Thursday, June 18

Blog

ബാങ്ക് കളക്ഷൻ ഏജന്റ് തട്ടിപ്പ് നടത്തി മുങ്ങിയ സംഭവം: ഡിവൈഎഫ്ഐ മാർച്ച് നടത്തി
Politics

ബാങ്ക് കളക്ഷൻ ഏജന്റ് തട്ടിപ്പ് നടത്തി മുങ്ങിയ സംഭവം: ഡിവൈഎഫ്ഐ മാർച്ച് നടത്തി

തിരൂരങ്ങാടി സര്‍വ്വീസ് സഹകരണ ബാങ്ക് കക്കാട് ശാഖയിലെ കളക്ഷന്‍ ഏജന്‍റ് നിക്ഷേപകരുടെ പണം തട്ടി മുങ്ങിയതില്‍ പ്രതിഷേധിച്ച് ഡിവെെഎഫ്ഐ തിരൂരങ്ങാടി മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കക്കാട് ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മാർച്ച് കക്കാട് ടൗണിൽ വെച്ച് പോലീസ് തടഞ്ഞു. ചെറുകിട വ്യാപാരികളില്‍ നിന്നും വ്യക്തികളില്‍ നിന്നും ദിനവും പിരിച്ചെടുക്കുന്ന പണവുമായാണ് മുസ്ലിം യൂത്ത് ലീഗ് വെെസ് പ്രസിഡന്‍റ് പി.കെ സര്‍ഫാസ് മുങ്ങിയത്.തട്ടിപ്പ് അറിഞ്ഞിട്ടും ഇതിനെതിരെ ചെറുവിരല്‍ അനക്കാതെ ഭരണസമതി തട്ടിപ്പിന് കൂട്ടു നില്‍ക്കുന്നതായി ഡിവെെഎഫ്ഐ ആരേപിച്ചു. പ്രതിഷേധ മാർച്ച് സിപിഐഎം തിരൂരങ്ങാടി ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.രാമദാസ് ഉല്‍ഘാടനം ചെയ്തു.പി ജാബിര്‍ അധ്യക്ഷത വഹിച്ചു.സി ഇബ്രാഹീം കുട്ടി, കമറു കക്കാട്,കെ പി ബബീഷ്, ഇ പി മനോജ്, വി ഹംസ ,എംപി ഇസ്മയില്‍,കബീര്‍ കൊടിമരം എന്നിവർ സംസാരിച്ചു....
Local news

ഡോക്ടേഴ്‌സ് ദിനത്തിൽ ഡോ.പ്രഭുദാസിന് “ചർക്ക”യുടെ ആദരം

തിരൂരങ്ങാടി: ഡോക്ടേഴ്സ് ദിനത്തിൽതിരൂരങ്ങാടി താലൂക് ആശുപത്രി സൂപ്രണ്ട്Dr പ്രഭുദാസ്നെചർക്ക അസ്സറ്റ് ഫോർ ഹ്യൂമൺ എന്ന സന്നദ്ധ സംഘടന ആദരിച്ചു.സേവന കാലം ജനകീയ ഇടപെടൽ കൊണ്ട് സമ്പന്നമാക്കുകയും,സാധരണക്കാരിൽ സാധാരണക്കാർക്ക് മികച്ച ചികിത്സാ സംവിധാനങ്ങൾ സർക്കാർ ആശുപത്രികളിൽ ഒരുക്കി നൽകാൻ ഭഗീരത പ്രയത്നം നടത്തുകയും ചെയ്തതിനാണ് അദ്ദേഹത്തെ ആദരിച്ചതെന്ന്ചർക്ക ഭാരവാഹികൾ പറഞ്ഞു.ചർക്കയുടെ സ്നേഹോപഹാരംപത്മശ്രീ കെ വി റാബിയ ഡോക്ടർ പ്രഭു ദാസിന് കൈമാറി.കെ.വി.റാബിയയുടെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ ചർക്ക ചെയർമാൻ റിയാസ് മുക്കോളി അധ്യക്ഷതവഹിച്ചു.അലി മോൻ തടത്തിൽ, എം.പി. ഹംസക്കോയ, പി. നിധീഷ് , മോഹനൻ വെന്നിയൂർ, പി പി സുഹ്റാബി, റിയാസ് കല്ലൻ, പി കെ അബ്ദുൽ അസീസ്, സുജിനി മുളമുക്കിൽ, സോനാ രതീഷ്, പൈനാട്ടിൽ ഖദീജ, നിസാർ വി വി, ലത്തീഫ് കൂട്ടാലുങ്ങൽ എന്നിവർ പ്രസംഗിച്ചു…...
National

നബി വിരുദ്ധ പരാമർശം; നൂപുർ ശർമ്മക്ക് രൂക്ഷവിമർശനം; രാജ്യത്തോട് മാപ്പുപറയണമെന്ന് സുപ്രീം കോടതി

രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണ് നൂപുർ ശർമ്മ. നബി വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ രൂക്ഷ ഭാഷയിൽ വിമർശിച്ച് സുപ്രീംകോടതി. നൂപുർ ശർമ്മ രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി ആവശ്യപ്പെട്ടു. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണ് നൂപുർ ശർമ്മ. വിവാദ പരാമർശം പിൻവലിക്കാൻ വൈകിയത് രാജ്യത്തിന് അപമാനമുണ്ടാക്കി. രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങൾക്കെല്ലാം ഉത്തരവാദി നൂപുർ ശർമ്മയാണെന്നും ഉദയ്പൂർ കൊലപാതകത്തിന് കാരണമായത് ഇവരുടെ പരമാർശമാണെന്നും കോടതി വിലയിരുത്തി. തനിക്കെതിരായ കേസുകൾ ഒന്നിച്ച് ദില്ലിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂപുർ ശർമ്മ സുപ്രീംകോടതിയെ സമീപിച്ചപ്പോഴായിരുന്നു കോടതിയുടെ രൂക്ഷഭാഷയിലുള്ള വിമര്‍ശനം. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് നൂപുർ ശർമ്മ വെളിപ്പെടുത്തിയിരുന്നു. നൂപുർ ശർമ്മയ്ക്കെതിരെ വിവിധ സംസ്ഥാനങ്ങള്‍ കേസ് രജിസ്റ്റര്‍ ചെയ്ത പശ്ചാത്തലത്തിലാണ് അവർ സുപ്രിംകോടതിയിൽ ഹര്‍ജിയുമായെത്ത...
university

