Saturday, February 14

Blog

ദേശീയ ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് ഉജ്വല തുടക്കം
Sports

ദേശീയ ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് ഉജ്വല തുടക്കം

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു സംസ്ഥാനത്തെ കായികമേഖലയ്ക്ക് പുതിയ ദിശാബോധം നല്‍കി ഉണര്‍വേകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അതിന് ഊര്‍ജമേകാന്‍ ദേശീയ ഫെഡറേഷന്‍ കപ്പിന് കഴിയുമെന്നും മുഖ്യമന്ത്രി  പിണറായി വിജയന്‍ പറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന 25-ാംമത് ദേശീയ ഫെഡറേഷന്‍  കപ്പ് സീനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയുകയായിരുന്നു മുഖ്യമന്ത്രി. കായികമേഖലയുടെ ഉന്നമനത്തിനായി സമഗ്ര കായിക നയമാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും 1000 കോടിയിലധികം രൂപയുടെ അടിസ്ഥാന സൗകര്യ വികസനങ്ങളാണ് കായിക മേഖലയില്‍ നടന്നത്. ഗ്രാമ-നഗര വ്യത്യാസമില്ലാതെ കഴിവുള്ള പ്രതിഭകളെ കണ്ടെത്തി വിദഗ്ധപരിശീലനം നല്‍കാന്‍ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ രൂപീകരിക്കും. കളിക്കളങ്ങളുടെ അഭാവമില്ലാതാക്കാന്‍ എല്...
Crime

മഞ്ചേരി നഗരസഭാ കൗൺസിലറുടെ കൊലപാതകം; മുഖ്യപ്രതി തമിഴ്നാട്ടിൽ നിന്ന് പിടിയിൽ

മലപ്പുറം: മഞ്ചേരി മുൻസിപ്പൽ കൗൺസിലർ അബ്ദുൽ ജലീൽ എന്ന കുഞ്ഞാക്കയെ ആക്രമിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കുത്ത് സ്വദേശി ഷുഹൈബ് എന്ന കൊച്ചുവിനെ ചെന്നൈയിൽ നിന്നാണ് പിടികൂടിയത്. സംഭവം നടന്നതിനുശേഷം നാടുവിട്ട ഷുഹൈബിനെ കഴിഞ്ഞ ദിവസം ചെന്നൈയിൽ എത്തിയ അന്വേഷണ സംഘം പിടികൂടുകയായിരുന്നു. കേസിൽ മറ്റ് രണ്ട് പ്രതികളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷംഷീർ, അബ്ദുൽ മാജിദ് എന്നിവരെയാണ് വ്യാഴാഴ്ച മഞ്ചേരി പോലീസ് ഇൻസ്പെക്ടർ സി അലവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി ആണ് കൊലപാതകം നടന്നത്. പയ്യനാട് താമരശ്ശേരി എന്ന സ്ഥലത്ത് പ്രധാന റോഡിൽ നിന്നും മാറി ചെറുറോഡിൽ വാഹനം പാർക്ക് ചെയ്തതിനെ സംബന്ധിച്ച് ജലീലും സുഹൃത്തുക്കളും ഷുഹൈബിൻ്റെ സംഘവും തമ്മിൽ വാക്കേറ്റവും തർക്കവും ഉണ്ടായി. തുടർന്ന് പ്രശ്നം പറഞ്ഞ് തീർത്ത് ഇരു വിഭാഗവും യാത്ര തു...
Other

കടലിൽ കല്ലുമ്മക്കായ പറിക്കുന്നതിനിടെ മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു

പരപ്പനങ്ങാടി: കടലില്‍ കടുക്ക പിടിക്കാനിറങ്ങിയ മത്സ്യതൊഴിലാളി കടുക്ക മാല്‍ കഴുത്തില്‍ കുടുങ്ങി മരിച്ചു. പരപ്പനങ്ങാടി പുത്തന്‍ കടപ്പുറം സ്വദേശി കരുണമന്‍ ഗഫൂര്‍ (50) ആണ് അപകടത്തില്‍പ്പെട്ടത്. പരപ്പനങ്ങാടി ചാപ്പപ്പടിയില്‍ ഇന്ന് രാവിലെയാണ് സംഭവം. ഹാര്‍ബറിലെ കല്ലുകള്‍ക്കിടയില്‍ കല്ലുമ കായ പറിക്കാനിറങ്ങി ഇവ സൂക്ഷിക്കുന്ന മാല്‍ കഴുത്തില്‍ കുടുങ്ങിയാണ് അപകടത്തില്‍ പെട്ടത്. കൂടെയുണ്ടായിരുന്നവര്‍ ഇയാളെ മുങ്ങിയെടുക്കുകയായിരുന്നു. കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലാണ്.പൊന്നാനി തീരസംരക്ഷണ പോലിസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും....
Crime

മാരക മയക്കുമരുന്ന് എം ഡി എം എ യുമായി 2 പേർ പിടിയിൽ

കരിപ്പൂർ എയർ പോർട്ടിന് സമീപം ന്യൂമാൻ ജംഗ്ഷന് സമീപമുള്ള ലോഡ്ജ്ൽ റൂം എടുത്തു വിൽപ്പനക്കായി കൊണ്ടുവന്ന 20 ഗ്രാം എം ഡി എം എ യുമായി 2 പേർ പിടിയിൽ. അരീക്കോട് പൂവത്തിക്കൽ അമ്പാട്ട് പറമ്പിൽ സലാഹുദ്ദീൻ (22), പറമ്പിൽ പീടിക സൂപ്പർ ബസാർ കുതിരവട്ടത്ത് മുഹമ്മദ് ഷാഫി (36), എന്നിവരെയാണ് ജില്ലാ ആന്റി നർകോട്ടിക് ടീമിന്റെ സഹായത്തോടെ കരിപ്പൂർ പോലീസ് പിടികൂടിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി കെ.സുജിത്ത് ദാസ് IPS നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അരീക്കോട് പോലീസ് ഇൻസ്പെക്ടർ സി.വി. ലൈജു മോന്റെ നേതൃത്വത്തിൽ കരിപൂർ പോലീസ് സ്റ്റേഷനിലെ എസ് ഐ സാമി, എ എസ് ഐ പ്രഭ, സിപി ഒ സാലേഷ്, ഷബീറലി എന്നിവരും ജില്ലാ ആൻ്റി നിർക്കോട്ടിക്ക് സ്ക്വോഡ് അംഗങ്ങളായ എസ്.ഐ ഗിരീഷ് M , R.ഷഹേഷ് , ദിനേഷ് IK , സിറാജ് K, സലിം. P എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.ഇവരിൽ നിന്നും വില്പനക്കായി കൊണ്ടുവന്ന ചില്ലറ...
Accident

