Saturday, February 14

Blog

വെള്ളം ക്രമാതീതമായി ഉയരുന്നു, ബാക്കിക്കയം ഷട്ടർ തുറന്നേക്കും
Other

വെള്ളം ക്രമാതീതമായി ഉയരുന്നു, ബാക്കിക്കയം ഷട്ടർ തുറന്നേക്കും

പുഴയിൽ വെള്ളം ക്രമാതീതമായി ഉയരുന്നതിനാൽ ബാക്കിക്കയം ഷട്ടർ തുറന്നേക്കും. മഴവെള്ളം ഒഴുകിയെത്തി തടയണക്ക് സമീപം വെള്ളം നിറഞ്ഞിട്ടുണ്ട്. 4.30 മീറ്റർ ഉയരമാണ് വെള്ളം സംഭരിക്കാനുള്ള പരമാവധി അളവ്. ഇപ്പോൾ 4.20 ൽ എത്തിയിട്ടുണ്ട്. ഇനിയും ഉയരുക യാണെങ്കിൽ ഷട്ടർ ഉയർത്തേണ്ടി വരുമെന്ന് ജലസേചന വകുപ്പ് അധികൃതർ അറിയിച്ചു. നന്നമ്പ്ര പഞ്ചായത്തിലെത്തുൽപ്പെടെയുള്ള കർഷകർ ജാഗ്രത പാലിക്കണമെന്നും മുൻകരുതൽ എടുക്കണമെന്നും അധികൃതർ അറിയിച്ചു. ഹെക്ടർ കണക്കിന് നെൽകൃഷി ഇവിടങ്ങളിൽ കൊയ്യാൻ ബാക്കിയുണ്ട്. നേരത്തെ വെള്ളം ലഭിക്കാൻ ഷട്ടർ തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ ആ ഭാഗത്തെ ജനപ്രതിനിധികൾ തടഞ്ഞു മടക്കി അയക്കുകയായിരുന്നു....
Accident

എടരിക്കോട് ബൈക്കപകടം, ഓമച്ചപ്പുഴ സ്വദേശി മരിച്ചു

എടരിക്കോട് മമ്മാലിപ്പടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തെയ്യാല ഓമച്ചപ്പുഴ സ്വദേശി ഊരോത്തിയിൽ മുഹമ്മദ് റഷീദിന്റെ മകൻ മുഹമ്മദ് നിബ്രാസുൽ ഹഖ് (22) ആണ് മരിച്ചത്. ഇന്ന് രാത്രി ആയിരുന്നു അപകടം. കോട്ടക്കൽ അൽമസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Malappuram

അതിവേഗത്തില്‍ ആറുവരിയാകാന്‍ ദേശീയപാത 66: മഴയ്ക്ക് മുമ്പേ ആദ്യഘട്ട ടാറിങ് പൂര്‍ത്തീകരിക്കാന്‍ ശ്രമം

ജില്ലയില്‍ 3028.29 കോടി രൂപ നഷ്ടപരിഹാരം നല്‍കി വേഗമേറിയതും സുഗമവുമായ വാഹന ഗതാഗതത്തിന് വഴിയൊരുക്കി പനവേല്‍ - കന്യാകുമാരി ദേശീയപാത 66 ആറുവരിയായി വികസിപ്പിക്കുന്ന പ്രവൃത്തികള്‍ ദ്രുദഗതിയില്‍. കോഴിക്കോട്-മലപ്പുറം ജില്ലാ അതിര്‍ത്തിയായ ഇടിമുഴിക്കല്‍ മുതല്‍ മലപ്പുറം-തൃശൂര്‍ ജില്ലാ അതിര്‍ത്തിയായ കാപ്പിരിക്കാട് വരെ 76 കിലോമീറ്ററിലാണ് പുതിയ പാത നിര്‍മിക്കുന്നത്. ഇടിമുഴിക്കല്‍ മുതല്‍ വളാഞ്ചേരി വരെയും വളാഞ്ചേരി മുതല്‍ കാപ്പിരിക്കാട് വരെയുമായി രണ്ടു റീച്ചുകളിലായാണ് ജില്ലയിലെ ദേശീയപാത വികസന പ്രവൃത്തി. 3496.45 കോടിരൂപ ചെലവഴിച്ചാണ് ജില്ലയില്‍ ദേശീയപാത ആറുവരിയാക്കി വികസിപ്പിക്കുന്നത്. ദേശീയപാതയ്ക്കായി ഏറ്റെടുത്ത ഭൂമിയിലെ 80 ശതമാനം മരങ്ങളും മുറിച്ചുമാറ്റിയിട്ടുണ്ട്. നിലവില്‍ ഈ ഭാഗങ്ങള്‍ നിരപ്പാക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.  കോട്ടക്കല്‍, വളാഞ്ചേരി, കുറ്റിപ്പുറം എന്നിവിടങ്ങളില്‍ പാലങ്ങളുടെ ന...
Other

കരിപ്പൂര്‍ വിമാനത്താവള വികസനം: ജനങ്ങളുടെ ആശങ്കയകറ്റുമെന്ന് മന്ത്രി അബ്ദുറഹിമാന്‍

സാങ്കേതിക സമിതിയംഗങ്ങള്‍ സ്ഥലം സന്ദര്‍ശിക്കും കരിപ്പൂര്‍ വിമാനത്താവള റണ്‍വേ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി സാങ്കേതിക സമിതിയുടെ  നേതൃത്വത്തില്‍ പ്രദേശവാസികളെ നേരില്‍ കണ്ട് ആശങ്കകള്‍ അകറ്റുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവള റണ്‍വേ വികസനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളെ പൂര്‍ണ വിശ്വാസത്തിലെടുത്ത് മാത്രമേ സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയാക്കൂ. ഇതിനായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം സ്ഥലം സന്ദര്‍ശിച്ച് സ്ഥലം സുതാര്യമായി ഏതു രീതിയില്‍ ഏറ്റെടുക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ വ്യക്തത വരുത്തും. പരമാവധി വീടുകളും റോഡും മറ്റും ഒഴിവാക്കി, നഷ്ടങ്ങള്‍ പരമാവധി കുറച്ച് ഭൂമി ഏറ്റെടുക്കുന്നതിന് ശ്രമിക്കും. ജനപ്രതിനിധികളുടെയും...
Obituary

