Friday, December 26

Blog

വ്യാപാരി നേതാവ് ടി. നസറുദ്ദീൻ അന്തരിച്ചു
Other

വ്യാപാരി നേതാവ് ടി. നസറുദ്ദീൻ അന്തരിച്ചു

കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീൻ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വ്യക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ദേഹാസ്വാസ്യത്തെ തുടർന്ന് വ്യാഴാഴ്ച രാത്രിയോടെയാണ് നസറുദ്ദീനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1991 മുതൽ വ്യാപരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. കേരളത്തിലെ വ്യാപാരികളെ സംഘടനയിലൂടെ കരുത്തരാക്കിയ വ്യക്തിയായിരുന്നു നസറുദ്ദീൻ. 1944 ഡിസംബറിൽ കോഴിക്കോട് കൂടാരപ്പുരയിൽ ടികെ മുഹമ്മദിന്റെയും അസ്മാബിയുടെയും ആറാമത്തെ മകനായി ജനനം. ഹൈസ്ക്കുൾ പഠനത്തിന് ശേഷം വ്യാപര മേഖലയിലേക്ക് കടന്നു. കോഴിക്കോട് മിഠായിത്തെരുവിലുള്ള ബ്യൂട്ടി സ്റ്റോഴ്സ് ഉടമയായിരുന്നു. 1980ൽ മലബാർ ചോംബർ ഓഫ് കൊമേഴ്സ് ജനറൽ സെക്രട്ടറിയായാണ് സംഘടനാ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. 1984ൽ വ്യാവസായ ഏ...
Sports

ഭിന്നശേഷിക്കാരുടെ ലോകക്കപ്പ് ഫുട്‌ബോൾ ടീമിലേക്ക് മുന്നിയൂർ സ്വദേശിയും

തിരൂരങ്ങാടി: ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ വെസ്റ്റ് ഏഷ്യൻ ആംപ്യൂട്ടി ഫുട്ബോൾ ചാംപ്യൻഷിപ്പി നുള്ള ഇന്ത്യൻ ടീമിൽ മലപ്പുറത്തുകാരൻ ഷഫീഖ് പാണക്കാടൻ ഇടം നേടി. മൂന്നിയൂർ പടിക്കൽ സ്വദേശിയായ ഷഫീഖ് (34) ആണ് ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിച്ചത്. കേരള ടീമിന്റെ സെൻട്രൽ ഫോർവേഡാണ് ഷഫീഖ്. മാർച്ച് 5 മുതൽ വരെ ഇറാനിലെ കിഷ് ദ്വീപിലാണ് മത്സരം. മികവു കാട്ടുന്ന 5 രാജ്യങ്ങൾ ക്കാണ് ഒക്ടോബറിൽ തുർക്കിയിൽ നടക്കുന്ന ആംപ്യൂട്ടി ഫുട്ബോൾ ലോകകപ്പിൽ പങ്കെടുക്കാൻ യോഗ്യത. 18 അംഗ ടീമിൽ ഷഫീഖ് മാത്രമാണ് മലപ്പുറത്തു നിന്നുള്ള താരം. സ്കൂൾ പഠനകാലത്ത് ലോറി കയറിയാണ് ഷഫീഖിന്റെ ഒരു കാല് നഷ്ടമായത്. വീട്ടിൽ ഒതുങ്ങി കൂടിയിരുന്ന ഷഫീഖ് പിന്നെ സജീവമായി. പൊതുരംഗത്തും ഭിന്ന ശേഷിക്കാരുടെ അവകാശ പോരാട്ടത്തിലും ഷഫീഖ് മുന്നിൽ തന്നെ ഉണ്ടായിരുന്നു. മികച്ച ഫുട്ബോൾ താരമായ ഷഫീഖ് ഭിന്നശേഷിക്കാ രുടെ സംസ്ഥാന നീന്തൽ ചാംപ്യൻ കൂടിയാണ്. സാമൂ ഹിക നീതി വ...
Local news

തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ 5 വൈദ്യുത വാഹന ചാർജിംഗ് സ്റ്റേഷനുകൾ അനുവദിച്ചു

തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലത്തിലേക്ക് അഞ്ച് വൈദ്യുത വാഹന ചാർജിംഗ് സ്റ്റേഷനുകൾ അനുവദിച്ചതായി കെ.പി.എ മജീദ് എം എൽ എ അറിയിച്ചു. വൈദ്യുത വാഹനങ്ങൾ ഏറിവരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ഉണ്ടാകാവുന്ന പ്രയാസം ഒഴിവാക്കുന്നതിന് വേണ്ടി കെ.എസ്.ഇ.ബി ചെയർമാന് നൽകിയ പ്രൊപ്പോസലിന്റെ അടിസ്ഥാനത്തിലാണ് ചാർജിംഗ് സ്റ്റേഷനുകൾ അനുവദിച്ചുകൊണ്ട് ഉത്തരവായിട്ടുള്ളത്. തിരൂരങ്ങാടി മണ്ഡലത്തിലെ കോഴിച്ചെന ഗ്രൗണ്ട്,വെന്നിയൂർ കെ.എസ്.ഇ.ബി ഓഫീസിനു മുൻവശം, തിരൂരങ്ങാടി എം.കെ. ഹാജി ആശുപത്രിക്ക് സമീപം, ചെമ്മാട് ദാറുൽഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി പരിസരം, പരപ്പനങ്ങാടി പയനിങ്ങൽ ജംക്ഷൻ എന്നിവിടങ്ങളിലാണ് വാഹന ചാർജിംഗ് സ്റ്റേഷനുകൾ അനുവദിച്ചിട്ടുള്ളത്. നേരത്തെ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് വെന്നിയൂർ ചാർജിംഗ് സ്റ്റേഷന്റെ കാര്യത്തിൽ അവ്യക്തതയുണ്ടായിരുന്നെങ്കിലും അത് പരിഹരിച്ചിട്ടുണ്ട്. വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് പാർക്ക് ...
Accident, Breaking news