തിരൂരിൽ നിന്ന് പച്ചക്കറിക്കായി പൊള്ളാച്ചിയിൽ പോയ ലോറി അപകടത്തിൽ പെട്ട് രണ്ട് പേർ മരിച്ചു

തിരൂരിൽ നിന്നും പച്ചക്കറി എടുക്കാൻ വേണ്ടി പൊള്ളാച്ചിയിൽ പോയ വാഹനം അപകടത്തിൽപ്പെട്ടു രണ്ടു പേർ മരിച്ചു.  തിരൂർ പൊയ്ലിശ്ശേരി സ്വദേശി പേരുള്ളിപ്പറമ്പിൽ മമ്മുണ്ണിയുടെ മകൻ അബ്ബാസ്, തമിഴ്നാട് സ്വദേശിയും തിരൂരിൽ സ്ഥിരതാമസക്കാരനായ രാമകൃഷ്ണൻ എന്നിവരാണ് മരിച്ചത്.  രണ്ടു പേരുടെയും മൃതദേഹം ഉദുമൽപേട്ട ജനറൽ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി   തിരൂരിൽ നിന്നും പച്ചക്കറി എടുക്കാൻ വേണ്ടി പൊള്ളാച്ചിയിലേക്ക് പോയതായിരുന്നു.  ഒതിമംഗലം തിരുപ്പൂർ റൂട്ടിൽ വച്ച്  രാത്രി 12മണിക്ക് ശേഷം  ഇവർ ഓടിച്ചിരുന്ന ദോസ്ത്ത്‌  സിമന്റ്   മായി പോകുന്ന ലോറിയിൽ കൂട്ടിയിടിച്ച്  രണ്ടു പേരും തൽക്ഷണം മരണപ്പെട്ടു...
Local news

താനൂർ നഗരസഭയുടെ പുതിയ ബസ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്തു; സിപിഎമ്മും ബിജെപിയും വിട്ടു നിന്നു

താനൂർ : നഗരസഭയുടെ പുതിയ ബസ് സ്റ്റാൻഡ് നഗരസഭാധ്യക്ഷൻ പി.പി. ഷംസുദ്ദീൻ നാടിന്‌ സമർപ്പിച്ചു. ഉദ്ഘാടനത്തിനു മുന്നോടിയായി തെയ്യാല റോഡ് ജങ്ഷനിൽനിന്ന്‌ ആരംഭിച്ച ഘോഷയാത്ര നഗരം ചുറ്റി പുതിയ സ്റ്റാൻഡിൽ സമാപിച്ചു. താനൂരിലെ പ്രമുഖ വസ്ത്രവ്യാപാരിയായിരുന്ന പരേതനായ എ.പി. ബാപ്പു ഹാജിയുടെ മകൾ സി.പി. ആയിഷ അബൂബക്കർ 2012-ൽ 50 വർഷത്തേക്ക് പാട്ടത്തിന് നഗരസഭയ്ക്ക് വിട്ടുനൽകിയ 60 സെന്റ് ഭൂമിയിലാണ് ബസ്‌ സ്റ്റാൻഡ് നിർമിച്ചത്. പൂതേരി കുഞ്ഞിബാവു ബസ് സ്റ്റാൻഡിലേക്കുള്ള വഴിക്ക് വേണ്ടി ഒന്നരസെന്റ് ഭൂമിയും സൗജന്യമായി വിട്ടുനൽകി. ഭൂമി വിട്ടുനൽകിയ സി.പി. ആയിഷ അബൂബക്കർ, മുൻ പഞ്ചയത്ത് പ്രസിഡന്റ് എം.പി. അഷറഫ്, മുൻ വൈസ് ചെയർമാൻ സി. മുഹമ്മദ് അഷറഫ്, കുന്നത്തേരി അബ്ദുസ്സമദ്, കെ.കെ. ഭരതൻ, ചെറിയേരി സിദ്ധീഖ്, ഹംസ ബാവ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഉദ്‌ഘാടനചടങ്ങിൽ ഉപാധ്യക്ഷ സി.കെ. സുബൈദ അധ്യക്ഷത വഹിച്ചു. സി.പി.എമ്മും ബി.ജെ.പി.യും വ...
Crime

മഞ്ചേരി നഗരസഭ കൗൺസിലറുടെ കൊലപാതകം; രണ്ട് പേരെ അറസ്റ്റ് ചെയ്തു

മഞ്ചേരി മുൻസിപ്പൽ കൗൺസിലർ അബ്ദുൽ മജീദ് എന്ന കുഞ്ഞാക്കയെ ആക്രമിച്ചു കൊലപ്പെടു ത്തിയ സംഭവത്തിൽ 2 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പാണ്ടിക്കാട്, വള്ളുവങ്ങാട് കറുത്തേടത്ത് ഷംഷീർ (32), നെല്ലിക്കുത്ത്, ഒലിപ്രാക്കാട്, പതിയൻ തൊടിക, അബ്ദുൽ മാജിദ് (26) എന്നിവരെയാണ് മഞ്ചേരി പോലീസ് ഇൻസ്‌പെക്ടർ സി.അലവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പയ്യനാട് താമരശ്ശേരി എന്ന സ്ഥലത്ത് പ്രധാന റോഡിൽ നിന്നും മാറി ചെറു റോഡിൽ വാഹനം പാർക്ക് ചെയ്തതിനെ സംബന്ധിച്ച് ഇരു സംഘങ്ങൾ തമ്മിൽ വാക്കേറ്റവും തർക്കവും ഉണ്ടാവുകയും തുടർന്ന് തർക്കം അവസാനിച്ച ഇരു വിഭാഗവും യാത്ര തുടരുകയും ചെയ്തിരുന്നു. കൗൺസിലർ സഞ്ചരിച്ച വാഹനം നെല്ലിക്കുത്ത് ഫുട്ബാൾ ടർഫ് ന് സമീപം കൂടെയുണ്ടായിരുന്ന ആളെ വീട്ടിൽ ഇറക്കുന്നതിനായി റോഡിൽ നിർത്തിയിട്ടിരുന്ന സമയം, വാഹനത്തിൽ നിന്ന് ഇറങ്ങി കൗണ്സിലർ റോഡിൽ ഇറങ്ങി നിൽക്കുന്ന സ...
Other

