Saturday, January 10

Blog

നന്നമ്പ്ര ദുബൈപീടിക സ്വദേശി ടി.പി.മുഹമ്മദ് അലി അന്തരിച്ചു
Obituary

നന്നമ്പ്ര ദുബൈപീടിക സ്വദേശി ടി.പി.മുഹമ്മദ് അലി അന്തരിച്ചു

നന്നമ്പ്ര : ദുബായ് പീടിക സ്വദേശി തെയ്യാലിങ്ങൽ പുതുക്കാടൻ മുഹമ്മദ്‌ അലി (57) അന്തരിച്ചു.മയ്യിത്ത് നിസ്കാരം 2.01.2026 ന് രാവിലെ 9.30 ന് തട്ടത്തലം ജുമാ മസ്ജിദിൽ. ഭാര്യ നഫീസ കോഴിച്ചന. മക്കൾ : ഷുഹൈബ്, റബീഹ്, റൈഹാൻ, മുനവിറ.മരുമക്കൾ : നുസ്രത്, നാസർ പൊന്മുണ്ടം. മുസ്ലിം ലീഗ് നന്നമ്പ്ര പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി മുസ്തഫ ഊർപ്പായിയുടെ ഭാര്യാ സഹോദരൻ ആണ്....
Accident

മരം മുറിക്കുന്നതിനിടെ കിണറിലേക്ക് വീണ് യുവാവിന് പരിക്ക്

മലപ്പുറം : മൊറയൂർ പോത്ത് വെട്ടിപ്പാറയിൽ ബഷീർ കൊട്ടുകരയുടെ പുരയിടത്തിലെ കിണറിനോട് ചേർന്ന് നിൽക്കുന്ന പ്ലാവ് മുറിക്കുന്നതിനിടെ ഒഴുകൂർ വാറച്ചാൽ വീട്ടിൽ അബ്ദുനാസർ എന്ന മുജീബ് ആണ് അപകടത്തിൽ പെട്ടത്. മരം മുറിച്ച് തള്ളുന്നതിനിടെ കിണറിൽ വീഴുകയായിരുന്നു. മുപ്പത്തഞ്ച് അടി ആഴവും വെള്ളമില്ലാത്തതും അടിഭാഗം പാറയുള്ളതുമായ കിണറിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന മരം മുറി യന്ത്രം സഹിതമാണ് കിണറിലേക്ക് വീണത്. വീഴ്ച്ചയിൽ ഒരു കാലിന് ഗുരുതരമായി പരിക്ക് പറ്റി. മലപ്പുറം അഗ്നി രക്ഷാ സേനയിലെ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ കെ സുധീഷ് കിണറിൽ ഇറങ്ങി നെറ്റിൽ ആളെ കയറ്റി പുറത്തെത്തിച്ച് സേനയുടെ ആബുലൻസിൽ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചു. സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ എം.പ്രദീപ് കുമാർ, കെ.മുഹമ്മദ് കുട്ടി എന്നിവരുടെ നേതൃത്തത്തിൽ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ മനോജ് മുണ്ടേക്കാടൻ, അപൂപ് ശ്രീധരൻ, കെ അബ്ദുൾ ജബാർ, അക്ഷയ് രാജീവ്, ശ്യാം...
Other

പുതുവർഷാഘോഷം: നിരത്തുകളിൽ നിയമ ലംഘനങ്ങൾ തടയാൻ മോട്ടോർ വാഹന വകുപ്പിന്റെ കർശന പരിശോധന

കൊണ്ടോട്ടി : പുതുവർഷാഘോഷത്തോടനുബന്ധിച്ച് റോഡപകടങ്ങൾ തടയാൻ മോട്ടോർ വാഹന വകുപ്പ് കർശന പരിശോധനയുമായി രംഗത്തിറങ്ങി. കൊണ്ടോട്ടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരായ പി. കെ. മുഹമ്മദ് ഷഫീഖ്, എ. കെ. മുസ്തഫ, കെ. സി. സൗരഭ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.ആഘോഷത്തിമർപ്പിൽ അമിതാവേശക്കാർ ചീറിപ്പായാൻ സാധ്യത കണക്കിലെടുത്ത് ദേശീയ-സംസ്ഥാന പാതകൾക്ക് പുറമെ കൊണ്ടോട്ടി, എടവണ്ണപാറ, അരീക്കോട്, മൊറയൂർ, എയർപോർട്ട് പരിസരം, വിനോദകേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിലാണ് പരിശോധന ശക്തമാക്കിയത്. നിരത്തിൽ കൈ കാണിച്ചാൽ നിർത്താത്ത വാഹനങ്ങൾ പിടികൂടാൻ ക്യാമറകളും ഉപയോഗിക്കുന്നുണ്ട്.മദ്യപിച്ചുള്ള വാഹനയാത്ര, മൊബൈൽ ഫോൺ ഉപയോഗം, അമിതവേഗത, ഇരുചക്ര വാഹനങ്ങളിൽ രണ്ടിലധികം ആളുകളെ കയറ്റൽ, സിഗ്നൽ ലംഘനം, രൂപമാറ്റം വരുത്തിയ വാഹനങ്ങൾ, അമിത ശബ്ദമുണ്ടാക്കുന്ന സൈലൻസർ മാറ്റിയ വാഹനങ്ങൾ, എയർ ഹോൺ ഉപയോഗിക്കുന്ന വാഹനങ്ങൾ, മറ്റുള്ളവരുടെ ഡ്രൈവിങ്ങി...
Other

പത്താം വാർഡ് മുൻ മെമ്പർ ചോലക്കൻ റഫീഖ് മൊയ്തീനെ യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു

വേങ്ങര : അഞ്ച് വർഷക്കാലം പത്താം വാർഡിൽ വികസന വിപ്ലവം തീർത്ത ജനസേവകൻ ചോലക്കൻ റഫീഖ് മൊയ്തീനെ പാത്താം വാർഡ് യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു. കമ്മറ്റിയുടെ സ്നേഹോപഹാരം പെരിന്തൽമണ്ണ MLA നജീബ് കാന്തപുരം കൈമാറി. അഞ്ചു വർഷത്തെ താങ്കളുടെ വികസന മുന്നേറ്റങ്ങൾ നാടിന്റെ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടവയാണ്. പത്താം വാർഡ് യൂത്ത് ലീഗ് കമ്മിറ്റിയുടെ ഈ ആദരം താങ്കളുടെ നിസ്വാർത്ഥ സേവനത്തിനുള്ള അംഗീകാരമാണ്. തുടർന്നും നാടിന്റെ നന്മയ്ക്കായി പ്രവർത്തിക്കാൻ താങ്കൾക്ക് സാധിക്കട്ടെ.ചടങ്ങിൽ പത്താം വാർഡ് യൂത്ത് ലീഗ് അംഗങ്ങളായ ജാബിർ CK.കബീർ P .സിയാദ് CK. ബഷീർ PT. അസീസ് CK. ഇർഷാദ് P . സഹദ് K എന്നിവർ പങ്കെടുത്തു...
Other

കെ.എസ്.ടി.യു അവുക്കാദർകുട്ടി നഹ അധ്യാപക അവാർഡ് എ.പി. അബ്ദുസമദ് മാസ്റ്റർക്ക്

തിരൂരങ്ങാടി: വിദ്യാഭ്യാസ ജില്ല കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.എസ്.ടി.യു) അഞ്ചാമത് അവുക്കാദർകുട്ടി നഹ അധ്യാപക അവാർഡിന് താനൂർ ഉപജില്ലയിലെ കൊടിഞ്ഞി കടുവാളൂർ എ എം എൽ പി സ്കൂൾ പ്രധാന അധ്യാപകൻ എ. അബ്ദു സമദ് മാസ്റ്റർ അർഹനായി. ഉപഹാര സമർപ്പണം ഇന്ന് വ്യാഴം വൈകിട്ട് അഞ്ചിന് ചെമ്മാട്ട് നടക്കും. ജില്ലാ പഞ്ചായത്ത് അംഗം ശരീഫ് കുറ്റൂർ ഉദ്ഘാടനം ചെയ്യും. കെ എസ് ടി യു വാർഷിക കൗൺസിൽ മീറ്റ്, പുതിയ വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് എന്നിവയും ഇതോടനുബന്ധിച്ച് നടക്കും. കൊടിഞ്ഞി കടുവാളൂർ എ.എം.എൽ.പി സ്കൂളിൽ നിന്ന് 32 വർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷമാണ് അദ്ദേഹം വിരമിക്കാനിരിക്കുന്നത്. കുട്ടികളുടെ പ്രിയപ്പെട്ട 'സമദ് മാഷ്' സങ്കീർണ്ണമായ പാഠഭാഗങ്ങളെ ലളിതമായി അവതരിപ്പിക്കാനും, പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ ചേർത്തുപിടിക്കാനും തയാറായി. സ്കൂളിന്റെ ഭൗതികവും വിജ്ഞാനപരവുമായ വളർച്ചയിൽ പങ്ക് വഹിച്ചു....
Accident

ചെമ്മാട്ട് ബസ്സിടിച്ച് പരിക്കേറ്റ കാൽ നടയാത്രക്കാരൻ മരിച്ചു

തിരൂരങ്ങാടി : ചെമ്മാട്ട് ബസ്സിടിച്ച് പരിക്കേറ്റ കാൽ നടയാത്രക്കാരൻ മരിച്ചു. തേഞ്ഞിപ്പാലം ചെനക്കലങ്ങാടി സ്വദേശി പറമ്പൻ മുല്ലശ്ശേരി കുഞ്ഞുമുഹമ്മദിന്റെ മകൻ ഷംസുദ്ദീൻ (56) ആണ് മരിച്ചത്.ഇന്നലെ രാവിലെ ചെമ്മാട് കോഴിക്കോട് റോഡിൽ വച്ചായിരുന്നു അപകടം. ഇദ്ദേഹം ജോലി ചെയ്യുന്ന സ്ഥലത്തേക്ക് റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു.കബറടക്കം ഇന്ന് പടിഞ്ഞാറേ ജുമുഅത്ത് പള്ളിയിൽ.ഭാര്യ സാജിത.മക്കൾ: മുഹമ്മദ് ആദിൽ, ഫാത്തിമ ദിയാന, ഫാത്തിമ സിതാര, അബ്ദുൽ വലീദ്.സഹോദരങ്ങൾ : അബ്ദുസ്സലാം, അബ്ദുസ്സലിം, മാരിയത്തുൽ ഖിബ്തിയ, ലുബൈന....
Obituary

നന്നമ്പ്രയിലെ മുത്തശ്ശി തടത്തിൽ ചക്കി അന്തരിച്ചു

നന്നമ്പ്ര: വെള്ളിയാമ്പുറത്തെ തടത്തില്‍ ചക്കി(106)അന്തരിച്ചു. ഭർത്താവ്‌: പരേതനായ ചക്കപ്പന്‍. മക്കള്‍: രാമന്‍, കാളി, കുറുംമ്പ, വേലായുധന്‍.
Obituary

കളിയാട്ടമുക്ക് ചെമ്പൻ സുലൈഖ അന്തരിച്ചു

മൂന്നിയൂർ : കളിയാട്ടമുക്ക് ചെമ്പൻ സുലൈഖ (47) അന്തരിച്ചു. ഖബറടക്കം വ്യാഴം രാവിലെ 8 ന് കളിയാട്ടമുക്ക് ജുമഅത്ത് പള്ളിയിൽ. പിതാവ്: പരേതനായ കുഞ്ഞഹമ്മത്. ഭർത്താവ്: കെ വി ഇബ്രാഹീംകോയ. മക്കൾ: മുഹമ്മത് ഫവാസ്, മുഹമ്മത് റിയാസ്, ഫാത്തിമ ഫൈറൂസ, റഷ.സഹോദരങ്ങൾ: കരീം,. ശിഹാബ്, നൗഷാദ്.
Accident

