Saturday, July 5

Blog

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് : നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി ; ഏഴ് പത്രികകള്‍ തള്ളി
Malappuram

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് : നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി ; ഏഴ് പത്രികകള്‍ തള്ളി

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ലഭിച്ച 25 നാമനിര്‍ദേശ പത്രികകളുടെയും സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. സൂക്ഷ്മപരിശോധനയില്‍ ഡെമ്മി സ്ഥാനാര്‍ഥികളുടേത് ഉള്‍പ്പെടെ ഏഴ് പത്രികകള്‍ വരണാധികാരിയായ പെരിന്തല്‍മണ്ണ സബ് കളക്ടര്‍ അപൂര്‍വ ത്രിപാഠി തള്ളി. 18 പത്രികകള്‍ സ്വീകരിച്ചു. തള്ളിയ പത്രികകള്‍ സാദിക് നടുത്തൊടി (എസ്.ഡി.പി.ഐ), പി വി അന്‍വര്‍ (തൃണമൂല്‍ കോണ്‍ഗ്രസ്), സുന്നജന്‍ (സ്വതന്ത്രന്‍), ടി എം ഹരിദാസ് (നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി), ജോമോന്‍ വര്‍ഗീസ് (സ്വതന്ത്രന്‍), ഡോ.കെ പത്മരാജന്‍ (സ്വതന്ത്രന്‍), എം അബ്ദുല്‍ സലീം (സിപിഐഎം). സ്വീകരിച്ച പത്രികകള്‍ ഷൗക്കത്തലി(ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), എം സ്വരാജ് (സിപിഐ)(എം), മോഹന്‍ ജോര്‍ജ് (ബിജെപി), ഹരിനാരായണന്‍ (ശിവസേന), എന്‍ ജയരാജന്‍ (സ്വതന്ത്രന്‍), പി വി അന്‍വര്‍ (സ്വതന്ത്രന്‍), മുജീബ് (സോഷ്യല്‍ ഡെമോക്രാറ്റിക് പാ...
Education, Kerala

പ്ലസ് വണ്‍ ആദ്യ അലോട്ട്‌മെന്റില്‍ ഇടം നേടിയത് 2.49 ലക്ഷം പേര്‍

തിരുവനന്തപുരം : പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റില്‍ ഇടം നേടിയത് 2,49,540 പേര്‍. 4,17,807 പേരുടെ 4,63,658 അപേക്ഷകളാണ് മുഖ്യഘട്ടത്തില്‍ ലഭിച്ചിരിക്കുന്നത്. അതില്‍ 45,851 എണ്ണം മറ്റു ജില്ലകളിലേക്കും അപേക്ഷിച്ചവരാണ്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ ആകെ 3,18,574 മെറിറ്റ് സീറ്റുകളിലേക്കുള്ള ആദ്യ അലോട്ട്‌മെന്റിന് ശേഷം 69,034 സീറ്റുകളാണ് ശേഷിക്കുന്നത്. 1.6 ലക്ഷത്തിലേറെ അപേക്ഷകര്‍ക്ക് ഇനി അലോട്ട്‌മെന്റ് ലഭിക്കാനുണ്ട്. ജനറല്‍ വിഭാഗത്തിലെ 1,57,137 സീറ്റുകളില്‍ 1,57,110 എണ്ണവും അലോട്ട് ചെയ്തിട്ടുണ്ട്. ശേഷിക്കുന്നത് 27 എണ്ണം മാത്രം. പട്ടികജാതി സീറ്റുകളില്‍ 14098 എണ്ണവും പട്ടിക വര്‍ഗ സീറ്റുകളില്‍ 17,094 എണ്ണവും ഇഡബ്‌ള്യുഎസില്‍ 10,694 സീറ്റും ബാക്കിയുണ്ട്. മറ്റു സംവരണ വിഭാഗങ്ങളില്‍ ശേഷിക്കുന്ന സീറ്റുകള്‍ ഇങ്ങനെയാണ്: ഈഴവ, തിയ്യ, ബിലവ-268, മുസ്ലിം-3740, ക്രിസ്ത്യന്‍ ഒബിസി-1246, ഹിന്ദു...
National

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് തമിഴ്‌നാട്ടില്‍ മലയാളിയായ 19 കാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി കുത്തിക്കൊന്നു

ചെന്നൈ: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് തമിഴ്‌നാട്ടില്‍ മലയാളിയായ 19 കാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി കുത്തിക്കൊലപ്പെടുത്തി. പൊന്‍മുത്തു നഗറിലെ മലയാളി കുടുംബത്തിലെ പെണ്‍കുട്ടി, കണ്ണന്റെ മകള്‍ അഷ്വിക ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഉദുമല്‍പേട്ട റോഡ് അണ്ണാ നഗര്‍ സ്വദേശിയും സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനുമായ പ്രവീണ്‍ കുമാര്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ രണ്ടാംവര്‍ഷ ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനിയാണ് അഷ്വിക. മാതാപിതാക്കള്‍ ജോലിക്കുപോയ സമയത്ത് വിദ്യാര്‍ഥിനി വീട്ടില്‍ തനിച്ചാണെന്നു മനസ്സിലാക്കിയ പ്രവീണ്‍കുമാര്‍ വീട്ടില്‍ അതിക്രമിച്ചു കയറി അതിക്രൂരമായി കുത്തി കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിലും നെഞ്ചിലും ഗുരുതര പരുക്കേറ്റ പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ആശുപത്രി...
Kerala

എട്ടാം ക്ലാസുകാർക്ക് ജൂൺ 12 വരെ അപേക്ഷിക്കാം, സംസ്ഥാനതല അഭിരുചി പരീക്ഷ ജൂൺ 18ന്, ലിറ്റിൽ കൈറ്റ്സ് അംഗമാകാം