കടലുണ്ടിപ്പുഴയിലെ പ്ളാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത് യുവാക്കൾ മാതൃകയായി

വേങ്ങര: കടലുണ്ടിപ്പുഴയിൽ തേർക്കയം പാലംമുതൽ ബാക്കിക്കയം റഗുലേറ്റർ വരെയുള്ള ഒരു കിലോ മീറ്റർ നീളം വരുന്നദൂര ത്തിൽ പുഴയിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ തോണിയിൽ വാരി ഒഴിവാക്കി മുസ്തഫയും മുനീറും മാതൃകയായി. ബാക്കി കയം റെഗുലേറ്ററി ന്റെ ഷട്ടർ താഴ്ത്തി വെള്ളം സംഭരിക്കുന്നത് മൂലം പുഴയിൽ മാലിന്യങ്ങൾ അടിഞ്ഞു കൂടിയിരുന്നു. ഇതിലേറെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ആയിരുന്നു ഈ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് തോണി ഉപയോഗിച്ച് വാരി ഒഴിവാക്കിയത്. ഇതോടെ മാലിന്യങ്ങൾ നിറഞ്ഞ പുഴ ശുചീകരിച്ചു ക്ലീൻ ആവുകയും ചെയ്തു. മാലിന്യസംസ്കരണത്തിനും മറ്റും ധാരാളം ഫണ്ടുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും പുഴ ക്ലീനാക്കാൻ ആരും മുന്നോട്ടു വരാറില്ല. ഈ സാഹചര്യത്തിലാണ് ബാക്കിക്കയം റഗുലേറ്റർ ഷട്ടർ ഓപ്പറേറ്റർ കൂടിയായ മുസ്തഫ യുടെ നേതൃത്വത്തിൽ സുഹൃത്തായ മുനീറിനെയും കുട്ടി പ്ലാസ്റ്റിക് മാലിന്യങ്ങൾ വാരി ക്ലീൻ ചെയ്തത്. ഇവരുടെ നന്മ നിറഞ്ഞ പ്രവർത്തനത്തെ നാട...
Sports

ആവേശമായി സന്തോഷാരവം

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്രചാരണാർത്ഥം സംഘടിപ്പിച്ച സന്തോഷാരവം വിളംബര ജാഥക്ക് അതിഗംഭീര സ്വീകരണങ്ങള്‍. രണ്ടാം ദിനം രാവിലെ ഒൻപതിന് താനൂരില്‍ നിന്ന് ആരംഭിച്ച വിളംബര ജാഥ മുന്‍ സന്തോഷ് ട്രോഫി ക്യാപ്റ്റന്‍ കുരികേശ് മാത്യൂ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം ഹൃഷിക്കോശ് കുമാര്‍ അധ്യക്ഷത വഹിച്ചു. താനൂരില്‍ പര്യടനം നടത്തിയ ശേഷം ജാഥ 10.30 യോടെ ചെമ്മാടെത്തി. ചെമ്മാട് നടന്ന സ്വീകരണ പരിപാടി മുന്‍സിപ്പൽ ചെയര്‍മാന്‍ കെ.പി. അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. വള്ളികുന്ന് അത്താണിക്കല്‍ മേഖല സ്വീകരണപരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മനോജ് കോട്ടാശേരി അധ്യക്ഷനായി.വള്ളിക്കുന്ന് അത്താണിക്കലില്‍ പര്യടനം നടത്തിയ ശേഷം 3.30 ന് വേങ്ങരയെത്തിയ വിളംബര ജാഥക്ക് ഉജ്ജ്വല വരവേല്‍പ്പ് നല്‍കി. സ്വീകരണപരിപാടി കുഞ്ഞാലിക്കുട്ടി എം...
Accident

തലപ്പാറയിൽ കാറിടിച്ചു പരിക്കേറ്റ യുവാവ് മരിച്ചു

ദേശീയപാത തലപ്പാറയിൽ കാറിടിച്ചു പരിക്കേറ്റയാൾ മരിച്ചു. കക്കാട് കരുമ്പിൽ സ്വദേശി പ്രസിദ്ധ കാഥികൻ തൃക്കുളം കൃഷ്ണൻ കുട്ടിയുടെ മകൻ വിനോദ് (38) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 നായിരുന്നു അപകടം. കാറിടിച്ചു ഗുരുതരമായ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്.
Other

നാട്ടുകാർക്ക് ഭീഷണിയായ തേനീച്ചക്കൂട് സന്നദ്ധപ്രവർത്തകർ നീക്കം ചെയ്തു

കക്കാട് . കക്കാട് മോടെക്കാടാൻ ഉസ്മാൻ ഹാജിയുടെ വീട്ടുവളപ്പിലെ കൂറ്റൻ മാവിന്റെ മുകളിലെ തേനീച്ച കൂട് നീക്കം ചെയ്തു. മാവിൽ പതിനഞ്ച് മീറ്ററോളം ഉയരത്തിലായിരുന്നു വൻ തേനീച്ച കൂട്. രാത്രി കാലങ്ങളിൽ പ്രദേശത്തെ വീടുകളിലെ വെളിച്ചം തെളിയിക്കാൻ കഴിയാത്ത രീതിയിൽ വീടുകൾക്ക് വൻ ഭീഷണി ഉയർത്തിയിരുന്നു. മൂന്ന് മീറ്ററോളം വ്യാസമുള്ളതായിരുന്നു തേനീച്ച കൂട്. മുനിസിപ്പൽ യൂത്ത് ലീഗ് സെക്രട്ടറി കെ . മുഈനുൽ ഇസ്‌ലാം, ട്രോമ കെയർ വളണ്ടിയർമാരായ മുനീർ പരപ്പനങ്ങാടി, സലാം , സഫൽ കക്കാട്, ജൈസൽ എം കെ, അസ്ഹറുദ്ധീൻ പി കെ, ഫൈസൽ കക്കാട് എന്നിവർ നേതൃത്വം നൽകി....
Crime