ഓട്ടോ ഡ്രൈവറെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

എ ആർ നഗർ: ഇരുമ്പുചോല സ്വദേശി   ആലസ്സൻകുട്ടി (72) ആണ് സ്വന്തം വീട്ടിലെ കിണറ്റിൽ വീണ മരിച്ച നിലയിൽ കണ്ടത്. ഇന്ന് പുലച്ചെയാണ് കിണറ്റിൽ വീണ നിലയിൽ കാണപ്പെട്ടത്. നേരത്തെ പ്രവാസിയായിരുന്ന ഇദ്ദേഹം പിന്നീട് ചെമ്മാട് ഓട്ടോ സർവീസ് നടത്തിയിരുന്നു ഉടനെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ മോർച്ചറിയിൽ. തിരൂരങ്ങാടി പോലീസ് ഇൻക്വസ്റ്റ് നടത്തി. ചെറിയ മാനസിക പ്രയാസമുണ്ടായിരുന്നതായി ബന്ധുക്കൾ അറിയിച്ചതായി പോലീസ് പറഞ്ഞു....
Accident

തിരൂർ പെരിന്തല്ലൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തിരൂർ: ആലത്തിയുർ പെരിന്തല്ലൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തിരുനാവായ കാരത്തൂർ കൊടക്കൽ അജിതപ്പടിയിലെ മങ്ങാട് വീട്ടിൽ നല്ലന്റെ മകൻ സന്ദീപ് ആണ് മരിച്ചത്. ഇന്ന് രാത്രിയാണ് അപകടം.
Other

ഇ.പി.ജയരാജൻ എൽഡിഎഫ് കൺവീനർ

തിരുവനന്തപുരം: ഇടതുമുന്നണി കണ്‍വീനറായി ഇ പി ജയരാജനെ തെരഞ്ഞെടുത്തു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. എ വിജയരാഘവന്‍ സിപിഐഎം പോളിറ്റ് ബ്യൂറോയിലെത്തിയതോടെയാണ് പകരക്കാരനായി ഇ പി ജയരാജനെ തെരഞ്ഞെടുത്തത്. സിപിഐഎം വിദ്യാര്‍ഥി സംഘടനയായ എസ്എഫ്‌ഐയിലൂടെയാണ് പൊതുപ്രവര്‍ത്തന രം​ഗത്തേക്കുള്ള ഇ പി ജയരാജന്‍റെ പ്രവേശനം. യുവജന സംഘടനയായ ഡിവൈഎഫ്‌ഐയുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡന്റ് ആയിരുന്നു. കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ്, ദേശാഭിമാനി ജനറല്‍ മാനേജര്‍ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. 1997ലാണ് തെരഞ്ഞെടുപ്പ് രംഗത്തേക്ക് പ്രവേശിക്കുന്നത്. 97ല്‍ അഴീക്കോട് നിന്ന് നിയമസഭയിലെത്തി. പിന്നീട് 2011ലും 2016ലും കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ നിന്നും ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു. 2016ല്‍ പിണറായി വിജയന്‍ മന്ത്രിസഭയില്‍ വ്യവസായം, കായികം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്....
Obituary

തൊട്ടിലിൽ ഉറക്കിയ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി: ഏഴ് മാസം പ്രായമായ കുഞ്ഞിനെ തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിപറമ്പ് ടൗണിലെ പച്ചക്കറി കച്ചവടക്കാരനായ അരീപ്പാറ നാലുകണ്ടം വിളക്കണ്ടത്തിൽ അബ്ദുല്ല- സമീറ എന്നിവരുടെ മകൻ മുഹമ്മദ് ഫൈസാൻ (ഏഴ് മാസം) ആണ് മരിച്ചത്. ശനിയാഴ്‌ച രാത്രി കുഞ്ഞിനെ പാല് കൊടുത്തു തൊട്ടിലിൽ കിടത്തിയതായിരുന്നു. ഇന്നലെ രാവിലെ നോക്കിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തിരൂരങ്ങാടി ടുഡേ. താലൂക്ക് ആശുപത്രിയിൽ നിന്ന് പോസ്റ്റുമോർട്ടം നടത്തി. കുട്ടിക്ക് ഹൃദയസംബന്ധമായ അസുഖം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഏഴ് വർഷത്തിന് ശേഷം ദമ്പതികൾക്ക് ഉണ്ടായ ഏക കുഞ്ഞാണിത്....
Other

കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം

മുക്കം: കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്നു വയസ്സുകാരി മരിച്ചു. മുക്കം മുത്താലം കിടങ്ങിൽ വീട്ടിൽ ബിജു-ആര്യ ദമ്പതികളുടെ മകൾ വേദികയാണ് മരിച്ചത്. കളിക്കുന്നതിനിടെ കുട്ടി, കുപ്പിയുടെ അടപ്പ് വിഴുങ്ങുകയും തൊണ്ടയിൽ കുടുങ്ങുകയുമായിരുന്നു. ഉടൻ മുക്കത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരിച്ചത്....
Other

സമസ്ത: പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. വിജയം 97.06%, 2,749 പേര്‍ക്ക് ടോപ് പ്ലസ്