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

കാലിക്കറ്റ് സര്‍വകലാശാലയില്‍ ഫെലോഷിപ്പോടെ ഗവേഷണം ചെയ്യാം10 പേര്‍ക്ക് പി.ഡി.എഫ്. അവസരംകാലിക്കറ്റ് സര്‍വകലാശാലയിലെ വിവിധ പഠനവകുപ്പുകളില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പോടെയുള്ള (പി.ഡി.എഫ്.) ഗവേഷണത്തിന് അവസരം. സയന്‍സ്, ഹ്യൂമാനിറ്റീസ്, ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, സോഷ്യല്‍ സയന്‍സ്  എന്നീ ഫാക്കല്‍റ്റികളിലായി 10 പേരെയാണ് ഫെലോഷിപ്പിനായി തിരഞ്ഞെടുക്കുക. രണ്ടുവര്‍ഷമാണ് കാലാവധി. ആദ്യവര്‍ഷം പ്രതിമാസം 32000 രൂപയും അടുത്തവര്‍ഷം പ്രതിമാസം 35000 രൂപയും ലഭിക്കും. ഉന്നത ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനായി കാലിക്കറ്റ് സര്‍വകലാശാല ഏര്‍പ്പെടുത്തിയ പ്രഥമ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പാണിത്. അപേക്ഷകര്‍ മൂന്നു വര്‍ഷത്തിനിടെ പി.എച്ച്.ഡി. നേടിയവരും മികച്ച ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളവരുമാകണം. ജനറല്‍ വിഭാഗത്തിന് 35 വയസ്സും സംവരണ വിഭാഗത്തിന് 40 വയസ്സുമാണ് പ്രായപരിധി. അപേക്ഷയുടെ മാതൃകയും അനുബന്ധ വിവ...
Other

അയൽ വീട്ടിലെ നായയുടെ കടിയേറ്റ വിദ്യാർത്ഥിനി പേ വിഷബാധയേറ്റ് മരിച്ചു

പാലക്കാട്: അയൽ വീട്ടിലെ നായയുടെ കടിയേറ്റ് പേ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന കോളജ് വിദ്യാർഥിനി മരിച്ചു. പാലക്കാട മങ്കര മഞ്ഞക്കര പടിഞ്ഞാക്കര വീട്ടിൽ സുഗുണന്റെ മകൾ ശ്രീലക്ഷ്മി (19) ആണ് മരിച്ചത്. കഴിഞ്ഞ മാസം 30ന് രാവിലെ കോളജിലേക്ക് പോവുമ്പോൾ അയൽവീട്ടിലെ നായയുടെ കടിയേറ്റിരുന്നു. ആരോഗ്യ വകുപ്പ് നിർദേശിച്ച എല്ലാ വാക്സീനുകളും ശ്രീലക്ഷ്മി എടുത്തിരുന്നു.രണ്ട് ദിവസം മുൻപ് പനി ബാധിച്ചു സ്വകാര്യ ക്ലിനിക്കിൽ പരിശോധിച്ചപ്പോഴാണ് പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളജിലും ചികിൽസ നടത്തി. വ്യാഴാഴ്ച പുലർച്ചെ 3ന് മരിച്ചു. കോയമ്പത്തുർ സ്വകാര്യ കോളജിലെ ബിസിഎ ഒന്നാം വർഷ വിദ്യാർഥിനിയാണ്. അമ്മ സിന്ധു. സഹോദരങ്ങൾ സനത്ത്, സിദ്ധാർത്ഥൻ. സംസ്കാരം നടത്തി. സംഭവം അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ് പാലക്കാട് പേവിഷബാധയേറ്റ് 19 വയസ്സുകാരി മരണമടഞ്ഞ സംഭവത്തില്‍ അന്വേഷണം നടത്തി റിപ...
Breaking news

എകെജി സെന്ററിന് നേരെ ബോംബേറ്, കോൺഗ്രസ്സെന്ന് സിപിഎം

തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിനുനേരെ ബോംബേറ്. ഗേറ്റിന് സമീപത്ത് കരിങ്കല്‍ ഭിത്തിയിലേക്കാണ് ബോംബെറിഞ്ഞത്. താഴത്തെ നിലയിൽ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചതായി വിവരം. രാത്രി 11.30 ഓടെയാണ് എകെജി സെൻ്ററിനു നേരെആക്രമണമുണ്ടായത്. ഒരു വലിയ ശബ്ദം കേട്ട പ്രവർത്തകർ പുറത്തേക്ക് ഓടിയെത്തുകയായിരുന്നു. ബൈക്കിൽ എത്തിയ ഒരാൾ ഹാളിന് മുന്നിലെ ഗേറ്റിൽ സ്ഫോടക വസ്തു എറിയുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. എകെജി സെന്ററിന് മുന്നിലെ റോഡിലാണ് സ്ഫോടക വസ്തു വീണത്. എകെജി സെൻ്റർ ആക്രമണത്തിന് പിന്നാലെ സംസ്ഥാനത്ത് സുരക്ഷാ വർധിപ്പിക്കാൻ പൊലീസ് തീരുമാനിച്ചു. മുഖ്യമന്ത്രിയുടെയും കെപിസിസി അധ്യക്ഷൻ്റെയും വീടുകൾക്ക് സുരക്ഷ വർധിപ്പിച്ചു. പ്രധാന പാർട്ടി ഓഫീസുകൾക്കും സുരക്ഷാ ഒരുക്കും. തലസ്ഥാനത്ത് കൂടുതൽ പൊലീസിനെ വിന്യസിക്കും. നൈറ്റ് പെട്രോളിംഗ് ശക്തമാക്കാനും പൊലീസ് ആസ്ഥാനത്ത് നിന്നും നിർദ്ദേശം ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ക...
Politics