മഞ്ചേരി നഗരസഭ കൗൺസിലറുടെ കൊലപാതകം; ഇന്ന് അറസ്റ്റ് ഉണ്ടായേക്കും

മഞ്ചേരിയിൽ ഇന്ന് ഹർത്താൽ മലപ്പുറം മഞ്ചേരിയില്‍ ലീഗ് കൗണ്‍സിലർ തലാപ്പില്‍ അബ്ദുൽ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയത് മാരകായുധങ്ങൾ ഉപയോ​ഗിച്ചെന്ന് കൂടെയുള്ളവരുടെ മൊഴി. വാഹനത്തിന് സൈഡ് നൽകാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തർക്കം കാറിന്റെ ലൈറ്റ് അണയ്ക്കാത്തതിനെ തുടർന്നുണ്ടായതെന്നാണ് ജലീലിന് ഒപ്പമുണ്ടായിരുന്നവർ വ്യക്തമാക്കുന്നത്. ബൈക്കിൽ പിന്തുടർന്ന സംഘം ഹെൽമറ്റുപയോ​ഗിച്ചാണ് കാറിന്റെ ചില്ല് തകർത്തതെന്നും ദൃക്സാക്ഷികൾ പറയുന്നു. അബ്ദുൽ ജലീലിന്റെ ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് ഒന്നിനാണ് നടക്കുന്നത്. ലീഗ് കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതി മജീദ് ഇന്നലെത്തന്നെ പിടിയിലായിരുന്നു. മറ്റൊരു പ്രതി ഷുഹൈബിന് വേണ്ടി അന്വേഷണം തുടരുകയാണ്. മജീദും ഷുഹൈബുമാണ് അബ്ദുള്‍ ജലീലിനെ വാഹനത്തെ പിന്തുടര്‍ന്ന് ആക്രമിച്ചത്. ലഹരി സംഘത്തിൽ പെട്ടവരാണ് അക്രമികൾ എന്നാണ് വിവരം. പാലക്കാട്...
Other

വീട് നിർമാണത്തിനിടെ മുകളിൽ നിന്ന് വീണ് കരാറുകാരൻ മരിച്ചു

തിരൂരങ്ങാടി: വീട് നിർമ്മാണത്തിനിടെ മുകളിൽ നിന്നും വീണ കരാറുകാരൻ മരിച്ചു. തേഞ്ഞിപ്പലം ചെമ്പകശ്ശേരി ഗഫൂർ മോൻ (50) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പതരയോടെ എ ആർ നഗർ ചെണ്ട പുറായിയാണ് സംഭവം. ഉടൻ തന്നെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കരാറുകാരനും തൊഴിലാളിയുമായിരുന്നു ഗഫൂർ മോൻ. ഭാര്യ : ഉമ്മു ഹബീബ. മക്കൾ : ഫസ്ന, സഫ്ന. ഷാനിബ്. മരുമക്കൾ : ഷഫീർ, ഷഫീഖ്....
Gulf

ചെമ്മാട് സ്വദേശി സൗദിയിൽ മരിച്ചു

ചെമ്മാട് സൻമനസ് റോഡ് പരേതനായ കല്ലുപറമ്പൻ മുഹമ്മദിന്റെ മകൻ ഹുസൈൻ (55) മക്കയിൽ നിര്യാതനായി.ഭാര്യ: ആരിഫമക്കൾ : ഹാഫിയ, അൻസില, ഹുസ്ന , ഇബ്രാഹിം, സയാൻ .മരുമക്കൾ: ഹുസൈൻ കരിപറമ്പ്, റഷീദ് വേങ്ങര.മാതാവ്: ഹലീമസഹോദരങ്ങൾ: ഇസ്മായിൽ, സിദീഖ് (OICC സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറി) , ഖാലിദ് ( ഷാലു ബേക്കറി , ചെമ്മാട് ), ഖദീജ, സുബൈദ, നുസൈബ . നാളെ മക്കയിൽ ഖബറടക്കും....
Crime

പരപ്പനങ്ങാടിയിൽ തൊഴിലാളിയെ അടിച്ചു കൊന്നു, യുവാവ് അറസ്റ്റിൽ

പരപ്പനങ്ങാടി : പുത്തരിക്കൽ ഉള്ളണം റോഡ് ജംഗ്ഷനിലെ വാടക ക്വാർട്ടേഴ്സിൽ താമസമാക്കിയ ചാലക്കുടി സ്വദേശിയായ തൊഴിലാളിയെ മർദ്ധിച്ചു കൊലപെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. പരപ്പനങ്ങാടി മുങ്ങത്താം തറ സ്വദേശി അജീഷ് (38) നെ പരപ്പനങ്ങാടി പൊലീസ് അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച്ച രാത്രി ഇരുവരും തമ്മിലുണ്ടായ അടിപിടിയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ചാലക്കുടി സ്വദേശി ചികിത്സക്കിടെ യാണ് മരിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് സംഭവ സ്ഥലത്ത് കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തുകയും ശാസ്ത്രീ തെളിവുകൾ ശേഖരിക്കുകയും ചെയ്തു. പ്രതിയെ വ്യാഴാഴ്ച്ച കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു....
Crime

അക്രമികളുടെ വെട്ടേറ്റ മഞ്ചേരി നഗരസഭ കൗണ്സിലർ മരിച്ചു

പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കത്തിനിടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ തലാപ്പില്‍ ജലീല്‍ (പട്ടാളം കുഞ്ഞാന്‍) മരണപ്പെട്ടു. ഇന്നലെ രാത്രി നടന്ന ആക്രമണത്തില്‍ ഗുരുതരമയി പരിക്കേറ്റ ഇദ്ദേഹം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ന​ഗരസഭയിലെ 16ാം വാർഡ് മുസ്‌ലിം ലീ​ഗ് കൗൺസിലറാണ് ഇദ്ദേഹം. മഞ്ചേരി കുട്ടിപ്പാറയില്‍ വച്ച് ഇന്നലെ രാത്രി 11ഓടെയായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം ഇന്നോവ കാറിൽ സഞ്ചരിക്കുകയായിരുന്നു ജലീൽ. ഇവരെ പിന്തുടർന്ന് ബൈക്കിലെത്തിയ ഒരു സംഘം ആക്രമണം നടത്തുകയായിരുന്നു. വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിലും കൊലയിലും കലാശിച്ചത്. തലയ്ക്കും നെറ്റിക്കും ​ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. അതേസമയം, ആക്രമണത്തിന് പിന്നിലുള്ളവരെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് പറ...
Other

ബസ് ചാർജ് കൂട്ടാൻ തീരുമാനം, ഓട്ടോ-ടാക്സി നിരക്കും കൂടും

സം​സ്ഥാ​ന​ത്ത് ബ​സ് ചാ​ർ​ജ് വ​ർ​ധി​ക്കു​മെ​ന്ന് ഉ​റ​പ്പാ​യി. നി​ര​ക്ക് വ​ർ​ധി​പ്പി​ക്കാ​ൻ എ​ൽ​ഡി​എ​ഫ് അ​നു​മ​തി ന​ൽ​കി. മി​നി​മം നി​ര​ക്ക് എ​ട്ട് രൂ​പ​യി​ൽ നി​ന്നും 10 രൂ​പ​യാ​ക്കാ​നാ​ണ് തീ​രു​മാ​നം. എ​ന്നാ​ൽ ബ​സ് ഉ​ട​മ​ക​ളു​ടെ പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ നി​ര​ക്ക് വ​ർ​ധ​ന അം​ഗീ​ക​രി​ച്ചി​ല്ല. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഴ​യ നി​ര​ക്ക് ത​ന്നെ തു​ട​രും. ബ​സ് ചാ​ർ​ജി​ന് പു​റ​മേ ഓ​ട്ടോ, ടാ​ക്സി നി​ര​ക്കു​ക​ളും വ​ർ​ധി​പ്പി​ക്കും. ഓ​ട്ടോ​റി​ക്ഷ മി​നി​മം നി​ര​ക്ക് 25 രൂ​പ​യി​ൽ നി​ന്നു 30 രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ച്ചു. അധിക കിലോ മീറ്ററിന് 12 രൂപയിൽനിന്നും 15 രൂപയാക്കിയെന്നും ഗതാഗതമന്ത്രി ആന്‍റണി രാജു പറഞ്ഞു. ടാ​ക്സി നി​ര​ക്ക് 1,500 സി​സി​യി​ൽ താ​ഴെ​യു​ള്ള കാ​റു​ക​ൾ​ക്ക് മി​നി​മം ചാ​ർ​ജ് 170 രൂ​പ​യി​ൽ നി​ന്നു 200 രൂ​പ​യാ​ക്കി. അധിക കിലോമീറ്ററിന് 15 രൂപയിൽനി...
Other

ട്രാൻസ് ജെൻഡേഴ്സിനായി ജില്ലയിൽ വിവിധ പദ്ധതികൾ നടപ്പാക്കാൻ തീരുമാനം

തിരൂർ: ജില്ലയിലെ ട്രാൻസ് ജെൻഡേഴ്സ് സമൂഹത്തിന്റെ പുനരധിവാസവും ക്ഷേമവും ലക്ഷ്യം വെച്ച് വിവിധ പദ്ധതികൾ നടപ്പിലാക്കാൻ തീരുമാനമായി. തിരൂർ ഡിവൈഎസ്പി വിവി ബെന്നി വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാമൂഹ്യ പ്രവർത്തകരുടെയും യോഗത്തിലാണ് വിവിധ തീരുമാനങ്ങൾ കൈകൊണ്ടത്. ഇതിന്റെ ഭാഗമായി ഇവർക്കായി ജില്ല പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഷെൽറ്റർ ഹോമുകൾ നിർമ്മിക്കും. തൊഴിൽ പരിശീലനത്തിനും വിപണനത്തിനും ആവശ്യമായ കേന്ദ്രങ്ങൾ സ്ഥാപിക്കും.ജില്ലാ ആശുപത്രികളിൽ പ്രത്യേക ക്ലിനിക്കുകൾ ആരംഭിക്കും.ഇതോടെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ താമസിക്കുന്ന 146 ട്രാൻസ്ജെൻഡർസിന് ഇതിന്റെ പ്രയോജനം ലഭിക്കും. യോഗത്തിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ റഫീഖ, അംഗങ്ങളായ ഫൈസൽ എടശ്ശേരി, ഇ അഫ്സൽ, നഗരസഭ ചെയർപേഴ്സൺ എ.പി. നസീമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.യു. സൈനുദ്ധീൻ , അസി: ജില്ലാ പോലിസ് മേധാവി എ.ഷാഹുൽ ഹമ...
Other

ട്രാൻസ് ജെൻഡേഴ്സിനായി ജില്ലയിൽ വിവിധ പദ്ധതികൾ നടപ്പാക്കാൻ തീരുമാനം

തിരൂർ: ജില്ലയിലെ ട്രാൻസ് ജെൻഡേഴ്സ് സമൂഹത്തിന്റെ പുനരധിവാസവും ക്ഷേമവും ലക്ഷ്യം വെച്ച് വിവിധ പദ്ധതികൾ നടപ്പിലാക്കാൻ തീരുമാനമായി. തിരൂർ ഡിവൈഎസ്പി വിവി ബെന്നി വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാമൂഹ്യ പ്രവർത്തകരുടെയും യോഗത്തിലാണ് വിവിധ തീരുമാനങ്ങൾ കൈകൊണ്ടത്. ഇതിന്റെ ഭാഗമായി ഇവർക്കായി ജില്ല പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഷെൽറ്റർ ഹോമുകൾ നിർമ്മിക്കും. തൊഴിൽ പരിശീലനത്തിനും വിപണനത്തിനും ആവശ്യമായ കേന്ദ്രങ്ങൾ സ്ഥാപിക്കും.ജില്ലാ ആശുപത്രികളിൽ പ്രത്യേക ക്ലിനിക്കുകൾ ആരംഭിക്കും.ഇതോടെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ താമസിക്കുന്ന 146 ട്രാൻസ്ജെൻഡർസിന് ഇതിന്റെ പ്രയോജനം ലഭിക്കും. യോഗത്തിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ റഫീഖ, അംഗങ്ങളായ ഫൈസൽ എടശ്ശേരി, ഇ അഫ്സൽ, നഗരസഭ ചെയർപേഴ്സൺ എ.പി. നസീമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.യു. സൈനുദ്ധീൻ , അസി: ജില്ലാ പോലിസ് മേധാവി എ.ഷാഹുൽ ഹമ...
Accident

വെന്നിയൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദേശീയപാത 66 വെന്നിയൂർ പെട്രോൾ പമ്പിനടുത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരപരിക്ക്. കോട്ടക്കൽ ഇരിങ്ങല്ലൂർ സ്വദേശി എം.റസ്‌ലാൻ മുഹമ്മദ് (20) ന് ആണ് പരിക്കേറ്റത്. അദ്ദേഹത്തെ കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. തലക്ക് ഗുരുതരമായ പരിക്കാണ്.
Other

നഗരസഭ കൗൺസിലർക്ക് നേരെ ആക്രമണം

മഞ്ചേരി: നഗരസഭാ കൗൺസില൪ തലാപ്പിൽ ജലീൽ എന്ന പട്ടാളം കുഞ്ഞാന് നേരെ ആക്രമണം. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ജലീലിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ചേരി കുട്ടിപ്പാറയിൽ വച്ച് 29ന് രാത്രി 10 മണിയോടെയാണ് സംഭവം. ഇവ൪ സഞ്ചരിച്ച ഇന്നോവ കാറിന് നേരെ ബൈക്കിലെത്തിയ ഒരു സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നു എന്ന് കുഞ്ഞാൻ പറഞ്ഞു. തലയ്ക്ക് മാരകമായ പരിക്കേറ്റ കുഞ്ഞാനെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. അക്രമികൾ ഇവ൪ സഞ്ചരിച്ച വാഹനവും തക൪ത്തിട്ടുണ്ട്. ബൈക്കിലെത്തിയ ആക്രമികളുടെ ഹെൽമറ്റ് കാറിനകത്ത് കണ്ടെത്തി. ഇതിനിടെ കൗൺസില൪ക്ക് നേരെ അജ്ഞാത സംഘം വെടിയുതി൪ത്തതായി വാ൪ത്ത പരന്നു. തലയിൽ കണ്ടെത്തിയ ആഴത്തിലുള്ള പരിക്ക് വെട്ടേറ്റത് മൂലമാണെന്നാണ് പ്രാഥമിക നിഗമനം. തകർത്ത വാഹനം...
Sports

സന്തോഷ് ട്രോഫി, മത്സരക്രമമായി; ഉദ്‌ഘാടന മത്സരത്തിൽ കേരളം രാജസ്ഥാനെതിരെ

സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ഏപ്രില്‍ 16 ന് മലപ്പുറത്തെ രണ്ടു വേദികളിലായി നടക്കും. ഉദ്ഘാടന മത്സരം 16 ന് രാവിലെ എട്ടു മണിക്ക് മുന്‍ ചാമ്പ്യന്മാരായ പശ്ചിമ ബംഗാളും പഞ്ചാബും തമ്മിലാണ്. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലാണ് ഈ കളി. അന്ന് രാത്രി എട്ടിന് ആതിഥേയരായ കേരളം മഞ്ചേരി പയ്യനാട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ രാജസ്ഥാനെ നേരിടും. കേരളം ഗ്രൂപ്പ് എ-യിലാണ്. പശ്ചിമ ബംഗാള്‍, പഞ്ചാബ്, രാജസ്ഥാന്‍, മേഘാലയ ടീമുകളാണ് ഈ ഗ്രൂപ്പിലുള്ളത്. നിലവിലെ ചാമ്പ്യന്മാരായ സര്‍വീസസും മണിപ്പൂരും കര്‍ണാടകയും ഒഡിഷയും ഗുജറാത്തുമടങ്ങുന്നതാണ് ഗ്രൂപ്പ് ബി. ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ടു ടീമുകള്‍ സെമി ഫൈനലിലേക്ക് മുന്നേറും. ഏപ്രില്‍ 28 നും 29 നുമാണ് സെമി ഫൈനലുകള്‍. ഫൈനല്‍ മെയ് രണ്ടിനും. സെമി ഫൈനലുകളും ഫൈനലും മഞ്ചേരി പയ്യനാട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാണ്. ആതിഥേയരുടെ എല്ലാ കളികളും മഞ്ചേരി പയ്യനാട് സ്റ...
Sports

ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്; ഏപ്രിൽ 2 മുതൽ കാലിക്കറ്റ്‌ സർവകലാശാലയിൽ

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും  കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഫെഡറേഷൻ കപ്പ് അത് ലറ്റിക് ചാമ്പ്യൻഷിപ്പിന് കേരളം വേദിയാകുന്നു. ഏപ്രിൽ രണ്ട് മുതൽ ആറ് വരെ കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിലാണ് ഈ സിൽവർ ജൂബിലി ചാമ്പ്യൻഷിപ്പ് അരങ്ങേറുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും. കായികവകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ അധ്യക്ഷനാവും.ഇന്ത്യൻ അത്‌ലറ്റിക് താരങ്ങളായ കമൽ പ്രീത് കൗർ, തേജേന്ദ്ര പൽ സിംഗ് തൂർ, അന്നു റാണി എം ശ്രീശങ്കർ, പ്രിയ, എം.ർ പൂവമ്മ, ദ്യുതി ചന്ദ്, ഹിമ ദാസ്, അവിനാഷ് സാബ്ലെ, വി.കെ വിസ്മയ, ജിസ്‌ന മാത്യു, എൽദോ പോൾ, സാന്ദ്ര ബാബു, പിഡി അഞ്ജലി, ആൻസി സോജൻ, അമോജ് ജേക്കബ്, മുഹമ്മദ് അനീസ്, മുഹമ്മദ് അനസ്, നോഹനിർമ്മൽ ടോം, എം.പി ജാബിർ തുടങ്ങി 600 ഓളം കായിക താരങ്ങൾ അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ഈ മഹാമേളയിൽ മാറ്റുരക്കും.ഈ വർഷം നടക്കുന്ന കോമൺവെൽത് ഗെയിംസ്, ഏഷ്യൻ ഗെയിംസ് വേൾഡ് ചാമ്പ്യൻഷ...
Education