പാണ്ടിമുറ്റത്ത് കുടിവെള്ള പദ്ധതിക്കുള്ള പൈപ്പിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ്റെ കാൽപാദം അറ്റു പോയി

നന്നമ്പ്ര: കുടിവെള്ള പദ്ധതിക്ക് ഇറക്കി വെച്ച പൈപ്പിൽ സ്കൂട്ടർ ഇടിച്ച് യാത്രക്കാരൻ്റെ കാൽപാദം അറ്റുപോയി. പാണ്ടിമുറ്റം - കൊടിഞ്ഞി റോഡിൽ പാണ്ടിമുറ്റത്തിനും വെള്ളിയമ്പുറത്തിനും ഇടയിലുള്ള സി കെ പടിയിൽ ആണ് സംഭവം. യൂണിവേഴ്സിറ്റി സ്വദേശിയായ സജാദിനാണ് (37) പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 5 നാണു സംഭവം. താനൂർ നഗരസഭയുടെ കുടിവെള്ള പദ്ധതിക്കായി റോഡരികിൽ വലിയ പൈപ്പുകൾ ഇറക്കി വെച്ചിട്ടുണ്ട്. സ്കൂട്ടർ ഇതിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ സജാദിൻ്റെ ഇടത്തെ കാൽപാദം അറ്റു പോയിരുന്നു. ഏതാനും മീറ്ററുകൾ ദൂരേക്ക് തെറിച്ചു പോയിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ടവർ വിവരമറിയിച്ചതിനെ തുടർന്ന് ആംബുലൻസ് എത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. പാണ്ടിമുറ്റം കൊടിഞ്ഞി റോഡിൽ റോഡിന്റെ ഇരു സൈഡിലും പൈപ്പുകൾ ഇറക്കിയിട്ടത് കാരണം വാഹനാപകടങ്ങൾ ഉണ്ടാകുന്നുണ്ട്. കാൽ nasa യാത്രക...
Other

മലപ്പുറത്ത് അമ്മയും മകനും പുഴയിൽ മരിച്ച നിലയിൽ

മലപ്പുറം : പുഴകടവിൽ കുളിക്കാൻ ഇറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു മലപ്പുറം കൂട്ടിലങ്ങാടി പടിഞാറ്റുമുറി വെള്ളം കൊള്ളിപ്പാടം പുഴകടവിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങിമരിച്ചു. തമിഴ്നാട് സ്വദേശിയും പടിഞ്ഞാറ്റുമുറിയിലെ താമസക്കാരിയുമായ സിബിന (32), മകൻ മുഹമ്മദ് സിയാൻ (10) എന്നിവരാണ് മരിച്ചത്. പടിഞ്ഞാറ്റുമുറിയിലെ പനമ്പറ്റക്കടവിലാണ് സംഭവം. മലപ്പുറം പടിഞ്ഞാറ്റുമുറിയിൽ ഇന്ന് വൈകിട്ടാണ് സംഭവം. അപകടമുണ്ടായത്. ഇവര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ മൂന്നുപേരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. സിബിനെയെയും മകനെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജിൽ...
Job

അസാപില്‍ വിവിധ ഒഴിവുകള്‍: അപേക്ഷ ക്ഷണിച്ചു

മലപ്പുറം :അസാപ് കേരളയുടെ പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ആപ്ലിക്കേഷന്‍ ഡെവലപ്പര്‍-വെബ് ആന്റ് മൊബൈല്‍ (യോഗ്യത-ഏതെങ്കിലും ബിരുദം, പ്രത്യേകിച്ച് ഇലക്ട്രോണിക്സ്/കംപ്യൂട്ടര്‍ സയന്‍സ്/എന്‍ജിനീയറിങ്/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/സയന്‍സ്, വെബ് ആന്റ് മൊബൈല്‍ രംഗത്ത് രണ്ട് വര്‍ഷത്തെ പരിചയം.)വെയര്‍ഹൗസ് എക്‌സിക്യൂട്ടീവ് (യോഗ്യത-പ്ലസ്ടു, വെയര്‍ഹൗസിങ് മേഖലയില്‍ മൂന്ന് വര്‍ഷത്തെ വ്യവസായ പരിചയവും ഒരു വര്‍ഷത്തെ ട്രെയിനിങ് പരിചയവും).ഡ്രോണ്‍ സര്‍വീസ് ടെക്നിഷ്യന്‍(യോഗ്യത- ഇലക്ട്രോണിക്സ്/ഏറോനോട്ടിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമ/ബിരുദം.ഡ്രോണ്‍ സര്‍വീസ് ടെക്നിഷ്യന്‍ ആയി രണ്ട് വര്‍ഷത്തെ പരിചയവും ഒരു വര്‍ഷം ട്രെയിനിങ് പരിചയവും).എ.ഐ ആന്റ് എം.എല്‍ ജൂനിയര്‍ ടെലികോം ഡാറ്റാ അനലിസ്റ്റ് (യോഗ്യത- സയന്‍സ്/ഇലക്ട്രോണിക്സ്/ടെലികോം/ഐ.ടി./അനുബന്ധ വിഷയങ്ങളില്‍ ബിരുദം, ആക്ടീവ്...
Information

എസ്.ഐ.ആര്‍ കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് പേര് ചേര്‍ക്കാം: വില്ലേജ് ഓഫീസുകളിൽ ഹെൽപ് ഡെസ്ക്