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത്, പാറക്കടവ് ഡിവിഷൻ ഉപ തിരഞ്ഞെടുപ്പ് 21ന്

തിരൂരങ്ങാടി: ബ്ലോക്ക് പഞ്ചായത്ത് മുന്നിയൂർ പാറക്കടവ് ഡിവിഷനിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ജൂലൈ 21 ന് നടക്കും. അംഗമായിരുന്ന മുസ്ലിം ലീഗിലെ കെ പി രമേശൻ മരണപ്പെട്ടതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് തിരഞ്ഞടുപ്പ്. 22 നാണ് വോട്ടെണ്ണൽ. ജൂലൈ 2 വരെ നോമിനേഷൻ നൽകാം. യു ഡി എഫ് സ്ഥാനാർഥിയായി മുസ്ലിം ലീഗിലെ സി ടി അയ്യപ്പനെ യു ഡി എഫ് പ്രഖ്യാപിച്ചു. എൽ ഡി എഫ് സ്ഥാനാർഥിയായി കെ.ഭാസ്കരനെയും പ്രഖ്യാപിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിൽ 15 സീറ്റുകളിൽ വള്ളിക്കുന്ന് പഞ്ചായത്തിൽ നിന്നുള്ള മൂന്ന് സീറ്റുകൾ മാത്രമാണ് എൽ ഡി എഫിനുള്ളത്. ബാക്കി യു ഡി എഫാണ്....
Local news

തിരൂരങ്ങാടിയില്‍ വൈദ്യുത ചാര്‍ജിങ് സ്റ്റേഷനുകളുടെ നിര്‍മാണം ജൂലൈ 31നകം പൂര്‍ത്തീകരിക്കും- മന്ത്രി കെ. കൃഷ്ണന്‍കുട്ടി

തിരൂരങ്ങാടി  മണ്ഡലത്തിലെ  വൈദ്യുത ചാര്‍ജിങ്  സ്റ്റേഷനുകളുടെ നിര്‍മാണം ജൂലൈ 31നകം പൂര്‍ത്തീകരിക്കുമെന്ന്  സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു. കെ.പി.എ മജീദ് എം. എല്‍. എ നിയമസഭയില്‍  ഉന്നയിച്ച  ചോദ്യത്തിന്  മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മണ്ഡലത്തില്‍ എം.കെ.എച്ച് ആശുപത്രിക്ക് സമീപം, ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി പരിസരം, വെന്നിയൂര്‍ കെഎസ്ഇബി ഓഫീസിനു സമീപം, കോഴിചെന, പയനിങ്ങല്‍ ജംങ്ഷന്‍, ക്ലാരി യു.പി സ്‌കൂള്‍ പരിസരം, കുണ്ടൂര്‍, സ്റ്റീല്‍ കോംപ്ലക്‌സ് പരിസരം എന്നിങ്ങനെ എട്ടു സ്ഥലങ്ങളിലായാണ് വൈദ്യുത ചാര്‍ജിങ്  സ്റ്റേഷനുകളുടെ  നിര്‍മാണം പുരോഗമിക്കുന്നത്. നിലവില്‍ ദേശീയപാത നിര്‍മാണത്തിന്റെ  സ്ഥലം ഏറ്റെടുക്കല്‍ അന്തിമമാകാത്തതിനാലാണ്  വെന്നിയൂര്‍ അടക്കമുള്ള വൈദ്യുത ചാര്‍ജിങ്  സ്റ്റേഷനുകളുടെയും വെന്നിയൂര്‍ കെ.എസ്.ഇ.ബി ഗസ്റ്റ് ഹൗസിന്റെയും  നിര്‍മാണം വ...
Local news

പരപ്പനങ്ങാടി പുത്തന്‍ കടപ്പുറം ഫിഷറീസ് കോളനി നവീകരണം ഉടന്‍ ആരംഭിക്കും -മന്ത്രി സജി ചെറിയാന്‍

  പരപ്പനങ്ങാടി പുത്തന്‍ കടപ്പുറം ഫിഷറീസ് കോളനി നവീകരണവുമായി ബന്ധപ്പെട്ട നടപടികള്‍ നടന്നുവരികയാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ അറിയിച്ചു. കെ.പി.എ മജീദ് എം.എല്‍.എ യുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. പരപ്പനങ്ങാടി നഗരസഭയുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും നേതൃത്വത്തില്‍ സംയുക്ത ഭൗതികപരിശോധന പൂര്‍ത്തിയായി. ഫിഷറീസ്, റവന്യൂ, ഹാര്‍ബര്‍  എഞ്ചിനീയറിങ്, പരപ്പനങ്ങാടി നഗരസഭ എഞ്ചിനീയറിങ് എന്നീ വകുപ്പുകളെ ഏകോപിപ്പിച്ചാണ് നിലവില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കോളനി നിവാസികളെ മാറ്റി താമസിപ്പിക്കുന്നതിനുള്ള ഫ്‌ളാറ്റ് അല്ലെങ്കില്‍ വീട് നിര്‍മിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് ഹാര്‍ബര്‍  എഞ്ചിനീയറിങ് വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഈ എസ്റ്റിമേറ്റ് ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും  മന്ത്രി കൂട്ടിച്ചേര്‍ത്ത...
Accident