പൂക്കിപറമ്പിൽ മിനി ലോറിയിടിച്ചു ഓട്ടോ ഡ്രൈവർ മരിച്ചു

ദേശീയപാത പൂക്കിപറമ്പിൽ നിയന്ത്രണം വിട്ട മിനി ലോറി ഓട്ടോയിൽ ഇടിച്ചു ഓട്ടോ ഡ്രൈവർ മരിച്ചു. തിരൂർ തലക്കടത്തൂർ പൂതിക്കാട്ടിൽ രാജന്റെ മകൻ ഷിബു (40) ആണ് മരിച്ചത്. ഷിബുവിന്റെ ബന്ധു വിജയൻ പൂതിക്കാട്ടിൽ (53), പൊന്മുണ്ടം വൈലത്തൂർ ഒട്ടുമ്പുറം വിജിത്ത് (33), ലോറി ഡ്രൈവർ വാളക്കുളം മഞ്ഞിലാസ് പടി നരിമടക്കൽ ഹബീബ് റഹ്മാൻ (33), എന്നിവരെ മിംസിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ കടുങ്ങാത്ത് കുണ്ടിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി സബിൻ ദാസിനെ (37) കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം 5 മണിക്കാണ് അപകടം. കല്ല് കയറ്റിയ ലോറി നിയന്ത്രണം വിട്ട് ഔട്ടോയിൽ ഇടിക്കുക ആയിരുന്നു....
Other

ആര്‍ടിപിസിആര്‍ 300 രൂപ: കോവിഡ് പരിശോധന നിരക്കും മാസ്‌ക് വിലയും കുറച്ചു

തിരുവനന്തപുരം∙ സംസ്ഥാനത്തെ കോവിഡ് പരിശോധനകള്‍ക്കും പിപിഇ കിറ്റ്, എന്‍ 95 മാസ്‌ക് തുടങ്ങിയ സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് പുനഃക്രമീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആര്‍ടിപിസിആര്‍ 300 രൂപ, ആന്റിജന്‍ 100 രൂപ, എക്‌സ്‌പെര്‍ട്ട് നാറ്റ് 2,350 രൂപ, ട്രൂനാറ്റ് 1225 രൂപ, ആര്‍ടി ലാമ്പ് 1025 രൂപ എന്നിങ്ങനെയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. എല്ലാ ചാര്‍ജുകളും ഉള്‍പ്പെടെയുള്ള നിരക്കാണിത്.പിപിഇ കിറ്റ് ഒരു യൂണിറ്റിന് എക്‌സ്.എല്‍. സൈസിന് 154 രൂപയും ഡബിള്‍ എക്‌സ്.എല്‍. സൈസിന് 156 രൂപയുമാണ് ഏറ്റവും കുറഞ്ഞ തുക. എക്‌സ്.എല്‍., ഡബിള്‍ എക്‌സ്.എല്‍. സൈസിന് ഉയര്‍ന്ന തുക 175 രൂപയാണ്. എന്‍ 95 മാസ്‌ക് ഒരെണ്ണത്തിന് കുറഞ്ഞ തുക 5.50 രൂപയും ഉയര്‍ന്ന തുക 15 രൂപയുമാണ്. അമിത ചാര്‍ജ് ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി. ആര്‍ടിപിസിആര്‍ 500 രൂപ, ആന്റിജന്‍...
Malappuram

തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഉദര – കരള്‍ രോഗ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സാ ആരംഭിച്ചു

തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഉദര, കരള്‍ രോഗ വിഭാഗത്തിന്റെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സാ കേന്ദ്രം ആരംഭിച്ചു.  ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ   ആദ്യ ഉദര- -കരള്‍രോഗ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സാ കേന്ദ്രമാണിത്. ആധുനിക എന്‍ഡോസ്‌കോപ്പി സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ബ്ലൂ ലൈറ്റ് ഇമേജിങ്, ലിങ്ക്ഡ് കളര്‍ ഇമേജിങ് എന്നീ നൂതന സംവിധാനങ്ങളോടു കൂടിയതാണ്  എന്‍ഡോസ്‌കോപ്പി മെഷീന്‍. ഉദര സംബന്ധമായ കാന്‍സര്‍ നിര്‍ണയം, ബയോപ്‌സിക്കായുള്ള സാംപിള്‍ ശേഖരണം, രക്തം ഛര്‍ദിക്കുന്നവര്‍ക്ക് ഉള്ളിലെ മുറിവ് കെട്ടാനുള്ള സംവിധാനം, വിഴുങ്ങിയ നാണയം പുറത്തെടുക്കല്‍ തുടങ്ങിയവ ഈ മെഷീനിലൂടെ നടത്താനാകും. ഇതിനു പുറമേ കൊളണോസ്‌കോപ്പിയും, ഫൈബ്രോസ്‌കാന്‍ സംവിധാനവും ഇവിടെയുണ്ട്. നിലവില്‍ പകല്‍ മാത്രമാണ് ഇവയെല്ലാം പ്രവര്‍ത്തിക്കുക. ജില്ലാ ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ....
Other, university

ജല്‍ ജീവന്‍ മിഷന്‍ പദ്ധതിക്ക് കാലിക്കറ്റ് സര്‍വകലാശാല ഒന്നരയേക്കര്‍ സ്ഥലം ലഭ്യമാക്കും

വള്ളിക്കുന്ന്  മണ്ഡലത്തിലെ വള്ളിക്കുന്ന്, തേഞ്ഞിപ്പലം, മൂന്നിയൂര്‍ പഞ്ചായത്തുകളിലെയും പരപ്പനങ്ങാടി  നഗരസഭയിലെയും ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന ജല്‍ ജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതിയ്ക്കായി കാലിക്കറ്റ് സര്‍വകലാശാല ഒന്നരയേക്കര്‍ സ്ഥലം ലഭ്യമാക്കും. ഉടമസ്ഥാവകാശം നിലനിര്‍ത്തിക്കൊണ്ട് ടാങ്ക് പണിയാനുള്ള സ്ഥലം ജല അതോറിറ്റിക്ക് കൈമാറാന്‍ സിന്‍ഡിക്കേറ്റിന്റെ നേതൃത്വത്തിലാണ് ഇടപെടലുണ്ടായത്. ഇതിന്റെ ഭാഗമായി വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജിന്റെ അധ്യക്ഷതയില്‍ സിന്‍ഡിക്കേറ്റംഗങ്ങളും ജല അതോറിറ്റി ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തി. പദ്ധതിയ്ക്കായി സര്‍വകലാശാല കാമ്പസില്‍ ശുദ്ധീകരണ പ്ലാന്റും സ്ഥാപിക്കും. ചെനയ്ക്കലില്‍ ജല അതോറിറ്റിയുടെ നിലവിലുള്ള ടാങ്കിനടുത്തു തന്നെയാണ് സ്ഥലം വിട്ടു നല്‍കാനുദ്ദേശിക്കുന്നത്. ഇതു സംബന്ധിച്ച ധാരണാപത്രം തയ്യാറാക്കാന്‍ ജല അതോററ്റിയോട് സര്‍വകലാശാല നിര്‍ദേശിച്ചിട്ടുണ്ട്. 18 കി...
Other