വില്ലേജ് ഓഫീസുകളില്‍ ഹെല്‍പ് ഡെസ്‌ക് രൂപീകരിക്കണം വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 23ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ വിവിധ കാരണങ്ങളാല്‍ ഉള്‍പ്പെടാത്തവരുടെ പേര് ചേര്‍ക്കാന്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനായി വില്ലേജ് തലത്തില്‍ ഹെല്‍പ് ഡെസ്‌കുകള്‍ രൂപീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് നിര്‍ദേശിച്ചു. പൊതുജനങ്ങളുടെ സംശയങ്ങള്‍ക്ക് കൃത്യമായും വ്യക്തതയോടും മറുപടി നല്‍കുന്നതിനും മറ്റു സഹായങ്ങള്‍ക്കും വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ഹെല്പ് ഡെസ്‌കുകള്‍ ഉപകരിക്കും. 2025 ഡിസംബര്‍ 23 മുതല്‍ ആക്ഷേപങ്ങളും അപേക്ഷകളും അറിയിച്ച് 2026 ഫെബ്രുവരി 22 ന് അന്തിമ വോട്ടര്‍പട്ടിക വരെയുള്ള എസ്.ഐ.ആര്‍. പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുന്നതിന് ബി.എല്‍.ഒ മാര്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കുന്നതിനായി വില്ലേജ് ഓഫീസര്‍/എസ്.വി...
Malappuram

കാർഷിക വിദഗ്ധൻ ഡോ.അബു കുമ്മാളിക്ക് ഇക്കോപീസിൻ്റെ ക്ഷണം

ചേലേമ്പ്ര : ജോർദാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇക്കോപീസ് മിഡ്ലീസ്റ്റിന്റെ പരിസ്ഥിതി സംരക്ഷണ പരിപാടിയിലേക്ക് കാർഷിക വിദഗ്ദനും ഗ്രന്ഥകാരനുമായ ഡോ അബു കുമ്മാളിക്കു ക്ഷണം. 2026 ജനുവരി 10 മുതൽ വിവിധ രാജ്യങ്ങളിലായി 20 ദിവസം നീണ്ടുനിൽക്കുന്നതാണ് പരിസ്ഥിതി സംരക്ഷണ പരിപാടി. ഈ പരിപാടിയിൽ സംബന്ധിക്കാനാണ് ഡോ അബു കുമ്മാളിയെ ഇക്കോപീസ് മിഡ്ലീസ്റ്റ് ക്ഷണിച്ചിരിക്കുന്നത്. വ്യത്യസ്ത രാജ്യങ്ങളിലായാണ് ഈ വർഷം ഇക്കോപീസ് പരിസ്ഥിതി സംരക്ഷണ പരിപാടികൾ സംഘടിപ്പിക്കുന്നത്. നേരത്തെ വിവിധ രാജ്യങ്ങളിൽ ഇക്കോപീസ് സംഘടിപ്പിച്ച പരിസ്ഥിതി ബോധവൽക്കരണ പരിപാടികളിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു. പരിസ്ഥിതിയുടെ മാനിഫെസ്റ്റോ, സഞ്ചാരപഥം എന്നീ പുസ്തകങ്ങൾ പുറത്തിറക്കിയ ഡോ അബു കുമ്മാളി ഇപ്പോൾ ചേലേമ്പ്രയുടെ ചരിത്രവും വർത്തമാനവും കൂടി ചേർത്ത് 'വഴിയും മിഴിയും' എന്ന തന്റെ മൂന്നാമത് പുസ്തകത്തിന്റെ പണിപ്പുരയിലാണ്. സാമൂഹിക സാംസ്‌കാരിക രംഗത്തും ...
Accident

താനൂർ ശോഭ പറമ്പ് വെടിക്കെട്ട് അപകടം: പരിക്കേറ്റവരെ കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റി

താനൂർ: ശോഭ പറമ്പ് ഉത്സവത്തിന് വെടിമരുന്ന് തീ പിടിച്ച് അപകടം, എട്ടു പേർക്ക് പരിക്കേറ്റു. വഴിപാട് വെടിക്കെട്ടിനായി വെടിമരുന്ന് പൊട്ടിക്കുന്ന തിനിടെയാണ് അപകടം എന്ന് അറിയുന്നു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ താനൂരിലെയും കോട്ടക്കലിനെയും സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകിയശേഷം വിദഗ്ധ ചികിത്സക്കായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി. താനൂർ ചിറക്കൽ തള്ളശേരി താഴത്ത് വേണുഗോപാൽ (54), താനൂർ ശോഭ പറമ്പ് പതിയും പാട്ട് രാമൻ (47), താനൂർ പൂരപ്പറമ്പിൽ വിനീഷ് കുമാർ (48), താനൂർ ചിറക്കൽ കറുത്തേടത്ത് മുഹമ്മദ് കുട്ടി (60), കടലൂർ കാരാട്ട് വേലു (55), താനൂർ ചിറക്കൽ പാലക്കാട്ട് ഗോപാലൻ (47) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ 3 പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് രക്ഷാ പ്രവർത്തകർ പറയുന്...
Accident

കരിപ്പൂർ വ്യൂ പോയിന്റിൽ വെങ്കുളത്ത് താഴ്ചയിലേക്ക് വീണു യുവാവ് മരിച്ചു

കരിപ്പൂർ: വിമാനത്താവള പരിസരത്ത് വെങ്കുളം ഭാഗത്ത് കാഴ്ച കാണാൻ എത്തിയ യുവാവ് താഴ്ചയിലേക്ക് വീണു മരിച്ചു. മലപ്പുറം മുണ്ടുപറമ്പ് തച്ചാഞ്ചേരി ജനാർദ്ദനൻ്റെ മകൻ ജിതിൻ (30) ആണ് മരിച്ചത്. ഗുരുതര പരുക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിചെങ്കിലുംരാവിലെ മരണപ്പെട്ടു. അപകടം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി.ഇന്നു പുലർച്ചെ അഞ്ചാരയോടെയാണ് അപകടം സംബന്ധിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. കരിപ്പൂർ വിമാനത്താവള വ്യൂ പോയിന്റ് ആണിവിടെ. വിമാനമിറങ്ങുന്നതും പോകുന്നതും കാണാൻ ഇവിടെ ഒട്ടേറെ പേർ എത്തുന്ന സ്ഥലമാണ്. അപകടം ഉണ്ടാവുന്നതിനാൽ പോലീസ് ഇവിടെ നേരത്തെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു....
Accident

വീടിൻ്റെ സൺസൈഡിൽ നിന്ന് കിണറ്റിലേക്ക് വീണ് മൂന്നിയൂർ സ്വദേശി മരിച്ചു

തിരൂരങ്ങാടി: വീടിൻ്റെ സൺഷേഡിൽ നിന്ന് കാൽ തെന്നി കിണറ്റിലേക്ക് വീണ് മൂന്നിയൂർ സ്വദേശി മരിച്ചു. മൂന്നിയൂർ ആലിൻ ചുവട് പുളിച്ചേരിയിൽ താമസിക്കുന്ന ചെർളയിൽ പറമ്പ് ഇന്ദിരയുടെ മകൻ ഒടാട്ട് രമേശ് (25) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 6.10 ന് ആണ് സംഭവം. വീടിൻ്റെ സൻസൈഡിൽ നിന്ന് കാൽ തെറ്റി കിണറ്റിലേക്ക് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ചൊവ്വാഴ്ച നടക്കും....
Accident

കളിക്കുന്നതിനിടെ കല്ല് തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം

ചങ്ങരംകുളം : കല്ല് തൊണ്ടയില്‍ കുരുങ്ങി ഒരു വയസുകാരൻ മരിച്ചു. ചങ്ങരംകുളം പള്ളിക്കര തെക്കുമുറ കൊയ്യാംകോട്ടില്‍ മഹ്റൂഫ്- റുമാന ദമ്ബതികളുടെ മകൻ അസ്‍ലം നൂഹ് ആണ് മരിച്ചത്. കുഞ്ഞ് വീട്ടുമുറ്റത്തു നിന്നു അബദ്ധത്തില്‍ കല്ല് വാരി തിന്നുകയായിരുന്നു. ഉടൻ തന്നെ ചങ്ങരംകുളത്തെയും പിന്നീട് കോട്ടക്കലിലേയും സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു.ഖബറടക്കം ഇന്ന് രാവിലെ എട്ട് മണിക്ക് പള്ളിക്കര ജുമാ മസ്ജിദ് ഖബർസ്ഥാനില്‍. സഹോദരി: ഹെസ മറിയം....
Education

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ലെയ്‌സണ്‍ ഓഫിസർ നിയമനം

കാലിക്കറ്റ് സര്‍വകലാശാലക്ക് വേണ്ടി ന്യൂഡല്‍ഹിയില്‍ ലെയ്‌സണ്‍ ഓഫീസര്‍  പാര്‍ട്ട് ടൈം കരാര്‍ വ്യവസ്ഥയില്‍ നിയമനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി: ജനുവരി 12. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.വെറ്ററിനറി സര്‍ജന്‍ വാക് ഇന്‍ ഇന്റര്‍വ്യൂ കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ് സയന്‍സ് പഠനവകുപ്പില്‍ വെറ്ററിനറി സര്‍ജനെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ജനുവരി 14-ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ഥികള്‍ രാവിലെ ഒമ്പതരക്ക് സര്‍വകലാശാലാ ഭരണകാര്യാലയത്തില്‍ ഹാജരാകണം. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റില്‍.ഫോട്ടോഗ്രാഫി മത്സരവിജയികള്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ ശാസ്ത്രയാന്‍ ഓപ്പണ്‍ ഹൗസ് പ്രദര്‍ശനത്തിനോടനുബന്ധിച്ച് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ വിഷയമാക്കി നടത്തിയ ഫോട്ടാഗ്രാഫി മത്സരത്തിലെ വിജയികള്‍: സാദിഖ് മുഹമ്മദ്, വി.ടി. അഭിഷേക്, സി.എം. ഷാജി. വിജയികള്‍ക്കുള്ള ക്യാഷ് അവാര്...
Other

‘ഓർമ്മകൾക്കെന്ത് സുഗന്ധം” പ്രകാശനം ചെയ്തു

പെരുമണ്ണ: യുവ സാഹിത്യകാരൻ പ്രദീപ് അറയങ്കരയുടെ “ഓർമ്മകൾക്കെന്ത് സുഗന്ധം” എന്ന ചെറുകഥാ സമാഹാരം പെരുമണ്ണ മഹാവിഷ്ണു ക്ഷേത്രത്തിനടുത്ത് വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ പ്രകാശനം ചെയ്തു. വാർഡ് മെമ്പർ ബഷീർ പെരുമണ്ണ അധ്യക്ഷസ്ഥാനം വഹിച്ചു. സാന്ദീപനി വയലാർ ഗ്രൂപ്പ് മെമ്പർ തേവൻ കെ കെ, സാന്ദീപനിയിൽ നിന്നും പുസ്തകം ഏറ്റുവാങ്ങി. നാരായണൻ നീലമന പുസ്തകാവതരണം നടത്തി.ചടങ്ങിൽ ശ്രീ റിനീഷ്, ശ്രീ ലിബാസ് മൊയ്ദീൻ, നോവലിസ്റ്റ് മുഹമ്മദ്, ശ്രീ ഹമീദ് മാസ്റ്റർ, എടരിക്കോട് ബുക്കാറ ലൈബ്രറി സെക്രട്ടറി ചന്ദ്രൻ കെ.പി. എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി. പെരുമണ്ണ യുവജനകൂട്ടായ്മ അംഗം ശ്രീ അഭിലാഷ് നന്ദി അറിയിച്ചു.പരിപാടിയോടനുബന്ധിച്ച് പെരുമണ്ണ യുവജനകൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രദേശത്ത് വെച്ച് കോട്ടക്കൽ അഹല്യ കണ്ണാശുപത്രിയുമായി ചേർന്ന് സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന് പ്രദേശവാസികളിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചു...
Other

