Thursday, June 18

Blog

വിവാഹവേദിയിൽ വരൻ വീണു; വിഗ് ഊരിപ്പോയി; കല്യാണം വേണ്ടെന്ന് വധു
Other

വിവാഹവേദിയിൽ വരൻ വീണു; വിഗ് ഊരിപ്പോയി; കല്യാണം വേണ്ടെന്ന് വധു

വിവാഹവേദിയിൽ കാൽവഴുതി വീണപ്പോൾ വരന്റെ തലയിലിരുന്ന വിഗ് ഊരി വീണു. ഇത് കണ്ട വധു വിവാഹത്തിൽ നിന്നും പിൻമാറി. ഉത്തർപ്രദേശിലെ ഉന്നാവോയിലാണ് സംഭവം റിപ്പോർട്ട് ചെയ്യുന്നത്.വരന് കഷണ്ടിയുണ്ടെന്ന് വധുവിനോ വീട്ടുകാർക്കോ മുൻപ് അറിയില്ലായിരുന്നു എന്നതാണ് പ്രശ്നം വഷളാക്കിയത്. ഇത് മറച്ചുവച്ചാണ് വരനും വീട്ടുകാരും വിവാഹം ഉറപ്പിച്ചത്. എന്നാൽ വിവാഹവേദിയിൽ വച്ച് കാൽതെറ്റി വീണപ്പോൾ തലയിലെ വിഗ് തെറിച്ചുപോവുകയായിരുന്നു. ഇതോടെ വധു വിവാഹത്തിൽ നിന്നും പിൻമാറി.ബന്ധുക്കൾ ഇടപെട്ട് പ്രശ്നപരിഹാരത്തിന് സംസാരിച്ചെങ്കിലും വിവാഹത്തിന് തയാറല്ലെന്ന് വധു ഉറപ്പിച്ച് പറയുകയായിരുന്നു. വിവാഹത്തിനായി ചെലവഴിച്ച 5.66 ലക്ഷം രൂപ തിരികെ നൽകാമെന്ന് വരന്റെ വീട്ടുകാർ ഉറപ്പ് നൽകിയതോടെയാണ് രംഗം ശാന്തമായത്. കഷണ്ടിയുടെ കാര്യം മുൻപേ പറഞ്ഞിരുന്നെങ്കിൽ ഇത്തരമൊരു സാഹചര്യം ഒഴിവാക്കാമായിരുന്നു എന്നാണ് വധുവിന്റെ ബന്ധുക്കളുടെ നിലപാട്....
Crime

വിസ്മയ കേസ്: കിരൺ കുമാറിന് 10 വർഷം കഠിന തടവ്‌; പന്ത്രണ്ടര ലക്ഷം രൂപ പിഴ

പ്രമാദമായ വിസ്മയ കേസിൽ ഭർത്താവ് കിരൻകുമാറിന് ശിക്ഷ വിധിച്ചു. കൊല്ലം നിലമേലിൽ വിസ്മയ ഭർതൃപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഭർത്താവ് കിരൺ കുമാറിന് 10 വർഷം തടവ്. കൊല്ലം അഡീഷ്ണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ജഡ്ജി സുജിത് പി.എൻ ആണ് ശിക്ഷ വിധിച്ചത്. ഓരോ വകുപ്പിനും വെവ്വേറെ ശിക്ഷ വീതം 25 വർഷമാണ് കോടതി തടവിന് വിധിച്ചത്. എന്നാൽ ഒരുമിച്ച് 10 വർഷം ശിക്ഷ അനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കി. ( kiran kumar punishment declared ) വിസ്മയാ കേസിൽ ഭർത്താവ് കിരൺ കുമാർ കുറ്റക്കാരനാണെന്ന് കൊല്ലം അഡീഷ്ണൽ സെഷൻസ് കോടതി കണ്ടത്തിയിരുന്നു. പ്രോസിക്യൂഷൻ ചുമത്തിയ എല്ലാ കുറ്റങ്ങളും കോടതി ശരി വയ്ക്കുകയായിരുന്നു. 304 b – സ്ത്രീധ പീഡനത്തെ ചൊല്ലിയുള്ള മരണം, 306 ാം വകുപ്പ് ആത്മഹത്യാപ്രേരണ, 498 A സ്ത്രീധന പീഡനം, എന്നീ വകുപ്പുകളാണ് ശരിവച്ചത്. തുടർന്ന് ജാമ്യത്തിലായിരുന്ന കിരൺ കുമാറിന്റെ ജാമ്യം കോടത...
Job