കോവിഡ് ബാധിച്ച് രക്ഷിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സാമ്പത്തിക സഹായം

കോവിഡ് ബാധിച്ച് രക്ഷിതാക്കള്‍ രണ്ട് പേരെയും നഷ്ടമായ കുട്ടികള്‍ക്ക് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ സാമ്പത്തിക സഹായം നല്‍കുന്നു. കേന്ദ്ര സര്‍ക്കാര്‍ പി.എം കെയര്‍ മുഖേന 10 ലക്ഷം രൂപയും  സംസ്ഥാന സര്‍ക്കാര്‍ വനിതാ ശിശു വികസന വകുപ്പ് മുഖേന ഒറ്റ തവണ മൂന്ന് ലക്ഷം രൂപയും 18 വയസ് വരെ മാസം 2,000 രൂപയുമാണ്  ധനസഹായം നല്‍കുന്നത്. കോവിഡ് മൂലം രക്ഷിതാക്കള്‍ രണ്ടു പേരും മരണപെട്ടവര്‍ക്കും രക്ഷിതാക്കളില്‍ ഒരാള്‍ കോവിഡ് മൂലവും മറ്റൊരാള്‍ അല്ലാതയും മരണപ്പെട്ടവര്‍ക്കും ഈ സാമ്പത്തിക സഹായത്തിന് അര്‍ഹതയുണ്ട്. അപേക്ഷയോടെയൊപ്പം ആരോഗ്യ വകുപ്പില്‍ നിന്നും ലഭിച്ച കോവിഡ് മരണം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് കൂടെ ഉള്ളടക്കം ചെയ്യണം. കോവിഡ് ബാധിക്കുകയും എന്നാല്‍ റിസള്‍ട്ട് നെഗറ്റീവായതിനു ശേഷം ഒരു മാസത്തിനകം കോവിഡാനന്തര അസുഖങ്ങള്‍ മൂലം മരണപെട്ടവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. കുട്ടിയുടെയും മരണപ്പെട്ട രക്ഷിതാക...
Crime

സഹായം ചോദിച്ചെത്തി മോഷണം, ‘വെള്ളിയാഴ്ച കള്ളൻ’ പിടിയിൽ

കൽപക‍ഞ്ചേരി : മകളുടെ വിവാഹമാണെന്ന വ്യാജേന വീടുകളിൽ സഹായമഭ്യർഥിച്ചെത്തി കുട്ടികളുടെ സ്വർണാഭരണം കവരുന്ന ആളെ പൊലീസ് പിടികൂടി. മഞ്ചേരി ആനക്കയം സ്വദേശി മദാരി പള്ളിയാലിൽ അബ്ദുൽ അസീസിനെ(50) ആണ് താനൂർ ഡിവൈഎസ്പി മൂസ വള്ളിക്കാടൻ, കൽപകഞ്ചേരി സിഐ പി.കെ.ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ജുമുഅ നമസ്കാര സമായത്താണ് ഇയാൾ മോഷണത്തിനായി വീടുകളിൽ എത്തുന്നത്. കഴിഞ്ഞ 5ന് ഉച്ചസമയത്ത് മച്ചിങ്ങപ്പാറയിലെ ഒരു വീട്ടിലെത്തി സഹായം സ്വീകരിച്ചശേഷം വീടിന്റെ പിറകുവശത്ത് കളിച്ചുകൊണ്ടിരിക്കുകയാ‌യിരുന്ന രണ്ടര വയസ്സായ കുട്ടിയുടെ മൂന്നര പവൻ സ്വർണാഭരണം ഊരിയെടുത്ത് ‌ഇയാൾ കടന്നുകളയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വീട്ടിലെ സിസിടിവി ദൃശ്യം പരിശോധിച്ചതിൽനിന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ അസീസിന്റെ രേഖാചിത്രം തയാറാക്കിയശേഷം ‌ഇയാളെ കണ്ടെത്താൻ പൊലീസ് സമൂഹമാധ്യമം വഴി പ്രചാരണം നടത്തി. h...
Breaking news

നന്നമ്പ്രയിൽ യുവാവിന് വെട്ടേറ്റു

നന്നമ്പ്ര: മേലെപുറം സ്വാദേശിയായ യുവാവിന് വെട്ടേറ്റതായി പരാതി. ഇന്നലെ വൈകുന്നേരമാണ് സംഭവം. കെ.രതീഷിനാണ് തലക്ക് വെട്ടേറ്റത്. അനുജനെ തേടിയെത്തിയ സംഘം വീട്ടിൽ അതിക്രമം കാണിച്ചപ്പോൾ തടയാൻ ശ്രമിച്ചപ്പോൾ വീട്ടിൽ ഉണ്ടായിരുന്ന മൂർച്ചയില്ലാത്ത ആയുധം ഉപയോഗിച്ചു വെട്ടിയെന്നാണ് വീട്ടുകാർ പറയുന്നത്. തലക്ക് പരിക്കേറ്റ ഇയാളെ താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി. ഓട്ടോയിൽ എത്തിയ മൂന്നംഗ സംഘമാണ് വെട്ടിയതെന്നു ഇവർ പറഞ്ഞു. ഇവർ തിരൂർ സ്വദേശികളാണ് എന്നാണ് അറിയുന്നത്. അതേ സമയം, ഈ സംഘത്തിൽ പെട്ടവരും പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു....
Other

വേങ്ങരയിലെ ഗതാഗത കുരുക്കിന് പരിഹാരമായി ഫ്‌ളൈ ഓവറിന് നിർദേശം

വേങ്ങര ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ ഫ്‌ളൈഓവര്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതി ഈ വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടാന്‍ പി.കെ.കുഞ്ഞാലിക്കുട്ടി എം.എല്‍.എ വിളിച്ച് ചേര്‍ത്ത പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം തീരുമാനിച്ചു. 2022-23 ലെ ബജറ്റിന് മുന്നോടിയായി എം.എല്‍.എ വിളിച്ച് ചേര്‍ത്ത പൊതുമരാമത്ത്, ജലവിഭവ വകുപ്പ് അവലോകന യോഗത്തിലായിരുന്നു തീരുമാനം. കൊളപ്പുറത്ത് ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള സ്ഥലം ലഭ്യമാക്കുന്നതിന് നടപടികള്‍ വേഗത്തിലാക്കാനും എം.എല്‍.എ നിര്‍ദേശിച്ചു. മണ്ഡലത്തിലെ പ്രധാന റോഡുകള്‍ ബി.എം ആന്‍ഡ്  ബി.സി ചെയ്യുന്നതോടൊപ്പം തേര്‍ക്കയം പാലം, ആട്ടീരിപ്പാലം എന്നിവ നിര്‍മിക്കാനും ബജറ്റില്‍ നിര്‍ദേശിക്കും. എ.ആര്‍ നഗര്‍ കുടിവെള്ള പദ്ധതിക്കായി മമ്പുറം പ്രദേശത്ത് റെഗുലേറ്റര്‍ നിര്‍മാണം, ഒതുക്കുങ്...
Accident