തേഞ്ഞിപ്പലം: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് മാര്‍ച്ച് 11,12 തിയ്യതികളില്‍ വിദേശങ്ങളില്‍ ഓണ്‍ലൈനായും, 12,13 തിയ്യതികളില്‍ ഇന്ത്യയില്‍ ഓഫ്ലൈനായും നടത്തിയ പൊതുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളില്‍ രജിസ്തര്‍ ചെയ്ത 2,61,375 വിദ്യാര്‍ത്ഥികളില്‍ 2,55,438 പേരാണ് പരീക്ഷക്കിരുന്നത്. ഇതില്‍ 2,47,924 പേര്‍ വിജയിച്ചു (97.06 ശതമാനം). ആകെ വിജയിച്ചവരില്‍ 2,749 പേര്‍ ടോപ് പ്ലസും, 29,879 പേര്‍ ഡിസ്റ്റിംഗ്ഷനും, 77,559 പേര്‍ ഫസ്റ്റ് ക്ലാസും, 42,530 പേര്‍ സെക്കന്റ് ക്ലാസും, 95,207 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി.ഇന്ത്യയില്‍ 7,456 സെന്ററുകളിലാണ് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 10,462 അംഗീകൃത മദ്‌റസകളിലെ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരുന്നത്. പരീക്ഷാ ഫലം www.samastha.info, http://result.samastha.info/ എന്ന വെബ്‌സൈറ്റുകളില്‍ ലഭ്യമാകും.അഞ്ചാം ക്ല...
Crime

സമൂഹമാധ്യമങ്ങളില്‍ മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റ്: നാല് പേര്‍ക്കെതിരെ കേസ്

കോഴിക്കോട്: സമൂഹമാധ്യമങ്ങളില്‍ മതസ്പര്‍ധ പരത്തുന്ന പോസ്റ്റിട്ട നാലുപേര്‍ക്കെതിരെ കേസെടുത്തു. കോഴിക്കോട് കസബ, ടൗണ്‍ സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പാലക്കാട്ടെ ഇരട്ട കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. സമൂഹ്യമാധ്യമങ്ങളിലൂടെ പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരും ഗ്രൂപ്പുകളും ഗ്രൂപ്പ് അഡ്മിന്‍മാരും പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഇത്തരക്കാര്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു....
Crime

ഭാര്യ അറിയാതെ ഒരു കോടിയിലേറെ രൂപ കാമുകിയുടെ അക്കൗണ്ടിലേക്ക്; ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍

കായംകുളം: ജോയിന്റ് അക്കൗണ്ടില്‍ നിന്നും ഭാര്യ അറിയാതെ ഒരു കോടിയിലേറെ രൂപ കാമുകിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍. കോടഞ്ചേരി സ്വദേശി സിജു കെ ജോസ് (52), കാമുകി കായംകുളം ഗോവിന്ദമുട്ടം സ്വദേശി പ്രിയങ്ക (30) എന്നിവരെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. അമേരിക്കയില്‍ നഴ്‌സായി ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശിനിയെ കബളിപ്പിച്ച് കോടികള്‍ കൈക്കലാക്കിയ കേസിലാണ് അറസ്റ്റ്. സിജുവിന്റെയും ഭാര്യയുടെയും പേരില്‍ ബാങ്ക് ഓഫ് അമേരിക്കയിലും ക്യാപ്പിറ്റല്‍ വണ്ണിലുമുള്ള ജോയിന്റ് അക്കൗണ്ടില്‍ നിന്നും  1,37,938 ഡോളര്‍ (ഒരു കോടി ഇരുപത് ലക്ഷത്തി നാല്പത്തിയയ്യായിരം രൂപ) പ്രിയങ്കയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്‌തെന്നായിരുന്നു കേസ്.  കേസ് രജിസ്റ്റര്‍ ചെയ്തതറിഞ്ഞ് ഒളിവില്‍ പോയ ഇരുവര്‍ക്കുമെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു...
Malappuram

ദാറുല്‍ഹുദാ റമദാന്‍ പ്രഭാഷണ പരമ്പരക്ക് സമാപ്തി

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലയില്‍ നടന്ന മുസ്ഥഫ ഹുദവി ആക്കോടിന്റെ റമദാന്‍ പ്രഭാഷണ പരമ്പരക്ക് സമാപ്തി. ദാറുല്‍ഹുദാ മാനേജിങ് കമ്മിറ്റി പ്രസിഡന്റും സര്‍വകലാശാലാ വൈസ് ചാന്‍സലറുമായ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ സമാപന പരിപാടി ഉദ്ഘാടനം ചെയ്തു. ഖുര്‍ആന്‍ മാനവരാശിക്ക് വെളിച്ചമാണെന്നും ലോകത്ത് ആധികാരികമായി ജനങ്ങളെ നന്മയിലേക്ക് നയിച്ച പ്രത്യയശാസ്ത്രമാണതെന്നും തങ്ങള്‍ പറഞ്ഞു. വിശുദ്ധ ഗ്രന്ഥത്തെ കുറിച്ച് വ്യക്തമായ ബോധ്യമുള്ളവര്‍ തന്നെയാണ് അതിനെ വിമര്‍ശിക്കുന്നതെന്നും ഖുര്‍ആന്‍ പാരായണത്തോടൊപ്പം ഗഹന പഠനത്തിനും സമയം കണ്ടെത്തണമെന്നും തങ്ങള്‍ പറഞ്ഞു. ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷനായി. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തി. ജന.സെക്രട്ടറി യു.ശാഫി ഹാജി ചെമ്മാട്, ട്രഷറര്‍ കെ.എം സൈദലി ഹാജി പുലിക്കോട്, സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, ഇസ്ഹാഖ് ...
Local news

നന്നമ്പ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റിക്ക് പുതിയ അധ്യക്ഷനായി

