വടംവലി മൽസരത്തിൽ മികച്ച വിജയവുമായി എ ആർ നഗറിലെ പെൺകുട്ടികൾ
തിരൂരങ്ങാടി: കേരള സംസ്ഥാന വടംവലി അസ്സോസ്സിയേഷൻ സംഘടിപ്പിച്ച സംസ്ഥാന തല വടംവലി മൽസരത്തിൽ മിന്നും വിജയവുമായി എ ആർ നഗർ ഹയർ സെക്കൻഡറി സ്കൂൾ ടീം. ഇക്കഴിഞ്ഞ 13, 14, തിയ്യതികളിലായി കാസർകോഡ് കുണ്ടംകുഴി സ്ക്കൂളിൽ വെച്ച് നടന്ന മൽസരത്തിൽ അണ്ടർ 15 വിഭാഗത്തിൽ രണ്ടാം സ്ഥാനം സ്കൂൾ ടീമിനാണ്. അണ്ടർ 13 വിഭാഗത്തിൽ നാലാം സ്ഥാനം ലഭിച്ചു. അണ്ടർ 17 വിഭാഗം ക്വാർട്ടർ ഫൈനലിലും എത്തി. മൂന്ന് വിഭാഗത്തിലും പെൺകുട്ടികളുടെ ടീമാണ് സ്കൂളിന് വേണ്ടി മത്സരിച്ചിരുന്നത്. സ്കൂൾ ടീമിൽ നിന്നുള്ള 4 പേർക്ക് സംസ്ഥാന ടീമിൽ ഇടം ലഭിച്ചു. സ്ക്കൂളിൽ നിന്ന് അനന്യ.കെ, ജിതു നദാസ്.എ.പി, ഫാത്തിമ മിൻഹ, ഫാത്തിമ സഹല എന്നീ വിദ്യാർത്ഥികൾക്ക് സെലക്ഷനും ലഭിച്ചത്. പാലക്കാട് വെച്ച് നടക്കുന്ന പത്ത് ദിവസത്തെ ക്യാമ്പിന് ശേഷം മൽസരത്തിൽ പങ്കെടുക്കാനായി ഇവർ മഹാരാഷ്ട്രയിലേക്ക് തിരിക്കും.
സ്ക്കൂളിലെ കായികാധ്യാപികയായ ജ്യോതിർമയി ടീച്ചറാണ് കുട്ടികൾക്ക്...






