യുവതി ട്രെയിൻ തട്ടി മരിച്ച നിലയിൽ

വള്ളിക്കുന്ന് പരുത്തിക്കാട് പടിഞ്ഞാറെ കൊട്ടാക്കളം കെ കെ ശാലുവിന്റെ ഭാര്യ ലിജിന (35) ആണ് മരിച്ചത്. അത്താണിക്കൽ മാർവൽ സിമന്റ് കടയിലെ ജീവനക്കാരിയാണ്. വള്ളിക്കുന്ന് അത്താണിക്കൽ ട്രെയിൻ തട്ടിയ നിലയിൽ കാണുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മക്കൾ, അക്ഷയ്, ആസ്‌ലി...
Other

പ്രമുഖ ചരിത്രകാരന്‍ ഡോ.എം ഗംഗാധരന്‍ അന്തരിച്ചു

പരപ്പനങ്ങാടി: പ്രമുഖചരിത്രകാരന്‍ ഡോ. എം ഗംഗാധരന്‍ അന്തരിച്ചു. ഇന്ന് വൈകുന്നേരം സ്വവസതിയിലായിരുന്നു അന്ത്യം. സാംസ്‌കാരിക വിമര്‍ശകനും ഗ്രന്ഥകാരനുമാണ് ഡോ. എം ഗംഗാധരന്‍. ഏറ്റവും നല്ല വിവര്‍ത്തക കൃതിക്കുള്ള 1999 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്. മലബാര്‍ കലാപത്തെ കുറിച്ചു കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് പിഎച്ച്ഡി നേടിയുട്ടുള്ള അദ്ദേഹം മലബാറിലെ മാപ്പിളമാരെ കുറിച്ചു സവിശേഷമായി പഠനം നടത്തി. പി കെ നാരായണന്‍ നായരുടേയും മുറ്റയില്‍ പാറുകുട്ടിയമ്മയുടേയും മകനായി മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ 1933 ല്‍ ജനനം. 1954 ല്‍ മദ്രാസ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ ബി.എ (ഓണേഴ്‌സ്) കരസ്ഥമാക്കി. മദിരാശിയില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓഡിറ്ററായിരുന്നു. പിന്നീട് ചരിത്രാദ്ധ്യാപകനായി. 1986 ല്‍ മലബാര്‍ കലാപത്തെ കുറിച്ച പ്രബന്ധത്തിനു കാലിക്കറ്റ് സര്‍വകലാശാ...
Other

സംസ്ഥാനത്ത് ഞായറാഴ്ച നിയന്ത്രണം പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞതോടെ ഞായറാഴ്ചകളിൽ എർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു. ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഈമാസം 28 മുതൽ സ്കൂളുകളുടെ പ്രവർത്തന സമയം രാവിലെ മുതൽ വൈകുന്നേരം വരെയാക്കാൻ തീരുമാനമായി. എന്നാൽ ക്ലാസുകളിൽ 50 ശതമാനം വിദ്യാർഥികളെ മാത്രമേ ഒരുദിവസം പങ്കെടുക്കാൻ അനുവദിക്കു. ഇതിനൊപ്പം ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ജില്ലകളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ തുടരാനും തീരുമാനമായി....
Malappuram

നിരത്തിലിറക്കാൻ ഫിറ്റ്‌നസില്ല, ദീർഘദൂര ബസ് മോട്ടോർ വാഹന വകുപ്പ് പിന്തുടർന്ന് പിടികൂടി

തിരൂരങ്ങാടി: നിരത്തിലിറക്കാൻ ഫിറ്റ്നസ് ഇല്ലാതെ യാത്രക്കാരെ കുത്തിനിറച്ച് അമിത വേഗതയിൽ സർവീസ് നടത്തിയ ദീർഘദൂര ബസ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ സിനിമാസ്റ്റൈലിൽ പിന്തുടർന്ന് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് നിന്ന് ഗുരുവായൂരിലേക്ക് സർവീസ് നടത്തുന്ന കോയാസ് എന്ന ബസാണ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. ജില്ല എൻഫോഴ്മെൻ്റ് ആർ ടി ഒ കെ കെ സുരേഷ് കുമാറിൻ്റ നിർദ്ദേശപ്രകാരം ദേശീയപാതയിൽ കൂരിയാട്ട് പരിശോധന നടത്തുന്നതിനിടെ അമിതവേഗതയിൽ പോയ ശ്രദ്ധയിൽ പെടുകയായിരുന്നു. എൻഫോഴ്സ്മെൻ്റ് എം വി ഐ പി കെ മുഹമ്മദ് ഷെഫീഖ്, എ എം വി ഐ സലീഷ് മേലേപ്പാട്ട് എന്നിവർ മൊബൈൽ ആപ്പിൽ പരിശോധിച്ചപ്പോൾ ഫിറ്റ്നസ്, പെർമിറ്റ്, ടാക്സ് ഉൾപ്പെടെ മറ്റു രേഖകൾ ഒന്നും തന്നെ ഇല്ല എന്ന് മനസ്സിലായതിനെ തുടർന്ന് ഉദ്യോഗസ്ഥർ പിന്തുടർന്ന് വെന്നിയൂരിൽ വെച്ച് പിടികൂടുകയായിരുന്നു.ബസ്സിൽ വെച്ച് യാത്രക്കാരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി ചങ...
Local news

