയില്‍ 4 റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഈറ്റ് റൈറ്റ് സ്റ്റേഷന്‍ പദവി

മലപ്പുറം: യാത്രക്കാര്‍ക്കു സുരക്ഷിത ഭക്ഷണം ഉറപ്പാക്കലുമായി ബന്ധപ്പെട്ട്, വൃത്തിയും ഭക്ഷ്യസുരക്ഷാ മികവും വിലയിരുത്തുന്ന ഈറ്റ് റൈറ്റ് സ്റ്റേഷന്‍ പദവി നേടി ജില്ലയിലെ നാലു റെയില്‍വേ സ്റ്റേഷനുകള്‍. അങ്ങാടിപ്പുറം, കുറ്റിപ്പുറം, തിരൂര്‍, പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനുകളാണ് ഈറ്റ് റൈറ്റ് പദവി നേടിയത്. ഭക്ഷ്യവസ്തുക്കളുടെ കൃത്യമായ പരിശോധനയും ശുദ്ധജലം ലഭ്യമാക്കുന്നതും ശുചിത്വം നിലനിര്‍ത്തുന്നതുമെല്ലാം പരിഗണിച്ചാണ് അംഗീകാരം. കേരളത്തില്‍ ആകെ 35 റെയില്‍വേ സ്‌റ്റേഷനുകള്‍ക്കു പദവി ലഭിച്ചു. റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷ്യവില്‍പന സ്ഥാപനങ്ങളുടെ അടുക്കളകള്‍ മുതല്‍ ഭക്ഷണവിതരണം വരെ പരിശോധിച്ചാണ് ഈ അംഗീകാരം നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം പ്രത്യേക പദവി നേടിയ കേരളത്തിലെ 26 റെയില്‍വേ സ്റ്റേഷനുകള്‍ക്കൊപ്പം തിരൂരും പരപ്പനങ്ങാടിയുമാണ് ഉണ്ടായിരുന്നത്. അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയിലുള്‍പ്പെട്ട് നവീകരണ പ്രവൃത്തികള്...
Malappuram

അനസ് എടത്തൊടിക യൂത്ത് ലീഗില്‍ ചേര്‍ന്നു

കൊണ്ടോട്ടി : ഇന്ത്യന്‍ ഫുട്ബാള്‍ താരം അനസ് എടത്തൊടിക മുസ്ലിം യൂത്ത് ലീഗില്‍ ചേര്‍ന്നു. കൊണ്ടോട്ടി നിയോജക മണ്ഡലം യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിനിലാണ് അനസ് അംഗത്വം സ്വീകരിച്ചത്. കാമ്പയിന്‍ മണ്ഡലംതല ഉദ്ഘാടനം അനസ് എടത്തൊടികക്ക് നല്‍കി യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി ഷാഹുല്‍ ഹമീദ് മുണ്ടക്കുളം ഉദ്ഘാടനം ചെയ്തു. ജില്ല യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് കെ.എം. അലി, മുനിസിപ്പല്‍ ലീഗ് വൈസ് പ്രസിഡന്റ് യു.കെ. മുഹമ്മദ്, എം.എസ്.എഫ് ജില്ല വൈസ് പ്രസിഡന്റ് കെ.എം. ഇസ്മയില്‍, മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ മന്‍സൂറലി കോപ്പിലാന്‍, പി.വി.എം. റാഫി, അസ്‌കര്‍ നെടിയിരുപ്പ്, പി.കെ. സദഖത്തുള്ള, മന്‍സൂര്‍ കൊട്ടപ്പുറം, എം.എസ്.എഫ് മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍.സി. ഷരീഫ്, മുനിസിപ്പല്‍ മുസ്‌ലിം യൂത്ത് ലീഗ് ഭാരവാഹികളായ കെ. ഷറഫലി, മുസ്തഫ കളത്തില്‍, ഇസ്മയില്‍ അമ്പാട്ട്, അര്‍ഷദ് എന്നിവര്‍ പങ്കെടുത്തു....
Kerala