തിരുവനന്തപുരം : സംസ്ഥാനത്തെ രണ്ടായിരത്തോളം സർക്കാർ-എയ്ഡഡ് ഹൈസ്കൂളുകളിൽ നിലവിലുള്ള ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളിൽ അംഗത്വത്തിന് എട്ടാം ക്ലാസുകാർക്ക് ജൂൺ 12വരെ അപേക്ഷിക്കാം. അപേക്ഷകരിൽ നിന്നും നിശ്ചിത എണ്ണം അംഗങ്ങളെ ഓരോ സ്കൂളിലെയും ക്ലബ്ബുകളിൽ തിരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ സംസ്ഥാന തലത്തിൽ ജൂൺ 18ന് നടക്കും. സ്കൂളുകളിൽ നിന്ന് ലഭിക്കുന്ന അപേക്ഷഫോറത്തിൽ കുട്ടികൾ പ്രഥമാധ്യാപകർക്കാണ് അപേക്ഷ നൽകേണ്ടത്. സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി നടത്തുന്ന അരമണിക്കൂർ ധൈർഘ്യമുള്ള അഭിരുചി പരീക്ഷയിൽ ലോജിക്കൽ-ഗണിതം, പ്രോഗ്രാമിങ്, 5, 6, 7, ക്ലാസ്സുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം, എന്നീ മേഖലകളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും. അഭിരുചി പരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാർത്ഥികൾക്കായി ജൂൺ 12, 13, 14 തീയതികളിൽ രാവിലെയും വൈകിട്ടും 7 മണിക്ക് പ്രത്യേക ക്ലാസുകൾ കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി സംപ്രേഷണം ചെയ്യും. ...
Kerala

ശങ്കുവിന് ആഘോഷിക്കാം, അങ്കണവാടിയിൽ ഇനി ‘ബിർനാണി’, പുലാവും ബിരിയാണിയും അടക്കം സൂപ്പർ മെനു പ്രഖ്യാപിച്ച് മന്ത്രി

തിരുവനന്തപുരം : അങ്കണവാടിയിൽ ഉപ്പുമാവിന് പകരം ബിരിയാണി വേണമെന്ന ശങ്കുവിന്റെ ആഗ്രഹം സാധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. മന്ത്രി അന്ന് പറഞ്ഞത് പ്രകാരം അങ്കണവാടികുട്ടികൾക്കുള്ള ഭക്ഷണ മെനു വനിതാ ശിശു വികസന വകുപ്പ് പരിഷ്കരിച്ചു. പഞ്ചസാരയുടെയും ഉപ്പിന്റെയും അളവ് കുറച്ച്കൊണ്ട് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡപ്രകാരം വളർച്ചക്ക് സഹായകമായ ഊർജവും പ്രോട്ടീനും ഉൾപ്പെടുത്തി രുചികരമാക്കിയാണ് ഭക്ഷണ മെനു പരിഷ്കരിച്ചത്. അങ്കണവാടി കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, ജനറൽ ഫീഡിംഗ് തുടങ്ങിയ അനുപൂരക പോഷകാഹാരമാണ് പരിഷ്കരിച്ചത്. ഇതാദ്യമായാണ് ഏകീകൃത ഭക്ഷണ മെനു നടപ്പിലാക്കുന്നത്. പത്തനംതിട്ടയിൽ നടന്ന അങ്കണവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനത്തിലാണ് അങ്കണവാടി കുട്ടികൾക്കുള്ള പരിഷ്കരിച്ച 'മാതൃക ഭക്ഷണ മെനു' മന്ത്രി വീണ ജോർജ് പ്രകാശനം ചെയ്തത്. ശങ്കുവിന്റെ വീഡിയോ ശ്രദ്ധയിൽപ...
Malappuram

കെഎസ്ആര്‍ടിസിയില്‍ നിന്നും വിരമിക്കുന്ന യൂണിയനംഗങ്ങള്‍ക്ക് യാത്രയയപ്പ് നല്‍കി

മലപ്പുറം : കെഎസ്ആര്‍ടിയില്‍ കെഎസ്ടി വര്‍ക്കേഴ്‌സ് യൂണിയന്‍ ഐഎന്‍ടിയൂസി ജില്ലാ പ്രസിഡന്റ് നസീര്‍ അയമോന്‍, ജില്ലാ ട്രഷറര്‍ ദിലീപ് കുമാര്‍ കെകെ വിവിധ യൂണിറ്റുകളില്‍ നിന്നും റിട്ടയര്‍ ചെയ്ത യൂണിയന്‍ അംഗങ്ങള്‍ക്കുള്ള യാത്രയയപ്പ് സംഘടിപ്പിച്ചു. യാത്രയയപ്പ് യോഗം കെപിസിസി ജനറല്‍ സെക്രട്ടറി അബ്ദുള്‍ മജീദ് കെപി ഉത്ഘാടനം ചെയ്തു. യൂണിയന്‍ അംഗങ്ങള്‍ക്കുള്ള ക്ഷേമ നിധി ചെക്കുകളും, ഉപഹാരങ്ങളും കെപിസിസി സെക്രട്ടറി വി ബാബുരാജ് വിതരണം ചെയ്തു. വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറി ഇ ടി ഗംഗാധരന്‍ അധ്യക്ഷം വഹിച്ചു കെഎസ്ടി വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് അജയകുമാര്‍. ഡി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി സി വേലായുധന്‍ കുട്ടി ഐഎന്‍ടിയൂസി മലപ്പുറം ജില്ലാ പ്രസിഡന്റ് വി പി ഫിറോസ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുഭാഷിണി, പിഎസ് സി എംപ്ലോയീസ് യൂണിയന്‍ സംസ്...
Local news

പാലത്തിങ്ങലില്‍ ഒരാള്‍ പുഴയില്‍ ഒഴുക്കില്‍ പെട്ടു

പരപ്പനങ്ങാടി : പരപ്പനങ്ങാടിക്കടുത്ത് പാലത്തിങ്ങല്‍ ചുഴലിപാലത്തിന്റെ അടുത്ത് ഒരാള്‍ പുഴയില്‍ ഒഴുക്കില്‍ പെട്ടു. നാട്ടുകാരും പോലീസും ഫയര്‍ ഫോയ്സും മറ്റു സന്നദ്ധ പ്രവര്‍ത്തകരും തിരച്ചില്‍ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു
Other