റോഡിൽ ഇറക്കി വെച്ചുള്ള കച്ചവടത്തിനെതിരെ നടപടിയുമായി മോട്ടോർവാഹന വകുപ്പ്

തിരൂരങ്ങാടി: നിരത്തുകളിലേക്ക് ഇറക്കി വെച്ചുള്ള കച്ചവടക്കാരെ റോഡിൽ നിന്ന് ഒഴിപ്പിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. ദേശീയപാത വെന്നിയൂരിലാണ് വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും പ്രയാസകരമാകുന്ന രീതിയിൽ റോഡിലേക്ക് ഇറക്കി വെച്ച് നിരവധി വാഹനങ്ങളിൽ കച്ചവടം നടത്തുന്നത്. വാഹനങ്ങൾ റോഡിൽ തന്നെ നിർത്തിയിട്ട് സാധനങ്ങൾ വാങ്ങുന്നത് കൊണ്ട് പലപ്പോഴും ഇവിടെ വൈകുന്നേര സമയങ്ങളിൽ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. പരാതി വ്യാപകമായതിനെ തുടർന്ന് എൻഫോഴ്സ്മെൻ്റ് ജില്ല ആർടിഒ കെ കെ സുരേഷ് കുമാറിൻ്റ നിർദ്ദേശപ്രകാരം എൻഫോഴ്സ്മെൻ്റ് എം വി ഐ ഡാനിയൽ ബേബി, എ എം വി ഐ എം സലീഷ് എന്നിവരുടെ നേതൃത്വത്തിൽ റോഡിലേക്ക് ഇറക്കിയുള്ള കച്ചവടങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം നൽകുകയും, മുൻപ് ദേശീയപാതയിൽ നടന്ന അപകടങ്ങൾ ചൂണ്ടിക്കാട്ടി ബോധവൽക്കരണം നടത്തുകയും ചെയ്തു....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ക്ലാസ്സുകള്‍ പുനരാരംഭിക്കുംസര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ ഒന്നാം സെമസ്റ്റര്‍ ക്ലാസ്സുകള്‍ 14-നും മൂന്നാം സെമസ്റ്റര്‍ ക്ലാസ്സുകള്‍ 9-നും പുനരാരംഭിക്കും. ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 2012 പ്രവേശനം ബി.ടെക്., പാര്‍ട് ടൈം ബി.ടെക്. വിദ്യാര്‍ത്ഥികളില്‍ 1, 2, 4, 6, 7, 8 സെമസ്റ്ററുകളില്‍ എല്ലാ അവസരവും നഷ്ടപ്പെട്ടവര്‍ക്കായി സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. 25-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് 28-ന് മുമ്പായി അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം. ഓരോ സെമസ്റ്ററിനും 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ആദ്യത്തെ 5 പേപ്പറുകള്‍ വരെ ഓരോ പേപ്പറിനും 2760 രൂപയും തുടര്‍ന്നു വരുന്ന ഓരോ പേപ്പറിനും 1000 രൂപയും പരമാവധി 15000 രൂപയുമാണ് പരീക്ഷാ ഫീസ്. പരീക്ഷാ തീയതി പിന്നീട് അറിയിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. വാർത്തകൾ വാട്‌സ്...
Accident

ബൈക്കിൽ നിന്ന് വീണ് പരുക്കേറ്റ വിദ്യാർത്ഥി മരിച്ചു

കണ്ണമംഗലം : വിനോദ സഞ്ചാര കേന്ദ്രമായ ചെരുപ്പടി മല കണ്ടു തിരിച്ചു വരുമ്പോൾ ചേറക്കാട് വെച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ വിദ്യാർഥി മരിച്ചു. പുളിയംപറമ്ബ് സ്വദേശി തോട്ടോളി കീർനാൽക്കൽ അബ്ബാസിന്റെ മകൻ മുഹമ്മദ് സുഹൈൽ (18) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 3 മണിക്കാണ് അപകടം. റോഡിലെ ഹമ്പിൽ തട്ടി. നിയന്ത്രണം വിട്ട് ബൈക്ക് മറിയുകയായിരുന്നു. ഉടനെ താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ മരിച്ചു. വാർഡ് എം എസ് എഫ് കമ്മിറ്റി ട്രഷറർ ആയിരുന്നു. മാതാവ്, റാബിയ മംഗലശ്ശേരി. സഹോദരങ്ങൾ,മുഹമ്മദ് നിഹാൽ, ഫാത്തിമ ഹന, ഫാത്തിമ നിഹല...
Local news

ഫണ്ടും ജീവനക്കാരെയും അനുവദിച്ചിട്ടും തുടങ്ങാന്‍ പറ്റാതിരുന്ന ഫയര്‍ സ്റ്റേഷന് കൊളപ്പുറത്ത് സ്ഥലമായി

നടപടി സി പി എം ഇടപെടലിനെ തുടർന്ന് കെട്ടിടത്തിന് ഫണ്ടും വാഹനവും ജീവനക്കാരെയും അനുവദിച്ചിട്ടും തുടങ്ങാന്‍ പറ്റാതിരുന്ന ഫയര്‍ സ്റ്റേഷന് കൊളപ്പുറത്ത് സ്ഥലമായി. വേങ്ങര മണ്ഡലത്തിലേക്ക് അനുവദിച്ച ഫയര്‍ ആന്‍ഡ് റസ്‌ക്യു സ്റ്റേഷന്‍ കൊളപ്പുറത്ത് സ്ഥാപിക്കാന്‍ തീരുമാനം. തിരൂരങ്ങാടി പനമ്പുഴ റോഡില്‍ കൊളപ്പുറം സ്‌കൂളിന് സമീപത്ത് റോഡരികിലുള്ള പൊതുമരാമത്ത് വകുപ്പിന്റെ 40 സെന്റ സ്ഥലമാണ് ഇതിന് ഉപയോഗപ്പെടുത്തുന്നത്. ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വിഭാഗം സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് കത്ത് നല്‍കി. മരാമത്ത് വകുപ്പ് സ്ഥലം സര്‍വേ നടത്താന്‍ താലൂക്ക് സര്‍വേ വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് വേങ്ങരയിലേക്ക് ഫയര്‍ സ്റ്റേഷന്‍ അനുവദിച്ചത്. കുന്നുംപുറത്ത് എആര്‍ നഗര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ വളപ്പില്‍ നിര്‍മിക്കാനായിരുന്നു തീരുമാനം. ഇതിനായി മന്ത്രിതല യോഗത്തില്‍ 4...
Accident

അപകsത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തിരൂരങ്ങാടി : അപകsത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെളിമുക്ക് പാലക്കൽ സ്വദേശി പരേതനായ പറപ്പീരി ഹസ്സൻ മകൻ സമീൽ (37) ആണ് മരിച്ചത്. 25 ദിവസം മുമ്പ് നടന്നു പോകുന്നതിനിടെ വെളിമുക്കിൽ വെച്ച് കാർ ഇടിക്കുകയായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നാണ് മരിച്ചത്. വെളിമുക്ക് ജുമുഅത്ത് പള്ളിയിൽ ഖബറടക്കി.മാതാവ്: സി.പി.ആയിശുമ്മു.ഭാര്യ:ഹബീബ ചെമ്മലപ്പാറ. (കരിപറമ്പ്).മക്കൾ: ഷഹ്സിൻ, ഷീസ്.സഹോദരൻ:ഹബീബ് റഹ്മാൻ....
Calicut