കൊളപ്പുറം ആസാദ് നഗറിൽ ലോറിയിടിച്ചു ബൈക്ക് യാത്രക്കാരന് പരിക്ക്

എആർ നഗർ: കൊളപ്പുറം എയർ പോർട്ട് റോഡിൽ ആസാദ് നഗറിൽ മിനി ലോറി ഇടിച്ചു ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പെരുവള്ളൂർ സിദ്ധീകബാദ് സ്വദേശി അബ്ദുറഹ്മാൻ (34) ആണ് പരിക്കേറ്റത്. ഇയാളെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
university

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

എം.ബി.എ. അപേക്ഷ ക്ഷണിച്ചു കാലിക്കറ്റ് സര്‍വകലാശാലാ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസിലെയും സ്വാശ്രയ സെന്ററുകളിലെയും 2022 വര്‍ഷത്തെ ഫുള്‍ടൈം, പാര്‍ട്ട് ടൈം എം.ബി.എ. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 830 രൂപ രജിസ്‌ട്രേഷന്‍ ഫീസടച്ച് ജൂലൈ 18-ന് മുമ്പായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യണം. സ്വാശ്രയ കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റില്‍ പ്രവേശനം ആഗ്രഹിക്കുന്നവരും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തണം. ബിരുദഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407017, 2407363.         പി.ആര്‍. 887/2022 പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം ജൂണ്‍ 30-ന് തുടങ്ങുന്ന എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. ഏപ്രില്‍ 2022 പരീക്ഷക്ക് പുതുക്കാട് സി.സി.എസ്.ഐ.ടി. കേന്ദ്രമായി ഹാള്‍ടിക്കറ്റ് ലഭിച്ച രജിസ്റ്റര്‍ നമ്പര്‍ THAUBG0307 മുതല്‍  ...
Other

ബാങ്ക് ജീവനക്കാരനെ കാണാനില്ലെന്ന് പരാതി

തിരൂരങ്ങാടി: ബാങ്ക് കളക്ഷൻ ഏജന്റായ യുവാവിനെ കാണാനില്ലെന്ന് പരാതി. കക്കാട് സ്വദേശിയായ പങ്ങിണിക്കാടൻ സൈതലവിയുടെ മകൻ സർഫാസിനെ (41) യാണ് കാണാതായത്. തിരൂരങ്ങാടി സർവ്വീസ് സഹകരണ ബാങ്ക് കക്കാട് ബ്രാഞ്ചിലെ കളക്ഷൻ ഏജന്റാണ്. മുൻസിപ്പൽ യൂത്ത് ലീഗ് ഭാരവാഹിയും പൊതു പ്രവർത്തകനുമാണ്. ബന്ധുക്കൾ തിരൂരങ്ങാടി പോലീസിൽ പരാതി നൽകി....
university

കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിരുദഫലം പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റര്‍ ബിരുദഫലം പ്രഖ്യാപിച്ചു. ഫലം വെബ്സൈറ്റില്‍ ലഭ്യമാണ്. വിദൂരവിഭാഗത്തിന്റെ ഫലം അടുത്ത ആഴ്ച പ്രസിദ്ധീകരിക്കും. മുന്നൂറോളം കോളേജുകളിലായി 58626 പേര്‍ പരീക്ഷയെഴുതിയതില്‍ 48599 പേരാണ് വിജയിച്ചത്. മൊത്തം വിജയശതമാനം 82.9 ആണ്. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഫലപ്രഖ്യാപനം നടത്തി. പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്വിന്‍ സാംരാജ്, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. ജി. റിജുലാല്‍, കെ.കെ. ഹനീഫ, പ്രൊഫ. എം.എം. നാരായണന്‍, എ.കെ. രമേഷ് ബാബു, യൂജിന്‍ മൊറേലി, ഡോ. പി. റഷീദ് അഹമ്മദ്, ഡോ. ഷംസാദ് ഹുസൈന്‍, എം. ജയകൃഷ്ണന്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. പരീക്ഷാ ഭവന്‍ ബ്രാഞ്ച് മേധാവികള്‍, കംപ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വി.എല്‍. ലജിഷ് തുടങ്ങിയവര്‍ പങ്കെടുത്തു. കോവിഡ് പ്രതിസന്ധികള്‍ക്കിട...
Other

ഗര്‍ഭച്ചിദ്ര മരുന്ന് മാറി നല്‍കി: മെഡിക്കല്‍ ഷോപ്പിനെതിരെ കേസെടുത്തു

മലപ്പുറം: ഗര്‍ഭിണിയായ യുവതിക്ക് ഗര്‍ഭം നിലനിര്‍ത്തുന്നതിനുള്ള മരുന്നിനു പകരം ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള മരുന്ന് മാറി നല്‍കിയതിനെ തുടര്‍ന്ന് എടവണ്ണയിലെ സ്വകാര്യ മെഡിക്കല്‍ ഷോപ്പിനെതിരെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കേസെടുത്തു. എടവണ്ണ സ്വദേശിയുടെ പരാതിയില്‍മേലാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് സ്ഥാപനത്തില്‍ പരിശോധന നടത്തി നടപടി സ്വീകരിച്ചത്. എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ ചികിത്സയിലായിരുന്ന ഗര്‍ഭിണിയായ യുവതിക്ക് ഗര്‍ഭം നിലനിര്‍ത്തുന്നതിനാവശ്യമായ ജെസ്റ്റൊപ്രൈം എസ്. ആർ 200 എം. ജി എന്ന മരുന്നാണ് കുറിപ്പടിയില്‍ എഴുതിയിരുന്നത്. ഈ കുറിപ്പടി എടവണ്ണയിലെ സ്വകാര്യ മെഡിക്കല്‍ ഷോപ്പില്‍ കാണിച്ചപ്പോള്‍  പരാതിക്കാരന് ലഭിച്ചത് ഗര്‍ഭം അലസിപ്പിക്കാനുള്ള ഗുളികയായിരുന്നു. രണ്ടു ഗുളിക കഴിച്ചതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും  സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ പര...
Local news