മാലിന്യ ശേഖരണത്തിനിടയിൽ ഹരിതകർമ്മ സേന അംഗങ്ങൾക്ക് ലഭിച്ച പണത്തിന്റെ ഉടമസ്ഥരെ തേടുന്നു

നന്നമ്പ്ര ഗ്രാമപഞ്ചായത്ത് ഹരിത കർമ സേന അംഗങ്ങൾ വാർഡുകളിൽ നിന്ന് ശേഖരിച്ച അജൈവ മാലിന്യങ്ങളിൽ നിന്ന് ഒരു തുക കളഞ്ഞു കിട്ടിയിട്ടുണ്ട്. വാർഡ് 4, 5, 6, 7, 8,9,10,11,16,18 തുടങ്ങിയ വാർഡുകളിൽ നിന്ന് ശേഖരിച്ച മാലിന്യത്തിൽ നിന്നാണ് തുക ലഭിച്ചിട്ടുള്ളത്. ഷിജി, സജ്‌ന എന്നിവർക്കാണ് തുക ലഭിച്ചത്. തുക പഞ്ചായത്ത് ജീവനക്കാരും ഹെൽത്ത് ഇൻസ്‌പെക്ടറും ചേർന്ന് താനൂർ പോലീസ് സ്റ്റേഷനിൽ കൈമാറിയിട്ടുണ്ട്. ഉടമസ്ഥർ വ്യക്തമായ തെളിവൊടുകൂടി താനൂർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണ്....
National

അറസ്റ്റിലായ ഇന്‍ഫ്‌ലുവന്‍സര്‍ ശര്‍മിഷ്ഠ പനോലിക്കെതിരെ പരാതി നല്‍കിയ യുവാവിനെ കാണാനില്ലെന്ന് കുടുംബം

കൊല്‍ക്കത്ത : ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ അറസ്റ്റിലായ ശര്‍മിഷ്ഠ പനോലിയെ കുറിച്ച് പരാതി നല്‍കിയ യുവാവിനെ കാണാതായതായി കുടുംബം. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ കൂടിയായ നിയമ വിദ്യാര്‍ത്ഥിനി ശര്‍മിഷ്ഠ പനോലിക്കെതിരെ പരാതി നല്‍കിയ വജാഖത് ഖാന്‍ എന്ന യുവാവിനെയാണ് കാണാതായിരിക്കുന്നത്. ശര്‍മിഷ്ഠ പനോലി അറസ്റ്റിലായതിന് പിന്നാലെ വജാഖത് ഖാനും കുടുംബവും ഭീഷണി നേരിട്ടിരുന്നതായാണ് യുവാവിന്റെ പിതാവ് ദേശീയ മാധ്യമങ്ങളോട് പറഞ്ഞത്. വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന പരാമര്‍ശങ്ങളിലൂടെ ഒരു വിഭാഗത്തിനെതിരെ വെറുപ്പ് പ്രചരിപ്പിച്ചതിനായിരുന്നു കൊല്‍ക്കത്തയിലേ ഗാര്‍ഡന്‍ റീച്ച് പോലീസ് സ്റ്റേഷനില്‍ യുവാവ് നല്‍കിയ പരാതിയില്‍ 22കാരിയായ ശര്‍മിഷ്ഠ പനോലിയെ ഹരിയാനയിലെ ഗുരുഗ്രമില്‍ നിന്ന് മെയ് 30ന് അറസ്റ്റ് ചെയ്തത്. ഒരു മതത്തെ ലക്ഷ്യം വച്ച് അനാദരവോടെ, അവഹേളനപരമായ പരാമര്‍ശങ്ങള്‍ ന...
Kerala

സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ മുഖ്യാതിഥി പോക്‌സോ കേസ് പ്രതി ; അടിയന്തര റിപ്പോര്‍ട്ട് തേടി മന്ത്രി

തിരുവനന്തപുരം: സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തത് പോക്‌സോ കേസ് പ്രതി. തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളിലാണ് പോക്‌സോ കേസ് പ്രതിയായ വ്‌ലോഗര്‍ മുകേഷ് എം നായര്‍ മുഖ്യാതിഥിയായി എത്തിയത്. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അടിയന്തര റിപ്പോര്‍ട്ട് തേടി. റീല്‍സ് ഷൂട്ടിംഗിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ചെന്ന പരാതിയില്‍ മുകേഷ് എം നായറിനെതിരെ കോവളം സ്റ്റേഷനില്‍ പോക്‌സോ കേസ് നിലവിലുണ്ട്. പോക്‌സോ കേസ് പ്രതികളായ അധ്യാപകര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കാന്‍ ഇന്നലെ സര്‍ക്കാര്‍ ഉത്തവിട്ടിരുന്നു. ഇതേ ദിവസം തന്നെയാണ് അതിഥിയായി പോക്‌സോ പ്രതി എത്തുന്നത്. തുടര്‍ന്നാണ് മന്ത്രി അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്....
Business

യു.കെ ഭാസി അവാർഡ് യുവസംരംഭകൻ പി.കെ ഷബീറലിക്ക്

താനൂർ: മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന യു.കെ ഭാസിയുടെ നാമധേയത്തിൽ മികച്ച യുവ സംരംഭകന് ഏർപ്പെടുത്തിയ പ്രഥമ അവാർഡ് ഹഗ്ഗ് കെയർ സി.ഇ.ഒ പി.കെ ഷബീറലിക്ക്.ബിസിനസ് രംഗത്ത് കുറഞ്ഞകാലം കൊണ്ട് ഷബീറലി നടത്തിയ വളർച്ചയാണ് അവാർഡിന് പരിഗണിക്കപ്പെട്ടത്. ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് ഇന്ന് (ചൊവ്വ) വൈകുന്നേരം മൂന്ന് മണിക്ക് താനൂർ ആര്യാടൻ മുഹമ്മദ് നഗറിൽ വെച്ച് സമ്മാനിക്കും. ചടങ്ങിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല, മുൻ കെ.പി.സി.സി പ്രസിഡണ്ട് കെ സുധാകരൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, എം.പി അബ്ദുസ്സമദ് സമദാനി എം.പി, ഷാഫി പറമ്പില്‍ എം.പി, എ.പി അനിൽകുമാർ എം.എൽ.എ, തുടങ്ങിയവർ സംബന്ധിക്കും.കീഴിശ്ശേരി കുഴിമണ്ണ സ്വദേശി പുതിയോടത്ത് കാരാട്ടുചാലി അബൂബക്കർ, ഉമ്മുസൽമ ദമ്പതികളുടെ മകനാണ് ഷബീറലി. തന്റെ ജീവിതത്തിലെ വെല്ലുവിളികളെ അതിജീവിച്ച്ഹഗ്ഗ് കെയർ...
Crime