വിവാഹ ദിവസം കുളിക്കാൻ കയറിയ നവവധു തൂങ്ങിമരിച്ച നിലയിൽ

വിവാഹ ദിവസം രാവിലെ വധുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. സ്വകാര്യ ആശുപത്രിയില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിയായ മേഘയാണ് ആത്മത്യ ചെയ്തത്. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകളാണ് മേഘ. മേഘ പഠിക്കുന്ന അതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമായി മേഘയുടെ വിവാഹം ഉറപ്പിച്ചിരുന്നു. മേഘയുടെ വീട്ടില്‍ വിവാഹ ചടങ്ങിനുള്ള ഒരുക്കങ്ങൾ നടന്നു കൊണ്ടിരിക്കെയാണ് സംഭവം. രാവിലെ ബ്യൂട്ടീഷനെത്തിയതോടെ കുളിച്ച്‌ വരാമെന്ന് പറഞ്ഞാണ് മേഘ മുറിയില്‍ കയറി വാതിലടച്ചത്.  ഏറെ സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് ജനല്‍ ചില്ല് തകര്‍ത്ത് നോക്കിയപ്പോഴാണ് കുളിമുറിയി തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്ത ചേവായൂര്‍ പൊലീസ് അന്വേഷണത്തിനിടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം...
Crime

സാമൂഹിക മാധ്യമങ്ങളിലൂടെ പോലീസിനെ വെല്ലുവിളിച്ച കുപ്രസിദ്ധ ഗുണ്ട പല്ലൻ ഷൈജു പിടിയിൽ

കുപ്രസിദ്ധ ഗുണ്ടാ പല്ലൻ ഷൈജുവിനെ മലപ്പുറം പോലീസ് പിടികൂടി. വയനാട് സുൽത്താൻ ബത്തേരിയിലെ റിസോർട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഇദ്ദേഹത്തെ മലപ്പുറം സ്‌പെഷ്യൽ ടീം പിടികൂടി കോട്ടക്കൽ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. കുപ്രസിദ്ധ ഗുണ്ടാ കോടാലി ശ്രീധരന്റെ കൂട്ടാളിയായ ഷൈജു നിരവധി കൊലപാതക, ഹൈവേ കവർച്ച കേസുകളിൽ പ്രതിയാണ്. കാപ്പാ നിയമം ചുമത്തി തൃശൂർ പോലീസ് ജില്ലയിൽ നിന്നും നാട് കടത്തിയതിന് സോഷ്യൽ മീഡിയയിലൂടെ ലൈവായി പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്നു. https://youtube.com/shorts/rJLFcuoAZrw?feature=share ജില്ല പോലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈഎസ്പി പി എം പ്രദീപിന്റെ നിർദ്ദേശപ്രകാരം കോട്ടക്കൽ ഇൻസ്പെക്ടർ എം കെ ഷാജി യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം അംഗങ്ങളായ എസ് ഐ ഗിരീഷ് എം, ദിനേഷ് ഇരുപ്പക്കണ്ടൻ, മുഹമ്മദ്‌ സലീം പൂവത്തി, കെ.ജെസിർ, ആർ.ഷഹേഷ്...
Other

കെ.വി.റാബിയയുടെ ജീവചരിത്രം ഇതര ഭാഷകളിലേക്കും

തിരുരങ്ങാടി: പത്മശ്രി കെ.വി. റാബിയയുടെ ജീവചരിത്രമായ 'സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്‌' എന്ന പുസ്തകം ഇംഗ്ലീഷ്, അറബി ഭാഷകളിൽ കുടി പുറത്തിക്കാൻ കെ.വി. റാബിയ കെയർ ഫൗണ്ടേഷൻ ട്രസ്റ്റ് തിരുമാനിച്ചു. വിവർത്തനം പൂർത്തിയായഇംഗ്ലീഷ് പതിപ്പാണ് ആദ്യ ഘട്ടത്തിൽ പുറത്തിറക്കുക. കോഴിക്കോട് സർവ്വകലാശാലയുംതുഞ്ചത്തെഴുഛൻ മലയാള സർവ്വകലാശാലയുംറാബിയയുടെ ജീവചരിത്രം ഇതിനകം തന്നെ ബിരുദാനന്തര വിദ്യാർത്ഥികൾക്ക് പാഠ്യവിഷയമാക്കിയിട്ടുണ്ട്.ഇതുപോലെ കേരളത്തിലെ മറ്റു സർവ്വകലാശാലകളിലും പത്മശ്രി കെ.വി.റാബിയയുടെ ജീവചരിത്രം പാഠ്യവിഷയമാക്കണമെന്ന് റാബിയ കെയർ ഫൗണ്ടേഷൻ ട്രസ്റ്റ് ആവശ്യപ്പെട്ടു.ഇംഗ്ലീഷ്, അറബി വിവർത്തനങ്ങൾ പുറത്തിറങ്ങുന്നതോടെ ദേശീയ, അന്തർദേശീയ സർവ്വകലാശാലകളിലുംപുസ്തകം പരിഗണിക്കപെടും. കെ.വി. റാബിയയുടെ വസതിയിൽ ചേർന്ന ഫൗണ്ടേഷൻ ട്രസ്റ്റ് യോഗത്തിൽ ട്രസ്റ്റ് ചെയർപേഴ്സൺ കുടിയായ പത്മശ്രി കെ.വി. റാബിയ അദ്ധ്യക്ഷത വഹിച്ചു...
Sports

കൗമാരക്കാർക്ക് കായിക പരിശീലന പദ്ധതിയുമായി വള്ളിക്കുന്ന് പഞ്ചായത്ത്

പുതുതലമുറയുടെ കായികസ്വപ്‌നങ്ങള്‍ക്ക് ചിറക് പകരുക എന്ന ലക്ഷ്യത്തോട് അടുക്കുകയാണ് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ സമഗ്ര കായിക പരിശീലന പദ്ധതി. പതിനഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ കായികാഭിരുചി വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയില്‍ ഇതിനോടകം 250 ലേറെ പേരാണ് അംഗങ്ങളായത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ഷൈലജ ഉദ്ഘാടനം നിര്‍വഹിച്ച കായികപരിശീലന പദ്ധതിയ്ക്കായി പഞ്ചായത്ത് നീക്കിവച്ചത് മൂന്ന് ലക്ഷം രൂപയാണ്. പഞ്ചായത്ത് പരിധിയിലുള്ള പത്ത് ക്യാമ്പുകളിലായാണ് പരിശീലനം നടക്കുന്നത്. ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം, വള്ളിക്കുന്ന് സി.ബി.എച്ച്.എസ്.എസ്്, അരിയല്ലൂര്‍ എം.വി.എച്ച്.എസ്.എസ്, ശോഭന ഗ്രൗണ്ട്, കൊടക്കാട് എ.യു.പി സ്‌കൂള്‍  എന്നിവിടങ്ങളിലായി ഫുട്‌ബോള്‍, വോളിബോള്‍, കരാട്ടെ എന്നീ കായിക ഇനങ്ങളിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. രാവിലെയും വൈകീട്ടുമായി സജ്ജീകരിച്ച ക്യാമ്പുകളെ നയിക്കാന്‍ പത്ത് പരിശീലകര...
Other

കൂട്ടിരിപ്പുകാർക്ക് ഇരിക്കാൻ കസേരയില്ല, രോഗിയുടെ വക താലൂക്കാശുപത്രിയിലേക്ക് കസേരകൾ നൽകി

തിരൂരങ്ങാടി: രോഗിയെ പരിചരിക്കുന്നവർക്ക് ഇരിക്കാൻ കസേരയില്ലാത്തത് അനുഭവിച്ചറിഞ്ഞ രോഗി താലൂക്ക് ആശുപത്രിയിലേക്ക് കസേരകൾ നൽകി. ഐ.എൻ.എൽ വള്ളിക്കുന്ന് മണ്ഡലം വൈസ് പ്രസിഡൻറ് പള്ളിക്കൽ സ്വദേശി എം അബ്ദുറഹ്മാൻ(65) ആണ്കസേരകൾ നൽകിയത്.കൊവിഡിനെത്തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് അബ്ദുറഹ്മാനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.അഞ്ചു ദിവസം ആശുപത്രിയിൽ ചികിത്സയിൽ കിടന്നെങ്കിലും വാർഡിൽ കസേരകളുടെ കുറവ് രോഗികളെയും കൂടെ നിൽക്കുന്നവരെയും വലച്ചിരുന്നു. ചികിത്സ കഴിഞ്ഞ് ഡിസ്ചാർജ് ആയതോടെ അബ്ദുറഹ്മാൻ ആശുപത്രി സൂപ്രണ്ടിനോട് കാര്യം സൂചിപ്പിക്കുകയും പതിനഞ്ച് കസേരകൾ ഉടനെത്തന്നെ സ്വന്തം പണം മുടങ്ങി ആശുപത്രിക്ക് വാങ്ങി നൽകുകയായിരുന്നു.പള്ളിക്കൽ ബസാറിൽ തെരുവിൽ ശർക്കര ജിലേബി വിൽപനക്കാരനാണ് അബ്ദുറഹ്മാൻ.കസേരകൾ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ് ഏറ്റുവാങ്ങി. കോർഡിനേറ്റർ ഹംസകുട്ടി ചെമ്മാട്, വി മൊയ്തീൻഹാജി തിരൂരങ്ങാടി, സാലിഹ് മേ...
Other

കെ വി റാബിയക്ക് പ്രാർഥനാ വചനങ്ങളുമായി കേരള മുസ്ലിം ജമാഅത്ത് ജില്ലാ നേതാക്കൾ

തിരൂരങ്ങാടി: നിരന്തരം തേടിയെത്തിയ പരീക്ഷണങ്ങളെ വെല്ലുവിളിയായി സ്വീകരിച്ച് ഉന്നതങ്ങൾ കൈവരിച്ച പത്മശ്രീ കെ വി റാബിയക്ക് പ്രാർഥനാ വചനങ്ങളുമായി കേരള മുസ്ലിം ജമാഅത്ത് ജില്ലാ നേതാക്കളെത്തി. ഏത് വിധ പ്രയാസ ഘട്ടങ്ങളിലും പുരസ്കാരം ലഭിക്കുമ്പോഴും ഇസ് ലാമിക മൂല്യങ്ങൾ കൈവിടാൻ താൻ തയ്യാറല്ലെന്ന് റാബിയ പറഞ്ഞു. സുന്നത്ത് ജമാഅത്തിൻ്റെ ആശയാദർശത്തിൽ അടിയുറച്ച് ജീവിക്കുക എന്നതും തികഞ്ഞ മത വിശ്വാസിയായി മരിക്കുക എന്നതുമാണ് തൻ്റെ അന്ത്യാഭിലാഷമെന്നും റാബിയ പറഞ്ഞു. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടേയും സുന്നി സംഘടനകളുടേയും നേതൃത്വത്തിൽ നടക്കുന്ന വിദ്യാഭ്യാസ-വൈജ്ഞാനിക- ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അവർ സന്തുഷ്ടി പ്രകടിപ്പിച്ചു.സംഘടനാ നേതാക്കൾ റാബിയക്കും റാബിയയുടെ കുടുംബത്തിൽ നിന്ന് ഈയിടെയായി മരണപ്പെട്ടവരുടെ പരലോക ഗുണത്തിനും വേണ്ടി പ്രത്യേകം പ്രാർഥന നടത്തുകയും പ്രസ്ഥാനത്തിൻ്റെ ഉപഹാരമായി ഗ്രന്ഥങ്ങളും മറ്റും ന...
Local news

നവീകരിച്ച നന്നമ്പ്ര വെങ്ങാട്ടമ്പലം – ചെകിടംക്കുന്ന് റോഡ് തുറന്നുകൊടുത്തു

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിൻ്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച ചിറ്റമ്പലം ഇമ്പിച്ചിമുഹമ്മദ് ഹാജി സ്മാരക (വെങ്ങാട്ടമ്പലം - ചെകിടംക്കുന്ന്) റോഡ് തുറന്നുകൊടുത്തു. വിദ്യാർത്ഥികൾ ഉൾപ്പെടെ ദൈനംദിനം നൂറുക്കണക്കിനുപേർ ഉപയോഗിക്കുന്ന റോഡിൻ്റെ ശോചനീയാവസ്ഥ നാട്ടുകാർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.പി അനിതയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. തുടർന്നാണ് മെമ്പർ പ്രത്യേകം താൽപര്യമെടുത്ത് റോഡ് പുനർനിർമ്മാണത്തിനുള്ള സാഹചര്യമൊരുക്കിയത്.നിർമ്മാണം പൂർത്തീകരിച്ച റോഡിൻ്റെ ഉൽഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി സാജിത നിർവഹിച്ചു. പി.പി അനിത അധ്യക്ഷത വഹിച്ചു. നന്നമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.വി മൂസക്കുട്ടി, മെമ്പർമാരായ ധന്യാദാസ്, ടി. പ്രസന്നകുമാരി., പി.കെ.എം ബാവ, സജിത്ത് കാച്ചീരി, ദാസൻ കൈതക്കാട്ടിൽ, ഭാസ്കരൻ പുല്ലാണി, യു.വി അബ്ദുൽ കരിം, ടി. ഹുസൈൻ, ദേവദാസ് പുളിക്കൽ, പി. ശങ്കരൻകുട്ടി നായർ, രാമ...
Malappuram

തെങ്ങിന് തടമെടുക്കുമ്പോൾ വീട്ടുവളപ്പിൽ ‘നിധി’, മനസ്സ് മഞ്ഞളിക്കാതെ തൊഴിലുറപ്പ് തൊഴിലാളികളും വീട്ടുകാരും

പൊന്മള മണ്ണഴി കോട്ടപ്പുറത്ത് വീട്ടുവളപ്പിൽനിന്നു സ്വർണ്ണ നിധി കണ്ടെത്തി. വാർഡിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ തെങ്ങിന് കുഴിയെടുക്കുന്നതിനിടെയാണിത്. പ്രദേശത്തെ തെക്കേമുറി കാർത്ത്യായനിയുടെ പുരയിടത്തിലാണ് നിധി കണ്ടെത്തിയത്. മൺകലത്തിനുള്ളിൽ ലോഹപ്പെട്ടിയിൽ അടച്ച നിലയിലായിരുന്ന നിധി. സ്വർണനാണയങ്ങളുടെ രൂപത്തിലും മറ്റുമുള്ള പുരാതന ലോഹങ്ങളാണ് പെട്ടിയിലുള്ളത്. ശനിയാഴ്ച രാവിലെ കുടുംബാംഗങ്ങൾ അറിയിച്ചതിനെത്തുടർന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജസീന മജീദിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സ്ഥലം സന്ദർശിച്ചു. തുടർന്ന് പോലീസ്സ്റ്റേഷനിലും വില്ലേജ് ഓഫീസിലും അറിയിക്കുകയുംചെയ്തു. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ നിയമനടപടികൾ പൂർത്തീകരിച്ചശേഷം ലോഹപ്പെട്ടിയുൾപ്പെടെയുള്ള വസ്തുക്കൾ ഭൂവുടമ കാർത്ത്യായനിയുടെ മകൻ പുഷ്പരാജിന്റെ സാന്നിധ്യത്തിൽ വില്ലേജ് ഓഫീസ് ജീവനക്കാർ ജില്ലാ സിവി...
Other

ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കർ വിടവാങ്ങി

ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കർ (93) അന്തരിച്ചു. രോഗബാധിതയായി ചികിൽസയിലായിരുന്നു. മുപ്പത്തിയഞ്ചിലേറെ ഇന്ത്യൻ ഭാഷകളിലും വിദേശഭാഷകളിലുമായി  30,000 ത്തിലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. ഭാരതരത്നം, പത്മവിഭൂഷൺ, പത്മഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ അവാർഡ്, ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ലീജിയൻ ഓഫ് ഓണർ തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നുവട്ടം നേടിയിട്ടുണ്ട്. 1929 സെപ്‌റ്റംബർ 28 ന് പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്കറിന്റെയും ശിവന്തിയുടെയും മൂത്ത മകളായി മധ്യപ്രദേശിലെ ഇൻഡോറിലാണ് ലത ജനിച്ചത്. സംഗീത സംവിധായകൻ ഹൃദയനാഥ് മങ്കേഷ്കർ, ഗായികകയും സംഗീതസംവിധായികയുമായ മീന ഖാദികർ, ഗായിക ഉഷാ മങ്കേഷ്കർ, ഗായിക ആഷാ ഭോസ്‌ലേ എന്നിവരാണ് ലതയുടെ സഹോദരങ്ങൾ. പേരെടുത്ത സംഗീതജ്ഞനും നാടകകലാകാരനുമായിരുന്നു ദീനനാഥ് മങ്കേഷ്കർ. ലതയ്ക്ക് ആദ്യം മാതാപിതാക്കളിട്ട ...
Other

സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗൺ സമാന നിയന്ത്രണങ്ങള്‍

സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗൺ സമാന നിയന്ത്രങ്ങൾ. അനാവശ്യമായി പുറത്തിറങ്ങിയാൽ നടപടിയുണ്ടാകും. അവശ്യസര്‍വീസുകളായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര-സംസ്‌ഥാന സ്വയംഭരണ, പൊതുമേഖലാ സ്‌ഥാപനങ്ങള്‍ എന്നിവ വകുപ്പ്‌ തലവന്മാര്‍ ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ തുറന്ന്‌ പ്രവര്‍ത്തിക്കാം. ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ്‌ കരുതണം. മത്സരപരീക്ഷകള്‍ക്ക്‌ അഡ്‌മിറ്റ്‌ കാര്‍ഡുകള്‍, ഐഡന്റിറ്റി കാര്‍ഡുകള്‍, ഹാള്‍ടിക്കറ്റ്‌ എന്നിവ ഉപയോഗിച്ച്‌ ഉദ്യോഗാര്‍ത്ഥികള്‍ക്കും പരീക്ഷാ ഉദ്യോഗസ്‌ഥര്‍ക്കും യാത്ര അനുവദിക്കും. അടിയന്തരമായി പ്രവര്‍ത്തിക്കേണ്ട കമ്പനികള്‍, വ്യവസായ സ്‌ഥാപനങ്ങള്‍, മറ്റ്‌ സ്‌ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കാം. രോഗികള്‍, കൂട്ടിരുപ്പുകാര്‍, വാക്‌സിനേഷനുമായി ബന്ധപ്പെട്ട വ്യക്‌തികള്‍ എന്നിവര്‍ക്ക്‌ മതിയായ രേഖകളുടെ യാത്രയാകാം. ദീര്‍ഘ ദൂര ബസ്‌ യാത്രകള്‍, ട്രെയിന്‍, വിമാന സര്‍വീസുകള്‍ എന്നിവ അനുവദിച്ചിട്ടുള...
error: Content is protected !!