നന്നമ്പ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റിപ്രസിഡൻ്റായി ഷാഫിപൂക്കയിലിലെ നിയമിച്ചു. നിലവിലെ കോൺഗ്രസ് പ്രസിഡൻ്റ് എൻ.വി. മൂസക്കുട്ടി ലീവിൽ പ്രവേശിച്ചതിനെ തുടർന്നാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ വി.എസ് ജോയി പുതിയ പ്രസിഡൻ്റായി ഷാഫി പൂക്കയിലിനെ നിയമിച്ചത്. പഴയ മണ്ഡലം പ്രസിഡൻ്റ് എൻ.വി മൂസക്കുട്ടി നിലവിൽ നന്നമ്പ്ര പഞ്ചായത്ത് ഭരണസമിതിയിൽ വൈസ്പ്രസിഡൻ്റാണ്. ജില്ലാ കമ്മിറ്റി മണ്ഡലം പ്രസിഡൻ്റായി നിയമിച്ചതിൽ സന്തോഷം ഉണ്ടെന്നും എല്ലാവരെയും ഒരുമിച്ച് മുന്നോട്ട് കൊണ്ട്പോവും യു ഡി എഫ് ശക്തമാക്കുമെന്നും ഷാഫി പൂക്കയിൽ പറഞ്ഞു....
Crime

പുതുപൊന്നാനി ബീവി ജാറം കമ്മിറ്റി ഓഫീസിൽ മോഷണം

പുതുപൊന്നാനി, മുനമ്പത്ത് ബീവി ജാറം കമ്മിറ്റി ഓഫീസിലാണ് മോഷണം നടന്നിട്ടുള്ളത്. രണ്ടു ലക്ഷം രൂപയോളം നഷ്ടമായതായി അറിയുന്നു.             വെള്ളിയാഴ്ച അവധിയായതിനാൽ ഓഫീസ് അടച്ച് ജീവനക്കാർ പോയിരുന്നു. തുടർന്ന് ശനിയാഴ്ച പുലർച്ചെ ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരനാണ് മോഷണം നടന്ന വിവരം ആദ്യം അറിയുന്നത്.  ജീവനക്കാരൻ അറിയിച്ചതിനെ തുടർന്ന് പൊന്നാനി സി.ഐ.വിനോദ് വലിയാട്ടൂരിൻ്റെ നേതൃത്വത്തിലുള്ള പോലീസെത്തി സി.സി.ടി.വി ദൃശ്യം പരിശോധിച്ച് മോഷണം നടത്തുന്ന ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഡോഗ് സ്കോഡ്, ഫിംഗർപ്രിൻ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മറ്റു തെളിവുകളും ശേഖരിച്ചിട്ടുണ്ട്. cctv ദൃശ്യം...
Obituary

വി.എ. ആസാദിന്റെ മകൻ മുഹിയദ്ധീൻ ഹാജി അന്തരിച്ചു

ഏ ആർ. നഗർ : പരേതനായ സ്വാതന്ത്ര്യസമര സേനാനിയും അബ്ദുറഹിമാൻ നഗർ പഞ്ചായത്തിന്റെ ശില്പിയുമായ വി.എ. ആസാദ് സാഹിബിന്റെ മകനും കോൺഗ്രസ് നേതാവുമായ വി.എ. മുഹ്‌യുദ്ദീൻ ഹാജി ( 73 ) അന്തരിച്ചു. ഏ ആർ നഗർ ഹൈസ്കൂൾ ജീവനക്കാരാനായിരുന്നു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, കോൺഗ്രസ് ഡി സി സി മെമ്പർ, ചെണ്ടപ്പുറായ ഹൈസ്കൂൾ പി ടി ഏ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ : ഫാത്തിമകുട്ടി കെ വിപെരുവള്ളൂർ മക്കൾ : സൗദാബി , ആരിഫാബി , അഹമ്മദ് കബീർ , ആസ്യാ ബീവി , അഹമ്മദ് സഫ്‌വാൻ , സൈഫുദ്ദീൻ അഹമ്മദ് ആസാദ്. മരുമക്കൾ : ചെമ്പൻ അബ്ദുൽകരീം ( വലിയോറ ), ചെറ്റാലി അബ്ദുറഹീം ( കക്കാട് ) , സജ്ന മാണിത്തൊടിക ( വേങ്ങര ) , അബ്ദുൽ മജീദ് ( ബാലുശ്ശേരി ) അഞ്ജല സമാൻ ചെമ്പൻ ( പുകയൂർ ) . സഹോദരങ്ങൾ : വി.എം. അബ്ദുൽഖാദർ , വി.എം. അബ്ദുന്നാസർ , അഹമ്മദ് ഇസ്സുദ്ദീൻ , മുഹമ്മദ് മുസ്തഫ , റൈഹാനത്ത് , അഹമ്മദ് സഈദ് , പരേതരായ വി.എം. അബ്ദുറഹ്മാ...
Breaking news, Crime

പാലക്കാട് വീണ്ടും ചോരക്കളി, ആർ എസ് എസ് പ്രവർത്തകനെ കടയിൽ കയറി വെട്ടിക്കൊന്നു

പാലക്കാട് മേലാമുറിയിൽ ആർ.എസ്.എസ് നേതാവിനനെ വെട്ടിക്കൊന്നു. ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ കടയിൽ കയറി വെട്ടുകയായിരുന്നു. കൈക്കും കാലിനും തലയുടെ ഭാഗത്തുമാണ് വെട്ടേറ്റതെന്ന് ദൃക്‌സാക്ഷികൾ പറയുന്നത്. പരിക്കേറ്റ ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അൽപ സമയം മുമ്പ് മരിച്ചു. കഴിഞ്ഞ ദിവസം എസ് ഡി പി ഐ പ്രവർത്തകനെ വെട്ടിക്കൊന്നിരുന്നു. ജുമുഅ കഴിഞ്ഞു പിതാവിനൊപ്പം ബൈക്കിൽ പോകുമ്പോൾ കാറിടിച്ചു വീഴ്ത്തിയാണ് വെട്ടിക്കൊന്നത്. അതിന്റെ ഞെട്ടൽ മാറും മുമ്പാണ് രണ്ടാമത്തെ കൊലപാതകം നടക്കുന്നത്. രണ്ടും തമ്മിൽ ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. സമാനമായ സംഭവം മാസങ്ങൾക്ക് മുമ്പ് ആലപ്പുഴയിലും ഉണ്ടായിരുന്നു....
Obituary