കുട്ടികൾക്കും രക്ഷിതാക്കൾക്കും വീട്ടിൽ ലൈബ്രറി പദ്ധതിയുമായി കടുവള്ളൂർ സ്കൂൾ

നന്നമ്പ്ര: വിദ്യാർത്ഥികളിൽ വായനാശീലം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കൊടിഞ്ഞി കടുവാളൂർ എ.എം.എൽ.പി സ്‌കൂളിൽ വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചു. സ്‌കൂൾ പഠനത്തോടൊപ്പംതന്നെ വായനാശീലവും വർധിപ്പിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി വീടുകളിൽ ലൈബ്രറിയൊരുക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. വിദ്യാർത്ഥികൾ ഒരുക്കുന്ന ലൈബ്രറി അധ്യാപകർ നേരിട്ട് സന്ദർശിച്ചാണ് മാർക്കിടുന്നത്. ഏറ്റവും നന്നായി ലൈബ്രറിയൊരുക്കുന്ന വിദ്യാർത്ഥികൾക്ക് സമ്മാനവും നൽകുന്നുണ്ട്.വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള പുസ്തകങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. ഇതിലൂടെ ഭാഷാ പരിജ്ഞാനവും അറിവുമാണ് ലക്ഷ്യമിടുന്നത്.'ഇക്കോ ഫ്രണ്ട്ലി കലാലയം' എന്നപേരിൽ പ്രസിദ്ധിനേടിയ കടുവാളൂർ എ.എം.എൽ.പി സ്‌കൂൾ പഠന നിലവാരത്തിലും താനൂർ സബ്ജില്ലയിൽ ഏറെ മുൻപന്തിയിലാണ് നിൽക്കുന്നത്. ലൈബ്രറി കൗൺസിൽ നടത്തുന്ന വായനാ മത്സരങ്ങളിൽ നന്നമ്പ്ര പഞ്ചായത്തിൽ സ്ഥിരമായി ഒന്നാം സ്ഥാനം നേടു...
Local news

‘നന്മ’ പാറക്കടവ് നേത്ര പരിശോധന ക്യാംപും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു

മൂന്നിയൂർ പാറക്കടവ് നൻമ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സൗജന്യനേത്ര പരിശോധനാക്യാമ്പും S.S.L.C,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു. ചെമ്മാട് ഇമ്രാൻസ് കണ്ണാശുപത്രിയുടെ സഹകരണത്തോടെയാണ് നേത്ര പരിശോധനാ ക്യാമ്പ് നടന്നത്. ഡോ:സഹീർ, ഡോ :സലീം എന്നിവരുടെ നേത്രത്വത്തിൽ രോഗികളെ പരിശോധിച്ചു. തിരൂരങ്ങാടി പോലീസ് സബ് ഇൻസ്പെക്ടർ എൻ.റഫീഖ് പരിപാടി ഉൽഘാടനം ചെയ്തു. നന്മ പ്രസിഡണ്ട് വി.പി.ചെറീദ് അദ്ധ്യക്ഷ്യം വഹിച്ചു.ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ മണമ്മൽ ശംസു,എൻ.എം.റഫീഖ്,കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വകുപ്പ് മേധാവി ഡോ:വി.പി.സക്കീർ ഹുസൈൻ, അഷ്റഫ് കളത്തിങ്ങൽ പാറ, മൂന്നിയൂർ ആരോഗ്യകേന്ദ്രം നഴ്സ് സുറുമി ടി.ജമാൽ, ഡോ:വി.പി.ശബീറലി, സി.എം.മുഹമ്മദ് അലീഷ, വി.പി.മുഹമ്മദ് ബാവ പ്രസംഗിച്ചു. നന്മ ജനറൽ സെക്രട്ടറി വി.നിയാസ് സ്വാഗതവും ട്രഷറർ സി.എം. ശരീഫ് മാസ്റ്റർ നന്ദിയും പറഞ്...
Crime

ഭാര്യയെ കുഞ്ഞിന്റെ മുമ്പിൽ വെച്ച് വെട്ടിക്കൊന്നു

പാലക്കാട്: മണ്ണാർക്കാട് കാരാകുറിശ്ശിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കണ്ടുകണ്ടം വീട്ടിക്കാട് വീട്ടിൽ അവിനാഷ്(30) ആണ് ഭാര്യ ദീപിക(28)യെ കൊടുവാൾ ഉപയോഗിച്ച് വെട്ടിക്കൊന്നത്. ഒന്നരവയസ്സുള്ള മകന്റെ കണ്മുന്നിൽവെച്ചായിരുന്നു ദാരുണമായ കൊലപാതകം. ദമ്പതിമാർ തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കസ്റ്റഡിയിലെടുത്തു.ചൊവ്വാഴ്ച രാവിലെ 8.45-ഓടെയായിരുന്നു സംഭവം. രാവിലെ എഴുന്നേറ്റ അവിനാഷ് മകനെ ഉമ്മവെയ്ക്കാൻ ശ്രമിച്ചു. എന്നാൽ പല്ല് തേക്കാതെ കുട്ടിയെ ഉമ്മവെയ്ക്കേണ്ടെന്നായിരുന്നു ഭാര്യയുടെ പ്രതികരണം. ഇതേച്ചൊല്ലിയുണ്ടായ വഴക്കാണ് ഭാര്യയെ ആക്രമിക്കുന്നതിലേക്ക് നയിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം.ദീപികയുടെ കഴുത്തിലും കാലിലും കൈയിലുമാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ദീപികയെ ഉടൻതന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച...
Other

