Saturday, February 14

Blog

Other

6 മാസം പ്രായമുള്ള കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി യുവാവ് വീടിന്റെ മുകളിൽ

കോട്ടയ്ക്കൽ: ആറു മാസം പ്രായമുള്ള സ്വന്തം കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വീടിനു മുകൾനിലയിൽ കയറിയ യുവാവിനെ പൊലീസ് കീഴ്പ്പെടുത്തി. കോട്ടയ്ക്കൽ ചങ്കുവെട്ടിക്കുണ്ട് കൈതവളപ്പിൽ ഹഫ്സൽ (31) ആണ് രാവിലെ ഏഴിന് കുട്ടിയുമായി വീടിനു മുകളിൽ കയറിയത്. പന്ത്രണ്ടരയോടെയാണ് യുവാവിനെയും കുഞ്ഞിനെയും പൊലീസും ഫയർഫോഴ്സും ചേർന്നു താഴേക്കിറക്കിയത്. മാനസിക ദൗർബല്യമുള്ളയാളാണ് യുവാവെന്നു പറയുന്നു....
Obituary

കരുമ്പിൽ സ്‌കൈ ബോൺ ട്രാവൽസ് ഉടമ അന്തരിച്ചു

തിരൂരങ്ങാടി. ചുള്ളിപ്പാറ സ്വദേശി പരേതനായ തൂമ്പിൽ മുഹമ്മദിന്റെ മകൻ കരുമ്പിൽ സ്‌കൈ ബോൺ ട്രാവൽസ് ഉടമയുമായ തൂമ്പിൽ ശംസുദ്ധീൻ ( 52 ) നിര്യാതനായി.ഭാര്യ ഉമൈബമക്കൾ: സുഫൈൽ, സ്വഫ്‌വാന ജാസ്മിൻ, സഫാ പർവീൻമരുമകൻ : ജസീൽ പുഴക്കാട്ടിരി
Crime

മൂന്ന് വയസ്സുകാരനെ കൊന്നത് സ്വന്തം അമ്മ, വിവാഹത്തിന് തടസ്സമാകാതിരിക്കാൻ

പാലക്കാട്: എലപ്പുള്ളിയില്‍ മൂന്ന് വയസ്സുകാരനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം.കുഞ്ഞിന്റെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. എലപ്പുള്ളി മണിയേരി സ്വദേശി ഷമീറിന്റെ മകന്‍ മുഹമ്മദ് ഷാനുവാണ് മാതാവിന്റെ വീട്ടില്‍ പുലര്‍ച്ചെ കൊല്ലപ്പെട്ടത്. കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞിന്റെ മാതാവായ ചുട്ടിപ്പാറ സ്വദേശി ആസിയയെ പൊലീസ് കൊലപാതകക്കുറ്റത്തിന് അറസ്റ്റ് ചെയ്തത്.ശ്വാസംമുട്ടിയാണ് കുഞ്ഞിന്റെ മരണമെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പിന്നാലെ കുട്ടിയുടെ മാതാവിനെയും ജ്യേഷ്ഠ സഹോദരിയെയും കസബ പൊലീസ് ചോദ്യം ചെയ്തു. ഇതിന് പിന്നാലെയാണ് അമ്മയെ കൊലപാതക കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ കഴുത്തില്‍ കുരുക്ക് മുറുകിയതിന്റെ പാടുണ്ട്. കൊലപാതകമാണെന്ന് സംശയിച്ചിരുന്നതായും കൂടുതല്‍ അന്വേഷണം വേണമെന്നും പിതൃസഹോദരന്‍ എം.ഹക്...
Crime

3 വയസ്സുകാരന്റേത് കൊലപാതകം; ഉമ്മയെ പോലീസ് അറസ്റ്റ് ചെയ്തു

പാലക്കാട് എലപ്പുള്ളിയില്‍ മൂന്ന് വയസുകാരന്റെ കൊലപാതകത്തില്‍ അമ്മ ആസിയ അറസ്റ്റില്‍. മൂന്ന് വയസുകാരനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. എലപ്പുള്ളി മണിയേരി സ്വദേശി ഷമീറിന്റെ മകൻ മുഹമ്മദ് ഷാനുവാണ് മാതാവിന്റെ വീട്ടിൽ ഇന്ന് പുലർച്ചെ കൊല്ലപ്പെട്ടത്. ശ്വാസം മുട്ടിയാണ് കുഞ്ഞിന്റെ മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. കഴുത്തില്‍ കുരുക്ക് മുറുകിയതിന്റെ പാടുണ്ട്. കുഞ്ഞ് ഉണരുന്നില്ലെന്ന് അമ്മയും വീട്ടുകാരും അയൽവാസികളോട് പറഞ്ഞിരുന്നു. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോയി. അവിടെ സ്വാഭാവിക മരണം എന്ന നിലയിൽ കൈകാര്യം ചെയ്ത് ഖബറടക്കാൻ ആയിരുന്നു പരിപാടി. എന്നാൽ പോലീസ് പോസ്റ്റുമോർട്ടം ചെയ്യാൻ നിർദേശിക്കുകയായിരുന്നു. പോസ്റ്മോർറ്റത്തിൽ ആണ് കൊലപാതകമെന്ന് തെളിഞ്ഞത്. ഉമ്മ അസിയയെയും സഹോദറിയേയും പോലീസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുയാണ്. ഭർത്താവുമായി ...
Crime