കക്കാട് പിട്ടാപ്പിള്ളി ഷോപ്പിൽ മോഷണം; പണം കവർന്നു

തിരൂരങ്ങാടി : കക്കാട് പിട്ടാപ്പിള്ളി ഏജൻസിയിൽ മോഷണം. കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്. പിറക് വശത്തെ ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്. മേശ യിലുണ്ടായിരുന്ന 32000 രൂപ കവർന്നു. ജീവനക്കാർ രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. പിറകിലെ പൂട്ട് പൊളിച്ച നിലയിൽ ആയിരുന്നു. മേശ പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായത് അറിഞ്ഞത്. മോഷ്ടാവിന്റെ സി സി ടി വി ദൃശ്യം ലഭിച്ചിട്ടുണ്ട്. അസിസ്റ്റന്റ് മാനേജർ നൽകിയ പരാതിയിൽ തിരൂരങ്ങാടി പോലീസ് കേസെടുത്തു....
Kerala

സ്‌കൂളുകളുടെ സമയ ക്രമത്തില്‍ മാറ്റം ; ഇനി അര മണിക്കൂര്‍ അധിക പഠനം, വിജയിപ്പിക്കുന്നതിലും മാറ്റം : അറിയാം പുതിയ വിദ്യാഭ്യാസ നയങ്ങള്‍

മലപ്പുറം : സ്‌കൂളുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തി. ഇനി അര മണിക്കൂര്‍ അധിക പഠനം. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠനസമയത്തിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. 9.45 മുതല്‍ 4.15 വരെയായി പഠനസമയം ഉയര്‍ത്തി. യുപി ക്ലാസുകളില്‍ രണ്ട് ശനിയാഴ്ചയും ഹൈസ്‌കൂള്‍ ക്ലാസുകളില്‍ 6 ശനിയാഴ്ചയും അധിക ക്ലാസുകള്‍ എടുക്കും. ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ ഇത്തവണ പുതിയ പാഠ്യപദ്ധതി അനുസരിച്ചുള്ള പുസ്തകങ്ങളാണ് പഠിപ്പിക്കുന്നത്. 10 വരെ വിദ്യാര്‍ഥികളെ എല്ലാം ക്ലാസുകളിലും ജയിപ്പിച്ചു വിടുന്ന ഓള്‍ പാസ് സമ്പ്രദായം നിര്‍ത്തലാക്കി. എട്ടാം ക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും 30 ശതമാനം മാര്‍ക്ക് ലഭിച്ചവരെ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് വിജയിപ്പിക്കുകയുള്ളൂ. സബ്ജക്ട് മിനിമം പദ്ധതി അഞ്ചു മുതല്‍ 10 വരെ ക്ലാസുകളില്‍ നടപ്പിലാക്കും. പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാഴ്ചത്തെ ബ്രിഡ്ജ് കോഴ്‌സുകള്‍ നല്‍കും. ഇത...
Local news

പി.ഡി.പി നിർധന കുടുംബത്തിന് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ കൈമാറി

പെരുവള്ളൂർ : കരുവാങ്കല്ലിൽ നിർധന കുടുംബത്തിന് പി ഡി പി പഞ്ചായത്ത്‌ കമ്മിറ്റി നിർമിച്ചു നൽകിയ ബൈത്തുൽ സബാഹ് വീടിന്റെ താക്കോൽ ദാനം നടത്തി. പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുൽ കലാം മാസ്റ്ററുടെ സാന്നിധ്യത്തിൽ പിഡിപി വൈസ് ചെയർമാൻ വർക്കലരാജ് താക്കോൽ കൈമാറി. ഗൃഹ പ്രവേശന ചടങ്ങിൽ ശശി പൂവ്വഞ്ചിന, ജനറൽ സെക്രട്ടറി ജാഫറലി ദാരിമി, ആർ ജെ ഡി ജില്ലാ വൈസ് പ്രസിഡന്റ്‌ എഞ്ചിനിയർ ടി മൊയ്തീൻകുട്ടി എന്നിവർ സംബന്ധിച്ചു....
Kerala

കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍, അമ്മ പേരുകളില്ല : പുതിയ ഉത്തരവിറക്കി ഹൈക്കോടതി

കൊച്ചി : കുഞ്ഞിന്റെ ജനനസര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍, അമ്മ പേരുകള്‍ക്ക് പകരം പുത്തന്‍ ഉത്തരവുമായി ഹൈക്കോടതി. 'അച്ഛന്‍', 'അമ്മ' എന്നീ പേരുകള്‍ക്ക് പകരം 'മാതാപിതാക്കള്‍' എന്ന് ചേര്‍ക്കാനാണ് ഉത്തരവ്. 'അച്ഛന്‍', 'അമ്മ' എന്നീ പേരുകള്‍ക്ക് പകരം 'മാതാപിതാക്കള്‍' എന്ന് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ട്രാന്‍സ്ജെന്‍ഡര്‍ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ ആണ് വിധി. അച്ഛന്‍, അമ്മ എന്നതിന് പകരം മാതാപിതാക്കള്‍ എന്ന രേഖപ്പെടുത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കോഴിക്കോട് സ്വദേശികളായ ട്രാന്‍സ് ദമ്പതികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുത്തരവ്. അച്ഛന്‍, അമ്മ എന്നതിന് പകരം മാതാപിതാക്കള്‍ എന്നെഴുതി ജനന സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു....
Local news