ആദർശം അംഗീകരിക്കാത്ത സ്ഥാപനങ്ങൾക്ക് സമസ്തയുമായി ബന്ധമുണ്ടാകില്ല

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആശയാദര്‍ശങ്ങളും ഉപദേശ നിര്‍ദ്ദേശങ്ങളും അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപന ഭാരവാഹികളുടെ യോഗം വിളിച്ചു ചേര്‍ക്കാനുള്ള സമസ്ത കേന്ദ്ര മുശാവറ യോഗ തീരുമാനപ്രകാരം വാഫി, വഫിയ്യ സ്ഥാപന ഭാരവാഹികളുടെ സംഗമം നടന്നു. ചേളാരി സമസ്താലയത്തില്‍ നടന്ന സംഗമം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആശയാദര്‍ശങ്ങളും ഉപദേശ നിര്‍ദ്ദേശങ്ങളും അനുസരിച്ചായിരിക്കണം സമസ്തയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും അത് അംഗീകരിക്കാത്തവര്‍ക്ക് സമസ്തയുമായി സംഘടന ബന്ധമുണ്ടായിരിക്കുന്നതല്ലെന്നുമുള്ള സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറയുടെ തീരു...
Other

സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കി, ഇല്ലെങ്കിൽ പിഴ

സംസ്ഥാനത്ത് മാസ്‌ക് നിർബന്ധമാക്കിക്കൊണ്ട് ഉത്തരവിറങ്ങി. മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കും. നിയന്ത്രണം കർശനമാക്കി പൊലീസ് ഉത്തർവിറക്കി. പരിശോധനയും, നടപടിയും കർശനമാക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി നിർദ്ദേശം നൽകി. പൊതുയിടങ്ങൾ, ആൾക്കൂട്ടം, ജോലി സ്ഥലം, യാത്ര ചെയ്യുക തുടങ്ങിയ സമയങ്ങളിൽ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്...
Obituary

മുതിർന്ന സിപിഎം നേതാവ് ടി.ശിവദാസമേനോൻ അന്തരിച്ചു

മുതിർന്ന സിപിഎം നേതാവ് ടി ശിവദാസ മേനോൻ (90) അന്തരിച്ചു. മുൻ ധനമന്ത്രിയാണ്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വീട്ടിൽ നീണ്ടകാലമായി വിശ്രമത്തിലായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്ന് തവണ മലമ്പുഴയിൽ നിന്ന് നിയമസഭാംഗമായി. 1987ലും 1996ലും നായനാർ സർക്കാരിൽ മന്ത്രിയായി. 87ൽ വൈദ്യുതി, ഗ്രാമവികസന വകുപ്പുകൾ കൈകാര്യം ചെയ്തു. 96ൽ ധനമന്ത്രിയായിരുന്നു. 2001ൽ ചീഫ് വിപ്പുമായിരുന്നു....
Accident

താനൂർ മേൽപാലത്തിൽ ലോറി ഇടിച്ചു അപകടം

താനൂർ: ദേവദാർ മേൽപാലത്തിൽ ലോറി ഇടിച്ചു അപകടം. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. എറണാകുളത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് ഇന്റര്ലോക്ക് കട്ടയുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. കൈവരിയിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിയതാണെന്നാണ് കരുതുന്നത്. ലോറിയുടെ മുൻഭാഗം പൂർണമായി തകർന്നു. ഡ്രൈവർ ജേക്കബിന് നിസാര പരിക്കേറ്റു. പോലീസ്, പോലീസ് വളണ്ടിയർമാർ, ടി ഡി ആർ എഫ് , സന്നദ്ധ പ്രവർത്തകരും ചേർന്നു രക്ഷാപ്രവർത്തനം നടത്തി....
Other

സബ്സിഡിയോടെ വീടുകളിൽ പുരപ്പുറ സോളാർ സ്ഥാപിക്കാൻ അവസരം

40% വരെ സബ്സിഡിയോടു കുടി ഗാർഹിക ഉപഭോക്താക്കൾക്ക് പുരപ്പുറ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിന് KSEB അവസരമൊരുക്കുന്നു. ekiran.kseb.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. KSEB യുടെ തിരൂരങ്ങാടി സബ് ഡിവിഷന് കീഴിലുള്ള സെക്ഷൻ ഓഫീസുകളിൽ താഴെ പറയുന്ന ദിവസങ്ങളിൽ സൗജന്യമായി സ്പോട്ട് റജിസ്ട്രേഷൻ ക്യാമ്പ് ഉണ്ടായിരിക്കുന്നതാണ്. വെന്നിയൂർ സെക്ഷൻ ഓഫീസ് -29.6.2022 തിരൂരങ്ങാടി സെക്ഷൻ ഓഫീസ് - 30. 6.2022 തലപ്പാറ സെക്ഷൻ ഓഫീസ് -1.7.2022 കുന്നുംപുറം സെക്ഷൻ ഓഫീസ് - 2.7.2022 സമയം: രാവിലെ 10 മുതൽ 5 മണി വരെ. രജിസ്റ്റർ ചെയ്യുന്നതിന് കൺസ്യൂമർ നമ്പർ നിർബന്ധമാണ് . ഉപഭോക്താക്കൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താണമെന്ന് അസി എക്സിക്യൂട്ടീവ് എൻജിനീയർ അഭ്യർത്ഥിച്ചു....
Crime

മുൻവൈരാഗ്യം തീർക്കാൻ ഓട്ടോ ഡ്രൈവറെ ചാരായക്കേസിൽ പെടുത്താൻ ശ്രമം, അയൽവാസി ഉൾപ്പെടെ പിടിയിൽ