ബന്ധുവായ 15 കാരനെ ലൈംഗീകമായി പീഡിപ്പിച്ച കേസ്: 24 കാരിയുടെ ജാമ്യാപേക്ഷ തള്ളി

മലപ്പുറം: ബന്ധുവായ പതിനഞ്ചുവയസുകാരനെ രാത്രി ക്വാര്‍ട്ടേഴ്സിലേക്ക് വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന ഇരുപത്തിനാലുകാരിയുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളി. തിരൂര്‍ ഏഴൂര്‍ വേലന്‍കണ്ടിപറമ്പില്‍ സുനിഷ(24)യുടെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ് നസീറ തള്ളിയത്. ബന്ധുവായ പതിനഞ്ചുകാരനായ ആണ്‍കുട്ടിയെയാണ് യുവതി പീഡനത്തിനിരയാക്കിയത്. കേസില്‍ റിമാന്റില്‍ കഴിയുന്ന ഇരുപത്തിനാലുകാരിയുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതിയാണ് തള്ളിയത്. യുവതി നേരത്തെ ജോലി ചെയ്തിരുന്ന തിരൂരിലെ ക്ലിനിക്കിലുള്ള ഡോക്ടര്‍ മണ്ണാര്‍ക്കാട് ടെമ്പിള്‍ റോഡ് അരകുറുശി ചെറുകാട് മോഹന്‍ദാസാണ് കേസിലെ രണ്ടാം പ്രതി. 2021 സെപ്റ്റംബര്‍ 17 ന് ആണ് സംഭവം. ബന്ധുകൂടിയായ യുവതി കുട്ടിയെ തന്റെ ക്വാര്‍ട്ടേഴ്സിലേക്ക് വിളിച്ചു വരുത്തി രാത്രി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. 20ന് കുട...
Other

മലബാർ സ്‌കൂൾ ഹരിതസേന പച്ചക്കറി കൃഷി വിളവെടുത്തു

തിരൂരങ്ങാടി: വലിയ പറമ്പ് മലബാർ സെൻട്രൽ സ്കൂളിൽ ദേശീയ ഹരിത സേനയുടെ കീഴിൽ പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി എ.ആർ നഗർ കൃഷിഭവനുമായി സഹകരിച്ച് നടപ്പിലാക്കിയ മൾച്ചിംഗ് പച്ചക്കറി കൃഷിക്ക് നൂറു മേനി വിളവ്.പ്രൊജക്ട് കോഡിനേറ്റർ സി.പി യൂനുസിന്റെ നേതൃത്വത്തിൽ വിളവെടുപ്പ് നടന്നു.ഹരിത സേന കോഡിനേറ്റർ കെ.മുഹമ്മദ് അഷ്റഫ്, ഹരിത സേന വളണ്ടിയർമാരായ കെ. മിഷൽ മുജീബ്, പി.മുഹമ്മദ് നജാദ്, എം.സി റാസിൻ മുഹമ്മദ്, എ. ഹാജറ, കെ. റന , പി.പി മെഹ്ന റോന എന്നിവർ സംബന്ധിച്ചു....
Other

ദാറുല്‍ഹുദാ റമദാന്‍ പ്രഭാഷണ പരമ്പര നാളെ മുതല്‍; ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയില്‍ നടക്കുന്ന മുസ്ഥഫ ഹുദവി ആക്കോടിന്റെ റമദാന്‍ പ്രഭാഷണ പരമ്പരക്ക് നാളെ (13-04)  തുടക്കം.  സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ സെക്രട്ടറി സി.എച്ച് ത്വയ്യിബ് ഫൈസി അധ്യക്ഷനാകും. ഇസ്തിഗ്ഫാര്‍: അനുഗ്രഹങ്ങളിലേക്കുള്ള കവാടം എന്ന വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. മറ്റന്നാൾ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ സെക്രട്ടറി ഡോ. യു.വി.കെ മുഹമ്മദ് അധ്യക്ഷനാകും. 16 ന് ശനിയാഴ്ച സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളിയും 17 ന് ഞായറാഴ്ച നടക്കുന്ന സമാപന പരിപാടി സ്വാദിഖലി ശിഹാബ് തങ്ങളും  ഉദ്ഘാടനം ചെയ്യും....
Other

പള്ളിദർസുകൾ ഏകീകരിക്കും- സമസ്ത

കോഴിക്കോട്:  സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ ഭരണഘടനയിലെ ഉദ്ദേശലക്ഷ്യങ്ങളില്‍‍ പറഞ്ഞ ദർസുകൾ ഏകീകരിക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി വിദ്യാഭ്യാസ ബോർഡിന്റെയും ജംഇയ്യത്തുൽ മുദരിസീന്റെയും ആഭിമുഖ്യത്തിൽ നിലവിലുള്ള പള്ളിദർസുകൾ ഏകീകരിക്കാനും പുതിയ ദർസുകൾ സ്ഥാപിക്കാനും ഇക്കാര്യത്തിൽ പ്രധാന മുദരിസുമാരുമായി കൂടിയാലോചിച്ച് പദ്ധതികൾക്ക് രൂപം നൽകാനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം തീരുമാനിച്ചു.കേരളത്തില്‍ പാരമ്പര്യമായി തുടര്‍ന്നുവരുന്ന മഖ്ദൂമി ദര്‍സുകള്‍ കാലോചിതമായ വിഷയങ്ങള്‍കൂടി ഉള്‍പ്പെടുത്തി പരിഷ്കരിച്ചായിരിക്കും പുതിയ ദര്‍സുകള്‍ സ്ഥാപിക്കുക.സമസ്തയുടെ കീഴില്‍ നടത്തുന്ന ഔദ്യോഗിക കോഴ്സുകളായ ഫാളില, ഫളീലക്ക് പഠിക്കുന്ന പെൺകുട്ടികൾക്ക്കോഴ്സുകളുടെ കാലാവധിയായ അഞ്ചുവർഷത്തിനിടയിൽ വിവാഹിതരാവേണ്ടി വന്നാൽ വിവാഹം നടത്താമെന്നും, വിവാഹിതരാവുന്ന പെണ്‍കുട്ടികള്‍ക്ക് അതേസ്ഥാപനത്ത...
Other