31 വർഷത്തെ സേവനത്തിന് ശേഷം തിരൂരങ്ങാടി ഡി ഇ ഒ വൃന്ദകുമാരി പടിയിറങ്ങുന്നു

തിരൂരങ്ങാടി : 31 വർഷത്തെ സുതാർഹമായ സേവനത്തിന് വിരാമമിട്ട്തിരുരങ്ങാടി ഡി.ഇ.ഒ കെ.ടി വൃന്ദകുമാരി പടിയിറങ്ങുന്നു…1990ൽ പട്ടിക്കാട് ഗവ. സ്ക്കൂളിൽ ഗണിത ശാസ്ത്രാദ്ധ്യാപികയായി നിയമിതയായ അവർക്ക് 1992ൽ ചേളാരി ഗവ: വെക്കേഷണൽ ഹയർ സെക്കൻഡറി സ്കുളിലെക്ക് സ്ഥലം മാറ്റം കിട്ടി. 2011വരെ നിന്നു ചേളാരിയിൽ സേവനമനുഷ്ഠിച്ചതിന് ശേഷം ഇടുക്കി ജില്ലയിലെ മന്നാം ക്കണ്ടം ഗവ.ഹൈസ്ക്കുളിൽ പ്രധാനാദ്ധ്യാപികയായി ചുമതലയേറ്റു.അവിടെനിന്നും ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽമലപ്പുറം സമഗ്രശിക്ഷാ അഭയാനിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ ഓഫീസറായി ഒന്നര വർഷം സേവനം ചെയ്തു. കാലാവധി തീർന്നപ്പോൾ ഞാറക്കൽ ഗവ:ഹൈസ്ക്കുളിൽചാർജെടുത്തു. .2014ൽ വേങ്ങര ഗവ: വെക്കേഷണൽ ഹയർസെക്കൻഡറി സ്കുളിലും തുടർന്ന് 2015ൽ ചേളാരി ഗവ: വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലും പ്രധാനാദ്ധ്യാപികയായി..2015ലെ അവരുടെ പ്രവർത്തന മികവ് കൊണ്ട് 5 അഡിഷണൽ പോസ്റ്റുകൾ അവിടെ ലഭിക്കുകയുണ്ടായി. ...
Other

റോഡിന്റെ ശോചനീയാവസ്ഥ: വാഹനം മറിച്ചിടൽ സമരം നടത്തി

നന്നമ്പ്ര: ഹൈസ്‌കൂൾ പടി തെയ്യാല റോഡ് ഗതാഗത യോഗ്യമാക്കണമെന്നവശ്യപെട്ട് പി ഡി പി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മകമായി വാഹനം മറിച്ചിടൽ സമരം നടത്തി. കുത്തനെ ഇറക്കമുള്ള റോഡ് വലിയ കുണ്ടും കുഴിയും നിറഞ്ഞത് കാരണം യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ്. വാഹനങ്ങൾ പലപ്പോഴും അപകടത്തിൽ പെട്ടിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് കുഴിയിൽ ചാടി ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞു ഡ്രൈവർ മരിച്ചിരുന്നു. റോഡിന്റെ തകർച്ച പരിഹരിച്ച് എത്രയും ഗതാഗത യോഗ്യമാക്കണമെന്നാണ് ആവശ്യം. ഹസ്സൻ മറ്റത്ത് , മുനീർ തെയ്യാല, ഹനീഫ തെയ്യാല എന്നിവർ പ്രസംഗിച്ചു....
Other

ദേശീയ ബോഡിബിൽഡിങ് മത്സരത്തിൽ ഇരട്ട സ്വർണം; മിസ്റ്റർ യൂണിവേഴ്സൽ മത്സരത്തിന് പണം തടസ്സം

തമിഴ്നാട് മഹാബലിപുരത്ത് വേൾഡ് ഫിറ്റ്നസ് ഫെഡറേഷൻ സംഘടിപ്പിച്ച ദേശീയ മത്സരത്തിൽ ഇരട്ട സ്വർണം നേടി എ ആർ നഗർ സ്വദേശി. മമ്പുറത്തെ പട്ടാളത്തിൽ ശ്രീകാന്താണ് 2 വിഭാഗങ്ങളിലായി സ്വർണം നേടിയത്. ബോഡിബില്ഡിങ് 60 കെ ജി വിഭാഗത്തിലും, ബർമുഡ ബീച്ച് മോഡൽ 162- 172 വിഭാഗത്തിലുമാണ് ചാംപ്യനായത്. സംസ്ഥാനത്ത് നിന്ന് നിരവധി പേർ പങ്കെടുത്തിരുന്നെങ്കിലും ശ്രീകാന്തിന് മാത്രമാണ് ഗോൾഡ്‌ മെഡൽ ലഭിച്ചത്. മാത്രമല്ല, വ്യക്തിഗത ഇനത്തിൽ 2 സ്വർണ മെഡൽ ഒരേ വ്യക്തി നേടുന്നതും അപൂർവമാണ്. ചെമ്മാട് കോയാസ് ജിംനേഷ്യത്തിലെ സി പി ഷിജുവാണ് പരിശീലകൻ. പെയിന്റിങ്ങ് തൊഴിലാളിയായ ശ്രീകാന്ത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളാണ്. ഡബ്ള്യു എഫ് എഫ് ഭാരവാഹികളായ മുനീർ ചിറക്കൽ, ആർ സി വേണുഗോപാൽ, ഷിജു എന്നിവരുടെ സഹായത്തോടെയാണ് ദേശീയ മത്സരത്തിൽ പങ്കെടുത്തത്. തായ്‌ലന്റിൽ നടക്കുന്ന മിസ്റ്റർ യൂണിവേഴ്സൽ മത്സരത്തിലേക്ക് സെലക്ഷൻ ലഭിച്ച...
Other