ഇന്ത്യ നേരിടുന്ന വെല്ലുവിളികളെ ജനാധിപത്യ മാർഗത്തിലൂടെ നേരിടണം: സാദിഖലി ശിഹാബ് തങ്ങൾ

ദാറുന്നജാത്ത് ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായികരുവാരകുണ്ട്:ആധുനിക കാലത്തും ഇന്ത്യ നേരിടുന്ന വെല്ലുവിളികളെ ജനാധിപത്യ മാർഗ്ഗത്തിലൂടെയാണ് നേരിടേണ്ടതെന്നും സായുധ വിപ്ലവമല്ല മാർഗമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. കരുവാരകുണ്ട് ദാറുന്നജാത്ത് ഇസ്ലാമിക് സെൻറർ ഗോൾഡൻ ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടത് ദേശീയ പ്രസ്ഥാനങ്ങളുടെ കരുത്തുകൊണ്ടാണ്.ഐക്യവും ഒന്നിച്ചുള്ള പോരാട്ടവുമാണ് ബ്രിട്ടീഷുകാർ ഇന്ത്യ വിടാൻ ഇടയാക്കിയതെന്നും അത്തരത്തിൽ ജാതിമത വർഗ വർണ ചിന്തകൾക്ക പ്പുറം ഐക്യത്തോടെയുള്ള പ്രതിരോധമാണ് ജനാധിപത്യ മതേതര ഇന്ത്യയെ വീണ്ടെടുക്കാൻ വേണ്ടതെന്നുംതങ്ങൾ പറഞ്ഞു,ഉലമ ഉമറ കൂട്ടായ്മയാണ് കേരളം ഇന്ന് കാണുന്ന വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ ചാലക ശക്തി എന്നും അത്തരം പ്രവർത്തനങ്ങൾക്ക് മുന്നിൽ നടന്ന വ്യക്തിത്വമായിരുന്നു കെ.ടി. മാനു...
Gulf

പ്രവാസികള്‍ക്കായി പ്രത്യേക പൊലീസ് സ്റ്റേഷന്‍ രൂപീകരിക്കണമെന്ന് സംസ്ഥാനതല സെമിനാറിൽ നിർദേശം

മലപ്പുറം :പ്രവാസികളുടെ പരാതി പരിഹാരത്തിനായി സംസ്ഥാനത്ത് പ്രത്യേക പൊലീസ് സ്റ്റേഷന്‍ രൂപീകരിക്കണമെന്നും എന്‍.ആര്‍.ഐ കമ്മീഷന്‍ യാഥാര്‍ഥ്യമാക്കുമെന്നുമുള്ള നിർദേശം വിഷൻ 2031- പ്രവാസി കാര്യ വകുപ്പിന്റെ മലപ്പുറത്തു നടന്ന സംസ്ഥാനതല സെമിനാറിൽ നിർദേശം. തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവാസി സൗഹൃദ ഇടങ്ങള്‍ ഒരുക്കും. പ്രവാസി ബിസിനസ് റീജനറേഷന്‍ പ്രോഗാം, പ്രവാസികള്‍ക്ക് ലീഗല്‍ അസിസ്റ്റന്‍സ്, പുതിയ പ്രവാസത്തെ സംബന്ധിച്ചുള്ള ആശങ്ങള്‍ക്കനുസരിച്ച് സമൂഹത്തെ തയ്യാറാക്കല്‍, നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങളിലും പെന്‍ഷന്‍ സ്‌കീമുകളിലും കാലോചിതമായ പരിഷ്‌കരണം തുടങ്ങിയ നിര്‍ദേശങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നു.നോര്‍ക്ക സ്പെഷ്യല്‍ സെക്രട്ടറി ടി.വി. അനുപമ ഐ.എ.എസ് ചര്‍ച്ചയില്‍ അധ്യക്ഷത വഹിച്ചു. നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി ചർച്ച നയിച്ചു. ലോകകേരള സഭാംഗം പി.എം. ജാബിര്‍, കേരള പ്രവാസി സ...
Local news

കേരളയാത്ര: മുഅല്ലിം റാലി സംഘടിപ്പിച്ചു

തെയ്യാല: കേരള മുസ്ലിം ജമാഅത്തിന്റെ കേരളയാത്രയുടെ ഭാഗമായി എസ് ജെ എം തെയ്യാല റെയിഞ്ച് കമ്മിറ്റി കൊടിഞ്ഞി ഫാറൂഖ് നഗറിൽ മുഅല്ലിം റാലി സംഘടിപ്പിച്ചു. താനൂർ മേഖല സെക്രട്ടറി മുസ്തഫ സുഹ്‌രി, റെയിഞ്ച് പ്രസിഡണ്ട് സയ്യിദ് മുജീബ് ജമലുല്ലൈലി, സെക്രട്ടറി അബ്ദുല്ലത്തീഫ് ഫാളിലി, ഫിനാൻസ് സെക്രട്ടറി അബ്ദുസ്സലാം സഖാഫി തുടങ്ങിയവർ നേതൃത്വം നൽകി. ജനുവരി 1 മുതൽ 16 വരെയാണ് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയാണ് കേരളം യാത്ര നടക്കുന്നത്...
Accident

പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി 11 വയസ്സുകാരൻ മരണപ്പെട്ടു

പരപ്പനങ്ങാടി : ട്രെയിൻ തട്ടി 11 വയസ്സുകാരൻ മരിച്ചു. അരിയല്ലൂർ എം വി എച്ച് എസ് സ്കൂളിന്റെ സമീപം കാരാട്ട് ക്ഷേത്രത്തിന് സമീപത്തെ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ചത്. ചെട്ടിപ്പടി കോയംകുളം കൊടക്കാട് കുന്നംപള്ളി പുതിയ നാലകത്ത് ഫൈസലിന്റെ മകൻ അമിൻ ഷാ ഹാഷിം എന്ന കുട്ടിയാണ് മരിച്ചത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ....
Other

പ്രചാരണ സമയത്തെ ആവശ്യം; കൊച്ചുകുട്ടികൾക്ക് ഫുട്‌ബോളുമായി ജില്ലാ പഞ്ചായത്ത് അംഗമെത്തി

തെരെഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തങ്ങൾക്ക് കാൽപന്തുകൾ തരണമെന്ന തന്റെ ഡിവിഷനിലെ കൊച്ചു കുട്ടികളുടെ ആവശ്യങ്ങൾ പരിഹരിക്കാൻ കളിക്കളത്തിലേക്ക് പന്തുമായി ജില്ലാ പഞ്ചായത്തംഗം എത്തി. വെളിമുക്ക് ഡിവിഷനിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട ഹനീഫ മൂന്നിയൂരാണ്. ജില്ലാ പഞ്ചായത്തംഗമാണ് സത്യപ്രതിജ്ഞക്കു കുട്ടികളോടുള്ള വാക്കുകൾ പാലിച്ചത് പൊട്ടിപ്പൊളിഞ്ഞ തങ്ങളുടെ പഴയ ഫുഡ്ബോൾ മാറ്റി പുതിയത് കിട്ടിയപ്പോൾ അവരുടെ അഹ്ളാദം പറഞ്ഞറിക്കാനാവത്തതായിരുന്നു. മടങ്ങിപ്പോരുമ്പോൾ തങ്ങൾക്ക് ഗ്രൗണ്ടു കൂടി വേണമെന്ന ആവലാതി പറയാനും അവർ മറന്നില്ല. മൂന്നിയൂർ പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ സി.പി. അസീസ് , യു.ഡി.എഫ് പ്രാദേശിക നേതാക്കളായ എം.എ അസീസ് , എറക്കുത്ത് മൊയ്തീൻ, ജാഫർ വെളിമുക്ക്. തൻ വീർസി.പി. ലബീബ് വി.പി എന്നിവരുംകൂടെയുണ്ടായിരുന്നു....
Information

എസ് ഐ ആർ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയിൽ പേര് പരിശോധിക്കുന്നത് ഇങ്ങനെ

തിരുവനന്തപുരം: ഏറെ ദിവസങ്ങൾ നീണ്ട ആശങ്കകൾക്കൊടുവിൽ സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. 24.08 ലക്ഷം പേർ പട്ടികയിൽ നിന്ന് പുറത്തായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ അറിയിച്ചു. 2,54,42,352 വോട്ടര്‍മാരാണ് കരട് പട്ടികയിലുള്ളത്. 2,78,50856 ആയിരുന്നു സംസ്ഥാനത്തെ വോട്ടർമാർ. 2,5442352 എന്യൂമറേഷൻ ഫോം തിരികെ ലഭിച്ചു. 91.35 ശതമാനം പൂരിപ്പിച്ച് ലഭിച്ചു. 8.65 ശതമാനം അഥവാ 2480503 എണ്ണം തിരികെ കിട്ടാനുണ്ട്. മരിച്ചവരുടെ എണ്ണം 649885 ആണ്. കണ്ടെത്താനുള്ളവർ - 645548. 6.45 ലക്ഷം പേരെ കണ്ടെത്താൻ കഴിഞ്ഞില്ല. മരിച്ചവർ 6.49 ലക്ഷം പേർ. 8.16 ലക്ഷം പേർ താമസം മാറി. ഒന്നിൽ കൂടുതൽ തവണ പേരുള്ളവർ 1.36 ലക്ഷം പേരാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. . 1,23,83,341 പുരുഷൻമാരും 1,30,58,731 സ്ത്രീകളും പട്ടികയിലുണ്ട്. 280 ട്രാൻസ്ജെൻഡർമാരും കരട് പട്ട...
Other

എസ്.ഐ.ആര്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; ജനു: 22 വരെ ആക്ഷേപം അറിയിക്കാൻ അവസരം

കരട് വോട്ടര്‍ പട്ടിക രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് ജില്ലാ കളക്ടര്‍ കൈമാറി മലപ്പുറം ജില്ലയിലെ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ബൂത്ത് തിരിച്ചുള്ള പുതുക്കിയ എസ്.ഐ.ആര്‍ (തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം) കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് കരട് പട്ടിക അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് കൈമാറി. അര്‍ഹരായ ഒരാള്‍ പോലും എസ്.ഐ.ആര്‍ പട്ടികയില്‍ നിന്ന് പുറത്താകില്ലെന്ന് കളക്ടര്‍ പറഞ്ഞു. ഇന്ന് മുതല്‍ 2026 ജനുവരി 22 വരെ കരടു പട്ടികയില്‍ ആക്ഷേപമുള്ളവര്‍ക്ക് അറിയിക്കാന്‍ അവസരമുണ്ട്. ഫെബ്രുവരി 14 വരെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ ആക്ഷേപങ്ങളിലുള്ള ഹിയറിങ് നടത്തി ഫെബ്രുവരി 21ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് 1200 വോട്ടര്‍മാരില്‍ കൂടുതലുള്ള എല്...
Local news

തെന്നല പഞ്ചായത്തിനെ നയിക്കാൻ ശരീഫും സുലൈഖയും

തിരുരങ്ങാടി: തെന്നല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ശരീഫ് വടക്കയിലിനെയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സുലൈഖ പെരിങ്ങോടനെയും മുസ്ലിം ലീഗ് നേതൃയോഗം തിരഞ്ഞെടുത്തു. മുസ്‌ലിം യൂത്ത്ലീഗ് ജില്ലാ ജോയിന്റ് സെക്രട്ടറിയായ ശരീഫ് നാലാം വാർഡിൽ നിന്നും 104 വോട്ടിനാണ് വിജയിച്ചത്. വനിത ലീഗ് തെന്നല പഞ്ചായത്ത്‌ ജനറൽ സെക്രട്ടറിയും കഴിഞ്ഞ ബോർഡിൽ സ്ഥിര സമിതി അധ്യക്ഷ കൂടിയായ സുലൈഖ എട്ടാം വാർഡിൽ നിന്നും 252 വോട്ടിനാണ് വിജയിച്ചത്. ശരീഫ് ആദ്യമായാണ് ജനപ്രതിനിധിയാകുന്നത്. 19 അംഗ ഭരണസമിതിയിൽ യു ഡി എഫിന് 14 സീറ്റും എൽ ഡി എഫിന് 5 സീറ്റും ആണുള്ളത്. 27 നാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തുരഞ്ഞെടുപ്പ്....
Obituary

എം.കെ.ഹാജിയുടെ പേരക്കുട്ടി ഇബ്രാഹിം അന്തരിച്ചു

തിരൂരങ്ങാടി : മുസ്ലിം നവോത്ഥാന നായകരിലൊരാളും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററുമായിരുന്ന മർഹൂം എം കെ ഹാജിയുടെ പൗത്രനും പരേതനായ എം.കെ അബ്ദു സമദിന്റെ മകനും തിരൂരങ്ങാടി യത്തീംഖാന കമ്മറ്റി നിർവാഹക സമിതി അംഗവുമായ, മൂന്ന് കണ്ടൻ ഇബ്രാഹിം എന്ന മോൻ (45 വയസ്സ്) മരണപ്പെട്ടു. ജനാസ ദർശിക്കുന്നതിനും നമസ്ക്കരിക്കുന്നതിനുമായി തിരൂരങ്ങാടി യത്തീംഖാനയിലായിലാണ് ഉണ്ടാവുക. നാളെ (ബുധൻ 24-12-2025) രാവിലെ എട്ട് മണിക്ക് തിരൂരങ്ങാടി ദാറുസ്സലാം മസ്ജിദിലും മേലെചിന മസ്ജിദിലും മയ്യിത്ത് നമസ്കാരം നടക്കും. മേലേചിന പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്യും. തിരൂരങ്ങാടി മുസ്ലിം ഓർഫനേജ് കമ്മിറ്റി ജനറൽ സെക്രട്ടറിയും മുസ്ലിം ലീഗ് മലപ്പുറം ജില്ല ഉപാധ്യക്ഷൻ കൂടിയായ എം കെ ബാവ സാഹിബ് പിതൃ സഹോദരനാണ്. കുറ്റിപ്പാല സ്വദേശിനി മണ്ണിങ്ങൽ റുഖ്സാന ഫാത്തിമ ഭാര്യയാണ്. റൈഖ സമദ്, ഇസ്സ സമദ്, അസ്മിൻ സമദ് എന്നിവർ മക്കളാണ്....
Other

എസ്‌വൈഎസ് വെളിമുക്ക് കേരള യാത്ര വിളംബര ബൈക്ക് റാലി നടത്തി

മുന്നിയൂർ: എസ്.വൈ.എസ് വെളിമുക്ക് സർക്കിൾ കമ്മിറ്റിക്ക് കീഴിൽ കേരളയാത്രയുടെ ഭാഗമായി വിളംബര ബൈക്ക് റാലി നടത്തി.പാലക്കൽ നിന്നും ജമലുല്ലൈലി മഖാം സിയാറത്തോടെ പ്രയാണമാരംഭിച്ച് ആലുങ്ങൽ, കൂഫ, വെളിമുക്ക്, തലപ്പാറ, മുട്ടിച്ചിറ, UHനഗർ,MHനഗർ വഴി കളിയാട്ടമുക്കിൽ സമാപിച്ചു. കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി ശരീഫ് വെളിമുക്ക് സർക്കിൾ കമ്മിറ്റിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.വെളിമുക്ക് മുസ്ലിം ജമാഅത്ത് സെക്രട്ടറി അബ്ദുറഹ്മാൻ മുസ്ലിയാർ കൂഫ , ഇസ്ഹാഖ് സഖാഫി, റാഫി സഖാഫി, സയ്യിദ് സ്വാദിഖലി തുറാബ് തങ്ങൾ, മലിക് സഖാഫി,ശരീഫ് സഖാഫി ,മുഹമ്മദ് ശാഫി, മുഹമ്മദ് സ്വാബിർ ,മുഹമ്മദ് ശാമിൽ, തമീം റാസി എന്നിവർ സംബന്ധിച്ചു. യൂണിറ്റുകളിൽ നിന്ന് കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് ,എസ് എസ് എഫ് പ്രവർത്തകർ പങ്കെടുത്തു....
Crime

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയുടെ നഗ്ന ചിത്രങ്ങൾ സുഹൃത്തുക്കൾക്ക് അയച്ച 19 കാരൻ പിടിയിൽ

മാനന്തവാടി: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയുടെ നഗ്ന ചിത്രങ്ങള്‍ കൈക്കലാക്കിയ ശേഷം യുവതിയുടെ സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കിയ 19കാരനെ പോലിസ് അറസ്റ്റ് ചെയ്തു. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ശേഷം പ്രണയം നടിച്ച് വിവാഹവാഗ്ദാനം നല്‍കുകയും നഗ്ന ചിത്രങ്ങള്‍ കൈക്കലാക്കി യുവതിയുടെ കൂട്ടുകാരികള്‍ക്കും മറ്റും അയച്ചു നല്‍കുകയുമായിരുന്നു. മലപ്പുറം എടപ്പാള്‍ വട്ടംകുളം പുതൃകാവില്‍ വീട്ടില്‍ പി. സഹദ് (19) നെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ യുവതി ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതിന്റെ വിരോധത്തിലാണ് നഗ്നചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കിയത്. തുടര്‍ന്ന് യുവതി പോലിസില്‍ പരാതി നല്‍കുക ആയിരുന്നു. പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ഉദ്ദേശത്തോടുകൂടി യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ കൈവശപ്പെടുത്തുകയായിരുന്നെന്നാണ് യുവതിയുടെ പരാതി. പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷിച്ച...
error: Content is protected !!