കരിപ്പൂർ ഹജ്ജ് എംബാർകേഷൻ: ഹജ്ജ് വെൽഫെയർ അസോസിയേഷൻ ഗവർണറുമായി കൂടിക്കാഴ്ച നടത്തി

മലപ്പുറം : ഹജ്ജ് എംബാർകേഷൻ പോയിന്റ് കരിപ്പൂരിൽ പുന:സ്ഥാപിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന ആവശ്യവുമായി കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ 80 ശതമാനം ഹാജിമാരും ആശ്രയിക്കുന്ന കരിപ്പൂർ വിമാനത്താവളത്തെ വെട്ടിമാറ്റിയ നടപടി പുന: പരിശോധിക്കണം.20 ശതമാനത്തിനു താഴെ മാത്രം ആശ്രയിക്കുന്ന കൊച്ചി മാത്രമാണ് നിലവിൽ എംബാർക്കേഷൻ ലിസ്റ്റിലുള്ളത്. കോടിക്കണക്കിന് രൂപ ചിലവഴിച്ച് നിർമ്മിച്ച ഹജ്ജ് ഹൗസും പുതുതായി നിർമ്മിച്ച വനിതാ ബ്ലോക്കും അടക്കം വിപുലമായ സൗകര്യങ്ങളാണ് കരിപ്പൂരിലുള്ളത്. ഇതേ സമയം കൊച്ചിയിൽ എല്ലാം താല്കാലികമായി ഏർപ്പെടുത്തേണ്ടതുണ്ട്. ഭീമമായ ചെലവ് സർക്കാർ വഹിക്കേണ്ടിവരും. 2002 മുതൽ ദിർഘകാലം കരിപ്പൂരിൽ നിന്നായിരുന്നു ഹജ്ജ് യാത്ര നടത്തിയിരുന്നത്.ഹജ്ജ് തീർത്ഥാടകരോടുള്ള മാനുഷിക പരിഗണന എങ്കിലും നൽകി ഈ വർഷം തന്നെ കരിപ്പൂര് എംബാർക്കേഷൻ...
Accident

ബൈക്കപകടത്തിൽ ആലുങ്ങൽ സ്വദേശി മരിച്ചു

തേഞ്ഞിപ്പലം: ഇന്നലെ രാത്രി അഴിഞ്ഞിലം ഭാഗത്ത് വെച്ച് നടന്ന ബൈക് അപകടത്തിൽ തേഞ്ഞിപ്പലം ആലുങ്ങൽ ചാലാട്ടിൽ വാഖി നിവാസിൽ സജിത്ത് വാസു(33) മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന്കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു.
university

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

സര്‍വകലാശാലാ കേന്ദ്രങ്ങളില്‍ എം.സി.എ. പ്രവേശനം കാലിക്കറ്റ് സര്‍വകലാശാലാ സെന്ററുകളില്‍ 2022-23 അദ്ധ്യയന വര്‍ഷത്തെ എം.സി.എ. പ്രവേശന പരീക്ഷക്ക് 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. സര്‍വകലാശാലാ കാമ്പസ്, അരണാട്ടുകര ജോണ്‍ മത്തായി സെന്റര്‍, കുറ്റിപ്പുറം, മഞ്ചേരി, മണ്ണാര്‍ക്കാട്, മുട്ടില്‍, പുതുക്കാട്, വടകര, തളിക്കുളം, പുല്ലൂറ്റ്, തിരൂര്‍ (തൃശൂര്‍), പാലക്കാട് എന്നീ സി.സി.എസ്.ഐ.ടി.കളിലും പേരാമ്പ്ര റീജിണല്‍ സെന്ററിലുമാണ് എം.സി.എ. പ്രോഗ്രാം നടത്തുന്നത്. പ്രവേശന പരീക്ഷ മെയ് 21, 22 തീയതികളില്‍ നടക്കും. വിജ്ഞാപനത്തിനും പ്രോസ്‌പെക്ടസിനും മറ്റ് വിശദവിവരങ്ങള്‍ക്കും പ്രവേശന വിഭാഗം വെബ്‌സൈറ്റ് (admission.uoc.ac.in) സന്ദര്‍ശിക്കുക. ഫോണ്‍ 0494 2407016, 7017     പി.ആര്‍. 495/2022 ലെയ്‌സണ്‍ ഓഫീസര്‍ അഭിമുഖം കാലിക്കറ്റ് സര്‍വകലാശാലാ ലെയ്‌സണ്‍ ഓഫീസര്‍ (ന്യൂഡല്‍ഹിയില്‍) തസ്തികയില്‍ പാര്‍ട്ട്-ടൈം കരാര്...
Crime

പൂക്കിപറമ്പിലും കോഴിച്ചെനയിലും വ്യാപകമോഷണം.

തിരൂരങ്ങാടി:പൂക്കിപറമ്പിലും കോഴിച്ചെനയിലും കടകളിൽ മോഷണം. വസ്ത്രകട, പലചരക്ക് കട, അലങ്കാര മത്സ്യമൃഗ കടകളിലാണ് രാത്രിമോഷണം നടന്നത്. പൂക്കിപറമ്പ് വട്ടപ്പറമ്പൻ ഷാഹിദ എന്ന യുവതി നടത്തുന്ന ഫാർസൻ കിഡ്സ് ആൻഡ് ലേഡീസ് ഷോപ്പിന്റ്എ മുൻഭാഗത്തെ ഗ്ലാസ് തകർത്താണ് മോഷണം നടത്തിയത്. കടയിൽ നിന്നും എൻപതിനായിരം രൂപയും നിരവധി സ്പ്രേകളും മോഷ്ടാക്കൾ കവർന്നിട്ടുണ്ട്. കൂടാതെ 25000 രൂപയുടെ നാഷനഷ്ടവും വരുത്തിയിട്ടുണ്ട്. ഷാഹിദ തിരൂരങ്ങാടി പൊലീസിൽ പരാതി നൽകി. പൊലീസെത്തി സ്ഥലം പരിശോധിച്ചു. കോഴിച്ചെനയിലെ മാളിയം വീട്ടിൽ അബ്ദുൽ അസീസിന്റെ പലചരക്ക് കടയിലും അലങ്കാര മത്സ്യ മൃഗകടയിലും മോഷണം നടത്തി. പലചരക്ക് കടയിൽ നിന്ന് മുപ്പതിനായിരം രൂപമോഷ്ടിച്ചിട്ടുണ്ട്. പതിനായിരം രൂപയുടെ നാഷനഷ്ടവും വരുത്തി. അബ്ദുൽ അസീസിന്റെ പാട്ണർഷിപ്പിലുള്ള സമീപത്തെ വളർത്തു മത്സ്യ മൃഗഷോപ്പിൽ നിന്നും പതിനയ്യായിരം രൂപവിലയുള്ള പൂച്ചയും,ആറായിരം രൂപയുടെ തീറ്റയും,ര...
Sports