മലബാർ സമരത്തിലെ രക്തസാക്ഷികളുടെ പേര് നീക്കം ചെയ്ത സംഭവം: സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ലീഗ്

മലബാർ സമരത്തിൽ പങ്കെടുത്ത രക്തസാക്ഷികളുടെ പേരുകൾ സ്വാതന്ത്ര്യ സമര സേനാനികളുടെ നിഘണ്ടുവിൽ നിന്നും നീക്കം ചെയ്യുന്നതിനുള്ള തീരുമാനം സഭ നിർത്തിവെച്ചുചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടു മുസ്ലിം ലീഗ് പാർലിമെന്ററി പാർട്ടി ലീഡർ ഇ.ടി മുഹമ്മദ് ബഷീർ എം. പി , ഡോ എം പി അബ്ദുസ്സമദ് സമദാനി എം. പി എന്നിവർ ലോക് സഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി. മലബാർ സമരത്തിൽ പങ്കെടുത്ത രക്തസാക്ഷികളുടെ പേരുകൾ ഐ സി എച്ച് ആർ തീരുമാന പ്രകാരം സ്വാതന്ത്ര്യസമര സേനാനികളുടെ നിഘണ്ടുവിൽ നിന്നും നീക്കം ചെയ്തതായും, ഈ ശുപാർശ സാംസ്കാരിക മന്ത്രാലയത്തിന് സമർപ്പിക്കുമെന്നും റിപ്പോർട്ടുണ്ട്.ആന്ധ്രാപ്രദേശ്, കർണാടക , തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിൽ നിന്നുള്ള ഇരുന്നൂറോളം സ്വാതന്ത്ര്യ സമര സേനാനികളെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കുമെന്നും അതിനനുസരിച്ച് നിഘണ്ടുവിന്റെ അഞ്ചാം ഭാഗം പരിഷ്കരിക്കുമെന്നും അറിയുന്നു. ഇത് ...
Other

സ്വാതന്ത്ര്യസമര നിഘണ്ടുവിൽ നിന്ന് മലബാർ കലാപ രക്തസാക്ഷികളെ ഒഴിവാക്കി

ന്യൂഡൽഹി : വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസല്യാർ എന്നിവരടക്കം മലബാർ കലാപത്തിൽ പങ്കെടുത്ത ഇരുനൂറോളം പേരെ സ്വാതന്ത്ര്യസമര രക്ത സാക്ഷിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള ശുപാർശ ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ (ഐസിഎച്ച്ആർ) അംഗീകാരം നൽകി. ഇന്നലെ ചേർന്ന ജനറൽ കൗൺസിൽ യോഗത്തിലെ തിരുമാനം കേന്ദ്ര സാംസ്കാരികമന്ത്രാലയത്തിനു കൈമാറും. മലബാർ കലാപ രക്തസാക്ഷികളുടെ പേരുകൾ ഒഴിവാക്കിയാ വും ഇന്ത്യൻ സ്വാതന്ത്ര്യ സമര നിഘണ്ടുവിന്റെ (1857-1947) അഞ്ചാം വാല്യത്തിന്റെ പുതിയ പതിപ്പു തയാറാക്കുക. ഐസിഎച്ച്ആർ ഡയറക്ടർ (റിസർച് ആൻഡ് അഡ്മിനി സ്ട്രേഷൻ) ഓംജീ ഉപാധ്യായ്, ഐസിഎച്ച്ആർ അംഗവും കോട്ടയം സിഎംഎസ് കോളജ് റിട്ട. പ്രഫസറുമായ സി.ഐ. ഐസ ക്, ഐസിഎച്ച്ആർ അംഗം ഡോ. ഹിമാൻഷു ചതുർവേദി എന്നിവരുടെ സമിതി സമർപ്പിച്ച് റിപ്പോർട്ടിനാണു കൗൺസിൽ പൊതുയോഗം അന്തിമാംഗീകാ രം നൽകിയത്. ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, കേരളം, തമിഴ്നാട് എന്നീ സം...
Other

സർക്കാരിന് ആശ്വാസം, കെ റെയിൽ സർവേ തുടരാമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹ്യ ആഘാത പഠനത്തിനുള്ള സര്‍വേ നടപടികളുമായി സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് സുപ്രീം കോടതി. സാമൂഹ്യ ആഘാത പഠനത്തിനുള്ള സര്‍വേ തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. പദ്ധതിയുടെ സര്‍വേ നടപടികള്‍ ഉടന്‍ സ്റ്റേ ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എറണാകുളം ആലുവ സ്വദേശി സുനില്‍ ജെ അറകാലനാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. എന്താണ് സര്‍വേ നടത്തുന്നതില്‍ ബുദ്ധിമുട്ടുകളെന്നും എന്തിനാണ് മുന്‍ധാരണകളെന്നും കോടതി ചോദിച്ചു. സര്‍വേ തുടരാമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ ഇടപെടേണ്ടതില്ലെന്ന നിലപാടിലാണ് സുപ്രിംകോടതി. സില്‍വര്‍ ലൈനിനെതിരേ വിവിധ ഭാഗങ്ങളില്‍നിന്ന് കടുത്ത വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ആശ്വാസകരമാണ് സുപ്രീം കോടതി ഉത്തരവ്....
Accident

നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് മൂന്നംഗ കുടുംബത്തിന് പരിക്ക്

കുളപ്പുറത്ത് നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ച് മൂന്നംഗ കുടുംബത്തിന് പരിക്ക്. കുളപ്പുറം- എയർപോർട്ട് റൂട്ടിൽ നിർത്തിയിട്ട കണ്ടയിനർ ലോറിയിൽ കാറിടിച്ചാണ് അപകടം. പാലക്കാട് പട്ടാമ്പി വെള്ളക്കൊഴൂർ വലിയകത്ത് നൗഷാദ് (39), ഭാര്യ സനിയ (31), മകൻ അബ്ദുൽ മുഹിസ് (3) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ഇന്ന് പുലർച്ചെ നാല് മണിയോടെ ആണ് അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു....
error: Content is protected !!