വേദിയില്‍ ഭാരവാഹികള്‍ മാത്രം, സ്വാഗതം പറഞ്ഞ് പൊലിപ്പിക്കേണ്ട, നേതാക്കള്‍ സംസാരിക്കുമ്പോള്‍ പുറകില്‍ തിക്കുംതിരക്കും കൂട്ടരുത് : പാര്‍ട്ടി പരിപാടികളില്‍ പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തി കോണ്‍ഗ്രസ്

തിരുവനന്തപുരം : പാര്‍ട്ടി പരിപാടികളില്‍ പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തി കോണ്‍ഗ്രസ് നേതൃത്വം. പൊതുപരിപാടികളില്‍ ഭാരവാഹികള്‍ മാത്രമേ വേദിയില്‍ ഉണ്ടാകാന്‍ പാടുള്ളൂ. പ്രധാന നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടികളില്‍ കസേരകളില്‍ പേരെഴുതി വയ്ക്കണമെന്നും പരിപാടികളില്‍ ലിംഗ നീതിയും സാമൂഹ്യനീതിയും ഉറപ്പുവരുത്തണമെന്നും പെരുമാറ്റച്ചട്ടത്തില്‍ പറയുന്നു. കോഴിക്കോട് ഡിസിസി ഓഫിസിന്റെ ഉദ്ഘാടന വേദിയില്‍ നാണക്കേടായ ഉന്തും തള്ളിനും പിന്നാലെയാണ് പെരുമാറ്റച്ചട്ടം നേതൃത്വം കൊണ്ടുവന്നിരിക്കുന്നത്. പെരുമാറ്റച്ചട്ടം എന്തെക്കെയെന്ന അഭ്യൂഹങ്ങള്‍ നേരത്തെ പരന്നിരുന്നെങ്കിലും ഇന്ന് ഉച്ചയോടെയാണ് ഇതില്‍ അന്തിമ തീരുമാനമായത്. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സംഘടനപരമായ പെരുമാറ്റച്ചട്ടം നടപ്പാക്കിയതാണ് പുതിയ നിയമം. പെരുമാറ്റച്ചട്ടം ലംഘിക്കുന്ന സാഹചര്യമുണ്ടായാല്‍ അച്ചടക്ക ലംഘനമായി കണക്കാക്കും. കെപിസിസി, ഡിസിസി, ബ്ലോക്ക...
Local news

മൂന്ന് പഞ്ചായത്തിലേക്ക് ജലവിതരണം മുടങ്ങും

തിരൂരങ്ങാടി ജല അതോറിറ്റിയുടെ വേങ്ങര വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് കല്ലക്കയം റോ വാട്ടര്‍ പമ്പ് ഹൗസില്‍ നിന്നും പമ്പ് ചെയ്യുന്ന 160 എച്ച് പി മോട്ടോറിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഊരകം,വേങ്ങര,പറപ്പൂര്‍ എന്നീ പഞ്ചായത്തുകളിലേക്കുള്ള ജലവിതരണം മെയ് 3 മുതല്‍ 07/ 05/ 2025 വരെ ഭാഗികമായി മുടങ്ങുന്നതായിരിക്കുമെന്ന് ജല അതോറിറ്റി തിരൂരങ്ങാടി പി എച്ച് സെക്ഷന്‍ അസ്സിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു....
Malappuram

ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് ചികില്‍സിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല : കോവിഡ് ബാധിതയായ നഴ്‌സിന് ഇന്‍ഷുറന്‍സ് തടഞ്ഞ കമ്പനി രണ്ടര ലക്ഷം നല്‍കണം