സന്തോഷ് ട്രോഫി; സീസണ്‍ ടിക്കറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു 

സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സീസണ്‍ ടിക്കറ്റ് വിതരണോദ്ഘാടനം മലപ്പുറം മുണ്ടുപറമ്പിലെ സന്തോഷ് ട്രോഫി ഓര്‍ഗനൈസിങ് കമ്മിറ്റി ഓഫീസില്‍ നടന്നു. ഇന്ത്യന്‍ ഇന്റര്‍ നാഷണല്‍ ഫുട്ബോള്‍ താരം ആഷിഖ് കുരുണിയാന്‍ ഇംപെക്‌സ് ഡയറക്ടര്‍ സി. ജുനൈദ്, പാലോളി അബ്ദുറഹ്‌മാന്‍, കെ.പി.എം. മുസ്തഫ എന്നിവര്‍ക്ക് നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു. മഞ്ചേരി-പയ്യനാട് സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലെ ഗ്യാലറി, കസേര, വി.ഐ.പി. കസേര, വി.ഐ.പി. ഗ്രാന്റ്, എന്നിവയുടെ സീസണ്‍ ടിക്കറ്റുകളുടെ വിതരണ ഉദ്ഘാടനമാണ് നടന്നത്. ജില്ലയിലെ വിവിധ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ചാണ് സീസണ്‍ ടിക്കറ്റുകള്‍ വിതരണം ചെയ്യാന്‍ നിശ്ചിച്ചിരിക്കുന്നത്. തിരൂര്‍ അര്‍ബന്‍ ബാങ്ക്, പൊന്നാനി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, പെരിന്തല്‍മണ്ണ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, മക്കരപറമ്പ് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, മഞ്...
Obituary

ഓട്ടോയിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

തിരുരങ്ങാടി: ചേളാരി ഐ ഒ സി പ്ലാൻ്റിന് സമീപം ഓട്ടോറിക്ഷയിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. ചേറക്കോട് കൂടത്തൂര് ചേലക്കൽ പരേതനായ അയ്യപ്പൻ്റെ മകൻ ഗിരീഷ് കുമാർ എന്ന കുട്ടനെ (45)യാണ് മരിച്ച നിലയിൽ കണ്ടത്. ഇന്ന് (11.04.22) വൈകിട്ടാണ് ഓട്ടോറിക്ഷയുടെ പിൻസീറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. അമ്മ: കാർത്ത്യായനിഭാര്യ: ബിന്ദുമക്കൾ: ഐശ്വര്യ, ആദിത്യൻ...
Other

ഇടിമിന്നലിൽ നാശനഷ്ടം, ഒരാൾക്ക് പരിക്ക്

മുന്നിയൂർ : ഇടിമിന്നലിൽ നാശനഷ്ടം, യുവതിക്ക് പരിക്ക്. ചേളാരി മുണ്ടിയൻമാട് തേലപ്പുറത്ത് ജയരാജൻ്റെ വീടിന് കേട് പാടുകൾ പറ്റുകയും ഭാര്യ നിമിഷക്ക് പരിക്കേൽക്കുകയും ചെയ്തു. വീടിൻ്റെ വയറിംഗ്, ടി വി മോട്ടോർ പമ്പ് തുടങ്ങിയവയെല്ലാം നശിച്ചു. വീടിൻ്റെ ചുമരുകൾ പൊട്ടി കീറിയ നിലയിലാണ്. ചേളാരി വലിയ പറമ്പിൽ തച്ചേടത്ത് മനോജിൻ്റെ വീട്ടിലെ ഫാൻ, മോട്ടോർ പമ്പ് സെറ്റ്, വയറിംഗ് എന്നിവ ഇടിമിന്നലിൽ കത്തി നശിച്ചു....
Other

ഇസ്തിരികടയിൽ തീപിടിത്തം, വസ്ത്രങ്ങൾ പൂർണമായും കത്തിനശിച്ചു

ഇസ്തിരി കടക്ക് തീപിടിച്ചു കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം. തിരുരങ്ങാടി ചെമ്മാട് റോഡിൽ മമ്പുറം ആസാദ് നഗറിലെ ഇസ്തിരി കടയാണ് തീ പിടിച്ച് കത്തിനശിച്ചത്. ഞാറാഴ്ച രാതി 12 മണിയോടെയാണ് സംഭവം. രാത്രി ഫുട്ബോൾ കളി കഴിഞ്ഞ് അത് വഴി പോകുന്ന യുവാക്കളാണ് കടയിൽ നിന്നും തീ കത്തുന്നത് കണ്ടത്. ഇവർ നാട്ടുകാരെയും പോലീസിനെയും വിവരമറിയിച്ചതിനെ തുടർന്ന് ഇവരെത്തി തീ അനക്കുകയായിരുന്നു. കടപുർണമായും കത്തിനശിച്ചിട്ടുണ്ട്. ഇതിനകത്ത് ഉണ്ടായിരുന്ന എല്ലാ ഡ്രസ്സുകളും കത്തിചാമ്പലായി. യു.പി.സ്വദേശി സഞ്ജയ് ആണ് കട നടത്തുന്നത്. ഷൊർട് സർക്യൂട്ട് ആണ് കാരണമെന്നാണ് നിഗമനം....
Accident