റേഷൻ വ്യാപാരികൾ താലൂക്ക് സമ്മേളനം നടത്തി

തിരൂരങ്ങാടി ; തിരൂരങ്ങാടി താലൂക്കിൽ ഓൾ കേരള റീട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ താലൂക്ക് സമ്മേളനം കെ പി എ മജീദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. റേഷൻ വ്യാപാര മേഖല നേരിടുന്ന പ്രതിസന്ധികൾക്ക് ഉടൻ പരിഹാരം കാണണം എന്ന് സമ്മേളനം ആവശ്യപ്പെട്ടു, ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി ടി മുഹമ്മദാലി മുഖ്യപ്രഭാഷണം നടത്തി, ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയം,, മുതിർന്ന റേഷൻ വ്യാപാരികളെയും ചടങ്ങിൽ ആദരിച്ചു, പ്രസിഡണ്ട് ബഷീർ പൂവ്വഞ്ചേരി അധ്യക്ഷത വഹിച്ചു താലൂക്ക് സെക്രട്ടറി ജയകൃഷ്ണൻ കിഴക്കേടത്ത് സ്വാഗതവും, ജില്ലാ പ്രസിഡണ്ട് ഉണ്ണി തിരൂർ, ജില്ലാ സെക്രട്ടറി മണി കൊണ്ടോട്ടി, വി പി കാദർ ഹാജി , രാജൻ കുഴിക്കാട്ടിൽ, ബാവ പടിക്കൽ, തുളസീദാസ്, മോഹനൻ കാരിയിൽ, ഷൈനി വിശ്വനാഥ്, ലത്തീഫ് പറവണ്ണ, സൈവത്ത്, തുടങ്ങിയവർ പ്രസംഗിച്ചു , കെ പി മുഹമ്മദ് ഷാഫി നന്ദിയും പറഞ്ഞു....
Kerala

അവധിക്കാലത്തിന് വിട : സ്‌കൂളുകളിലേക്ക് വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: അവധിക്കാലം അവസാനിച്ച് ഇന്ന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുകയാണ്. മൂന്നു ലക്ഷത്തോളം കുരുന്നുകള്‍ ഇന്ന് ഒന്നാം ക്ലാസിലേക്കെത്തും. എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകളിലായി 12,948 സ്‌കൂളുകളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലായി 36 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പുതിയ അധ്യയന വര്‍ഷത്തിലേക്കു കടക്കുന്നു. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കലവൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 10 മണിക്കാണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുക. ഒമ്പത് മണി മുതല്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കുട്ടികളെ സ്വാഗതം ചെയ്യും. ചടങ്ങിന്റെ ലൈവ് വിഡിയോ എല്ലാ സ്‌കൂളുകളിലും പ്രദര്‍ശിപ്പിക്കും. തുടര്‍ന്നാകും സ്‌കൂള്‍തല പ്രവേശനോത്സവം. മന്ത്രിമാരും കലക്ടര്‍മാരും ജില്ലാതല പ്രവേശനോത്സവങ്ങള്‍ ഉദ്ഘാടനം ചെയ്യും. മൂല്യാധിഷ്ഠിത പഠനവും, ഹൈസ്‌കൂളില്‍ പുതിയ ക...
Other

കുട്ടികളുടെ പ്രിയപെട്ട ശശി മാഷ് വിരമിച്ചു

കൊടിഞ്ഞി : കുട്ടികളുടെ പ്രിയപ്പെട്ട ശശി മാഷ് 31 വർഷത്തെ അധ്യാപക ജീവിതത്തിൽ നിന്നും വിരമിച്ചു. കൊടിഞ്ഞി തിരുത്തി ജി എം എൽ പി സ്കൂൾ പ്രധാനധ്യാപകനായാണ് വിരമിച്ചത്. ദീർഘകാലം കൊടിഞ്ഞി ജി.എം.യു.പി സ്കൂൾ അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു. കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രിയപ്പെട്ട അധ്യാപകൻ ആയിരുന്നു. സ്കൂളിന്റെ വികസനത്തിലും വിദ്യാഭ്യാസ പുരോഗതിയിലും പ്രവർത്തിച്ചു. വാർത്തകൾവാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/FqWCyqSVfg91uW87INwHKV ജി.എം.എൽ.പി. തിരുത്തി സ്കൂളിൽ അദ്ദേഹത്തിന് യാത്രയയപ്പ് നൽകി. യാത്രയയപ്പ് ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് റഹീം അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒടിയിൽ പീച്ചു, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.റഹിയാനത്ത്, മജീദ് ഒടിയിൽ, മുഹമ്മദ് കുട്ടി, മൊയ്തീൻ കുട്ടി, അധ്യാപകരായ പ്രദീപ്. യു. എസ്സ് , ഷീജ ജിക്സ്, സുജി, പ്രേമരാജൻ, ദിൽഷ , രക്...
Other

അടുക്കളയും ശുചിമുറിയും ഉൾപ്പെടെ ഇടിഞ്ഞു താഴ്ന്നു, യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിരൂരങ്ങാടി : അടുക്കളയുടെ ഭാഗവും ശുചിമുറിയും ഉൾപ്പെടെ ഇടിഞ്ഞു താഴ്ന്നു, യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മമ്പുറം ഖാസി റോഡിൽ മാളിയേക്കൽ ഗഫൂറിന്റെ ഉടമസ്‌ഥതയിലുള്ള വീട്ടിലെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. ഇവിടെ വാടകക്ക് താമസിക്കുന്ന യുവതി ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. അടുക്കളയിൽ നിന്നും അകത്തേക്ക് പോയ അൽപ്പ നേരം കഴിഞ്ഞപ്പോഴാണ് കിണർ ഇടിഞ്ഞു വീണത്. അടുക്കളയുടെ ഭാഗവും ശുചി മുറിയുടെ ഭാഗവും ഇടിഞ്ഞു വീണിട്ടുണ്ട്. ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സംഭവം. വീട് അപകട ഭീഷണിയിലാണ്. വീഡിയോ https://fb.watch/zY2Dm1yNvw...
Other