കോഴിച്ചെന സ്വദേശി സലാലയിൽ നിര്യാതനായി

തിരൂരങ്ങാടി: കോഴിച്ചെന മാമുബസാർ സ്വദേശി പരേതനായ കുഞ്ഞിമുഹമ്മദിൻ്റെ മകൻ മുഹമ്മദ് റഫീഖ് (46) ഒമാനിലെ സലാലയിൽ നിര്യാതനായി.സ്ട്രോക്ക് വന്നതിനെ തുടർന്ന് സലാല ഖാബൂസ് ആശുപത്രിയിൽ വെൻറിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.ശനിയാഴ്ച്ച പുലർച്ചെയാണ് മരണപ്പെട്ടത്.ഖബറടക്കം ഒമാനിലെ സലാലയിൽ തന്നെ നടത്തും.ഭാര്യ:സുബൈദ.മക്കൾ:സഫുവാൻ,ലുക്മാൻ,റഹീസ്....
Local news

നിരവധി കുടുംബങ്ങൾക്ക് ആശ്വാസമായി കുഴൽകിണർ ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി മുനിസിപ്പൽ എട്ടാം ഡിവിഷനിൽ കല്ലുപറമ്പൻ പർവേസ്‌ വിട്ട് നൽകിയ സ്ഥലത്ത് കല്ലുപറമ്പൻ ബദറുദ്ദീന്റെ സാമ്പത്തിക സഹായത്തോടെ നിർമ്മിച്ച കുഴൽ കിണറിൽ നിന്നുള്ള കുടിവെള്ളത്തിന്റെ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി നിർവ്വഹിച്ചു. ധാരാളം കുടുംബങ്ങൾക്ക് കുടിവെള്ളം ലഭിക്കുന്ന രീതിയിൽ നടത്തിയ ക്രമീകരണങ്ങളിൽ ചെയർമാൻ സന്തുഷ്ടി രേഖപ്പെടുത്തി. എട്ടാം ഡിവിഷൻ കൗൺസിലർ പി.ടി. ഹംസ, കൗൺസിലർ ജാഫർ കുന്നത്തേരി, കല്ലുപറമ്പൻ പർവേസ്, പച്ചക്കറി ഇബ്രാഹീം കുട്ടി ഹാജി, കൊല്ലഞ്ചേരി ജലീൽ ഹാജി, സമദ് കാരാടൻ, മുജീബ് മനരിക്കൽ, ഗഫൂർ പാറേങ്ങൽ, കെ.പി. മുസ്തഫ, മാളിയേക്കൽ സിദ്ധീഖ്, മൊയ്തീൻ കുട്ടി കരിപറമ്പത്ത്, ടി.പി. അഷ്‌റഫ്, കെ. ഫൈസൽ, വി.പി. ഷംസുദ്ദീൻ, ഇകെ. അയ്യൂബ്, സൈനുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു....
Accident

തിരൂർ സ്വദേശിയായ മെഡിക്കൽ വിദ്യാർഥി അർമേനിയയിൽ ബൈക്കപകടത്തിൽ മരിച്ചു

തിരൂർ : ഉക്രെയ്‌നിലെ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥി അര്‍മേനിയയില്‍ ബൈക്കപകടത്തില്‍ മരിച്ചു. തിരൂര്‍ ചമ്രവട്ടത്തെ പാട്ടത്തില്‍ മുഹമ്മദ് റാഫി-നസീറ ദമ്പതികളുടെ മകന്‍ മുഹമ്മദ് റിസ്‌വാന്‍(22) ആണ് ബൈക്ക് അപകടത്തില്‍ മരിച്ചത്. ഉക്രെയ്‌നിലെ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായ റിസ് വാന്‍ അര്‍മേനിയയിലേക്ക് വിസ ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ സംബന്ധമായ കാര്യത്തിന് പോയതായിരുന്നു. താമസ സ്ഥലത്തു നിന്നും നോമ്പുതുറക്ക് ഉള്ള വിഭവങ്ങള്‍ വാങ്ങാന്‍ പോകുന്നതിനിടെ വൈകുന്നേരം 6.30ന് ബൈക്ക് അപകടത്തില്‍ മരണപ്പെടുകയായിരുന്നു. സഹോദരങ്ങള്‍: റമീസ്(എന്‍ജിനീയര്‍), മുഹമ്മദ് സാമാന്‍(പ്ലസ്ടു വിദ്യാര്‍ത്ഥി). മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ കെ ടി ജലീല്‍ എംഎല്‍എ ഇടപെട്ട് നോര്‍ക്കയുടെ സഹായം തേടിയിട്ടുണ്ട്. ഖബറടക്കം പിന്നീട് ചമ്രവട്ടം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍....
Sports

സന്തോഷ് ട്രോഫി ടൂർണമെന്റിൽ ലൈസൻ ഓഫീസറായി കൊടിഞ്ഞി സ്വദേശിയും

മലപ്പുറത്ത് നടക്കുന്ന സന്തോഷ് ട്രോഫി ടൂർണമെന്റിൽ ഔദ്യോഗിക ചുമതലക്കാരനായി കൊടിഞ്ഞി സ്വദേശിയും. തിരൂർ തുഞ്ചൻ ഗവ. കോളേജിലെ കായിക വിഭാഗം അസിസ്റ്റന്റ് പ്രഫസർ ലഫ്റ്റനന്റ് ഷുക്കൂർ ഇല്ലത്താണ് ലൈസൻ ഓഫീസറായി ചുമതലയുള്ളത്. നിലവിലെ ചാമ്പ്യന്മാരായ സർവീസസിന്റെ ലൈസൻ ഓഫീസറാണ് ഇദ്ദേഹം. ടീമിന്റെ കാര്യങ്ങൾ ശ്രദ്ധിക്കുക, ടീമും സംഘാടകരും തമ്മിലുള്ള മീഡിയറ്റർ തുടങ്ങിയ ഇദ്ദേഹത്തിന്റെ ചുമതലയിലാണ്. കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശിയായ ഇദ്ദേഹം നിരവധി കയികമേളകളിൽ സംഘടകനായിട്ടുണ്ട്. സന്തോഷ് ട്രോഫിയിൽ ആദ്യമാണ്. കൊടിഞ്ഞിയിലെ 'സാക്' ഡയറക്ടർ കൂടിയാണ് ഇദ്ദേഹം....
Crime