ബൈക്കപകടത്തിൽ പരുക്കേറ്റ മുസ്ലിയാർ മരിച്ചു

വെന്നിയുർ: ദേശീയപാത വെന്നിയൂരിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. വെന്നിയൂർ മഹല്ല് പള്ളിയിൽ മുക്രി യായി സേവനം ചെയ്യുന്ന വാളക്കുളം സ്വദേശി നരി മടക്കൽ സൈദലവി മുസ്‌ലിയാർ ആണ് മരിച്ചത്. വെന്നിയുർ മില്ലും പടിയിൽ വെച്ചായിരുന്നു അപകടം. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ പരപ്പനങ്ങാടി സ്വദേശി മുആദിനും , സൈതലവി മുസ്ലിയാരെ കൂടെ ഉണ്ടായിരുന്ന അബ്ദുവിനും പരുക്കേറ്റിരുന്നു. ഗുരുതരമായ പരിക്കേറ്റ സൈതലവി മുസ്ലിയാരും മുആദും പെരിന്തൽമണ്ണ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. സൈതലവി മുസ്‌ലിയാർ ഇന്ന് രാവിലെ മരിച്ചു....
Obituary

മുൻ എംഎൽഎ സിപി കുഞ്ഞാലിക്കുട്ടി കേയിയുടെ മകൻ അബ്ദുൽഖാദർ അന്തരിച്ചു

പരപ്പനങ്ങാടി: മുൻ എം എൽ എ പരേതനായ സി പി കുഞ്ഞാലികുട്ടി കേയിയുടെ മകൻ എ. പി.എം. അബ്ദുൽഖാദർ (72) അന്തരിച്ചു. കബറടക്കം 11.4.2022 രാത്രി 9.30 മണിക്ക് പരപ്പനങ്ങാടി പനയതിൽമുണ് പള്ളിയിൽ. ദുബായിൽ ബേങ്ക് മാനേജർ ആയിരുന്നുഭാര്യമാർ: പരേതയായ ഖദീജ( കൊരമ്പയിൽ), റസിയ ടിപി. മകൾ : തസ്‌നീം ( അബുദാബി )മരുമകൻ : ഡോ.ഷമീറലി T P (ഓർത്തോപീഡിഷൻ ,അബൂദാബി ) സഹോദരങ്ങൾ : ഫാത്തിമ, കുഞ്ഞാമിന, സാറ, ഷെരീഫ ,റസിയ, ജമീല ,അഡ്വക്കേറ്റ് നസീർ , അഷ്‌റഫ് (പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ), പരേതരായ ആയിഷ, മുഹമ്മദലി, ആരിഫ മഞ്ഞളാംകുഴി അലി (MLA)സഹോദരീ ഭർത്താവാണ്‌ മറ്റ്‌ സഹോദരി ഭർത്താക്കന്മാർ : റിട്ടയേർഡ് പ്രൊഫസർ സിപി മൊഹമ്മദ്, Er. ഹംസ (late ), റിട്ടയേർഡ് പ്രൊഫസർ MT. കുഞ്ഞഹമദ്, റിട്ടയേർഡ് പ്രൊഫസർ K അബൂബക്കർ, റിട്ടയേർഡ് പ്രൊഫസർ മുസ്തഫ, എഞ്ചിനീർ ഖാലിദ്, Dr.ടിപി മെഹ്‌റൂഫ് രാജ്...
Other

ഒന്നരവയസ്സുകരിയുടെ ജീവൻ രക്ഷിക്കാൻ ഇന്ന് കനിവിൻ യാത്ര

സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഷൊർണൂരിലെ ലിജു- നിത ദമ്പതികളുടെ മകൾ ഗൗരിലക്ഷ്മിക്ക് മെയ് മാസത്തിനകം ചികിൽസാ ആവശ്യാർഥം സ്വരൂപിക്കേണ്ടി വരുന്ന തുക 16 കോടി രൂപയാണ്. നിലവിൽ 5 കോടിയോളം രൂപ സഹായധനം ലഭിച്ചിട്ടുണ്ട്. ഈ തുകയിലേക്ക് ഒരു വിഹിതം കണ്ടെത്താനുള്ള ശ്രമമാണ് മഞ്ചേരി- കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് ഉടമകൾ നടത്തുന്നത്. ഇവർക്കൊപ്പം മഞ്ചേരി - പരപ്പനങ്ങാടി, കരുളായി- മുക്കം- കോഴിക്കോട്, അരീക്കോട് -കൊണ്ടോട്ടി-കോഴിക്കോട് തുടങ്ങി മറ്റു റൂട്ടുകളിലുള്ള ചില ബസുകളും ഈ ഉദ്യമത്തിൽ പങ്കാളികളാവും. ഇന്ന് (തിങ്കളാഴ്ച 11-04-2022) ഈ ബസുകൾ സർവീസ് നടത്തി ലഭിക്കുന്ന പണം പൂർണമായും ഗൗരിയുടെ രക്ഷിതാക്കൾക്ക് കൈമാറും.തിങ്കളാഴ്‌ച രാവിലെ മഞ്ചരി IGBT ബസ് സ്റ്റാൻഡിൽ 10 മണിക്ക് ഉബൈദുള്ള MLA ഫ്ലാഗ് ഓഫ് നിർവഹിക്കും. അതേസമയം, ഈ കഴിഞ്ഞ ബുധനാഴ്ച പാലക്കാട്- കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസുകള്‍ സര്‍വീസ്...
Malappuram

മുസ്ലിംയൂത്ത്ലീഗ് റംസാന്‍ അസംബ്ലിക്ക് പാണക്കാട് ഉജ്ജ്വല തുടക്കം

മലപ്പുറം : മുസ്ലിംയൂത്ത്ലീഗ് മലപ്പുറം ജില്ല കമ്മിറ്റിയുടെ റമദാന്‍ ക്യാമ്പയിന്‍ ഇത്തിഹാദെ ഉമ്മത്ത് - റംസാന്‍ അസംബ്ലിയുടെ ജില്ലതല ഉദ്ഘാടനം പാണക്കാട് കൊടപ്പനക്കല്‍ തറവാടില്‍ മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. തറാവീഹിന് ശേഷം നടന്ന പരിപാടി ആളുകളുടെ പങ്കാളിത്തം കൊണ്ട് പ്രൗഢമായി.ചടങ്ങിൽ ജില്ല യൂത്ത്ലീഗ് പ്രസിഡന്റ് ശരീഫ് കുറ്റൂര്‍ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ , പ്രൊഫ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ,മുസ്ലിംയൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മുസ്ലീം യൂത്ത്ലീഗ് ദേശീയ വൈസ്പ്രസിഡന്റ് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, സംസ്ഥാന യൂത്ത്ലീഗ് വൈസ്പ്രസിഡന്റുമാരായ മുജീബ് കാടേരി , ...
Other

സാമ്പത്തിക തട്ടിപ്പ്: അറ്റ്‌ലസ് ജ്വല്ലറിയുടെ 57.45 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

സാമ്പത്തികത്തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറ്റ്ലസ് ജൂവലറിയുടെ 57.45 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. അറ്റ്ലസ് ജൂവലറി പ്രൈവറ്റ് ലിമിറ്റഡ്, അറ്റ്ലസ് രാമചന്ദ്രൻ എന്ന എം.എം. രാമചന്ദ്രൻ, ഇന്ദിര രാമചന്ദ്രൻ എന്നിവരുടെ പേരിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ജൂവലറിക്കും ഡയറക്ടർമാർക്കുമെതിരേയുള്ള 242 കോടി രൂപയുടെ ബാങ്ക് സാമ്പത്തികത്തട്ടിപ്പ് കേസിനെത്തുടർന്നുള്ള നടപടിയിൽ സ്വർണം, വെള്ളി, രത്നാഭരണങ്ങൾ, ബാങ്ക് നിക്ഷേപങ്ങൾ തുടങ്ങിയവ ഉൾപ്പെടെയാണ് കണ്ടുകെട്ടിയത്. സൗത്ത് ഇന്ത്യൻ ബാങ്ക് തൃശ്ശൂർ ശാഖയിൽനിന്ന് 2013-18 കാലയളവിൽ 242 കോടി രൂപയുടെ വായ്പ അറ്റ്ലസ് ജൂവലറി എടുത്തിരുന്നു. ഇത് വ്യാജരേഖകൾ ഉപയോഗിച്ചാണെന്ന് അന്വേഷണസംഘം കണ്ടെത്തി. കേരള പോലീസ് രജിസ്റ്റർചെയ്ത കേസിലാണ് ഇ.ഡി. അന്വേഷണം തുടങ്ങിയത്. ഈ വർഷമാദ്യം അറ്റ്ലസ് ജൂവലറിയുടെ മുംബൈ, ബെംഗളൂരു, ഡൽഹി എന്നിവിടങ്ങളിലെ ജൂവലറികളി...
Other

മേലുദ്യോഗസ്ഥരുടെ പീഡനം: പോലീസുകാരനെ ക്യാമ്പിൽ നിന്ന് കാണാതായി

അരീക്കോട്: അരീക്കോട് എം.എസ്.പി. ക്യാമ്പിലെ സ്പെഷ്യൽ ഓപ്പറേറ്റിങ് ഗ്രൂപ്പിലെ പോലീസുകാരനെ കാണാനില്ലെന്ന് പരാതി. വടകര കോട്ടപ്പള്ളി പുരക്കൊയിലോത്ത് പി.കെ. മുബഷീറിനെയാണ്(29) കാണാതായത്. അരീക്കോട് എം.എസ്.പി. ക്യാമ്പ് ഡെപ്യൂട്ടി കമാൻഡന്റിന്റെ പരാതിയിൽ അരീക്കോട് പോലീസും മുബഷീറിന്റെ ഭാര്യ ഷാഹിന എം. ഇബ്രാഹിമിന്റെ പരാതിയിൽ ബത്തേരി പോലീസും കേസെടുത്തു. വെള്ളിയാഴ്ചയാണ് മുബഷീറിനെ ക്യാമ്പിൽനിന്ന് കാണാതായത്. ക്യാമ്പ് വിട്ടിറങ്ങിയ മുബഷീർ എഴുതിയ ദീർഘമായ കത്ത് സാമൂഹികമാധ്യമങ്ങളിൽ ചർച്ചയാണിപ്പോൾ. മേലുദ്യോഗസ്ഥരുടെ പീഡനം സഹിച്ച് ഇനിയും ക്യാമ്പിൽ നിൽക്കാൻ കഴിയില്ലെന്നും ഇനിയൊരാൾക്കും ഇത്തരം അനുഭവം ഉണ്ടാകരുതെന്നുമാണ് കത്തിലെ പ്രധാന പരാമർശം. ക്യാമ്പിലെ മെസ്സിൽ മുന്നറിയിപ്പില്ലാതെ കട്ടൻചായ നിർത്തലാക്കിയതാണ് പ്രശ്നത്തിന്റെ തുടക്കമെന്ന് കത്തിൽ പറയുന്നു. മുബഷീർ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ക്യാമ്പിലെ ഡോക്ടറുടെ നിർദ...
Obituary

മുൻ വനിത കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈൻ അന്തരിച്ചു

സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും വനിതാ കമ്മിഷൻ മുൻ അധ്യക്ഷയുമായ എം.സി.ജോസഫൈൻ അന്തരിച്ചു. എകെജി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇന്നലെ സിപിഎം പാർട്ടി കോൺഗ്രസ് സമ്മേളന വേദിയിൽ കുഴഞ്ഞുവീണതിനെ തുടർന്നാണ് ജോസഫൈനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈപ്പിൻകര മുരിക്കൻപാടത്താണ് ജനനം. അച്ഛൻ എം.എ.ചവരോ, അമ്മ മഗ്ദലേന. പ്രാഥമിക പഠനം മുരിക്കൻപാടം സെന്റ് മേരിസ് എൽപിഎസിൽ. ഓച്ചംതുരുത്ത് സാന്റാക്രൂസ് ഹൈസ്കൂളിൽനിന്നും പത്താം ക്ലാസ് പൂർത്തിയാക്കി. പ്രീഡിഗ്രി, ഡിഗ്രി പഠനം ആലുവ സെന്റ് സേവ്യേഴ്സ് കോളജിലും ബിരുദാനന്തരപഠനം എറണാകുളം മഹാരാജാസ് കോളജിലും. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്....
Health,, Obituary