മലപ്പുറം : ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് ചികില്‍സിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞ് കോവിഡ് രോഗ ബാധിതയായ നഴ്‌സിന് ഇന്‍ഷുറന്‍സ് തുക തടഞ്ഞ സംഭവത്തില്‍ 2.5 ലക്ഷം രൂപയും കോടതി ചെലവും നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. മഞ്ചേരി മെഡിക്കല്‍ കോളേജിലെ 108 ആമ്പുലന്‍സില്‍ നഴ്‌സായിരുന്ന ഇല്ലിക്കല്‍ പുറക്കാടി സ്വദേശിനിയുടെ പരാതിയെ തുടര്‍ന്നാണ് കമ്മീഷന്‍ ഉത്തരവിട്ടത്. ഇല്ലിക്കല്‍ പുറക്കാട് സ്വദേശി ജോസ്നാ മാത്യു ജോലിയിലിരിക്കെ കോവിഡ് ബാധിച്ച് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായിരുന്നു. ഡിസ്ചാര്‍ജ്ജ് ചെയ്ത ശേഷം പതിനഞ്ചു ദിവസം മുട്ടിപ്പാലത്തുള്ള കോവിഡ് സെന്റെറില്‍ ക്വാറന്റയിനിലുമായിരുന്നു. തുടര്‍ന്ന് കോറോണാ രക്ഷക് പോളിസി പ്രകാരം ഇന്‍ഷുറന്‍സ് സംഖ്യയായ 2.5 ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും ഇന്‍ഷ്യുറന്‍സ് കമ്പനി അനുവദിച്ചില്ല. തുടര്‍ന്നാണ് ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കിയത്. കേന്ദ്ര ആരോ...
Local news

പെരുവള്ളൂരില്‍ പുതിയ വെറ്ററിനറി സബ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

പെരുവള്ളൂര്‍ : ഗ്രാമ പഞ്ചായത്തിലേക്ക് പുതുതായി അനുവദിച്ച വെറ്ററിനറി സബ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ഏഴാം വാര്‍ഡ് സിദ്ധീഖാബാദില്‍ ആണ് വെറ്ററിനറി സബ് സെന്റര്‍ തുടങ്ങിയിട്ടുള്ളത്. സെന്ററിന്റെ ഉദ്ഘാടനം പി അബ്ദുല്‍ ഹമീദ് എം എല്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുല്‍ കലാം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷ ഫൈസല്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ അഞ്ചാലന്‍ ഹംസ ഹാജി, യൂ പി മുഹമ്മദ്, മെമ്പര്‍മാരായ ഷാഹിദ, തങ്ക വേണുഗോപാല്‍, തസ്ലീന, അസൂറ, സറീന ജാസില്‍, മുഹ്‌സിന, ഹബീബ ലത്തീഫ്,ഉമൈബ മുനീര്‍ ,താഹിറ എന്നിവര്‍ സംസാരിച്ചു. എ പി അഷ്റഫ്, എഞ്ചിനീയര്‍ ടി മൊയ്ദീന്‍ കുട്ടി, പി ഇബ്രാഹിം, എ സി അബ്ദുള്ള, എ കെ ലത്തീഫ്, വിവിധ പാര്‍ട്ടി പ്രതിനിധികളായ സിസി അമീറലി ,ചെമ്പന്‍ ഹനീഫ,ടി ശിവദാസന്‍, പി റഫീഖ് എന്നിവര്‍ സംബന്ധിച്ചു. ഡോ ജാബിര്‍ സ്വാഗതവും പി എം അഷ്റഫ് നന്ദിയും പറഞ്ഞു....
Local news

മൂന്നിയൂരില്‍ ജിപ്‌സം ജോലിക്കിടെ താഴെ വീണ് അതിഥി തൊഴിലാളി മരിച്ചു

മൂന്നിയൂരില്‍ ജിപ്‌സം ജോലിക്കിടെ താഴെ വീണ് അതിഥി തൊഴിലാളി മരിച്ചു. മൂന്നിയൂര്‍ പടിക്കലില്‍ ആണ് സംഭവം. ഉത്തര്‍പ്രദേശ് ജിംഗുരാപര്‍ സ്വദേശി ഇഷ്റാര്‍ അലി (27) ആണ് മരിച്ചത്. പടിക്കല്‍ പമ്പ് ഹൗസിനു സമീപത്തെ ഫിസി ഫുഡ് ഹോട്ടലില്‍ ഹാളിലെ സീലിംഗില്‍ ജിപ്‌സം വര്‍ക്ക് ചെയ്യുന്നതിനിടയില്‍ ആയിരുന്നു അപകടം. ഫോള്‍ഡിങ് കോണിയില്‍ നിന്ന് താഴെ വീഴുകയായിരുന്നു. മൃതദേഹം വിമാനമാര്‍ഗം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോയി....
Kerala

ഇരു ചക്ര വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അമ്മയ്ക്കും മകനും ദാരുണാന്ത്യം