ധാർമിക ചിന്ത വളർത്തുന്നതിൽ മദ്റസകളുടെ പങ്ക് മഹത്തരം: കെ പി എ മജീദ് എംഎൽഎ

പരപ്പനങ്ങാടി : സമൂഹത്തിൽ ധാർമിക ചിന്തയും സദാചാരബോധവും വളർത്തുന്നതിൽ മദ്റസകളുടെ പങ്ക് മഹത്തരമാണെന്നും ഈ രംഗത്ത് നവോത്ഥാന പ്രസ്ഥാനങ്ങൾ നടത്തിയ ധീരോദാത്തമായ സേവനങ്ങൾ അഭിനന്ദനനാർഹമാണെന്നും കെ പി എ മജീദ് എംഎൽഎ അഭിപ്രായപ്പെട്ടു. കെ എൻ എം മലപ്പുറം വെസ്റ്റ് ജില്ല മദ്റസ പ്രവേശനോദ്ഘാടനം പാലത്തിങ്ങൽ മദ്റസത്തുൽ മുജാഹിദീനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികളിൽ ദൈവീക ചിന്തയും സത്യസന്ധനയും വളർത്തി യെടുക്കാൻ രക്ഷിതാക്കൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളഎം എൽ എ ഉപഹാരം നൽകി ആദരിച്ചുചടങ്ങിൽ കെ എൻ എം ജില്ലാ സെക്രട്ടറി എൻ കുഞ്ഞിപ്പ മാസ്റ്റർ അധ്യക്ഷതവഹിച്ചു. നഗരസഭ കൗൺസിലർ എ വി ഹസൻ കോയ, പി സി കുഞ്ഞഹമ്മദ് മാസ്റ്റർ, ഉബൈദുല്ല താനാളൂർ, അഷ്റഫ് ചെട്ടിപ്പടി, പി കെ നസീം, പി അബ്ദുല്ലത്തീഫ് മദനി, പി കെ ആബിദ്, കെ മാനുഹാജി, എൻ പി അബു മാസ...
Other

ഭീമൻ വാഴക്കുല കൗതുകമാകുന്നു

കൊടിഞ്ഞി : യുവ കർഷകന്റെ വീട്ടിലുണ്ടായ ഭീമൻ വാഴക്കുല കൗതുകമാകുന്നു. കൊടിഞ്ഞി പള്ളിക്കത്താഴത്തെ പള്ളിക്കൽ ദാവൂദിന്റെ വീട്ടിലാണ് ഭീമൻ വാഴക്കുല ഉണ്ടായത്. 41.300 കിലോഗ്രാം ഭാരമുണ്ട്. സാധാരണ വാഴക്കുലകൾക്ക് 35 കിലോ വരെയേ തൂക്കമുണ്ടാകാറുള്ളൂ എന്നു കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. യൂത്ത് കോണ്ഗ്രസ് നേതാവായ ദാവൂദ് യുവ കർഷകൻ കൂടിയാണ്....
Accident

പുഴയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം വേങ്ങരയിൽ നിന്ന് കാണാതായ വ്യക്തിയുടേത്

പരപ്പനങ്ങാടി: പുഴയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം വേങ്ങരയിൽ നിന്ന് കാണാതായ വ്യക്തിയുടേത് https://chat.whatsapp.com/H6TofbCwL5P2Ul3oxkS3C1 ഇന്ന് രാവിലെ പരപ്പനങ്ങാടി ഉള്ളണം അട്ടക്കുളങ്ങര പുഴയിൽ നിന്നും കണ്ടെത്തിയ മൃതദേഹം വേങ്ങര യിൽ നിന്ന് കാണാതായ വ്യക്തിയുടേത് ആണെന്ന് സ്ഥിരീകരിച്ചു.ബന്ധുക്കൾ എത്തിയാണ് തിരിച്ചറിഞ്ഞത്. വേങ്ങര വെങ്കുളം കീഴ്‌മുറി സ്വദേശി പിലാക്കാൽ സൈതലവി (63) ആണ് മരിച്ചത്. 2 ദിവസം മുമ്പാണ് കാണാതായത്. കാണാതായ ആളുടെ ചെരുപ്പും കുടയും അടക്കമുള്ളവ കാരാത്തോട് പാലത്തിൽ കണ്ടെത്തി. ഇതോടെ കടലുണ്ടിപ്പുഴയിൽ വീണതാകാമെന്ന നിഗമനത്തിൽ തിരച്ചിൽ നടത്തിയിരുന്നു.അഗ്നിരക്ഷാസേനയും സ്‌കൂബാ ടീമും അടക്കം പുഴയിൽ തിരച്ചിൽ നടത്തിയിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി....
Accident