ടെറ്റനസ് ബാധിച്ചു വിദ്യാർത്ഥി മരിച്ചു

തിരൂരങ്ങാടി ചുള്ളിപ്പാറ സ്വദേശി ചിങ്കാര മെഹബൂബിന്റെ മകൻ സൈനുൽ ആബിദ് (12) ടെറ്റനസ് ബാധിച്ച് മരിച്ചു. രണ്ടാഴ്ച്ചയായി കോഴിക്കോട്‌ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. തിരുരങ്ങാടിഒ യു പി സ്കൂൾ, ചുള്ളിപ്പാറ ഖിദ്മത്തുൽ ഇസ്ലാം മദ്രസ്സ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. മാതാവ് ഹന്നത്ത്. സഹോദരങ്ങൾ ഫാത്തിമ മെഹബിൻ, മാസിൻ....
Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ മികച്ച ജീവനക്കാർക്ക് അവാർഡുകൾ വിതരണം ചെയ്തു

തിരൂരങ്ങാടി. ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് താലൂക്ക് ആശുപത്രിയിൽ കോവിഡ് ബാധിച്ചു സുഖപ്പെട്ടവരുടെ സംഗമവും ഈ വർഷത്തെ മികച്ച ജീവനക്കാർക്കുള്ള അവാർഡ് വിതരണവും നടത്തി. ആശുപത്രിയിൽ 14 വിഭാഗങ്ങളിൽ നിന്നുള്ള മികച്ച ജീവനക്കാരെ തിരഞ്ഞെടുത്താണ് അവാർഡ് നൽകിയത്. അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടവരും വിഭാഗവും. മികച്ച ഡോക്ടർ- ഡോ.മുഹമ്മദ് ഷാഫി, ഹെഡ് നഴ്‌സ്- ബോബി, സ്റ്റാഫ് നഴ്സ്- ലക്ഷ്മി, നഴ്സിംഗ് അസിസ്റ്റന്റ്- അഷ്റഫ്, സാവിത്രി, ക്ലീനിംഗ് സ്റ്റാഫ്- സനൽ, സെക്യൂരിറ്റി- അറുമുഖൻ, ഡ്രൈവർ - സലാം, ടെക്നിക്കൽ സ്റ്റാഫ് - കെ.പി. മുഹമ്മദ് അസ്‌ലഹ്, ഫാർമസി - ജാസിം, ലാബ് - ധന്യ, ഡയാലിസിസ് സ്റ്റാഫ് - അഞ്ജന, അഡ്മിനിസ്ട്രേഷൻ - ഷൈജിൻ, ഡി ഇ ഐ സി - ഡോ.എ. എം.മുഹമ്മദ് എന്ന കുഞ്ഞാവുട്ടി, ഫീൽഡ് സ്റ്റാഫ് - ജെ എച്ച് ഐ കിഷോർ, വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/I8cE0VWm2n47ECUmn9e9xe നഗരസഭ ചെയർമാൻ കെ പി മു...
Other

കണ്ണഞ്ചിക്കുന്ന ലൈറ്റ് ഉപയോഗം: രാത്രി പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്

തിരൂരങ്ങാടി: രാത്രി അപകടങ്ങൾക്ക് അറുതി വരുത്താൻ രാത്രി ഉണർന്ന് പ്രവർത്തിച്ച് തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന ഓപ്പറേഷൻ ഫോക്കസിൻ്റെ ഭാഗമായാണ് പരിശോധന നടത്തിയത്. ഏപ്രിൽ 13 വരെയാണ് പരിശോധന. വൈകുന്നേരം 7 മുതൽ തുടങ്ങിയ പരിശോധന പുലർച്ചെ മൂന്നു മണിവരെ നീണ്ടുനിന്നു.കണ്ണഞ്ചിപ്പിക്കുന്ന ഹെഡ്ലൈറ്റുകളും,അനധികൃതമായ കളർ ലൈറ്റുകളും ഘടിപ്പിച്ച 32 വാഹനങ്ങൾക്കെതിരെ യും, ബ്രേക്ക് ലൈറ്റുകൾ ഇല്ലാത്ത 14,ടോപ് ലൈറ്റ് ഘടിപ്പിക്കാത്ത 18,ഇൻഷുറൻസ് ഇല്ലാത്ത 3, നികുതി അടക്കാത്ത രണ്ട് , ലൈസൻസില്ലാതെ വാഹനമോടിച്ച ഒരാൾക്കെതിരെയും തുടങ്ങിയ 70 കേസുകളിലായി 57,000 രൂപ പിഴ ഈടാക്കി. പരിശോധനയോടൊപ്പം അമിത ലൈറ്റുകൾക്കെതിരെ ബോധവൽക്കരണം നടത്തുകയും ചെയ്തു.തിരൂരങ്ങാടി ജോയിന്റ് ആർ ടി ഒ എം പി അബ്ദുൽ സുബൈറിൻ്റെ നിർദ്ദേശപ്രകാരം എം വി ഐമാരായ പി എച്ച് ബി...
Other

