കാലിക്കറ്റ് സർവ്വകലാശാല സിസോൺ കലോത്സവ സ്വാഗതസംഘം രൂപീകരിച്ചു
തേഞ്ഞിപ്പം : കാലിക്കറ്റ് സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ സി സോൺ കലോത്സവം 2025 ജനുവരി 19 മുതൽ 23 വരെയുള്ള തീയതികളിൽ കൊണ്ടോട്ടി ഇ.എം. ഇ എ കോളേജിൽ വെച്ച് നടക്കും.മലപ്പുറം ജില്ലയിലെ നൂറ്റി അമ്പതോളം വരുന്ന വിവിധ കോളേജുകളിൽ നിന്നായി കലാപ്രതിഭകൾ മാറ്റുരക്കുന്ന അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന കലോത്സവത്തിന്റെ സ്വാഗത സംഘം കൊണ്ടോട്ടി ഇ എം ഇ എ കോളേജിൽ വെച്ച് രൂപീകരിച്ചു.
കമ്മിറ്റിയുടെ മുഖ്യ രക്ഷാധികാരിയായി പി കെ ബഷീർ എം എൽ എ, ചെയർമാനായി അബ്ദുൽ ഹമീദ് മാസ്റ്റർ എം എൽ എ, ട്രഷറർ ടി വി ഇബ്രാഹിം എം എൽ എ, വർക്കിങ് ചെയർമാനായി ഇ എം ഇ എ കോളേജ് പ്രിൻസിപ്പൽ ഡോ റിയാദ് എ എം, ജനറൽ കൺവീനറായി കാലിക്കറ്റ് സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ മലപ്പുറം ജില്ല എക്സിക്യൂട്ടീവ് പി കെ മുബശ്ശിർ എന്നിവരെ തെരെഞ്ഞെടുത്തു. കൂടാതെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിലെ വിവിധ ആളുകളെ ഉൾപ്പെടുത്തി ഇരുപതോളം സബ് കമ്മിറ്റികളിലായി മൂന്നൂറ്റി ഒന്...