പരപ്പനങ്ങാടി: മുൻ വൈരാഗ്യം കാരണം ഓട്ടോ ഡ്രൈവറെ അബ്കാരി കേസിൽ കുടുക്കാൻ ശ്രമിച്ച രണ്ടുപേരെ പൊലീസ് പിടികൂടി. ഓട്ടോ ഡ്രൈവർ കോട്ടയ്ക്കൽ സ്വദേശിയായ ഷൗക്കത്തലിയെ (38)  കേസിൽ കുടുക്കാൻ ശ്രമിച്ച അയൽവാസിയായ ചുടലപ്പാറ പാറാട്ട് മുജീബ് റഹ്മാൻ (49), വാഴയൂർ സ്വദേശി കുനിയിൽ കൊടമ്പാട്ടിൽ അബ്ദുൽ മജീദ് (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.  പുത്തരിക്കൽ ഉള്ളണം പള്ളിയുടെ മുൻവശത്ത് ഓട്ടോയിൽ ചാരായം വിൽപന നടത്തുന്നുവെന്നു സ്റ്റേഷനിലേക്ക് വിളിച്ചറിയിച്ചതിനെ തുടർന്ന് താനൂരിൽ നിന്ന് ഡാൻസഫ് ടീം പരിശോധനയ്ക്കെത്തി. ഓട്ടോയിൽനിന്ന് നാലര ലീറ്റർ ചാരായം കണ്ടെടുക്കുകയും ചെയ്തു. ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തപ്പോൾ സംശയം തോന്നി കൂടുതൽ അന്വേഷണം നടത്തിയപ്പോൾ ഓട്ടോ ഡ്രൈവർ ഷൗക്കത്തലിയുടെ അയൽവാസിയായ മുജീബ് റഹ്മാനാണ് സംഭവത്തിനു പിന്നിലെന്നു മനസ്സിലായി.  നേരത്തേ ജയിലിൽവച്ച് പരിചയപ്പെട്ട അബ്ദുൽ മജീദിനെക്കൊണ്ട് കോട്ടയ്ക്കൽ ചുടലപ്പാറയി...
Kerala

വാഹനം പിടിച്ചെടുക്കുന്നതിനും പിഴ ഈടാക്കാനും ഹോം ഗാർഡിന് അധികാരമില്ലെന്ന് മുഖ്യമന്ത്രി

കെ പി എ മജീദ് എം എൽ എ യുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നൽകിയത് തിരൂരങ്ങാടി: വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിനും പിഴ ഈടാക്കുന്നതിനും സിവില്‍ ഓഫീസര്‍മാര്‍ക്കും ഹോം ഗാര്‍ഡിനും അധികാരമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമ സഭയില്‍ അറിയിച്ചു. കെ.പി.എ മജീദ് എം.എല്‍.എയുടെ നിയമസഭയിലെ ചോദ്യത്തിന് മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംശയാസ്പദമായ നിലയില്‍ കാണപ്പെടുന്ന വാഹനങ്ങള്‍ നിയമാനുസൃതം പരിശോധിക്കുന്നതിന് സംസ്ഥാന പൊലീസിലെ യൂണിഫോമിലുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും അധികാരമുണ്ട്. എന്നാല്‍ ഹോം ഗാര്‍ഡുകള്‍കള്‍ക്ക് വാഹന പരിശോധന നടത്തുന്നതിനോ, പിഴ ഈടാക്കുന്നതിനോ അനുമതിയോ, അധികാരമോ ഇല്ലെന്നും, ഹോം ഗാര്‍ഡുകള്‍ വാഹന പരിശോധന നടത്തുന്നുണ്ടെങ്കില്‍ അത് നിയമാനുസൃതമല്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.ഹോം ഗാര്‍ഡുകളും സിവില്‍ പോലീസ് ഉദ്യോഗസ്ഥരും വാഹന പരിശോധനയുടെ പേരില്‍ ജനങ...
Other

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീ പിടിച്ചു, വീട്ടുകാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

കോഴിക്കോട് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. അപകടത്തിൽ നിന്ന് അമ്മയും മക്കളും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. വാണിമേൽ ഗ്രാമ പഞ്ചായത്തിലെ സുരേന്ദ്രൻ എന്ന വ്യക്തിയുടെ വീട്ടിലാണ് ശനിയാഴ്ച്ച പുലർച്ചെ രണ്ട് മണിയോടെ അപകടം നടന്നത്. അടുക്കളയിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിനകത്ത് തീ പടരുകയും ഇലക്ട്രിക്കൽ വീട്ടുപകരണങ്ങൾ കത്തി നശിക്കുകയും ചെയ്തു. തൊട്ടടുത്ത മുറിയിൽ കിടക്കുന്ന സുരേന്ദ്രന്റ ഭാര്യ സുനിതയും രണ്ട് മക്കളും സ്‌ഫോടന ശബ്ദം കേട്ട് ഉണരുകയും തീ പടരുന്നത് കണ്ട് വീടിന് പുറത്തേക്ക് ഓടി രക്ഷപെടുകയുമായിരുന്നു. വീട്ടിനകത്ത് നിന്നും പുക ഉയർന്നതിനാൽ അകത്ത് കയറാൻ പറ്റാത്ത സ്ഥിതിയായിരുന്നു. ഓടി കൂടിയ അയൽക്കാർ ഏറെ പണി പെട്ട് തീ കെടുത്തുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. അഞ്ച് ലക്ഷത്തോളം രൂപയുടെ നാശ നഷ്ടം സംഭവിച്ചു....
Health,, Kerala, Malappuram, Other

“ജീവിതമാണ് ലഹരി” പരപ്പനങ്ങാടിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ മാരത്തോൺ സംഘടിപ്പിച്ചു

ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച്, വിമുക്തി മിഷൻ കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തുടനീളം നടത്തി വരുന്ന വിവിധങ്ങളായ പരിപാടികളുടെ ഭാഗമായി ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ഞായറാഴ്ച കാലത്ത് എക്സൈസ് വകുപ്പ് - വിമുക്തി മിഷന്റെയും പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിന്റെയും ട്രോമാ കെയർ പരപ്പനങ്ങാടി സ്റ്റേഷൻ യൂണിറ്റിന്റെയും പരപ്പനങ്ങാടിയിലെ വിവിധ സാമൂഹിക സാംസ്ക്കാരിക സംഘടനകളൂടെയും സംയുക്താഭിമുഖ്യത്തിൽ പരപ്പനങ്ങാടിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശ കൂട്ടയോട്ടം സംഘടിപ്പിച്ചു. എക്സൈസ് വകുപ്പിലെ പ്രഥമ വനിതാ എക്സൈസ് ഇൻസ്പെക്ടറും തിരൂർ എക്സൈസ് ഇൻസ്പെക്ടറുമായ സജിത ഫ്ളാഗ് ഓഫ് ചെയ്ത കൂട്ടയോട്ടം പരപ്പനങ്ങാടി ബി ഇ എം ഹയർസെക്കൻഡറി സ്കൂളിൽ സമാപിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളുടെ We Can ക്ലബ്ബ് അംഗങ്ങളായ കുട്ടികൾ കൂട്ടയോട്ടത്തിന് അഭിവാദ്യങ്ങൾ അർപ്പിക്കാൻ റോഡിൽ കൈയടിച്ചു കൈ വീശിയും നിരന്നപ്പോൾ അത് ഓട്ടക്കാർക്...
Accident

ക്വാറിയിലെ വെള്ളം വറ്റിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

കോട്ടക്കൽ: കാടാമ്പുഴ ക്വാറിയിൽ വെള്ളം വറ്റിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. രണ്ടത്താണി മാറാക്കര ചേലക്കുത്ത് സ്വദേശി കല്ലൻ അൻസാർ (25) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. മീൻ പിടിക്കാൻ വേണ്ടി ക്വാറിയിലെ വെള്ളം വറ്റിക്കുന്നതിനിടെയാണ് അപകടം. വെള്ളത്തിൽ ഇറങ്ങിയപ്പോൾ മോട്ടോറിൽ നിന്ന് ഷോക്കേറ്റതാണ് എന്നാണ് നിഗമനം. ഉടനെ സുഹൃത്തുക്കൾ ചേർന്ന് കാടാമ്പുഴയിലെ സ്വകാര്യ ക്ലിനികിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു....
Politics

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവം: അഡ്വ.കെ.എൻ.എ. ഖാദറിനെ താക്കീത് ചെയ്തു

കോഴിക്കോട്ട് കേസരി മാധ്യമ പഠന ഗവേഷണ കേന്ദ്രത്തിലെ പരിപാടിയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിഷയത്തിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം അഡ്വ. കെഎൻഎ ഖാദറിനെ സംസ്ഥാന കമ്മിറ്റി താക്കീത് ചെയ്തു. ഇത് സംബന്ധിച്ച് പാർട്ടി കെഎൻഎ ഖാദറിനോട് നേരത്തെ വിശദീകരണം തേടിയിരുന്നു. ഖാദർ പാർട്ടിക്കു നൽകിയ ദീർഘമായ വിശദീകരണക്കുറിപ്പ് നേതൃയോഗം ചർച്ച ചെയ്തു. ഒരു സാംസ്‌കാരിക പരിപാടി എന്ന നിലയിൽ മാത്രം കണ്ട് ഇതിൽ പങ്കെടുത്തതിൽ തനിക്ക് ജാഗ്രതക്കുറവുണ്ടായെന്നും ഈ സൂക്ഷ്മതക്കുറവിൽ ഖേദം പ്രകടിപ്പിക്കുന്നതായും ഖാദർ വിശദീകരിച്ചു. ഇക്കാര്യത്തിൽ കെഎൻഎ ഖാദറിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗൗരവതരമായ വീഴ്ചയും ശ്രദ്ധകുറവുമാണെന്ന് യോഗം വിലയിരുത്തി. പാർട്ടി അംഗങ്ങൾ ഏത് വേദിയിൽ പങ്കെടുക്കുമ്പോഴും സോഷ്യൽ മീഡിയയിലുൾപ്പെടെ മാധ്യമങ്ങളിലും പുറത്തും പ്രതികരണങ്ങൾ നടത്തുമ്പോഴും മുസ്ലിം ലീഗിന്റെ നയ, സമീപനങ്ങൾക്കും സംഘടനാ മര്യാദ...
Local news

താഴെച്ചിന യൂത്ത് ക്ലബ് ആദരവ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു

തിരുരങ്ങാടി ; തിരുരങ്ങാടി താഴെചിന യൂത്ത് ക്ലബ്ബ്‌ സംഘടിപ്പിച്ച ആദരവ്‌ 2022 തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉൽഘാടനം ചെയ്തു. ചടങ്ങിൽ നജീബ് മുർകത്ത് അധ്യക്ഷത വഹിച്ചു. മലപ്പുറംനെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് കോർഡിനേറ്റർ ഡി ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. വാർത്തകൾ യഥാസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/CboqpzBeyii4Dx5wCvgyLd നെഹ്‌റു യുവകേന്ദ്രയുടെ സൈക്കിൾ ഡേയുമായി ബന്ധപ്പെട്ടുള്ള ജില്ലാതല സർട്ടിഫിക്കറ്റ് വിതരണവും, പ്രദേശത്തെ 24,25,26,27 ഡിവിഷനുകളിലെ എസ് എസ് എൽ സി , പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കുളള മെമെന്റോ വിതരണവും, പരിസ്ഥിതി ദിന ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും ചടങ്ങിൽ വെച്ച് മന്ത്രി നിർവ്വഹിച്ചു. തിരൂരങ്ങാടി മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പാലക്കൽ ബാവ, കൗൺസിലർമാരായ കാലൊടി സുലൈഖ, അലിമോൻ തടത്തിൽ, ആബി...
error: Content is protected !!