തിരൂരങ്ങാടി : പൊതുവിദ്യാഭ്യാസ വകുപ്പ് വിഎച്ച്എസ്ഇ എന്‍എസ്എസ് യൂണിറ്റും തദ്ദേശസ്വയംഭരണ വകുപ്പ് അമൃത് 2 പദ്ധതിയും സംയുക്തമായി സംസ്ഥാനത്തെ തെരഞ്ഞെടുത്ത സ്‌കൂളുകളില്‍ നടത്തുന്ന ‘ജലം ജീവിതം’ ബോധവല്‍ക്കരണ പരിപാടിയുടെ സ്‌കൂള്‍തല ഉദ്ഘാടനം ജി എം എല്‍ പി സ്‌കൂള്‍ തിരൂരങ്ങാടിയില്‍ നടത്തി. തിരൂരങ്ങാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ. പി. എസ്. ബാവ പരിപാടി ഉദ്ഘാടനം ചെയ്തു.
ജലസംരക്ഷണം ദ്രവമാലിന്യ സംസ്‌കരണം എന്നീ പ്രമേയങ്ങള്‍ ആസ്പദമാക്കിയുള്ള ബോധവല്‍ക്കരണമാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിട്ടത്. ഇതിന്റെ ഭാഗമായി ജി എം വി എച്ച്എസ്എസ് വേങ്ങര ടൗണ്‍ വിഎച്ച്എസ്ഇ വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീം വളണ്ടിയര്‍മാര്‍ സാമൂഹിക സംഗീത നാടകം അവതരിപ്പിച്ചു. ജല ദുരുപയോഗത്തിനെതിരെയുള്ള സന്ദേശം ഉള്‍ക്കൊള്ളുന്ന മെസ്സേജ് മിറര്‍ സ്ഥാപിക്കുകയും ക്യാമ്പസ് ക്യാന്‍വാസ് പതിപ്പിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനമായി കലണ്ടറും സ്‌കെയിലും നല്‍കി.
പിടിഎ വൈസ് പ്രസിഡണ്ട് യാസീന്‍ തിരുരങ്ങാടി അധ്യക്ഷത വഹിച്ച പരിപാടിയില്‍ സ്‌കൂള്‍ എച്ച് എം പത്മജ ടീച്ചര്‍ സ്വാഗതവും എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ വി. പി.ഷാനിബ നന്ദിയും രേഖപ്പെടുത്തി. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും എന്‍എസ്എസ് വളണ്ടിയര്‍മാരും പങ്കെടുത്ത പരിപാടിയില്‍ എസ് എം സി ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍, മറ്റു പിടിഎ അംഗങ്ങള്‍ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു.