Saturday, September 20

Blog

10 മാസം പ്രായമുള്ള കുഞ്ഞിന് കിണറ്റിൽ വീണ് പരിക്ക്
Accident

10 മാസം പ്രായമുള്ള കുഞ്ഞിന് കിണറ്റിൽ വീണ് പരിക്ക്

തിരൂരങ്ങാടി: അബദ്ധത്തിൽ കിണറ്റിൽ വീണ് പിഞ്ചുകുഞ്ഞിന് പരിക്കേറ്റു. തിരൂരങ്ങാടി താഴെച്ചിന കെ സി റോഡിൽ പാമ്പങ്ങാടൻ നാസറിന്റെ മകൾ 10 മാസം പ്രായമുള്ള നെയ്‌റ മറിയം ആണ് വീട്ടുമുറ്റത്തെ കിണറ്റിൽ വീണത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ഉടനെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകി. തുടർ ചികിത്സക്കായി കോഴിക്കോട് ബേബി ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Obituary

വില്ലേജ് ഓഫീസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: കൂട്ടിലങ്ങാടി വില്ലേജ് ഓഫീസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തി. കൂട്ടിലങ്ങാടി വില്ലേജ് ഓഫീസർ വിപിൻ ദാസിനെയാണ് വില്ലേജ് ഓഫീസിന് സമീപം ബിലായിപ്പടിയിലെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ആലപ്പുഴ സ്വദേശിയാണ്. രാവിലെ ഓഫീസിൽ എത്താത്തതിനെ തുടർന്ന് മെബൈലിൽ ബന്ധപ്പെട്ടെങ്കിലും എടുക്കാത്തതിനെ തുടർന്ന് അന്വേഷിച്ച് എത്തിയ ജീവനക്കാരാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മലപ്പുറം പൊലീസ് സ്ഥലത്ത് എത്തി....
Kerala

സ്കൂൾ കലോത്സവം കോഴിക്കോട്, കായികമേള തിരുവനന്തപുരത്ത്

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബർ അവസാനത്തിലും ജനുവരി ആദ്യത്തിലുമായി കോഴിക്കോട്ട് നടത്തും. സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ അവസാനത്തിലോ നവംബർ ആദ്യത്തിലോ തിരുവനന്തപുരത്ത് നടത്താനും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന അധ്യാപക സംഘടന പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. സംസ്ഥാന ശാസ്ത്രോത്സവം ഒക്ടോബറിൽ എറണാകുളത്ത് നടത്തും. സ്പെഷൽ സ്കൂൾ കലോത്സവം കോട്ടയത്ത് നടത്തും. കോവിഡ് വ്യാപനത്തെതുടർന്ന് രണ്ട് വർഷത്തെ ഇടവേളക്കുശേഷമാണ് സ്കൂൾ കലോത്സവം, കായികമേള, ശാസ്ത്രോത്സവം എന്നിവ പുനരാരംഭിക്കുന്നത്. അധ്യാപക ദിനാഘോഷവും അനുബന്ധ പരിപാടികളും സെപ്റ്റംബർ മൂന്ന് മുതൽ അഞ്ച് വരെ കണ്ണൂരിൽ നടത്തും. ഒന്നാം പാദവാർഷിക പരീക്ഷ ഒന്ന് മുതൽ 10 വരെ ക്ലാസുകൾക്ക് ആഗസ്റ്റ് 24 മുതൽ സെപ്റ്റംബർ രണ്ടുവരെ നടക്കും. അധ്യയനം തുടങ്ങാൻ വൈകിയതിനാൽ പ്ലസ് ടു വിദ്യാർഥികൾക്ക് പാദവാർഷിക പരീക്ഷ നടത്തേണ്ടതില്ലെ...
Education

പ്ലസ് വൺ: ആദ്യ അലോട്ട്മെന്റ് വെള്ളിയാഴ്ചയിലേക്ക് മാറ്റി

സംസ്ഥാനത്തെ പ്ലസ്‌വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിക്കുന്ന തിയ്യതിയില്‍ മാറ്റം. വ്യാഴാഴ്ച്ച പ്രസിദ്ധീകരിക്കാനിരുന്ന അലോട്ട്‌മെന്റ് പട്ടിക വെള്ളിയാഴ്ച്ചയിലേക്കാണ് മാറ്റിയത്. രാവിലെ 11 മണിക്ക് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. ട്രയല്‍ അലോട്ട്‌മെന്റിന്റെ സമയം ദീര്‍ഘിപ്പിച്ചതിനാലാണ് സമയം പുനഃക്രമീകരിച്ചത്. സ്‌പോട്‌സ് ക്വാട്ടയിലെ ആദ്യ അലോട്ട്‌മെന്റും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. ഒന്നാം അലോട്ട്‌മെന്റില്‍ അവസരം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആഗസ്ത് അഞ്ച് മുതല്‍ 10 ന് വൈകിട്ട് അഞ്ച് മണിവരെ സ്‌കൂള്‍ പ്രവേശനം സാധ്യമാക്കാമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. എന്നാല്‍ സാങ്കേതിക തടസം നേരിട്ടതോടെ മണിക്കൂറുകളോളം വെബ്‌സൈറ്റ് ലഭ്യമായിരുന്നില്ല. തുടര്‍ന്ന് ഡാറ്റാ സെന്റര്‍, എന്‍ഐസി അധികൃ...
Malappuram

ജില്ലാ പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി

മലപ്പുറം : കാർഷിക മേഖലയിലും ആരോഗ്യ വിദ്യാഭ്യാസ രംഗത്തും പ്രാദേശിക സാമ്പത്തിക വികസനത്തിനും മുൻഗണന നൽകുന്ന 215 കോടി രൂപയുടെ വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി.     നെൽകൃഷി ഉൾപ്പെടെ വിവിധ കാർഷിക ഉൽപ്പന്നങ്ങളുടെ വിള വർദ്ധനവും ഉൾപ്പാദന വർദ്ധനവും ലക്ഷ്യം വെച്ചു കൊണ്ട ഉല്‍പാദന മേഖലക്കായി 22,58,84,887,  രൂപയും     സേവന മേഖലക്കായി 87,63,48,938, അടിസ്ഥാന സൗകര്യ വികസനത്തിനായി 31,69,34,817 രൂപയും  സ്പിൽ ഓവർ പദ്ധതികളും ഉൾപ്പെടെ ആകെ 1204 പ്രൊജക്ടുകള്‍ക്കായി 215,53,66,271 രൂപയുടെ പദ്ധതികൾക്കാണ്  ജില്ലാ ആ സമിതി ആംഗീകാരം നൽകിയത്.      വനിതകളുടെ ക്ഷേമത്തിനും വികസനത്തിനുമായി  75,69000, ബാല സൗഹൃദ ജില്ലാ പദ്ധതികൾക്കായി 64, 33000, വയോജനങ്ങൾക്കായി 1,49,00000, ഭിന്ന ശേഷി സൗഹൃദ ജില്ലക്കായി 1,13,00000, പാലിയേറ്റിവ് പദ്ധതികൾക്കായി ...
Local news

എസ്എസ്എഫ് സാഹിത്യോത്സവ്: പയ്യോളി യൂണിറ്റ് ചാമ്പ്യന്മാരായി

കൊടിഞ്ഞി: രണ്ടു ദിവസങ്ങളിലായി കൊടിഞ്ഞി പയ്യോളിയിൽ നടന്ന എസ് എസ് എഫ് കൊടിഞ്ഞി സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. സെക്ടർ പ്രസിഡന്റ് യാസിർ അദനിയുടെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനം നന്നമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ വി മൂസക്കുട്ടി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബൂബക്കർ മാസ്റ്റർ പടിക്കൽ മുഖ്യപ്രഭാഷണം നടത്തി. യാസിർ അദനി വിജയികളെ പ്രഖ്യാപിച്ചു. മത്സരത്തിൽ പയ്യോളി, ഖുതുബി നഗർ, കോറ്റത്തങ്ങാടി യൂനിറ്റുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സയ്യിദ് ഫള്ൽ തങ്ങൾ, എസ് എം കെ തങ്ങൾ, കോമുക്കുട്ടി ഹാജി,ഇസ്മായിൽ ഹാജി,ഇസ്ഹാഖ് ഹുമൈദി, വി വി നൗഷാദ്, എ വി ഷഫീഖ്, ഹാഫിള് ഹുസൈൻ സംബന്ധിച്ചു. ഉബൈദ് മുഈനി സ്വാഗതവും കൺവീനർ ഫള്ലുർറഹ്‌മാൻ മുസ്‌ലിയാർ നന്ദിയും പറഞ്ഞു...
university

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

ഇ.എം.എസ്. ചെയറില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എസ്. ചെയര്‍ ഫോര്‍ മാര്‍ക്‌സിയന്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് ''മാര്‍ക്‌സിസം - സിദ്ധാന്തവും പ്രയോഗവും'' 6 മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് വരെ പഠിച്ചവര്‍ക്ക് അപേക്ഷിക്കാം. ആഴ്ചയില്‍ 2 ദിവസം രാവിലെ 10 മുതല്‍ 4 വരെയാണ് ക്ലാസ്. വിശദവിവരങ്ങള്‍ ചെയറിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (emschair.uoc.ac.in). ഫോണ്‍ 9447394721, 9020743118.      പി.ആര്‍. 1069/2022 എം.ബി.എ. പ്രവേശനം - റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2022-23 അദ്ധ്യയന വര്‍ഷത്തെ സര്‍വകലശാലാ പഠനവിഭാഗങ്ങള്‍, സ്വാശ്രയ സെന്ററുകള്‍, അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയിലെ എം.ബി.എ. പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ പഠനവകുപ്പു...
Breaking news, Health,

ജില്ലയിൽ ഒരാൾക്ക് കൂടി കുരങ്ങു വസൂരി; അരീക്കോട് സ്വദേശിക്കാണ് സ്ഥിരീകരിച്ചത്

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കുരങ്ങുവസൂരി സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്നെത്തിയ അരീക്കോട് ഊർങ്ങാട്ടിരി സ്വദേശിക്കാണ് കുരങ്ങുവസൂരി സ്ഥിരീകരിച്ചത്. 30 വയസ്സുകാരനായ ഇയാള്‍ തിരൂരങ്ങാടിയിൽ ചികിത്സയിലാണ്. ജൂലൈ 27നാണ് ഇയാള്‍ കോഴിക്കോട് വിമാനത്താവളത്തിലെത്തിയത്. യുവാവിന്റെ സമ്പര്‍ക്ക പട്ടികയിലുള്ള മാതാവും മറ്റ് ബന്ധുക്കളും നിരീക്ഷണത്തിലാണ്. യുവാവിന് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയപ്പോഴാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. നിലവില്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ കുരങ്ങുവസൂരി കേസാണിത്....
Kerala

മഴ മുന്നറിയിപ്പിൽ മാറ്റം; 10 ജില്ലകളിൽ റെഡ് അലർട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്നും നാളെയും 10 ജില്ലകളിലാണ് റെഡ് അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. ആലപ്പുഴ മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലകളിലാണ് റെഡ് അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. മധ്യകേരളത്തില്‍ കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. പിന്നീട് കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ കൂടി റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുകയായിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുമാണ് നല്‍കിയിരിക്കുന്നത്. അതേസമയം മഴക്കെടുതിയെ നേരിടാന്‍ സംസ്ഥാനത്ത് എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് അറിയിച്ചു. മിന്നല്‍ പ്രളയങ്ങളെ കരുതിയിരിക്കണമെന്ന മുന്ന...
university

കാലിക്കറ്റ് ബിരുദ ട്രയൽ അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലാ 2022-23 അധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്മെന്റ് തിങ്കളാഴ്ച രാത്രി പ്രസിദ്ധീകരിച്ചു. നേരത്തെ സമര്‍പ്പിച്ച അപേക്ഷയിൽ വിദ്യാർഥികൾക്ക് എല്ലാ വിധ തിരുത്തലു കൾക്കും (മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ ഒഴികെ) ഓഗസ്റ്റ് രണ്ടു വരെ അവസരമുണ്ടാകും. ഇതിനായി ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യേണ്ടതും ആവശ്യമുള്ള തിരുത്തലുകൾ വരുത്തേണ്ടതുമാണ്.തിരുത്തലുകൾക്ക് ശേഷം പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിർബന്ധമായും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം....
Other

സ്വാഭാവിക പ്രസവം വാഗ്ദാനം ചെയ്ത് കുട്ടിമരിക്കാനിടയായ സംഭവം; യുവതിക്ക് 6.24 ലക്ഷം നഷ്ടപരിഹാരം നല്‍കാൻ വിധി

സിസേറിയന്‍ മുഖേന മൂന്നു പ്രസവം കഴിഞ്ഞ സ്ത്രീക്ക് പ്രകൃതി ചികിത്സ- യോഗ സമ്പ്രദായമനുസരിച്ച് സ്വാഭാവിക പ്രസവം വാഗ്ദാനം ചെയ്ത് കുട്ടി മരിക്കാനിടയായ സംഭവത്തില്‍ കൊടിഞ്ഞി അൽ അമീൻ നഗർ സ്വദേശിയായ യുവതിക്ക് ചികിത്സാ ചെലവ് ഉള്‍പ്പടെ 6,24,937 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ വിധിച്ചു. കുട്ടി മരിക്കാനിടയായത് ഡോക്ടറുടെ വീഴ്ചയാണെന്ന് കമ്മീഷന്‍ കണ്ടെത്തി. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ .. https://chat.whatsapp.com/IOAChv514Kl12v4E7ENV1h മൂന്നു പ്രസവവും സിസേറിയന്‍ മുഖേനയായിരുന്നാലും സ്വാഭാവിക പ്രസവം നടക്കുമെന്ന് അറിഞ്ഞാണ് പരാതിക്കാരി വാളക്കുളം പാറമ്മൽ സ്പ്രൗട്ട്‌സ് ഇന്റര്‍നാഷണല്‍ മെറ്റേര്‍ണി സ്റ്റുഡിയോ എന്ന സ്ഥാപനത്തില്‍ പ്രസവത്തിനായി എത്തിയത്. പരാതിക്കാരിയെ പരിശോധിച്ച ശേഷം സ്വാഭാവിക പ്രസവത്തിന് തടസ്സമില്ലെന്ന് പറഞ്ഞതിനാല്‍ അഞ്ചു മാസക്കാലം സ്ഥാപനത്തിലെ ചികിത്സാ ര...
Breaking news, Kerala

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റി

ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാം വെങ്കിട്ടരാമനെ മാറ്റി. സപ്ലൈകോ ജനറൽ മാനേജറായി നിയമനം നൽകിയാണ് കളക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാമിനെ മാറ്റിയത്. സപ്ലൈകോയുടെ കൊച്ചി ഓഫീസിലാവും ശ്രീറാം ഇനി പ്രവര്‍ത്തിക്കേണ്ടത്. ശ്രീറാമിൻ്റെ ഭാര്യയായ രേണുരാജ് കഴിഞ്ഞ ദിവസമാണ് എറണാകുളം ജില്ലാ കളക്ടറായി ചുമതലയേറ്റത്. ശ്രീറാമിന് പകരം പട്ടികജാതി വികസനവകുപ്പ് ഡയറക്ടര്‍ വി.ആര്‍.കൃഷ്ണ തേജയെ ആലപ്പുഴ കളക്ടറായി നിയമിച്ചിട്ടുണ്ട്. പ്രളയകാലത്ത് ആലപ്പുഴ സബ് കളക്ടറായി പ്രവര്‍ത്തിച്ചിരുന്ന ആളാണ് കൃഷ്ണ തേജ് ഐഎഎസ്.  കേരള മുസ്ലീം ജമാഅത്ത് ശ്രീറാമിൻ്റെ നിയമനത്തിനെതിരെ ശക്തമായ നിലപാട് എടുക്കുകയും സിപിഎമ്മുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന എപി സുന്നി വിഭാഗം അതൃപ്തി അറിയിക്കുകയും ചെയ്തതോടെയാണ് ശ്രീറാമിനെ കളക്ടര്‍ പദവിയിൽ നിന്നും മാറ്റാൻ സര്‍ക്കാര്‍ തയ്യാറായത് എന്നാണ് സൂചന. വിവിധ മുസ്ലീം സംഘടനകൾ ചേര്‍ന്ന് ശ്രീറ...
Education

രാജ്യത്തെ ആദ്യത്തെ സൗജന്യ സിവിൽ സർവ്വീസ് അക്കാദമി പെരിന്തൽമണ്ണയിൽ ആരംഭിച്ചു

പെരിന്തൽമണ്ണ : കാസർകോടു മുതൽ തൃശ്ശൂർ വരെയുള്ള ഏഴ് ജില്ലകളിലെ വിദ്യാർഥികൾക്ക് സൗജന്യ സിവിൽ സർവീസസ് പരിശീലനം നൽകുന്ന പെരിന്തൽമണ്ണ ഹൈദരലി ശിഹാബ് തങ്ങൾ അക്കാദമി ഫോർ സിവിൽ സർവീസസ് നാടിന് സമർപ്പിച്ചു.നജീബ് കാന്തപുരം എം.എൽ.എ. മണ്ഡലത്തിൽ നടപ്പാക്കുന്ന ക്രിയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണിത്. രാജ്യത്തെ ആദ്യത്തെ സമ്പൂർണ സൗജന്യ സിവിൽ സർവീസ് അക്കാദമി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഓൺലൈനായി ഉദ്ഘാടനംചെയ്തു. ഓഫീസ്‌ക്കെട്ടിടം റവന്യൂമന്ത്രി കെ. രാജനും സ്റ്റുഡന്റ്‌സ് ലോഞ്ച് ഓൺലൈനായി പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസും ഡിജിറ്റൽ സ്റ്റുഡിയോ എം.പി. അബ്ദുസമദ് സമദാനി എം.പി.യും ഉദ്ഘാടനംചെയ്തു. പി.ബി. നായർ സ്മാരക ലൈബ്രറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ.യും ഡിജിറ്റൽ ക്ലാസ് റൂം ഷാഫി പറമ്പിൽ എം.എൽ.എ.യും ഹോസ്റ്റൽ മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും റൂഫ് ടോപ്പ് സ്റ്റഡ് സർക്കിൾ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹ...
Kerala

നാല് ദിവസം അതിതീവ്ര മഴ, 7 ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് നാല് ദിവസം അതിതീവ്ര മഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂരും മലപ്പുറത്തും ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. മഴക്കെടുതി നേരിടാന്‍ റവന്യൂ വകുപ്പില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഇന്നും നാളെയും അതിതീവ്ര മഴപെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പോലീസ്, അഗ്‌നിരക്ഷാസേന, മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവരോട് ജാഗരൂഗരായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ യാതൊരു കാരണവശാലും കടലില്‍ പോകരുതെന്നാണ് നിര്‍ദേശം. ഉരുള്‍പൊട...
university

സര്‍വകലാശാലയിലെ കുഴിക്കളരിയില്‍ പരിശീലനം തുടങ്ങി

കാലിക്കറ്റ് സര്‍വകലാശാലാ ഫോക്ലോര്‍ പഠനവകുപ്പിന്റെ നവീകരിച്ച കുഴിക്കളരിയുടെയും വര്‍ഷകാല കളരി പരിശീലനത്തിന്റെയും ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിച്ചു. പഠനവകുപ്പിന് സമീപമുള്ള കുഴിക്കളരിയിലാണ് വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും ജീവനക്കാരുടെ മക്കള്‍ക്കുമായി കളരി പഠിപ്പിക്കുന്നത്. ആറു വര്‍ഷം മുമ്പ് തന്നെ ഇവിടെ കളരി പരിശീലനം തുടങ്ങിയിരുന്നെങ്കിലും കോവിഡ് കാലത്ത് മുടങ്ങിപ്പോവുകയായിരുന്നു. ചടങ്ങില്‍ വകുപ്പ് മേധാവി ഡോ. സി.കെ. ജിഷ അധ്യക്ഷത വഹിച്ചു. കളരി ഗുരുക്കള്‍ എന്‍.പി. സുരേഷ് കുമാര്‍, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍, കെ.ആര്‍. പ്രശാന്ത് കുമാര്‍, വിഷ്ണു എന്നിവര്‍ സംസാരിച്ചു. രണ്ടു ബാച്ചുകളിലായി എഴുപതോളം പേരാണ് ഇവിടെ പരിശീലിക്കുന്നത്. ഫോട്ടോ- ഫോക്ലോര്‍ പഠനവകുപ്പിലെ നവീകരിച്ച കുഴിക്കളരി ഉദ്ഘാടനം ചെയ്ത വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് കളരി അഭ്യസിക്കുന്നവര്‍ക്കൊപ്പം. ...
Accident

തിരൂരിൽ ലോറിയിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു, ലോറി നിർത്താതെ പോയി

തിരൂർ: ചമ്രവട്ടം പാതയിലെ വടക്കേ അങ്ങാടിയില്‍ ലോറിയിടിച്ച് ഒരാള്‍ മരിച്ചു. തിരൂര്‍ പാട്ടുപറമ്പ് ഭഗവതിക്കാവിലെ ശാന്തിക്കാരന്‍ അരീക്കോട് ഉഗ്രപുരം സ്വദേശി പെരിഞ്ചീരി ഹരി നമ്പൂതിരി (54) ആണ് മരിച്ചത്. ക്ഷേത്രത്തിലെ ജോലി കഴിഞ്ഞ് തിരിച്ചു പോകുമ്പോള്‍ ലോറി ഇടിക്കുകയായിരുന്നു. നിര്‍ത്താതെ പോയ ലോറി ചമ്രവട്ടത്ത് വച്ച് പൊലീസ് പിടികൂടി....
Other

മമ്പുറം ആണ്ടുനേർച്ചക്ക് ഭക്തിസാന്ദ്രമായ തുടക്കം

തിരൂരങ്ങാടി: ഖുഥ്ബുസ്സമാൻ മമ്പുറം സയ്യിദ് അലവി മൗലദ്ദവീല അൽഹുസൈനി തങ്ങളുടെ 184-ാമത് ആണ്ടുനേർച്ചക്ക് ഭക്തിസാന്ദ്രമായ തുടക്കം. മമ്പുറം സയ്യിദ് അഹ്മദ് ജിഫ്രി തങ്ങൾ കൊടി ഉയർത്തിയതോടെയാണ് ആണ്ടുനേർച്ചക്ക് ഔദ്യോഗിക തുടക്കമായത്. പി. ഇസ്ഹാഖ് ബാഖവി ചെമ്മാട് പ്രാർഥനക്ക് നേതൃത്വം നൽകി.മഖാമിൽ നടന്ന സിയാറത്തിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി.മലബാറിൽ മത സൗഹാർദ്ദ പാരമ്പര്യം സൃഷ്ടിച്ചെടുക്കുന്നതിൽ നിർണായക സ്വാധീനമായി വർത്തിച്ച മമ്പുറം തങ്ങളുടെ ആത്മീയ സാമീപ്യം തേടി ജാതി-മത ഭേദമന്യേ പതിനായിരങ്ങൾ ഇനിയൊരാഴ്ചക്കാലം മമ്പുറത്തേക്കൊഴുകും.സയ്യിദ് ഹാശിം തങ്ങൾഎ.പി കോയക്കുട്ടി തങ്ങൾ,കെ.എം സൈതലവി ഹാജി കോട്ടക്കൽ,യു. ശാഫി ഹാജി ചെമ്മാട്, സി.എച്ച് ത്വയ്യിബ് ഫൈസി, ഇസ്ഹാഖ് ബാഖവി ചെമ്മാട്, കെ.സി മുഹമ്മദ് ബാഖവി,സി. യൂസുഫ് ഫൈസി മേൽമുറി, ഹസ്സൻകുട്ടി ബാഖവി കിഴിശ്ശേരി, ഇബ്രാഹിം ഫൈസി തരിശ്, ഹംസ ഹാജി മൂന്നിയൂർ,സ...
Local news

സ്കൂൾ പരിസരത്ത് ബൈക്കിൽ കറങ്ങിയ സംഘത്തിന്റെ വണ്ടികൾ പിടികൂടി

തിരൂരങ്ങാടി : നമ്പർ പ്ളേറ്റ് മറച്ചു വെച്ച് സ്കൂൾ പരിസരത്ത് ബൈക്കിൽ കറങ്ങിയ സംഘത്തെ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം വൈകുന്നേരം 4.30 ന് ചെണ്ടപ്പുറായ സ്കൂൾ പരിസരത്താണ് സംശയാസ്പദ സാഹച ര്യത്തിൽ 10 ബൈക്കുകളിലായി ഒരു സംഘം വിദ്യാർഥികൾ എത്തിയത്. നമ്പർ പ്ളേറ്റ് മറച്ചു വെച്ച് ഓരോ വണ്ടിയിലും 3 പേർ വീതം ആയിരുന്നു എത്തിയത്. വിദ്യാർഥികൾ അണിഞ്ഞ യൂണിഫോം പെരുവ ള്ളൂർ ഗവ. സ്കൂളിലെത് പോലെ ആണെന്ന് അധ്യാപകർ പറഞ്ഞു. അധ്യാപകരും നാട്ടുകാരും തടഞ്ഞു ചോദ്യം ചെയ്യാൻ ശ്രമം നടത്തിയപ്പോൾ കുട്ടികൾ അതിവേഗത്തിൽ ഓടിച്ചു പോകുകയായിരുന്നു. നാട്ടുകാർ പോലീസിൽ അറിയിച്ചതിനെ തുടർന്ന് ആദ്യം 5 പേരെ പൊക്കി. ഇവരോട് ബാക്കിയുള്ള മറ്റുള്ളവരെയും എത്തിക്കാൻ പൊലീസ് കർശന നിർദേശം നൽകി. അടുത്ത ദിവസം10 വണ്ടികളും പോലീസ് കസ്റ്റഡിയിൽ എടുത്തു. ആർ സി ഉടമകളും രക്ഷിതാക്കളും എത്തി പിഴ അടച്ചാൽ മാത്രമേ വണ്ടി വിട്ടുകൊടുക്കൂ എന്ന് എസ് ഐ എൻ.മുഹമ്മദ് റഫീഖ് പറഞ്ഞു...
Local news

തിരൂരങ്ങാടി മൃഗാസ്പത്രിയിൽ ലബോറട്ടറി സൗകര്യം

തിരൂരങ്ങാടി: തിരൂരങ്ങാടി മൃഗാസ്പത്രിയിൽ ലബോറട്ടിറി സൗകര്യം വരുന്നു. വെറ്റിനറി ആസ്പത്രി വെറ്റിനറി പോളിക്ലിനിക്ക് ആയി ഉയര്‍ത്തണമെന്ന് തിരൂരങ്ങാടി നഗരസഭ ഭരണസമിതി വകുപ്പ് മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ലാബ് സൗകര്യം ഒരുക്കാന്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ പി, യു,അബ്ദുൽ അസീസ് ഉത്തരവായത്. നാല് മാസം മുമ്പ് ഇവിടെ രാത്രികാല പരിശോധന ആരംഭിച്ചിരുന്നു. ജില്ലയില്‍ നിലവില്‍ തിരൂര്‍, മഞ്ചേരി, മലപ്പുറം, എന്നിവിടങ്ങളിലാണ് ലാബ് സൗകര്യമുള്ളത്. ലാബ് സൗകരം വേണമെന്ന് തിരൂരങ്ങാടി നഗരസഭ ആവശ്യപ്പെട്ട് വരികയായിരുന്നു. ഇവിടേക്ക് ലാബ് ടെക്‌നീഷ്യനെ പ്രത്യേക ഡ്യൂട്ടി നല്‍കിയാണ് നിയോഗിച്ചിരിക്കുന്നത്. ലാബ് സൗകര്യമൊരുക്കുന്നത് സംബന്ധിച്ച് ഭരണസമിതി വെറ്റിനറി ഡിസ്പന്‍സറി സന്ദര്‍ശിച്ചു. ഉടന്‍ പോളിക്ലിനിക്ക് ആയി ഉയര്‍ത്തണമെന്നും ഭരണസമിതി ആവശ്യപ്പെട്ടു.പോളിക്ലിനിക്കിന് ആവശ്യമായ കെട്ടിട സൗ...
Local news

മൂന്നിയൂര്‍ പടിക്കലില്‍ സബ് ഹെല്‍ത്ത് സെന്റര്‍ നാടിന് സമര്‍പ്പിച്ചു

തിരൂരങ്ങാടി : മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ പടിക്കല്‍ പാറമ്മലില്‍ നവീകരണം പൂര്‍ത്തിയാക്കിയ സബ് ഹെല്‍ത്ത് സെന്റര്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിച്ചു. വള്ളിക്കുന്ന് എം.എല്‍.എ അബ്ദുല്‍ ഹമീദ് മാസ്റ്ററുടെ അധ്യക്ഷതയില്‍ ഒാണ്‍ലൈനായാണ് മന്ത്രി സബ് ഹെല്‍ത്ത് സെന്ററിന്റെ ഉദ്ഘാടനം നടത്തിയത്. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം സുഹറാബി, വൈസ് പ്രസിഡന്റ് ഹനീഫ ആച്ചാട്ടില്‍, സ്ഥിരം സമിതി അധ്യക്ഷരായ പി.പി മുനീര്‍ മാസ്റ്റര്‍, സി.പി സുബൈദ, ജാസ്മിന്‍ മുനീര്‍, മെമ്പര്‍മാരായ നൗഷാദ് തിരുത്തുമ്മല്‍, രാജന്‍ ചെരിച്ചിയില്‍, എ.രമണി, പി.പി സഫീര്‍, മെഡിക്കല്‍ ഒാഫീസര്‍ ഡോ.ഹര്‍ഷാദ് എന്നിവര്‍ സംസാരിച്ചു....
Local news

റയിൽവേ സ്റ്റേഷനിലെ യാത്രക്കാരെ കയറ്റാൻ അനുമതി വേണം: ഓട്ടോ ഡ്രൈവർമാർ ധർണ നടത്തി

പരപ്പനങ്ങാടി: റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങുന്ന യാത്രക്കാരെ കയറ്റാൻ പുറമെ നിന്നുള്ള ഓട്ടോറിക്ഷക്കാർക്കു കൂടി അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഓട്ടോ തൊഴിലാളികൾ റെയിൽവെ സ്റ്റേഷന് മുൻപിൽ ധർണ നടത്തി.നിലവിൽ റെയിൽവെ സ്റ്റേഷൻ കോമ്പൗണ്ടിനുള്ളിൽ കരാറുകാരൻ കൊടുക്കുന്ന പാസുള്ള ഓട്ടോറിക്ഷകൾക്ക് മാത്രമേ ട്രെയിൻ യാത്രക്കാരെ കയറ്റാൻ അനുമതിയുള്ളൂ ഇത് തികഞ്ഞ മനുഷ്യാവകാശ ധ്വംസനമാണെന്നും, റെയിൽ കോമ്പൗട്ടിൽ ഇരുട്ടായാൽ മദ്യം, കഞ്ചാവ് ,ലഹരിമരുന്ന്, ഒറ്റക്ക ലോട്ടറി എന്നിവയുടെ അതി പ്രസരണവും നടക്കുന്നുണ്ടെന്ന് ധർണ സംഘടിപ്പിച്ച ഓട്ടോ തൊഴിലാളികൾ പറഞ്ഞു. ധർണ ദേശീയ മനുഷ്യാവകാശ സമിതി സംസ്ഥാന വൈസ് പ്രസിഡൻ്റ് മനാഫ് താനൂർ ഉദ്ഘാടനം ചെയ്തു. ധർണക്ക് അഷറഫ് പഴയ കത്ത്, കെ.പി.ഗഫൂർ , റഫീഖ് പുഴക്കലകത്ത്, സെയ്തലവി മാസ്റ്റർ, സി.മുസ്തഫ, ടി.അസ്ക്കർ, ഇർഷാദ് പുതിയാടൻ നേതൃത്വം നൽകി...
Local news

മമ്പുറം ഹെൽത്ത് സെന്റർ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു

എ ആർ നഗർ: കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിലെ മമ്പുറം സബ് സെന്റർ ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെന്റർ ആയി ഉയർത്തി പൊതുജനങ്ങൾക്കായ് തുറന്നുകൊടുത്തു. ആരോഗ്യം - കുടുംബ ക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജ് ഉൽഘാടനകർമം നിർവഹിച്ചു. പി. കെ. കുഞ്ഞാലികുട്ടി എം. എൽ. എ അധ്യക്ഷനായിരുന്നു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/JeihglRgD5f83E7MDZIiXY എം പി അബ്ദുസ്സമദ് സമദാനി. എം. പി, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം കെ റഫീഖ, ജില്ലാ കളക്ടർ പ്രേകുമാർ ഐ എ എസ്, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം ) ഡോ. ആർ. രേണുക, ജില്ലാ പ്രോഗ്രാം മാനേജർ (ആരോഗ്യ കേരളം ) ഡോ. ടി എൻ. അനൂപ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ലിയാഖത്തലി കാവുങ്ങൽ, വൈസ് പ്രസിഡന്റ്‌ ശ്രീജ സുനിൽ, സ്ഥിരം സമിതി ചെയർപേഴ്സന്മാരായ പി. കെ ഹനീഫ, അബ്ദുൽ റഷീദ് കൊണ്ടാനത്ത്,ലൈല പുല്ലൂണി, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർമാരായ പി കെ അബ്ദുൽ റഷീദ്, എ പി അബ്ദുൽ അസ...
Health,

ജില്ലയിലെത്തുന്ന ആരോഗ്യ മന്ത്രി തിരൂരങ്ങാടിയിൽ വരാത്തത് സൂപ്രണ്ടിനെ പേടിച്ചോ ?

തിരൂരങ്ങാടി : താലൂക്ക് ആശുപത്രി യിലെ ഉദ്‌ഘാടന ചടങ്ങിന് മന്ത്രി നേരിട്ട് വരാത്തത് ചർച്ചയാകുന്നു. ആശുപത്രിയിൽ 3 കോടി രൂപ ചെലവിൽ പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘടനമാണ് ഇന്ന് നടക്കുന്നത്. ജില്ലയിൽ 18 സ്ഥലങ്ങളിലാണ് ഉദ്‌ഘാടനം നടക്കുന്നത്. ഇതിൽ 6 സ്ഥലങ്ങളിൽ മന്ത്രി നേരിട്ട് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ബാക്കി സ്ഥലങ്ങളിൽ ഓണലൈനയാണ് ഉദ്‌ഘാടനം ചെയ്യുന്നത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/CboqpzBeyii4Dx5wCvgyLd 14.60 കോടി രൂപ ചെലവിലാണ് മൊത്തം നിർമാണ പ്രവർത്തനം. അതിൽ ഏറ്റവും കൂടുതൽ തുക ഉപയോഗിച്ചിരിക്കുന്നത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ്. 3 കോടി രൂപ. നെഗറ്റീവ് പ്രഷർ ഐ സി യു, നെഗറ്റീവ് പ്രഷർ ഓപ്പറേഷൻ തിയേറ്റർ, കാഷ്വാലിറ്റി, ബയോ മെഡിക്കൽ വേസ്റ്റ് യൂണിറ്റ് തുടങ്ങിയവയാണ് തിരൂരങ്ങാടിയിൽ ഉദ്‌ഘാടനം ചെയ്യുന്നത്. ഇതേ പ്രവൃത്തികൾ നടത്തിയ നിലമ്പൂരിൽ മന്ത്രി ഉദ്‌ഘാടന ചടങ...
Obituary

മാതൃഭൂമി കല്പകഞ്ചേരി ലേഖകൻ ഫൈസൽ അന്തരിച്ചു

കൽപകഞ്ചേരി: മാതൃഭൂമികൽപകഞ്ചേരി ലേഖകൻഫൈസൽ പറവന്നൂർ (44) നിര്യാതനായി.കിഴക്കേപ്പാറ പരേതനായ ആയപ്പള്ളി ഉമ്മറിൻ്റെ മകനാണ്.കൽപകഞ്ചേരി പ്രസ് റിപ്പോർട്ടേഴ്സ് ക്ലബ്ബ് വൈസ് പ്രസിഡന്റ്, കൽപകഞ്ചേരി ജി.വി.എച്ച്.എസ്.എസ് പി.ടി.എ പ്രസിഡന്റ്,പാറക്കൽ എനർജി കെയർ പാലിയേറ്റീവ് കമ്മറ്റിയംഗം,കടുങ്ങാത്തുകുണ്ട് രചന സഹൃദയ വേദി ജോ. സെക്രട്ടറി,കിഴക്കേപ്പാറ ക്ലാസിക് സാംസ്കാരിക നിലയം പ്രസിഡന്റ്,ആയപ്പള്ളി തറവാട് കുടുംബ കൂട്ടായ്മ ജോ.സെക്രട്ടറി, തിരൂർ ലൈവ് ഓൺലൈൻ ചാനൽ ചെയർമാൻ, കൽപകഞ്ചേരിജി.വി.എച്ച്.എസ്.എസ് OSA ജോ. സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.മാതാവ്: ആയിഷ നെടിയോടത്ത്.ഭാര്യ: റഹീന പൂഴിക്കൽ.മക്കൾ: റിസ്വാ ൻ, റസ്നിം. സഹോദരങ്ങൾ: ഇബ്രാഹിം, സാബിറ, സുലൈഖ, സുഹറ, ഹസീന, ഖദീജമയ്യിത്ത് നമസ്കാരം ഇന്ന് (വെളളി)വൈകുന്നേരം 5 മണിക്ക് കിഴക്കെപാറ പളളിയിൽ...
Education

പ്ലസ് വൺ അഡ്മിഷൻ: ട്രയൽ അലോട്ട്മെന്റ് ഇന്ന്

പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് 2 മുതൽ www.admission.dge.kerala.gov.in വെബ്‌സൈറ്റിൽ പരിശോധിക്കാം. പരിശോധനയും തിരുത്തലും 31 നു വൈകിട്ട് 5 നു മുൻപ് ചെയ്യണം. ആദ്യ അലോട്ട്മെന്റ് ഓഗസ്റ്റ് മൂന്നിനാൻ പ്രസിദ്ധീകരിക്കുന്നത്. ട്രയൽ അലോർട്മെന്റ് 28ന് പ്രസിദ്ധീകരിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. സാങ്കേതിക തടസ്സം കാരണമാണ് ഇന്നത്തേക്ക് ലേക്ക് മാറ്റിയത്. ക്ലാസുകൾ ഓഗസ്റ്റ് 22നു തുടങ്ങുന്ന നിലയിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നത്. സി ബി എസ് ഇ, ഐ സി എസ് സി വിദ്യാർത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വരാൻ വൈകിയതാണ് ഹയർ സെക്കൻഡറി പ്രവേശന നടപടികൾ നീളാൻ കാരണം....
Local news

വെളിമുക്ക് അധ്യാപക കൂട്ടായ്മ പ്രതിഭകളെ ആദരിച്ചു

മുന്നിയൂർ : വെളിമുക്ക് മഹല്ല് അദ്ധ്യാപക കൂട്ടായ്മക്ക് കീഴിൽ പ്രദേശത്തെ എസ് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ പ്രതിഭകളെ ആദരിച്ചു.മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹനീഫ ആച്ചാട്ടിൽ പ്രതിഭാ സംഗമം ഉൽഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സി.പി സുബൈദ,ടീച്ചേഴ്സ് ഫോറം രക്ഷാധികളായ ഡോക്ടർ എ അബ്ദുറഹിമാൻ, സി. ആയമ്മ ടീച്ചർ, പ്രൊഫസർ എം. അബ്ദുസ്സമദ്, എം. അബ്ദുൽ ഹമീദ്, എം. അബ്ദുൽ മജീദ്, എ. അബ്ദുറഹിമാൻ എന്നിവർ ആശംസകൾ നേർന്നു.വിദ്യാർത്ഥികളായ നസ്‌ലി ഫാത്തിമ, ഡെലിൻ റിയോൺ, വിസ്മയ എന്നിവർ സംസാരിച്ചു.ഹമീദ് മാസ്റ്റർ ദേവതിയാൽ കരിയർ ഗൈഡൻസ് ക്ലാസെടുത്തു.ടീച്ചേഴ്സ് ഫോറം പ്രസിഡണ്ട് ഡോകടർ സി.പി മുനീർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അസീസ് സ്വാഗതവും സൈനുൽ ആബിദ് നന്ദിയും പറഞ്ഞു.എം.മുഹമ്മദ് ഷാഫി, സി.പി യൂനുസ്, പി. ഷമീം, പി. ജാഫർ ഷരീഫ്, യു അബ്ദുൽ ഷരീഫ് എന...
Malappuram

ആക്‌സിഡന്റ് റെസ്‌ക്യൂ 24×7 ടീമംഗങ്ങൾക്കുള്ള യൂണിഫോം പ്രകാശനം നടത്തി

മലപ്പുറം : ജില്ല ആക്‌സിഡന്റ് റെസ്‌ക്യൂ 24×7 ടീമംഗങ്ങൾക്കുള്ള യൂണിഫോം പ്രകാശനം തിരൂരങ്ങാടി പോലീസ്സബ് ഇൻസ്‌പെക്‌ടർ എൻ മുഹമ്മദ് റഫീഖ് , സബ് ഇൻസ്‌പെക്‌ടർ ജീഷ്മ എന്നിവർ ചേർന്ന് നിർവഹിച്ചു.ചടങ്ങിൽ മലപ്പുറം ജില്ല ആക്‌സിഡന്റ് റെസ്‌ക്യൂ 24×7 ഭാരവാഹികളായ ജംഷീർ കൂരിയാടാൻ ,സഫൽ കൊല്ലൻഞ്ചേരി, ഫാസിൽ കൂരിയാട്, റഫീഖ് വള്ളിയേങ്ങൽ ,അലി വെന്നിയൂർ എന്നിവർ പങ്കെടുത്തു . സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലായി സേവന സന്നദ്ധരായ ഒരുകൂട്ടം സ്ത്രീകളും യുവാക്കളുമടങ്ങുന്ന സംഘം തന്നെ ആക്‌സിഡന്റ് റെസ്‌ക്യൂ ടീമിനായി സേവനമനുഷ്ഠിക്കുന്നുണ്ട്. വാഹനാപകടങ്ങൾ , പെട്ടെന്ന് ഉണ്ടാകുന്ന മറ്റ് അപകടങ്ങൾ, പ്രകൃതി ദുരന്തങ്ങൾ കാണാതായവരെ കണ്ടെത്തൽ, പുഴയിലും മറ്റും വെള്ളത്തിൽ മുങ്ങിയുള്ള അപകടങ്ങൾ എന്നിവയിലടക്കം ഉള്ള രക്ഷാപ്രവർത്തനങ്ങൾ ആക്‌സിഡന്റ് റെസ്‌ക്യൂ ടീമംഗങ്ങളുടെ മുൻകാല പ്രവർത്തനങ്ങൾ സംസ്ഥാനത്തുടനീളം പൊതുജനങ്ങളുടെ പ്രശംസക്ക് കാരണമായിട്...
Malappuram

പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ മമ്പുറം മഖാം സന്ദർശിച്ചു

തിരൂരങ്ങാടി: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മമ്പുറം മഖാമില്‍ സന്ദര്‍ശനം നടത്തി. നാളെ മുതല്‍ തുടങ്ങുന്ന 184-ാമത് ആണ്ടുനേര്‍ച്ചയുടെ മുന്നോടിയായിട്ടാണ് വി.ഡി സതീശന്‍ മഖാമില്‍ തീര്‍ത്ഥാടനത്തിനെത്തിയത്. പുതിയ മത രാഷ്ട്രീയ സാഹചര്യത്തില്‍ മമ്പുറം തങ്ങളുടെ ഓര്‍മകള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്നും അദ്ദേഹത്തിന്റെ ജീവിത സന്ദേശം പുതിയ തലമുറക്ക് കൈമാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഖാം തീര്‍ത്ഥാടനത്തിനു ശേഷം മഖാം കമ്മിറ്റി പ്രതിനിധികളുമായും മമ്പുറം സയ്യിദ് അലവി മൗലദ്ദവീല ഹിഫ്‌ള് കോളേജിലെ വിദ്യാര്‍ത്ഥികളുമായും അദ്ദേഹം സംവദിച്ചു. മഖാം മാനേജര്‍ കെ.പി ശംസുദ്ദീന്‍ ഹാജി ഹാരാര്‍പ്പണം നടത്തി. മമ്പുറം തങ്ങളുടെ ജീവിതം പ്രതിപാദിക്കുന്ന സമഗ്ര കൃതി കൈമാറുകയും ചെയ്തു. കമ്മിറ്റി ഭാരവാഹികളായ സി.കെ മുഹമ്മദ് ഹാജി, ഹംസ ഹാജി മൂന്നിയൂര്‍, ഡി.സി.സി പ്രസിഡണ്ട് വി.എസ് ജോയ്. പി.എ സലീം. നൗഷാദ് അലി, ലിയാഖത്ത് അലി, യു.എ റസാഖ്, എ.ടി...
Local news

ഓസ്‌ട്രേലിയ യൂണിവേഴ്‌സിറ്റി യിൽ നിന്ന് ഡോക്ടറെറ്റ് നേടിയ സൈതലവിയെ അനുമോദിച്ചു

ഓസ്ട്രേലിയൻ നാഷണൽ യൂനിവേഴ്സിറ്റിയിൽ നിന്നും PHD നേടിയ എ ആർ നഗർ കൊടക്കല്ല് സ്വദേശിഡോ:പി സി സൈതലവിക്ക് സി പി എം ൻ്റെ ഉപഹാരം ലോക്കൽ സെക്രട്ടറി കെ പി സമീർ നൽകി. കേരള പ്രവാസി സംഘം എ ആർ നഗർ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഫൈസൽ പി കെ ,ബ്രാഞ്ച് സെക്രട്ടറി കുഞ്ഞിമൊയ്തീൻ കുട്ടി, സഹദേവൻ, കെ കെ ആഷിഫ്, സലാം, ലുക്മാൻ, സുബൈർ എന്നിവർ പങ്കെടുത്തു....
Obituary

ന്യൂമോണിയ ബാധിച്ചു യുവാവ് മരിച്ചു

കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശി പരേതനായ പനക്കൽ സമദിന്റെ മകൻ ഇസ്ഹാഖ് എന്ന കുഞ്ഞാപ്പു (41) ന്യൂ മോണിയ ബാധിച്ചു മരിച്ചു. ഒരാഴ്ചയിലേറെ കോട്ടക്കൽ മിംസിൽ ചികിത്സയിലായിരുന്നു. പുരോഗതി ഇല്ലാത്തതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്നലെ രാത്രി മരിച്ചു. കബറടക്കം ഇന്ന് 12 മണിക്ക് കൊടിഞ്ഞി പള്ളിയിൽ. ഭാര്യ, തസ്ലീന ചെമ്മാട്. മക്കൾ: ഇസാൻ, അംന ഫാത്തിമ, നിഹ ഫാത്തിമ....
error: Content is protected !!