Tuesday, October 14

അസ്‌മി ലിറ്റിൽ സ്‌കോളർ നാഷണൽ ടെസ്റ്റ് സമാപിച്ചു

തിരൂർ: പ്രതിഭാധനരായ വിദ്യാർത്ഥികളെ കണ്ടെത്തി പ്രോൽസാഹിപ്പിക്കുന്നതിന്ന് വേണ്ടി അസ്‌മി കോ-കരിക്കുലം ഡിപ്പാർട്ട് മെൻൻറിന്നു കീഴിൽ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന ലിറ്റിൽ സ്കോളർ നാഷണൽ ടാലൻറ് സേർച്ച് മൽസരം തിരൂർ പടിഞ്ഞാറെക്കര സിസോൺ റിസോർട്ടിൽ നടന്നു.
സംസ്ഥാന കായിക,വഖഫ് ഹജ്ജ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനവും പ്രതിഭകൾകുള്ള സമ്മാന വിതരണവും നിർവ്വഹിച്ചു. അസ്‌മി കൺവീനർ ജനറൽ പി.കെ.മുഹമ്മദ് ഹാജി അധ്യക്ഷനായി. ലിറ്റിൽ സ്‌കോളർ ഡയറക്ടർ അബ്ദുൽമജീദ് പറവണ്ണ ആമുഖഭാഷണം നടത്തി.അസ്‌മി സി.ഇ. ഒ അബ്ദുറഹീം ചുഴലി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ഹാഹുൽഹമീദ് മാസ്റ്റർ മേൽമുറി, ശാഫി മാസ്റ്റർ ആട്ടീരി, ഖമറുദ്ദീൻ പർപ്പിൽ, നാഫി ഹുദവി, സലാം ഫറോക്ക്, ഹക്കിം ഫൈസി തോട്ടര, ശിയാസ് ഹുദവി, ,മുഹസിൻ, നൗഷാദ്, ഹാബീൽ ദാരിമി പ്രസംഗിച്ചു.
അസ്‌മി അഡ്മിനിസ്ട്രേറ്റിവ് ഡയറക്‌ടർ പി. പി.മുഹമ്മദ് നന്ദി പറഞ്ഞു.
ഡിജിറ്റൽ വിഭാഗത്തിൽ മുഹമ്മദ് ജസീൽ, മുഹമ്മദ്ശമ്മാസ്, മുഹമ്മദ് ശാദിൽ.എം.പി, മുഹമ്മദ്ഫാസ് കെ.കെ എന്നിവരും ക്രിയറ്റിവിറ്റി വിഭാഗത്തിൽ മെഹറിഷ് സി. എം, ശസ നസറിൻ, സയ്യിദത്ത് ഹന, അബ്ദുറഹിമാൻ .കെ എന്നിവരും ലീഡർഷിപ്പ് വിഭാഗത്തിൽ ഫാത്തിമ ദിയ, സഹ്‌റമറിയം, ഫൈഹ ഫാത്തിമ്മ, ഫൈഹ.എ.എന്നിവർ കെ.ജി., എൽപി, യുപി കാറ്റഗറികളിൽ ഒന്നാം സ്ഥാനം നേടി.

error: Content is protected !!