പാലക്കാട് : ഇരു ചക്ര വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അമ്മയും മകനും മരിച്ചു. പാലക്കാട് മാട്ടുമന്ത സ്വദേശി അഞ്ജു, മകന്‍ ശ്രിയാന്‍ ശരത്ത് എന്നിവരാണ് മരിച്ചത്. കല്ലേക്കാട് വെച്ചാണ് ഇവര്‍ സഞ്ചരിച്ച ഇരു ചക്ര വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞത്.
Local news

മാലിന്യം സംസ്‌കരിക്കാതെ കൂട്ടിയിട്ട് നായകള്‍ക്ക് താവളം ഒരുക്കി ; പെരുവള്ളൂരില്‍ കുട്ടികളുടെ പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്ത് ആരോഗ്യ വകുപ്പ്

പെരുവള്ളൂര്‍ : മാലിന്യം സംസ്‌കരിക്കാതെ കൂട്ടിയിട്ട് തെരുവ് നായകള്‍ക്ക് താവളം ഒരുക്കിയതിന് കൊച്ചുകുട്ടികളുടെ പരാതിയില്‍ കുറ്റക്കാര്‍ക്കെതിരെ ആരോഗ്യവകുപ്പ്‌കേരള പൊതുജനാരോഗ്യ നിയമപ്രകാരം കേസെടുത്തു. കരുവാന്‍തടം സ്വദേശികളായ നസീമുദ്ദീന്‍ കെ, സൈതലവി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഏപ്രില്‍ 24ന് ഗൃഹപ്രവേശ ചടങ്ങില്‍ അവശേഷിച്ച മാലിന്യങ്ങളും ഭക്ഷണങ്ങളും ആണ് തെരുവ് പട്ടികള്‍ക്ക് ഈ പ്രദേശത്ത് വിഹാരകേന്ദ്രമാകാന്‍ കാരണമായത്. വീടിനടുത്ത് പറമ്പില്‍ കളിച്ചുകൊണ്ടിരിക്കവേ 10 വയസ്സ് പ്രായമുള്ള 7 ഓളം കുട്ടികളെ പെരുവള്ളൂര്‍ പറമ്പില്‍പീടിക കരുവാന്‍തടം ഭാഗത്തുള്ള ഒഴിഞ്ഞ പറമ്പിലെ തെരുവ് നായകള്‍ ആക്രമിക്കാന്‍ വരികയായിരുന്നു. ആത്മരക്ഷാര്‍ത്ഥം ഓടി വീട്ടില്‍ കയറിയതിനാല്‍ ജീവന്‍ തിരിച്ചുകിട്ടിയെന്നും പട്ടികളില്‍ നിന്നും തങ്ങളെ രക്ഷിക്കണമെന്ന പരാതിയിന്മേല്‍ പെരുവള്ളൂര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ: മുഹമ്മദ് റാസിയുടെ...
Malappuram

നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് യുവതി മരിച്ചു ; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

പൊന്നാനി കുറ്റിപ്പുറം ബൈപ്പാസില്‍ തവനൂര്‍ പന്തേപാലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു. തലശ്ശേരി, കോടിയേരി സ്വദേശി ഏലിയന്റവിടെ നിഖിലിന്റെ ഭാര്യ കൊല്ലം സ്വദേശിനി സിയ ആണ് മരിച്ചത്. നിഖിലിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊന്നാനി കുറ്റിപ്പുറം ഹൈവേയിൽ നരിപ്പറമ്പ് പന്തേപാലത്ത് വെച്ച് ഇന്ന് പുലർച്ചയോടെയാണ് നിർത്തിയിട്ട ലോറിക്ക് കാറിടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽപ്പെട്ട ഇവരെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പൊന്നാനി താലൂക്ക് ആശുപത്രിയിലെ പ്രഥമ ചികിത്സക്ക് ശേഷം എടപ്പാള്‍ ആശുപത്രിയിലും, തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സക്കായി കോട്ടക്കല്‍ മിംസ് ആശുപത്രിയിലേക്കും നിഖിലിനെ മാറ്റി. സിയയുടെ മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തില്‍ കാറിലുണ്ടായിരുന്ന ഒന്നര വയസായ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു....
Malappuram

മലപ്പുറത്ത് ഒമ്പതു വയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച ബന്ധുവിന് 110 വര്‍ഷം തടവും പിഴയും

മലപ്പുറം: ഒമ്പതുകാരിയെ ലൈഗികമായി പീഡിപ്പിച്ച ബന്ധുവിന് 110 വര്‍ഷം കഠിന തടവിനും 8.21 ലക്ഷം രൂപ പിഴയും ശിക്ഷ. പീഡനത്തിനിരയായ ബാലികയുടെ അമ്മയുടെ സഹോദരിയുടെ ഭര്‍ത്താവിന്റെ സഹോദരനായ 36 കാരനെയാണ് മഞ്ചേരി സ്പെഷല്‍ പോക്സോ കോടതി വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്. ജഡ്ജ് എ.എം അഷ്റഫ് ആണ് ശിക്ഷ വിധിച്ചത്. ബന്ധുവീട്ടിലേക്ക് പോകാന്‍ കുട്ടി വിമുഖത കാണിച്ചപ്പോള്‍ കാര്യം അന്വേഷിച്ച അമ്മയോടാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് അമ്മ വിവരം ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയും അരീക്കോട് പോലീസ് നേരിട്ടെത്തി കുട്ടിയുടെ മൊഴിയെടുക്കുകയുമായിരുന്നു. 2022 സെപ്റ്റംബര്‍ 20ന് വൈകുന്നേരം ആറു മണിക്കാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബന്ധുവായ പ്രതിയുടെ വീട്ടിലെത്തിയ ബാലികയെ ഫാന്‍സി ലൈറ്റ് കാണിച്ചു തരാമെന്ന് പറഞ്ഞ് കിടപ്പു മുറിയിലേക്ക് കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. മറ്റൊരു ദിവസവും സമ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പരീക്ഷാ അപേക്ഷ പി.ജി. ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ ഹിന്ദി ( 2024 പ്രവേശനം ) ജനുവരി 2025 പരീക്ഷക്ക് അപേക്ഷാ തീയതി നീട്ടിയത് പ്രകാരം പിഴ കൂടാതെ മെയ് 14 വരെയും 190/- രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം. പി.ആർ. 473/2025 പ്രാക്ടിക്കൽ പരീക്ഷ മൂന്നാം സെമസ്റ്റർ എം.പി.എഡ്. നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ മെയ് അഞ്ചിന് തുടങ്ങും. കേന്ദ്രം : ഗവ. കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ കോഴിക്കോട് (മെയ് 5,6), സെന്റർ ഫോർ ഫിസിക്കൽ എജ്യുക്കേഷൻ കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ് (മെയ് 7,8). വിശദമായ സമയക്രമം വെബ്സൈറ്റിൽ. പി.ആർ. 474/2025 പരീക്ഷാഫലം മൂന്നാം സെമസ്റ്റർ ( CCSS - 2021, 2023 പ്രവേശനം ) എം.എസ് സി. അപ്ലൈഡ് ജിയോളജി നവംബർ 2024 റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഒന്ന്, മൂന്ന് സെമസ്റ്റർ ( CCSS ) - എം.എ. ഇക്കണോമിക...
Kerala

സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ കുറഞ്ഞു ; ഇന്നത്തെ വില അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുത്തനെ ഇടിവ്. പവന് ഇന്ന് 1640 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഗ്രാമിന് 205 രൂപ ഇടിഞ്ഞ് 8775 രൂപയെത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 70,200 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന് 7195 രൂപയാണ് ഗ്രാമിന് ഇന്ന് വില. വെള്ളിയ്ക്ക് ഗ്രാമിന് 109 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. 71,840 രൂപയായിരുന്നു പവന്റെ ഇന്നലത്തെ വില. അക്ഷയ തൃതീയയോടനുബന്ധിച്ച് വമ്പന്‍ സ്വര്‍ണവ്യാപാരം നടന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 35% ത്തോളം മികച്ച വരുമാനമാണ് സ്വര്‍ണത്തില്‍ നിന്ന് ലഭിച്ചത് എന്നാണ് സംസ്ഥാനത്തെ സ്വര്‍ണവ്യാപാരികള്‍ പറയുന്നത്. നിലവില്‍ കേരളത്തിലെ റെക്കോര്‍ഡ് വില ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ ഗ്രാമിന് 9290 രൂപയും പവന് 74320 രൂപയുമാണ്....
Kerala