കേക്ക് തൊണ്ടയിൽ കുടുങ്ങി യുവതി മരിച്ചു; മരണം മകളുടെ വിവാഹത്തലേന്ന്‌

താനാളൂർ : മകളുടെ വിവാഹത്തലേന്ന് കേക്ക് തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. താനാളൂര്‍ ജുമുഅ മസ്ജിദിനു സമീപം നമ്പി പറമ്പില്‍ പരേതരായ കുഞ്ഞിമുഹമ്മദ്- ഉണ്ണീമ ദമ്പതികളുടെ മകള്‍ സൈനബ(44)യാണ് മരിച്ചത്. വ്യാഴം വൈകീട്ട് ചായയ്‌ക്കൊപ്പം കേക്ക് കഴിക്കുന്നതിനിടെയാണ് സൈനബയുടെ തൊണ്ടയില്‍ കേക്ക് കുടുങ്ങിയത്. ഉടന്‍ തന്നെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും ഇവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ചികില്‍സയിലിരിക്കെ വെള്ളിയാഴ്ച വൈകീട്ട് മരിക്കുകയായിരുന്നു. ഇന്ന് ശനിയാഴ്ചയായിരുന്നു സൈനബയുടെ ഏക മകള്‍ ഖൈറുന്നിസയുടെയും താനാളൂര്‍ സ്വദേശി സല്‍മാന്‍ തൊട്ടിയിലിന്റെയും വിവാഹം നടക്കേണ്ടിയിരുന്നത്. ഭര്‍ത്താവ്: ചെമ്പന്‍ ഇസ്ഹാഖ് (എടവണ്ണ). മകൾ: ഖൈറുന്നീസ. മരുമകൻ: സൽമാൻ തൊട്ടിയിൽ (താനാളൂർ ). സഹോദരങ്ങൾ: അബ്ദുൽ മജീദ്, അബ്ദുറഹ്മാൻ, അബ്ദുൽ കരീം, ബഷീർ, അബ്ദുന്നാസർ, അബ്ദുൽ ജലീൽ, ഫാത്...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ഇന്റ്റഗ്രേറ്റഡ് എം.ടി.എ. പ്രവേശനം കാലിക്കറ്റ് സർവകലാശാലാ സ്കൂള്‍ ഓഫ് ഡ്രാമയിൽ 2025 - 2026 അധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് എം.ടി.എ. പ്രവേശനത്തിന് ( CUCET ) പ്ലസ്ടു / തത്തുല്ല്യ യോഗ്യതയുള്ളവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാൻ വീണ്ടും അവസരം. ജൂൺ അഞ്ചിന് വൈകീട്ട് മൂന്ന് മണി വരെ അപേക്ഷ സമർപ്പിക്കാം. ഫീസ് : എസ്.സി. / എസ്.ടി. - 270/- രൂപ, മറ്റുള്ളവർ - 610/- രൂപ. വിശദമായ വിജ്ഞാപനം പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോണ്‍ : 0494 2407016, 2407017, 2660600 പി.ആർ. 618/2025 എം.എ. ഫോക്‌ലോർ പ്രവേശനം 2025 കാലിക്കറ്റ് സർവകലാശാലാ ഫോക്‌ലോർ പഠനവകുപ്പിൽ എം.എ. ഫോക്‌ലോർ പ്രോഗ്രാം ( 2025 ) പ്രവേശനത്തിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂൺ മൂന്ന്, നാല് തീയതികളിൽ നടക്കും. പ്രവേശന പരീക്ഷ എഴുതിയ രജിസ്റ്റർ നമ്പർ 62000 മുതൽ 62032 വരെ ഉള്ളവർ ജൂൺ മൂന്നിനും ...
Kerala

സർക്കാർ സ്കൂളുകളിലെ താൽക്കാലിക നിയമനങ്ങളിലും സംവരണം

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ താൽക്കാലിക നിയമനങ്ങളിലും സംവരണം. 1:1 അനുപാതത്തിൽ ആദ്യ ഒഴിവ് മെറിറ്റ് അടിസ്ഥാനത്തിലും രണ്ടാം ഒഴിവ് സംവരണ വിഭാഗത്തിലും നികത്തണമെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി. പട്ടിക വിഭാഗങ്ങളിലും മറ്റു പിന്നോക്ക വിഭാഗങ്ങളിലും (ഒബിസി) ഉള്ളവർക്കാണ് സംവരണം. ഈ വിഭാഗത്തിലെ അർഹരായവർ ഇല്ലെങ്കിൽ മാത്രം പൊതു വിഭാഗത്തിൽ നിന്നു നികത്താം. ഭിന്നശേഷിക്കാർക്കും നിയമാനുസൃത വിഹിതം നൽകണം. അതതു ജില്ലകളിലെ പിഎസ് സി റാങ്ക് പട്ടികയിലുള്ളവർക്കാവും റാങ്ക് അടിസ്ഥാനത്തിൽ ആദ്യ മുൻഗണന. പിഎസ് സി യുടെ ഷോർട് ലിസ്റ്റാണുള്ളതെങ്കിൽ പ്രായക്കൂടുതലുള്ളവർക്കാണ് മുൻഗണന. പിഎസ് സി പട്ടിക കഴിഞ്ഞാൽ സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്ത് പുതുക്കി വരുന്നവർക്ക് മുൻഗണന ലഭിക്കും. എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡ് ഹാജരാക്കണം. ഈ 2 പരിഗണനകളിലുമുള്ള ഉദ്യോഗ...
Kerala

കാച്ചിൽ നൽകാമെന്ന് പറഞ്ഞ് അയൽവാസിയായ ആൺകുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി ക്രൂരത; 65 കാരന് 4 വർഷം തടവ്

തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ നഗ്നതാ പ്രദർശനം നടത്തി പീഡിപ്പിക്കാൻ ശ്രമിച്ച വയോധികന് നാല് വർഷത്തെ കഠിന തടവും 30,000 രൂപ പിഴയും വിധിച്ചു. കാട്ടാക്കട കൊല്ലോട് കടുവാക്കോണം അനിഭവനിൽ സത്യദാസിനെ (65) ആണ് കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്ജി എസ് രമേഷ് കുമാർ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും അല്ലാത്തപക്ഷം നാല് മാസം അധിക കഠിന തടവ് കൂടി അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു. 2020 ജനുവരി 27നാണ് കേസിനാസ്പദമായ സംഭവം. അയൽവാസിയായ കുട്ടിയെ പ്രതി കാച്ചിൽ നൽകാനായി പ്രതിയുടെ വീട്ടിൽ വിളിച്ചു വരുത്തി നഗ്നത കാട്ടി പീഡിപ്പിക്കുവാൻ ശ്രമിക്കുകയായിരുന്നു. കുട്ടിയുടെ മാതാവെത്തി അലറി വിളിച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ മനോവിഷമത്തിൽ വീട്ടിലെത്തിയ കുട്ടി ജീവനൊടുക്കാൻ ശ്രമിച്ച് ആശുപത്രിയിലായി. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി കേസെടുക്കുകയായ...
Kerala