പഞ്ചായത്തുകളില്‍ ഓണ്‍ലൈന്‍ കോമണ്‍സര്‍വീസ് സെന്ററുകളുമായി കുടുംബശ്രീ

കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ 50ലധികം കോമണ്‍ സര്‍വീസ് സെന്ററുകളും ഓണ്‍ലൈന്‍ സേവന   കേന്ദ്രങ്ങളും ആരംഭിക്കുന്നു. ഗ്രാമപഞ്ചായത്തുകളില്‍ ഐ.എല്‍.ജി.എം.എസ് സോഫ്റ്റ്‌വെയര്‍  വിന്യസിക്കുന്നതിന് ഭാഗമായി പഞ്ചായത്തില്‍ സ്ഥാപിക്കുന്ന ഹെല്‍പ്പ് ഡെസ്‌കിന് പുറമെയാണ് കോമണ്‍ സര്‍വീസ് സെന്ററുകളും ഓണ്‍ലൈന്‍ സേവന  കേന്ദ്രങ്ങളും ആരംഭിക്കുന്നത്.  ഐ.എല്‍.ജി.എം.എസ് സോഫ്റ്റ് വെയര്‍ ലോഗിന്‍ ലഭ്യമാക്കി പഞ്ചായത്ത് സേവനങ്ങളുടെ ഹെല്‍പ്പ് ഡെസ്‌ക്കായും മറ്റു ഓണ്‍ലൈന്‍ സേവനങ്ങളും സെന്ററിലൂടെ ലഭിക്കും. സെന്ററുകള്‍ ആരംഭിക്കാന്‍ താത്പര്യമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകളുടെ പേരുവിവരങ്ങള്‍ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ഓഫീസുകളില്‍ നല്‍കണം. താത്പര്യമുള്ളവര്‍ക്ക് കുടുംബശ്രീ എംപാനല്‍ഡ് ഏജന്‍സി വഴി പരിശീലനം നല്‍കും. കുടുംബശ്രീ വനിതകള്‍ക്ക് പോസ്റ്റല്‍ ലൈഫ്ഇന്‍ഷുറന്‍സില്‍ ഏജന്റാകാംക...
Obituary

ഇറച്ചിക്കഷ്ണം തൊണ്ടയിൽ കുടുങ്ങി വിദ്യാർത്ഥിനി മരിച്ചു

പെരിന്തൽമണ്ണ: ഇറച്ചി കഷ്ണം തൊണ്ടയില്‍ കുടുങ്ങി ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. ചെത്തല്ലൂര്‍തെയ്യോട്ടുചിറ കാഞ്ഞിരത്തടത്തിലെ വലിയപീടിയേക്കല്‍ യഹിയയുടെ മകള്‍ ഫാത്തിമ ഹനാന്‍ (22) ആണ് മരിച്ചത്. ചെമ്മണിയോട് കളത്തും പടിയൻ ആസിഫിന്റെ ഭാര്യയാണ്. ഞായറാഴ്ച വൈകുന്നേരത്തോടെ വീട്ടില്‍ വെച്ച്‌ കഴിച്ച ഇറച്ചിക്കഷ്ണമാണ് തൊണ്ടയില്‍ കുടുങ്ങിയത്. ഉടനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു. മണ്ണാര്‍ക്കാട് ദാറുന്നജാത്ത് കോളേജില്‍ എം എസ് സി സൈക്കോളജി വിദ്യാര്‍ഥിനിയാണ്. ഒന്നര വര്‍ഷം മുന്‍പ് ഫാത്തിമയുടെ വിവാഹം കഴിഞ്ഞിരുന്നു. എന്നാല്‍ പഠന സൗകര്യത്തിനുവേണ്ടി സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. മാതാവ് അസൂറ....
Other

പെണ്ണെഴുത്ത് ഏകദിന ശില്‍പശാല സംഘടിപ്പിച്ചു

പാണക്കാട്: നവാഗത എഴുത്തുകാരികള്‍ക്ക് ബുക്പ്ലസ് പബ്ലിഷേഴ്സ് പെണ്ണെഴുത്ത് ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. പാണക്കാട് ഹാദിയ സെന്ററില്‍ വെച്ച് നടന്ന പരിപാടിയില്‍ കേരളത്തിലെ വ്യത്യസ്ത ജില്ലകളില്‍ നിന്നായി അറുപതില്‍ പരം വനിതകള്‍ പങ്കെടുത്തു. ഹാദിയ സി.എസ്.ഇ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അബ്ദുല്‍ ജലീല്‍ ഹുദവി ബാലയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എഴുത്തുകാരന്‍ എം. നൗഷാദ്, ഗ്രന്ഥകാരിയും ഫാറൂഖ് കോളേജ് മലയാളം വിഭാഗം അസിസ്ററന്റ് പ്രൊഫസറുമായ നൂറ വളളില്‍, മലയാള ഭാഷാ ഗവേഷകനും പരിശീലകനുമായ നാഫി ഹുദവി ചേലക്കോട് എന്നിവര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ബുക്പ്ലസ് എഡിറ്റോറിയല്‍ ഡസ്‌ക്ക് അംഗങ്ങളായ ശാഫി ഹുദവി ചെങ്ങര, സൈനുദ്ദീന്‍ ഹുദവി മാലൂര്‍, ശാഹുല്‍ ഹമീദ് ഹുദവി പാണ്ടിക്കാട്, നിസാം ഹുദവി ചാവക്കാട്, ശാക്കിര്‍ ഹുദവി പുളളിയില്‍ എന്നിവര്‍ സംബന്ധിച്ചു....
Other

എളമരം കടവ് പാലം ഉദ്ഘാടന വിവാദം അനാവശ്യം: സംസ്ഥാനത്ത് നടക്കുന്നത് ഏവരെയും സംയോജിപ്പിച്ചുള്ളവികസനമെന്ന് മന്ത്രി റിയാസ്

എളമരം കടവ് പാലം നാടിന് സമർപ്പിച്ചു എളമരം കടവ് പാലം ഉദ്ഘാടനം സംബന്ധിച്ചുള്ള വിവാദം അനാവശ്യമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. എല്ലാവരെയും സംയോജിപ്പിച്ച് കൊണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് സർക്കാർ സംസ്ഥാനത്ത് നടപ്പാക്കുന്നത്. നിശ്ചയദാർഢ്യത്തോടെയുള്ള മുന്നേറ്റമാണ് സർക്കാറിനെ മുന്നോട്ട് നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എളമരം കടവ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.കേന്ദ്ര റോഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട് (സി.ആര്‍.ഐ.എഫ്) നിന്നുമാണ് പാലത്തിന് തുക അനുവദിച്ചത്. സി.ആര്‍.ഐ.എഫില്‍ ഏതെല്ലാം പദ്ധതികള്‍ക്ക് തുക വിനിയോഗിക്കണമെന്ന് തീരുമാനിക്കുന്നത് സംസ്ഥാന സര്‍ക്കാറാണ്. 2016 ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ വന്ന ശേഷമാണ് ഈ ഫണ്ട് ലഭിക്കുന്ന സാഹചര്യമുണ്ടായത്. ഇതില്‍ 104 പദ്ധതികള്‍ പൂര്‍ത്തികരിക്കുകയും 2143.54 കോടി സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂട്ടി ചെലവഴിക്കു...
Accident

അബുദാബിയിൽ മലയാളിയുടെ റെസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു 2 പേർ മരിച്ചു

അബൂദബി: നഗരത്തിലെ മലയാളി റെസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചു. 120 പേർക്ക് പരിക്കേറ്റു. ഇതിൽ 56 പേർക്ക് കാര്യമായ പരിക്കുകളുണ്ട്. 64 പേർ നിസാര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്‌സ തേടി. ഇന്ന് ഉച്ചക്ക് ഒരുമണിയോടെ മലയാളിയുടെ ഉടമസ്ഥതയിലുള്ള ഫുഡ് കെയർ റെസ്റ്റോറന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് അബൂദബി പൊലീസ് അറിയിച്ചു. രണ്ടുതവണ സ്‌ഫോടനമുണ്ടായതായി പ്രദേശവാസികൾ പറഞ്ഞു. ആറ് കെട്ടിടങ്ങൾക്ക് സ്‌ഫോടനത്തിൽ കേടുപാട് സംഭവിച്ചു. സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കും കേടുപാടുണ്ട്. സ്ഫോടനത്തെ തുടർന്ന് വലിയ ശബ്ദം കേട്ടതായും ജനാലകൾ കുലുങ്ങിയതായും സമീപ കെട്ടിടങ്ങളിലെ താമസക്കാർ പറഞ്ഞു. ആദ്യം ചെറിയൊരു ശബ്ദവും പിന്നീട് വലിയ ശബ്ദവും തങ്ങൾ കേട്ടെന്ന് സമീപവാസികൾ വെളിപ്പെടുത്തി. പരിക്കേറ്റവർ വിവിധ ആശുപത്രിയിൽ ചികിൽസയിലാണ്. മരിച്ചവരുടെ പേരുവി...
Malappuram

വിദ്യാർഥികളുടെ യാത്രാ സുരക്ഷ: മോട്ടോർ വാഹന വകുപ്പ് ക്ലാസ് നടത്തി

പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി വിദ്യാര്‍ത്ഥികളുടെ യാത്രാസുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് വേണ്ടി തിരൂരങ്ങാടി താലൂക്ക് പരിധിയിലെ എല്ലാ സ്കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർക്കും, ആയമാർക്കും, സ്കൂൾ വാഹനത്തിൻ്റെ ചാർജ്ജുള്ള അധ്യാപകർക്കും വേണ്ടി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. അടുത്ത അധ്യയനവർഷം അപകട രഹിതമാക്കുക എന്ന ലക്ഷ്യം വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാഭ്യാസ വകുപ്പിൻ്റെയും, പി കെ എം എം ഹയർ സെക്കൻഡറി സ്കൂളിൻ്റെയും സഹകരണത്തോടെയാണ് മോട്ടോർ വാഹന വകുപ്പ് പരിപാടി സംഘടിപ്പിച്ചത്. എടരിക്കോട് പി കെ എം എം ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന ബോധവത്കരണ ക്ലാസ് തിരൂരങ്ങാടി ജോയിൻ്റ് ആർ ടി ഒ. എം പി അബ്ദുൽ സുബൈർ ഉദ്ഘാടനം ചെയ്തു.ഡിഇഒ സൈതലവി മങ്ങാട്ടുപറമ്പൻ അധ്യക്ഷത വഹിച്ചു.എൻഫോഴ്സ്മെൻ്റ് എം വി ഐ പി കെ മുഹമ്മദ് ഷെഫീഖ് മുഖ്യപ്രഭാഷണം നടത്തിഎ എം വി ഐ...
Other

നന്നമ്പ്ര കുടിവെള്ള പദ്ധതി 2024-ല്‍ കമ്മീഷന്‍ ചെയ്യാനാകും: കെ.പി.എ മജീദ്

തിരൂരങ്ങാടി: നന്നമ്പ്ര പഞ്ചായത്തിലെ സമഗ്ര കുടിവെള്ള പദ്ധതി 2024-ല്‍ കമ്മീഷന്‍ ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് കെ.പി.എ മജീദ് എം.എല്‍.എ പറഞ്ഞു. കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് നന്നമ്പ്രയില്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വ കക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ. നന്നമ്പ്രയിലെ എട്ടായിരത്തോളം വരുന്ന കുടുംബങ്ങള്‍ക്ക് വെള്ളമെത്തിക്കുന്നതിന് 96.8 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. അതിന്റെ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനായുള്ള ടെണ്ടര്‍ പ്രവൃത്തികളിലേക്ക് കടക്കുകയാണ്. പേപ്പര്‍ വര്‍ക്കുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനായി ശ്രമമെന്നും അതിന് എല്ലാവരും സഹകരിക്കണമെന്നും എം.എല്‍.എ യോഗത്തില്‍ പറഞ്ഞു.ബാക്കിക്കയത്ത് സ്ഥാപിക്കുന്ന എട്ട് മീറ്റര്‍ വ്യാസത്തിലുള്ള കിണറില്‍ നിന്നും ചുള്ളിക്കുന്നില്‍ സ്ഥാപിക്കുന്ന വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ വെള്ളമെത്തിക്കാനാണ്...
Accident

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു

താനൂർ: ഓടിക്കൊണ്ടിരുന്ന ഓട്ടോ റിക്ഷയിൽ നിന്ന് ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു. താനൂർ ഒട്ടുംപുറം ആണ്ടിക്കടവത്ത് ഉസ്മാൻ ആണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

മുടങ്ങിയ ബിരുദപഠനംകാലിക്കറ്റിന്റെ എസ്.ഡി.ഇ-യില്‍ തുടരാം കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളില്‍ 2017 മുതല്‍ 2020 വരെ പ്രവേശനം നേടിയ ബി.എ., ബി.എസ് സി. മാത്തമറ്റിക്‌സ്, ബി.കോം., ബി.ബി.എ. വിദ്യാര്‍ത്ഥികളില്‍ മൂന്നാം സെമസ്റ്റര്‍ വരെയുള്ള പരീക്ഷകള്‍ എഴുതി പഠനം തുടരാന്‍ സാധിക്കാത്തവര്‍ക്ക് വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ നാലാം സെമസ്റ്ററിനു പ്രവേശനം നേടി പഠനം തുടരാന്‍ അവസരം. താല്‍പര്യമുള്ളവര്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച നോട്ടിഫിക്കേഷന്‍ പ്രകാരമുള്ള രേഖകള്‍ സഹിതം എസ്.ഡി.ഇ. പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിഭാഗത്തില്‍ നേരിട്ടെത്തി പ്രവേശനം നേടേണ്ടതാണ്. ഫോണ്‍ 0494 2407357, 2400288, 2407494. പി.ആര്‍. 677/2022 പ്രവേശന പരീക്ഷാ ഹാള്‍ടിക്കറ്റ് കാലിക്കറ്റ് സര്‍വകലാശാല 2022-23 അദ്ധ്യയന വര്‍ഷത്തെ ബിരുദ-ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് 25, 26 തീയതികളില്‍ നടത്തുന്ന പ്രവേശന പര...
Other, Politics

വെണ്ണല വിദ്വേഷ പ്രസംഗം: പി.സി ജോർജിന് ഇടക്കാല ജാമ്യം

തിരുവനന്തപുരം: വെണ്ണല വിദ്വേഷ പ്രസംഗത്തിൽ പി.സി ജോർജിന് ഇടക്കാല ജാമ്യം അനുവദിച്ചു. പരസ്യ പ്രസ്താവന പാടില്ലെന്ന് കോടതി വ്യക്തമാക്കി. താൻ ഒളിവിൽ പോയിട്ടില്ലെന്നും മുപ്പത് വർഷം എംഎൽഎ ആയിരുന്ന തന്നെയും കുടുംബത്തേയും പൊലീസ് പീഡിപ്പിക്കുകയാണെന്നും പി.സി ജോർജ് കോടതിയിൽ പറഞ്ഞു.  വെണ്ണലയിൽ പി.സി ജോർജ് നടത്തിയ പ്രസംഗം കോടതി പരിശോധിച്ചു.അതേസമയം, പി സി ജോർജ് നാടുവിടാനുള്ള സാഹചര്യം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ കായംകുളം സ്വദേശി ഷിഹാബുദ്ദീൻ ഹരജി നൽകിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് പി സി ജോർജ് ഒളിവിലായിരുന്നു. വെണ്ണല വിദ്വേഷ പ്രസംഗക്കേസിൽ ജാമ്യം റദ്ദാക്കിയതിനെതിരെ പി.സി ജോർജ് ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു.  മതസൗഹാർദം തകർക്കുന്ന രീതിയിൽ താൻ പ്രസംഗിച്ചിട്ടില്ല. വെണ്ണല കേസ് രാഷ്ട്രീയ പ്രേരിതമാണ്. കേസിൽ തന്റെ ജാമ്യം റദ്ദാക്കാനാണ് സർക്കാർ ശ്രമമെന്നും പി സി ജോർജ് ഹരജിയ...
Accident

പെരിന്തൽമണ്ണയിൽ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

പെരിന്തൽമണ്ണ ജൂബിലി റോഡിൽ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കൊണ്ടോട്ടി ഓമാനൂർ വരിച്ചാലി വീട്ടിൽ അലിയുടെ മകൻഅബ്ദുൽ ബാസിത്(22) മരിച്ചു.
Accident

വിവാഹ സൽക്കാരം കഴിഞ്ഞു മടങ്ങവേ ഓട്ടോ മറിഞ്ഞു വിദ്യാർത്ഥിനി മരിച്ചു

പൊന്മുണ്ടം കാവപ്പുരക്കും ഞായർപാടിക്കും ഇടയിൽ ഓട്ടോ മറിഞ്ഞു വിദ്യാർത്ഥിനി മരിച്ചു, അഞ്ച് പേർക്ക് പരിക്ക്. പെരുമണ്ണ സ്വദേശി കമ്മിയിൽ ബഷീർ എന്നവരുടെ മകൾ റന (15) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 12:30ഓടെ ആണ് അപകടം. വിവാഹ സൽക്കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓട്ടോയുടെ അടിയിൽ അകപ്പെട്ട വിദ്യാർഥിനി സംഭവ സ്ഥലത്തുതന്നെ മരണപ്പെട്ടു. മാതാപിതാക്കളും 4 മക്കളുമായിരുന്നു ഓട്ടോയിൽ ഉണ്ടായിരുന്നത്....
Crime

വിസ്മയ കേസ്: കിരൺ കുമാർ കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി നാളെ

കൊല്ലം നിലമേലിൽ വിസ്മയ മരണപ്പെട്ട കേസിൽ പ്രതി കിരൺ കുമാർ കുറ്റക്കാരനെന്ന് കോടതി. കൊല്ലം അഡീഷനൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 306, 498, 498A വകുപ്പുകൾ പ്രകാരം കുറ്റക്കാരനെന്നാണ് കോടതി കണ്ടെത്തിയത്. ശിക്ഷാ വിധി നാളെ പുറപ്പെടുവിക്കും. 2019 മെയ് 31 നായിരുന്നു വിസ്മയയും കിരണും തമ്മിലുള്ള വിവാഹം. തൊട്ടടുത്ത വർഷം തന്നെ ഭർതൃപീഡനം സഹിക്കവയ്യാതെ ആത്മഹത്യ. വിസ്മയയുടേത് കൊലപാതകമാണെന്ന് ആരോപിച്ച് 2021 ജൂൺ 22 ന് കുടുംബം രംഗത്ത് വന്നു. തുടർന്ന് വിസ്മയയുടെ ഭർത്താവ് അസിസ്റ്റൻ മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർ എസ്.കിരൺകുമാറിനെ ജൂൺ 22ന് അറസ്റ്റ് ചെയ്തു. വിസ്മയയുടെ അച്ഛനും സഹോദരനും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ആദ്യം സർവീസിൽ നിന്നു സസ്‌പെൻഡ് ചെയ്യുകയും പിന്നീട് പിരിച്ചുവിടുകയും ചെയ്തു. ജൂൺ 25 വിസ്മയയുടേത് തൂങ്ങിമരണം ആണെന്ന റിപ്പോർട്ട് പുറത്ത് വന്നു. 2021 സെപ്റ്റംബർ 10ന് അന്വേഷണ സ...
Other

എളമരംകടവ് പാലം ഇന്ന് നാടിന് സമര്‍പ്പിക്കും

മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന എളമരം കടവ് പാലത്തിന്റെ ഉദ്ഘാടനം ഇന്ന് (മെയ് 23 ) പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. എളമരം കടവ് പാലത്തിന് സമീപം വൈകീട്ട് 5.30 ന് നടക്കുന്ന ചടങ്ങില്‍ കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ വിശിഷ്ടാതിഥിയാവും. ടി.വി ഇബ്രാഹിം എം.എല്‍.എ അധ്യക്ഷനാവും. എം.പിമാരായ ഡോ.എം.പി അബ്ദുസമദ് സമദാനി, എം.കെ രാഘവന്‍, ഇ.ടി മുഹമ്മദ് ബഷീര്‍, എളമരം കരീം,  പി.ടി.എ റഹിം എം.എല്‍.എ, ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ചാലിയാറിന് കുറുകെ എളമരം കടവില്‍ നിര്‍മ്മിച്ച പാലം മലപ്പുറം ജില്ലയിലെ വാഴക്കാട് പഞ്ചായത്തിലെ എളമരത്തെയും കോഴിക്കോട് ജില്ലയിലെ മാവൂരിനെയും ബന്ധിപ്പിക്കുന്നു. കേന്ദ്ര റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 35 കോടി രൂപ ചെലവിട്ടാണ് പാലത്ത...
Other

തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ച കുട്ടിയുടെ വീട് ബാലാവകാശ കമ്മീഷൻ സന്ദർശിച്ചു

ചേലേമ്പ്രയിൽ തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ച കുട്ടിയുടെ വീട്ടിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സന്ദർശനം നടത്തി. ചേലേമ്പ്ര പുല്ലിപ്പറമ്പ് കോണത്ത്പുറായിൽ താമസിക്കുന്ന കൊമ്പനടൻ റിയാസിന്റെയും റാനിയയുടെയും മകൻ മുഹമ്മദ് റസാൻ (12) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇന്നലെ (മെയ് 22) രാവിലെ 11യോടെയാണ് ബാലാവകാശ കമ്മീഷൻ അംഗം സി. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കുട്ടിയുടെ വീട്ടിലെത്തിയത്. ഈ സംഭവത്തിൽ ആരോഗ്യവകുപ്പിന്റെയും ബന്ധപ്പെട്ട മറ്റു വകുപ്പുകളുടെയും റിപ്പോർട്ട്‌ തേടുമെന്ന് സി. വിജയകുമാർ പറഞ്ഞു. തെരുവുനായകൾ കുട്ടികളെ കടിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഉചിതമായ നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചേലേമ്പ്ര എ എം എം എഎം യുപി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയായ റസാനെ മൂന്ന് മാസം മുൻപ് വീടിനു സമീപത്തുവച്ച് കൈവിരലിൽ തെരുവുനായ കടിക്കുകയായിരുന്നു. അന്നു തന്നെ കോഴിക്കോട് മെഡിക്കൽ ...
Local news

സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

തേഞ്ഞിപ്പലം: ചിത്രാ ഗ്രാമീണവായനശാല , റോട്ടറിക്ലബ് കാലിക്കറ്റ് യൂണിവേഴ്സിറ്റി, അൽറെയ്ഹാൻ കണ്ണാശുപത്രി കൊണ്ടോട്ടിയും- സംയുക്തമായ് സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധനാ ക്യാമ്പ് റോട്ടേറിയൻ മുഹമ്മദ്ബാബു ഉദ്ഘാടനംചെയ്തു. അൽ റെയ്ഹാൻ പി ആർ ഒ . ജിതേഷ് എ, ഡോ.മുനീർ പി.കെ., ചിത്രാ വായനശാല പ്രസിഡണ്ട് അഡ്വ.കെ.ടി വിനോദ് കുമാർ, സെക്രട്ടറി ഇ.കെ. ദിലീപ് കുമാർ, ചിത്രാ കൾച്ചറൽ സെൻറർ പ്രസിഡണ്ട് ആഷിഖ് സി, സെക്രട്ടറി ശ്രീജിത് വി.പി. എന്നിവർ നേതൃത്വം നൽകി....
Local news

മൂന്നിയൂർ പാറക്കാവ് റോഡിൽ വാഴ വെച്ച് പ്രതിഷേധിച്ചു

മൂന്നിയൂർ പാറേക്കാവ്  അങ്ങാടിയിൽ റോഡിലെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ യുവാക്കൾ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു. വലിയ വലിയ കുഴികൾ കാരണം ദിവസവും ഒരുപാട്  അപകടങ്ങൾ ആണ് നടന്നുകൊണ്ടിരിക്കുന്നത്.  അധികാരികൾ ഇതിനെതിരെ ഒരു നടപടിയും എടുക്കാത്തതിൽ  പ്രതിഷേധിച്ചു നാട്ടുകാർ വാഴ വെച്ച് പ്രതിഷേധിച്ചു. അധികാരികൾ ഇതിനൊരു പരിഹാരം കാണുന്നതുവരെ പ്രതിഷേധം തുടർന്നുകൊണ്ടിരിക്കുമെന്നും അറിയിച്ചു. നാട്ടുകാരായ സമീർ ചോനാരി, ഷാഫി പറമ്പിൽ, നൗഷാദ്, അനീസ്, സൈദലവി, മുസമ്മിൽ, ഷെരീഫ്, വൈശാഖ്, സഫവാൻ, റിയാസ് എന്നിവർ നേതൃത്വം നൽകി....
Crime

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 22-കാരൻ ഡോക്ടർ ചമഞ്ഞ് 10 ദിവസം രോഗിയെ ചികിത്സിച്ചു

തിരുവനന്തപുരം: പി.ജി. ഡോക്ടറാണെന്നു പറഞ്ഞ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കയറി രോഗിയെ ചികിത്സിച്ച് തട്ടിപ്പുനടത്തിയ യുവാവ് പിടിയിൽ. പൂന്തുറ മാണിക്യവിളാകം സ്വദേശി നിഖിലിനെ(22)യാണ് ആശുപത്രി ജീവനക്കാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.മെഡിക്കൽ കോളേജിലെ ഒന്നാം വാർഡ് മെഡിസിൻ യൂണിറ്റിൽ കാലിനു പരിക്കുപറ്റി ചികിത്സയിലായിരുന്ന വിഴിഞ്ഞം സ്വദേശി റിനുവിനെയാണ് നിഖിൽ കബളിപ്പിച്ചത്. നേരത്തേയുള്ള പരിചയം മുതലെടുത്ത് റിനുവിനു കൂട്ടിരിക്കാനെന്ന പേരിൽ പത്തു ദിവസമാണ് ഇയാൾ സ്റ്റെതസ്കോപ്പ് ധരിച്ച് ആശുപത്രിയിൽ കഴിഞ്ഞത്. മാരകമായ രോഗങ്ങളുണ്ടെന്നു പറഞ്ഞു ഭയപ്പെടുത്തി മരുന്നിനും പരിശോധനകൾക്കുമായി റിനുവിന്റെ കൈയിൽനിന്ന് നിഖിൽ പണവും കൈക്കലാക്കി. ഇയാളുടെ രക്ത സാമ്പിളുകൾ പരിശോധനയ്ക്കായി കൊണ്ടുപോകുന്നത് നിഖിലായിരുന്നു. രോഗി ഡിസ്ചാർജാകാതിരിക്കാൻ സാമ്പിളുകളിൽ കൃത്രിമം കാണിക്കുകയും ചെയ്തു. പരിശോധനാഫലങ്ങൾ ആശയക്കുഴപ്പം സൃഷ്ടിച്ച...
Other

യുവതി കുളിക്കുന്നത് ഒളിഞ്ഞു നോക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു

തിരൂരങ്ങാടി: യുവതി കുളിക്കുന്നത് ഒളിഞ്ഞു നോക്കുകയും വീഡിയോ പകർത്താൻ ശ്രമിക്കുകയും ചെയ്‌തെന്ന പരാതിയിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നിയൂര്‍ പാറേക്കാവ് സ്വദേശി കാഞ്ഞീരക്കോട്ട ഫൈറൂസ് (26) നെയാണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. കുന്നത്ത് പറമ്പിൽ താമസിക്കുന്ന 32-കാരിയുടെ പരാതിയെ തുടര്‍ന്നാണ് ഫൈറൂസിനെ ശനിയാഴ്ച്ച പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്‌ച ഉച്ചക്കായിരുന്നു കേസിനാസ്പദമായ സംഭവം. കുളിമുറിയില്‍ കുളിക്കാനായി കയറിയ സമയത്ത് എയര്‍ ഫാന്‍ ഹോളിലൂടെ ഫൈറൂസ് ഒളിഞ്ഞു നോക്കുകയും കുളിക്കുന്നത് വീഡിയോയില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതും കണ്ടുവെന്നും, ഉടനെ ഭര്‍ത്താവിനെ വിവരം അറിയിച്ചതായും ഇവർ പരാതിയിൽ പറയുന്നു. സ്ത്രീത്വത്തെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്ത പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നത്. ഇതേ തുടര്‍ന്ന ഇന്നലെ...
Other

പെട്രോൾ, ഡീസൽ വില കേന്ദ്രസർക്കാർ കുറച്ചു

പെട്രോൾ ഡീസൽ വിലയിൽ കുറവ് വരുത്തി കേന്ദ്രസർക്കാർ നടപടി. പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറു രൂപയുമാണ് കുറച്ചത്. കേന്ദ്ര നികുതിയിലാണ് ഈ കുറവ് വരുത്തിയത്. ഇതോടെ ലിറ്ററിന് 9 രൂപ 50 പൈസ പെട്രോളിനും 7 രൂപ വരെ ഡീസലിനും വില കുറയും.പാചകവാതക സിലിണ്ടറിന് 200 രൂപ സബ്സിഡി ഉജ്ജ്വല പദ്ധതിപ്രകാരം നല്കും. ഉജ്ജ്വല പദ്ധതിക്കു കീഴിലെ ഒമ്പതു കോടി പേർക്ക് 12 സിലിണ്ടറുകൾ സബ്സിഡി പ്രകാരം നല്കും. സ്റ്റീലിൻറെയും സിമന്റിന്റെയും വില കുറയ്ക്കാനും ഇടപെടൽ ഉണ്ടാകും. വിലക്കയറ്റം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടികൾ....
Crime