ആര്‍എസ്എസ് അനുഭാവികളായ ജയില്‍ ഉദ്യോഗസ്ഥരുടെ രഹസ്യ യോഗം : ഗൗരവമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് : നടപടിയെടുത്തു

തിരുവനന്തപുരം : ചട്ടം ലംഘിച്ച് ആര്‍എസ്എസ് അനുഭാവികളായ ജയില്‍ ഉദ്യോഗസ്ഥര്‍ റിസോര്‍ട്ടില്‍ രഹസ്യയോഗം ചേര്‍ന്ന സംഭവം ഗൗരവത്തോടെ കാണണമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കുമരകത്തെ റിസോര്‍ട്ടില്‍ വച്ചാണ് രഹസ്യ യോഗം ചേര്‍ന്നത്. സംഭവത്തില്‍ ആര്‍എസ്എസ് അനുഭാവികളായ 18 ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റി. ഭരണപരമായ സൗകര്യത്തിന് എന്ന പേരിലാണ് സ്ഥലംമാറ്റം. ജനുവരി 17ന് രാത്രിയിലാണ് 13 ഡപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍മാരും 5 അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍മാരും കോട്ടയം കുമരകത്തെ റിസോര്‍ട്ടില്‍ യോഗം ചേര്‍ന്നത്. വിവിധ ജയിലുകളിലെ ഉദ്യോഗസ്ഥരുടെ ഒത്തുചേരല്‍ ഗൗരവത്തോടെ കാണണമെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലമാറ്റം. സംഘടന രൂപീകരിച്ചതായോ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയതായോ തെളിവ് ലഭിച്ചിട്ടില്ലെന്ന് ജയില്‍ വകുപ്പ് പറയുന്നു. ഒത്തുചേരലിനെതിരെ ജയില്‍മേധാവിക്ക് ...
Local news

എസ് എസ് എഫ് തേഞ്ഞിപ്പലം ഡിവിഷൻ സമ്മേളനം സമാപിച്ചു

പെരുവള്ളൂർ : ഏപ്രിൽ 29 ന് സംഘടനയുടെ സ്ഥാപക ദിനത്തിന്റെ ഭാഗമായി 'സെലിബ്രേറ്റിംഗ് ഹ്യുമാനിറ്റി' എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച എസ് എസ് എഫ് തേഞ്ഞിപ്പലം ഡിവിഷൻ സമ്മേളനം പെരുവള്ളൂർ ചെങ്ങാനി മഫ് ലഹിൽ സമാപിച്ചു. ലഹരി വസ്തുക്കളും അക്രമങ്ങൾ മൂലം അസ്വസ്ഥമായി കൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിൽ ധാർമിക മൂല്യങ്ങളുടെ പുനരുജ്ജീവനം ആഗ്രഹിക്കുന്ന ഒരു സാമൂഹിക സാഹചര്യം നിലനിൽക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ കഴിഞ്ഞ 53 വർഷമായി എസ് എസ് എഫ് നിരന്തരം ഉയർത്തിക്കാട്ടുന്ന ‘ധാർമിക വിപ്ലവം’ എന്ന ആശയം കൂടുതൽ പ്രസക്തി നേടുകയും ഈ ആശയവുമായി ഐക്യപ്പെടാൻ കൂടുതൽ ആളുകൾ സന്നദ്ധരാവുകയും ചെയ്യുന്നത് ഒരു യാഥാർത്യമാണെന്ന് സമ്മേളനം വിലയിരുത്തി. വൈകീട്ട് 5 മണിക്ക് കരുവാങ്കല്ല് നിന്ന് ആരംഭിച്ച വിദ്യാർഥി റാലിയോട് കൂടെയാണ് സമ്മേളനത്തിന് തുടക്കമായത്. കേരള മുസ്‌ലിം ജമാഅത്ത് തേഞ്ഞിപ്പലം സോൺ വൈസ് പ്രസിഡൻ്റ് അബ്ദുല്ല ഫൈസി പെരുവള്ളൂർ ഫ്ലാ...
error: Content is protected !!