പാലക്കാട്ട് എസ് ഡി പി ഐ പ്രവർത്തകനെ വെട്ടിക്കൊന്നു

പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടക്കൊന്നു. കുത്തിയതോട് സ്വദേശി സുബൈര്‍ ആണ് മരിച്ചത്. ഉച്ചയ്ക്ക് 1.30നാണ് സംഭവം. പാലക്കാട് കസബ പൊലീസ് സ്റ്റേഷന് പരിധിയിലായിരുന്നു അക്രമം. പിതാവിനൊപ്പം ജുമാ നിസ്‌കാരത്തിന് ശേഷം കഴിഞ്ഞ് ബൈക്കില്‍ പള്ളിയില്‍ നിന്ന് മടങ്ങിവരുന്നതിനിടയില്‍ രണ്ടു കാറിലെത്തിയ അജ്ഞാതസംഘം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ സുബൈറിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. നേരത്തെ ഉണ്ടായ ഒരു കേസിന്റെ പ്രതികാരമാണ് ഈ കൊലപാതകമെന്നാണ് എസ്ഡിപിഐ ഉയര്‍ത്തുന്ന ആരോപണം. രാഷ്ട്രീയ വൈരത്താലുള്ള കൊലപാതകമാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ എലപ്പുള്ളി ഏരിയാ പ്രസിഡന്റായിരുന്നു കൊല്ലപ്പെട്ട സുബൈര്‍. നേരത്തെ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കാര്‍ ഉപയോഗിച്ച് ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷമാണ് വെട്ടിക്കൊലപ്പെടുത്ത...
Gulf

ഗൾഫ് റൂട്ടിൽ ലഗേജ്‌ നിയമം കർശനം; ശ്രദ്ധിച്ചില്ലെങ്കിൽ ക്യാഷ് പോകും

ദുബായ്: സൗജന്യ ബാഗേജ് പരിധി കുറച്ചും ഒന്നിലേറെ ബാഗുകൾക്ക് അധിക പണം ഈടാക്കിയും ഹാൻഡ് ബാഗേജ് ഒന്നിൽ പരിമിതപ്പെടുത്തിയും ഗൾഫ് എയർലൈനുകൾ ലഗേജ് നിയമം കടുപ്പിക്കുന്നു. ഇന്ധനവില വർധന നേരിടാനാണ് ഇളവുകൾ കുറയ്ക്കുന്നത്. ഇക്കണോമി ക്ലാസിൽ 30 കിലോഗ്രാം ഫ്രീ ബാഗേജ് നൽകിയിരുന്ന ചില എയർലൈനുകൾ ഇപ്പോൾ 25 കിലോയാക്കി കുറച്ചു. ബാഗേജില്ലാതെ, ബാഗേജോടു കൂടി, അധിക ബാഗേജ് തുടങ്ങി വ്യത്യസ്ത പാക്കേജുകളും ഇപ്പോൾ നൽകുന്നുണ്ട്. അനുവദിച്ച പരിധിയിൽ ഒന്നിലേറെ ബാഗുകൾ ഉണ്ടെങ്കിൽ അധികമുള്ള ഓരോന്നിനും 15–20 ദിർഹം വരെ (311–414 രൂപ) കൂടുതൽ ഈടാക്കുകയാണ് യുഎഇ റൂട്ടിലെ ചില കമ്പനികൾ. നേരത്തേ ഹാൻഡ് ബാഗേജിനു പുറമേ ലാപ്ടോപ്പും മറ്റു വ്യക്തിഗത ആവശ്യങ്ങൾക്കുള്ള സാമഗ്രികളും അനുവദിച്ചിരുന്നെങ്കിൽ ഇപ്പോൾ ഡ്യൂട്ടിഫ്രീ സാധനങ്ങൾ ഉൾപ്പെടെ 7 കിലോയിൽ കൂടാൻ പാടില്ലെന്നാണു കർശന നിർദേശം. ഒരു കിലോ കൂടിയാലും അധിക പണം അടയ്ക്കണം. ബജറ്റ് എയർലൈനുകള...
Sports

സന്തോഷ് ട്രോഫി മത്സരം കാണാനെത്തുന്നവരുടെ ശ്രദ്ധയ്ക്ക്

സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ് നടക്കുന്ന പയ്യനാട് സ്റ്റേഡിയത്തിൽ മത്സരം  കാണാനെത്തുന്നവര്‍ക്ക് പയ്യനാട് ഭാഗത്തുനിന്നുള്ള മെയിന്‍ ഗെയ്റ്റ് വഴിമാത്രമായിരിക്കും പ്രവേശനം. സ്റ്റേഡിയത്തിന്റെ പ്രധാന കവാടം കടന്നതിന് ശേഷമാണ് പാര്‍ക്കിങ് സൗകര്യം ഒരുക്കിയിട്ടുള്ളത്. മത്സരത്തിന് എത്തുന്ന എല്ലാവര്‍ക്കുമുള്ള പാര്‍ക്കിങ് സൗകര്യം പയ്യനാട് സ്റ്റേഡിയത്തിന് അകത്ത് ഒരുക്കിയിട്ടുണ്ട്. പാര്‍ക്കിങ് ശേഷമാണ് മത്സരത്തിനുള്ള ടിക്കറ്റ് കൗണ്ടര്‍ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഓണ്‍ലൈന്‍ വഴിയോ, ബാങ്ക് വഴി സീസണ്‍ ടിക്കറ്റോ എടുക്കാത്തവര്‍ക്ക് ടിക്കറ്റ് കൗണ്ടര്‍ ഉപയോഗിച്ച് മത്സരത്തിനുള്ള ടിക്കറ്റ് എടുക്കാന്‍ കഴിയും. ഓണ്‍ലൈന്‍ ടിക്കറ്റ് എടുത്തവര്‍ അതിന്റെ കോപ്പിയും സീസണ്‍ ടിക്കറ്റ് കൈവശമുള്ളവര്‍ സീസണ്‍ ടിക്കറ്റിന്റെ കോപ്പിയും കൈവശം കരുതേണ്ടതാണ്. ടിക്കറ്റ് കൈവശം ഇല്ലാത്തവര്‍ക്ക് സ്റ്റേഡിയത്തിന്റെ സമീപത്തേക്ക് പ്രവേശനം  ലഭിക്കില...
Sports

