ചെമ്മാടിന് വികസനത്തിന്റെ പുതുവേഗം; ‘ഹൈലൈറ്റ് കൺട്രിസൈഡ്’ ഉദ്ഘാടനം ചെയ്തു
ചെമ്മാട്: ചെമ്മാടിന്റെയും പരിസര പ്രദേശങ്ങളുടെയും ജീവിതശൈലിക്കും, സാമ്പത്തിക വികസനത്തിനും പുതു വേഗം സമ്മാനിച്ച് 'ഹൈലൈറ്റ് കൺട്രിസൈഡ്' പദ്ധതിക്ക് തുടക്കമായി. ചെറിയ നഗരങ്ങളുടെയും വളർന്നുവരുന്ന വിപണികളുടെയും ആവശ്യങ്ങൾ മുൻനിർത്തി ഹൈലൈറ്റ് ഗ്രൂപ്പ് അവതരിപ്പിക്കുന്ന പ്രീമിയം ലൈഫ്‌സ്റ്റൈൽ പ്രോജക്റ്റിന്റെ ഉദ്ഘാടനം ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാൻ നിർവഹിച്ചു. വലിയ നഗരങ്ങളിലെ ഹൈലൈറ്റ് മാളുകളുടെ ചെറിയ പതിപ്പായി, മികച്ച ഷോപ്പിംഗ്, ഡൈനിംഗ്, വിനോദ സൗകര്യങ്ങൾ സാധാരണക്കാരായ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
വികസനം ജനങ്ങളിലേക്ക് നേരിട്ടെത്തുമ്പോഴാണ് അവ അർത്ഥവത്താകുന്നതെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാൻ ചടങ്ങിൽ അഭിപ്രായപ്പെട്ടു. മികച്ച രീതിയിലുള്ള ഷോപ്പിംഗിനും വിനോദങ്ങൾക്കുമായി ആളുകൾക്ക് ഇനി ദൂരപ്രദേശങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരില്ല. ഈ ലോകോത്തര അനുഭവം ചെമ്മാട്ടിലെയും പ...






