യൂത്ത് കോണ്ഗ്രസ്സ് താലൂക്ക് ഓഫീസിൽ പ്രതിഷേധ കെ റെയിൽ കുറ്റി സ്ഥാപിച്ചു

യൂത്ത് കോണ്‍ഗ്രസ് തിരുരങ്ങാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'കെ റെയില്‍ വേണ്ട, കേരളം മതി' എന്ന മുദ്രാവാക്യം ഉയര്‍ത്തി പ്രതിഷേധ മാർച്ചും സർവ്വേ കുറ്റി സ്ഥാപിക്കലും നടത്തി. മിനി സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി മുഹമ്മദ് പാറയിൽ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ്ബുഷുറുദ്ധീൻ തടത്തിൽ അധ്യക്ഷത വഹിച്ചു. തിരുരങ്ങാടി മണ്ഡലം പ്രസിഡന്റ് മോഹനൻ വെന്നിയൂർ ,അലിമോൻ , kp ഷാജഹാൻ ,ഷംസുമച്ചിങ്ങൽ ,തൊയ്യിബ്‌ ,ഷാഫി പൂക്കയിൽ ,മറ്റു കോൺഗ്രസ്,യൂത്ത് കോൺഗ്രസ്, കെ.എസ്.യു, പോഷകസംഘടന ജില്ലാ മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു.പരിപാടിക്ക് അൻസാർ സ്വാഗതവും റമീസ് കോയിക്കൽ നന്ദിയും പറഞ്ഞു...
Crime

വീണു കിട്ടിയ ക്യാഷ് വാങ്ങാൻ വന്നു, അരയിൽ നിന്നും 5 ലക്ഷം പിടികൂടി

വീണുകിട്ടിയ കാശ് ആംബുലൻസ് ഡ്രൈവർമാർ‌ സ്റ്റേഷനിലെത്തിച്ചതറിഞ്ഞ് സ്റ്റേഷനിലേക്ക് ഓടിയെത്തിയ ഉടമ കുടുങ്ങി. കളഞ്ഞുപോയത് കുഴൽപണമെന്ന് പൊലീസ്. ഇയാൾ സ്കൂട്ടറിലും അരയിലുമായി ഒളിപ്പിച്ച 5 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു. വേങ്ങര വലിയോറ സ്വദേശി തലയ്ക്കൽ അഷ്റഫ് (48)നെയാണ് പൊന്നാനി സിഐ വിനോദ് വലിയാട്ടൂരും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ പൊന്നാനി താലൂക്ക് ആശുപത്രിക്കടുത്തുവച്ചാണ് ഇയാൾക്ക് പണം നഷ്ടമായത്. പ്രദേശത്തെ ആംബുലൻസ് ഡ്രൈവർമാർക്ക് പണം കിട്ടുകയായിരുന്നു. ഇവർ പണം ഉടൻ തന്നെ പൊന്നാനി സ്റ്റേഷനിലെത്തിച്ചു. ഇൗ വിവരം സമൂഹമാധ്യമത്തിലൂടെ അറിയിക്കുകയും ചെയ്തു. തുടർന്നാണ് പണം വാങ്ങിക്കാനായി സ്റ്റേഷനിലേക്ക് അഷ്റഫ് എത്തിയത്. പണം എങ്ങനെ നഷ്ടപ്പെട്ടുവെന്നായിരുന്നു പൊലീസ് ആദ്യം ചോദിച്ചത്. മൊബൈൽ ഫോൺ പോക്കറ്റിൽ നിന്നെടുത്തപ്പോൾ വീണുപോയതെന്നായിരുന്നു മറുപടി. 43,000 രൂപയാണ് റോഡിൽ നഷ്ടപ്പെട്ടത്. ഉടമയ്ക്ക് പണം തിരിച്...
Accident

വെന്നിയൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു

വെന്നിയൂർ മില്ലിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.വെന്നിയൂർ ജുമാമസ്ജിദിലെസൈതലവി മുസ്ലിയാർക്കും സഹയാത്രികനായിരുന്ന അബ്ദുവിനുമാണ് പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റസൈതലവി മുസ്ലിയാരെപെരിന്തൽമണ്ണയിലെ ഹോസ്പിറ്റലിലേക്ക് മാറ്റി.
university

സര്‍വകലാശാലാ പഠനവകുപ്പുകളില്‍ പി.ജി; പ്രവേശന പരീക്ഷക്ക് 26 വരെ രജിസ്റ്റര്‍ ചെയ്യാം

കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളിലെ 2022-23 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശന പരീക്ഷക്ക് ഏപ്രില്‍ 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. എം.എ. പ്രോഗ്രാമുകള്‍ - അറബിക് ലാംഗ്വേജ് & ലിറ്ററേച്ചര്‍, ഇംഗ്ലീഷ് ലാംഗ്വേജ് & ലിറ്ററേച്ചര്‍, ഹിന്ദി ലാംഗ്വേജ് & ലിറ്ററേച്ചര്‍/ഫങ്ഷണല്‍ ഹിന്ദി & ട്രാന്‍സ്‌ലേഷന്‍, സംസ്‌കൃതം ലാംഗ്വേജ് & ലിറ്ററേച്ചര്‍, ഉറുദു ലാംഗ്വേജ് & ലിറ്ററേച്ചര്‍, ഇക്കണോമിക്‌സ്, ഫിനാന്‍ഷ്യല്‍ ഇക്കണോമിക്‌സ്, ഫോക്‌ലോര്‍, ഹിസ്റ്ററി, ജേര്‍ണലിസം & മാസ് കമ്മ്യൂണിക്കേഷന്‍, മ്യൂസിക്, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, വുമണ്‍ സ്റ്റഡീസ്, മലയാളം ലാംഗ്വേജ് & ലിറ്ററേച്ചര്‍, കംപാരറ്റീവ് ലിറ്ററേച്ചര്‍. എം.എസ്.സി. പ്രോഗ്രാമുകള്‍ - അപ്ലൈഡ് കെമിസ്ട്രി, അപ്ലൈഡ് ജിയോളജി, അപ്ലൈഡ് പ്ലാന്റ് സയന്‍സ്, അപ്ലൈഡ് സൈക്കോളജി, അപ്ലൈഡ് സുവോളജി, ബയോകെമിസ്ട്രി, കമ്പ്യൂട്ടര്‍...
error: Content is protected !!