സന്തോഷ് ട്രോഫി: സർവീസസ്, മേഘാലയ ടീമുകൾക്ക് സ്വീകരണം നൽകി

തിരൂരങ്ങാടി: സന്തോഷ് ട്രോഫി ടൂർണമെന്റിൽ പങ്കെടുക്കാനെത്തിയ സർവീസസ്, മേഘാലയ ടീമുകൾക്ക് ഉജ്ജ്വല സ്വീകരണം നൽകി. കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ എത്തിയ ടീമിനെ അധികൃതർ സ്വീകരിച്ചു. പ്രത്യേകം ഏർപ്പാട് ചെയ്ത വാഹനത്തിൽ താമസ സ്ഥലമായ തലപ്പാറ ലക്‌സോറ ഹോട്ടലിൽ എത്തിച്ചു. പി.അബ്ദുൽ ഹമീദ് എം എൽ എ, സ്പോർട്സ് കൗണ്സിൽ പ്രതിനിധി യു.തിലകൻ, എന്നിവരുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു. ലൈസൻ ഓഫീസർമാരായ ഷുക്കൂർ ഇല്ലത്ത്, സാബു എന്നിവർ കൂടെയുണ്ട്. ഇരു ടീമുകളുടെയും കൂടെ കോച്ച്, അസി.കോച്ച്, ഫിസിയോ തെറാപ്പിസ്റ്റ്, തുടങ്ങിയവരും കൂടെയുണ്ട്. നിലവിലെ സന്തോഷ് ട്രോഫി ചാംപ്യന്മാരാണ് സർവീസസ്. ആർമിയുടെ ടീമായ സർവീസസിനെ സ്വീകരിക്കാൻ മലപ്പുറം സൈനിക കൂട്ടായ്മയും എത്തിയിരുന്നു....
Accident

കെ സ്വിഫ്റ്റ് ബസിടിച്ച് തമിഴ്നാട് സ്വദേശി മരിച്ചു

കുന്നംകുളം: കെ സ്വിഫ്റ്റ് ബസ്സിന്റെ ശനിദശ മറഞ്ഞില്ല. ഓട്ടം തുടങ്ങിയ ദിവസം തന്നെ 2 ബസ്സുകൾ 3 അപകടത്തിൽ പെട്ടതിന്ന്നംപിഉറമേ ഇന്ന് ബസിടിച്ചു ഒരാളുടെ ജീവനും നഷ്ടമായി. കുന്നംകുളത്ത് വെച്ചാണ് കാൽ നടയാത്രക്കാരനായ തമിഴ്നാട് സ്വദേശി ബസിടിച്ച് മരിച്ചത്. തമിഴ്നാട് കള്ളകുറിച്ചി സ്വദേശി പരമസ്വാമി (55)യാണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു. അപകടം. തൃശ്ശൂർ - കോഴിക്കോട് റൂട്ടിലോടുന്ന കെ - സ്വിഫ്റ്റ് ബസ്സ് തൃശ്ശൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോകുന്നതിനിടെയാണ് കുന്നംകുളത്ത് വെച്ച് അപകടത്തിൽപ്പെട്ടത്. നിർത്താതെ പോയ ബസ് പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. സമീപത്തെ കടയിൽ നിന്നും ചായ വാങ്ങാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ബസ് ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റയാളെ കുന്നംകുളം ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകരുടെ നേതൃത്വത്തിൽ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ...
Accident

സോപ്പ് പൊടി മെഷീനിനുള്ളിൽ കുടുങ്ങി പതിനെട്ടുകാരൻ മരിച്ചു

പാണ്ടിക്കാട് : സോപ്പ് പൊടി നിർമിക്കുന്ന മെഷീനിനുള്ളിൽ കുടുങ്ങി പതിനെട്ടുകാരന് ദാരുണാന്ത്യം. പാണ്ടിക്കാട് പൂളമണ്ണ പെരുങ്കുളത്തിന് സമീപം തെച്ചിയോടൻ ഷമീറിന്റെ മകൻ മുഹമ്മദ് ഷാമിലാണ് മരിച്ചത്. പിതാവ് ഷമീറിന്റെ ഉടമസ്ഥതയിലുള്ള സോപ്പ് കമ്പനിയിലാണ് അപകടം നടന്നത്. ബുധനാഴ്ച്ച വൈകിട്ട് ആറോടെ ഷമീർ സോപ്പ് കമ്പനിയുടെ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് മകൻ മുഹമ്മദ് ഷാമിൽ മെഷീനിനുള്ളിൽ കുടുങ്ങി മരിച്ച കിടക്കുന്നത് കണ്ടത്. ഒഴിവ് സമയങ്ങളിൽ ഷാമിലും സോപ്പ് പൊടി നിർമാണത്തിൽ ഏർപ്പെടാറുണ്ട്. ഇതിനിടെയാകാം അപകടമെന്നാണ് നിഗമനം. മഞ്ചേരിയിൽ നിന്നെത്തിയ അഗ്നിശമന സേന, പാണ്ടിക്കാട് പൊലീസ്, ട്രോമ കെയർ, പൊലീസ് വളന്റിയർമാർ, നാട്ടുകാർ എന്നിവരുടെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുക്കാനായത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തുവ്വൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് ഷാമിൽ...
Sports