ആധാർ ഉള്ള കുട്ടികൾ കുറവ്: ആശങ്കയിൽ അദ്ധ്യാപകർ

തിരുവനതപുരം : അധ്യയന വർഷത്തിലെ ആറാം പ്രവൃത്തി ദിനമായ ജൂൺ 10ന് ശരിയായ ആധാർ രേഖ (യുഐഡി) ഉള്ള കുട്ടികളുടെ എണ്ണം മാത്രമേ തസ്തിക നിർണയത്തിന് പരിഗണിക്കുകയൊള്ളു എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയതോടെ സ്കൂൾ അധികൃതരും അദ്ധ്യാപകരും ആശങ്കയിൽ. മാസങ്ങൾക്ക് മുൻപ് രജിസ്റ്റർ ചെയ്ത കുട്ടികൾക്ക് പോലും ഇതുവരെ ആധാർ ലഭിച്ചിട്ടില്ല. പ്രവേശനം ലഭിക്കാൻ ആധാർ നിർബന്ധമല്ലെങ്കിലും തസ്തിക നിർണയത്തിന് പരിഗണിക്കാൻ യുഐഡി നിർബന്ധമാണ്. ഇതുമൂലം അർഹമായ തസ്തികകൾ പോലും നഷ്ടമാകുമെന്ന് അദ്ധ്യാപകർ ചൂണ്ടിക്കാട്ടുന്നു....
Kerala

എൽഎൽബി പ്രവേശന പരീക്ഷ ജൂൺ 1ന്

തിരുവനന്തപുരം : സംയോജിത പഞ്ചവത്സര എൽഎൽബി, ത്രിവത്സര എൽഎൽബി കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷ ജൂൺ 1ന് നടക്കും. പ്രതികൂല കാലാവസ്ഥയായതിനാൽ വിദ്യാർത്ഥികൾക്കും യാത്രാതടസ്സം നേരിടാൻ സാധ്യതയുണ്ടെന്നും ഇത് മുൻകൂട്ടിക്കണ്ട് പരീക്ഷാകേന്ദ്രത്തിലേക്കുള്ള യാത്ര ക്രമീകരിക്കണമെന്നും അധികൃതർ അറിയിച്ചു. സംയോജിത പഞ്ചവത്സര എൽഎൽബി പരീക്ഷ രാവിലെ 10ന് ആരംഭിക്കും. 2 മണിക്കൂർ മുൻപ് വിദ്യാർഥികൾ പരീക്ഷാകേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം....
Kerala

ശക്തമായ മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയത് കൂറ്റൻ മലമ്പാമ്പ്; ആദ്യം കണ്ടത് കുളിക്കാനെത്തിയവർ

കൊച്ചി : കോതമംഗലത്ത് ശക്തമായ മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയ കൂറ്റൻ മലമ്പാമ്പിനെ രക്ഷപ്പെടുത്തി. കുട്ടമ്പുഴ ട്രൈബൽ ഷെൽട്ടറിനു സമീപത്തെ കുളിക്കടവിൽ നിന്നാണ് രക്ഷപ്പെടുത്തിയത്. ഇന്ന് രാവിലെ കുളക്കാനെത്തിയ പ്രദേശവാസികളാണ് പാമ്പിനെ ആദ്യം കണ്ടത്. കുട്ടമ്പുഴ ഫോറസ്ററ് ഓഫീസിൽ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഫോറസ്ററ് ഉദ്യോഗസ്ഥനായ ഷൈൻ ഉൾപ്പെടെയുള്ള വനപാലക സംഘമെത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കി. പെൺ ഇനത്തിൽ പെട്ടതും 15 കിലോയോളം തൂക്കം വരുന്നതുമായ പാമ്പിനെ വനത്തിൽ തുറന്നുവിടും....
Malappuram

കാലവര്‍ഷം ; വൈദ്യുതി അപകടങ്ങള്‍ അറിയിക്കാന്‍ ഈ നമ്പറില്‍ ബന്ധപ്പെടുക, ജാഗ്രത പാലിക്കുക : മുന്നറിയിപ്പുമായി കെഎസ്ഇബി

തിരൂരങ്ങാടി : കാലവര്‍ഷം കനക്കുന്നതോടെ വൈദ്യുതി അപകടങ്ങള്‍ വര്‍ധിക്കുന്നതിന് സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ അധികൃതരെ വിവരമറിയിക്കുന്നതിനുള്ള നമ്പര്‍ പുറത്തിറക്കി കെഎസ്ഇബി. വൈദ്യുത അപകടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 9496010101 എന്ന എമര്‍ജന്‍സി നമ്പറിലോ സെക്ഷനിലെ നമ്പറിലോ വിവരം ധരിപ്പിക്കുക. വൈദ്യുതി തടസ്സപ്പെട്ടാല്‍ ഓഫീസിലെ ഫോണില്‍ വിളിക്കുന്നതിനു പകരം വേഗത്തില്‍ പരാതി പരിഹരിക്കുന്നതിനായി 1912 എന്ന നമ്പര്‍ ഉപയോഗിക്കനും നിര്‍ദേശം. ജാഗ്രതാ നിര്‍ദേശം പൊട്ടിവീണ വൈദ്യുത കമ്പിയുടെ സമീപം പോകാതിരിക്കുകയും എത്രയും പെട്ടെന്ന് അടുത്തുള്ള വൈദ്യുത ഓഫീസില്‍ അറിയിക്കുകയും ചെയ്യുക. കാറ്റും മഴയും ഉള്ള സമയങ്ങളില്‍ വൈദ്യുത ലൈനുകള്‍ക്കും പ്രതിഷ്ഠാപനങ്ങള്‍ക്കും സമീപത്ത് നിന്നും അകലം പാലിക്കുക വൈദ്യുതി ലൈനുകള്‍ക്ക് സമീപമുള്ള ജലാശയങ്ങളില്‍ നിന്നും പടവുകളില്‍ നിന്നും അകലം പാലിക്കുക...
error: Content is protected !!