സന്തോഷ് ട്രോഫി: ടീമുകൾ എത്തി, ഇനി പോരാട്ടം

കേരള ടീമിന് മഞ്ചേരിയിൽ ഉജ്ജ്വല സ്വീകരണം സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീം മഞ്ചേരിയിലെത്തി. ഇന്ന് (ഏപ്രിൽ 13) രാവിലെ 11.30 ന് കോഴിക്കോട് 20 അംഗ ടീം പ്രഖ്യാപനത്തിന് ശേഷം ഉച്ചകഴിഞ്ഞ് മൂന്നോടെ   ടീം മഞ്ചേരിയിലേക്ക് തിരിച്ചു. 5.30 യോടെ മഞ്ചേരിയിലെത്തിയ ടീമിന് അഡ്വ. യു.എ. ലത്തീഫ് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ഗംഭീര സ്വീകരണമായിരുന്നു ഒരുക്കിയത്. ചെണ്ട വാദ്യമേളങ്ങളോട് കൂടി ഒരുക്കിയ സ്വീകരണത്തില്‍ കേരളാ ടീമിന് ആവേശം പകരാന്‍ വന്‍ജനാവലിയായിരുന്നു മഞ്ചേരിയിലെത്തിയത്. പരിപാടിയില്‍ മഞ്ചേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി.എം. സുബൈദ, വൈ. ചേയര്‍പേഴ്സണ്‍ അഡ്വ. ബീന ജോസഫ്, പ്രതിപക്ഷ നേതാവ് സജിത്ത് ബാബു, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യുറ്റീവ് അംഗങ്ങളായ കെ. മനോഹരകുമാര്‍, കെ.എ. നാസര്‍, രവി കുമാര്‍, ബിബിന്‍ ശങ്കര്‍, കൗണ്‍സിലര്‍മാര്‍, മഞ്ചേരിയിലെ ഫുട്‌ബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍ അക്കാദമ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പുനര്‍മൂല്യനിര്‍ണയ ഫലം മൂന്നാം സെമസ്റ്റര്‍  ബിഎ/ബിഎസ്ഡബ്ലിയു/ബിഎ അഫ്‌സല്‍ ഉല്‍ ഉലമ സിബിസിഎസ്എസ് യുജി നവംബര്‍ 2019 റഗുലര്‍ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണ്ണയ ഫലം പ്രസിദ്ധീകരിച്ചു.  പി.ആര്‍. 508/2022 ലൈബ്രറി സമയത്തില്‍ മാറ്റംഈസ്റ്റര്‍-വിഷു പ്രമാണിച്ച് 16ന് കാലിക്കറ്റ് സര്‍വ്വകലാശാല സിഎച്എംകെ ലൈബ്രറിയുടെ പ്രവര്‍ത്തന സമയം രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെയായിരിക്കും.പി.ആര്‍. 509/2022പരീക്ഷാ രജിസ്‌ട്രേഷന്‍ തിയതി നീട്ടി എസ്ഡിഇ, പ്രൈവറ്റ് വിഭാഗം ബിഎ/ബിഎസ് സി/ബികോം/ബിബിഎ/ബിഎ മള്‍ട്ടിമീഡിയ/ബിഎ അഫ്‌സല്‍ ഉല്‍ ഉലമ (സിബിസിഎസ്എസ്-യുജി) മൂന്നാം സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് നവംബര്‍ 2021  പരീക്ഷക്കുള്ള രജിസ്‌ട്രേഷന്‍ തിയതി നീട്ടി. ഓണ്‍ലൈനായി പിഴ കൂടാതെ ഏപ്രില്‍ 18 വരെയും 170 രൂപ പിഴയോടെ ഏപ്രില്‍ 22 വരെയും അപേക്ഷിക്കാം.510/2022 ലൈബ്രറി ശില്‍പശാലകാലിക്കറ്റ...
Other

പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് തൂങ്ങി മരിച്ചു, തെറ്റ് ചെയ്തില്ലെന്ന് ഫേസ്‌ബുക്കിൽ കുറിപ്പ്

തൃശ്ശൂര്‍: ചാമക്കാലയിൽ പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത യുവാവ് തൂങ്ങിമരിച്ച നിലയിൽ. നിരപരാധിയാണെന്ന് കുറിപ്പെഴുതി വെച്ചാണ് ആത്മഹത്യ ചെയ്തത്. മതിലകം കൊടുങ്ങൂക്കാരൻ സഹദിനെയാണ് (26) വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകീട്ടോടെയാണ് മുറിക്കകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ ഡിസംബറിൽ പോക്സോ കേസിൽ ഉൾപ്പെട്ട് ജയിലിലായിരുന്ന സഹദ് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്. ഈ കേസിൽ താൻ തെറ്റു ചെയ്തിട്ടില്ലെന്ന് പറഞ്ഞ് സഹദ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. സഹദിന്റെ ഫേസ്ബുക്ക് കുറിപ്പ്, 'പോക്‌സോ, ബലാത്സംഗം ഇതിലൊന്നും ഞാന്‍ തെറ്റ് ചെയ്തിട്ടില്ല. എന്നെ രണ്ട് വര്‍ഷത്തോളം പരാതി കൊടുത്ത കുട്ടി ക്രൂരമായി ടോര്‍ച്ചര്‍ ചെയ്തു. എല്ലാം അവസാനിപ്പിച്ചു പോയ ആ കുട്ടി എന്റെ വിവാഹം ഓകെ ആയ ശേഷം വീണ്ടും വ...
error: Content is protected !!