പ്രവാസി യുവാവിനെ കൊലപ്പെടുത്തിയ കേസിൽ 5 പേരെ അറസ്റ്റ് ചെയ്തു

മലപ്പുറം: പ്രവാസി യുവാവ് പാലക്കാട് അഗളി സ്വദേശി ജലീലിനെ കൊലപ്പെടുത്തിയ കേസിൽ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അലി മോൻ , അൽത്താഫ് , റഫീഖ് , അനസ് ബാബു , മണികണ്ഠൻ എന്നിവരാണ് അറസ്റ്റിലായത്. ജലീലിനെ മർദിച്ച കേസില്‍ ഈ  അഞ്ചുപേരെയും  ഇന്ന് രാവിലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ അനസ് ബാബുവിന്‍റെ വാടക റൂമിൽ വെച്ച് സംഘം മൂന്ന് ദിവസം ക്രൂരമായി ജലീലിനെ മർദിച്ചുവെന്ന് മലപ്പുറം എ.സ് പി അറിയിച്ചു. കൊല്ലപ്പെട്ട ജലീല്‍ സ്വര്‍ണം കടത്തിയ ആളാണെന്നും ഗോൾഡ് കാരിയറായാണ് ജലീല്‍ എത്തിതെന്നും പൊലീസ് പറഞ്ഞു. . അബ്ദുൽ ജലീലിന്റെ മരണകാരണം തലക്കേറ്റ ക്ഷതമാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ക്രൂരമർദനമേറ്റ് അബോധാവസ്ഥയിലാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ അബ്ദുൽ ജലീലിനെ പ്രവേശിപ്പിച്ചത്. ജലീലിന്റെ ദേഹമാസകലം മൂർച്ചയുള്ള ആയുധംകൊണ്ട് വരഞ്ഞ മുറിവുകളും മർദനമേറ്റ പാടുകളുമുണ്ടായിരുന്നു. തലക്കേറ...
Other

മലപ്പുറത്ത് നിന്ന് മക്കയിലേക്ക് ഹജ്ജിന് കാൽനടയായി 29 കാരൻ

ആകെ 8640 കിലോമീറ്റര്‍ ദൂരം, 280 ദിവസം നീളുന്ന യാത്ര.. മലപ്പുറം വളാഞ്ചേരിയിലെ ചേലമ്പാടന്‍ ശിഹാബ് ഒരു യാത്ര പോകാനുള്ള തയാറെടുപ്പിലാണ്. വെറുമൊരു യാത്രയല്ല.. പുണ്യഭൂമിയായ മക്കയിലേക്ക്  ഹജ്ജ് കര്‍മ്മത്തിനായി വളാഞ്ചേരിയിലെ ചോറ്റൂരില്‍ നിന്ന് കാല്‍നടയായാണ് ഈ ഇരുപത്തിയൊമ്പതുകാരന്‍റെ യാത്ര.  കേട്ടവരെല്ലാം ആദ്യമൊന്ന് അമ്പരന്നെങ്കിലും നടന്നുപോയി ഹജ്ജ് ചെയ്യുക എന്ന തന്‍റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹം പൂര്‍ത്തീകരണത്തിന്‍റെ അവസാന ഘട്ടത്തിലാണ് ശിഹാബ്. മാതൃഭൂമിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാതാവ് സൈനബയോടാണ് ശിഹാബ് ആദ്യം ആ ആഗ്രഹം പറഞ്ഞത്: ‘എനിക്ക് നടന്നുപോയിത്തന്നെ ഹജ്ജ് ചെയ്യണം’. ‘പടച്ച തമ്പുരാനേ, മക്കവരെ നടക്കാനോ?’, സൈനബ കേട്ടപാട് അമ്പരന്നെങ്കിലും അടുത്ത നിമിഷം ‘ഓക്കെ’യായി: ‘മോൻ പൊയ്‌ക്കോ’. ഭാര്യ ഷബ്‌നയും അതു ശരിവെച്ചു. അങ്ങനെയാണ് ശിഹാബ് ചോറ്റൂർ എന്ന ഇരുപത്തൊമ്പതുകാരൻ കാൽന...
Accident

നിയന്ത്രണം വിട്ട പാൽ വണ്ടി റോഡിൽ മറിഞ്ഞു

തിരൂരങ്ങാടി: ദേശീയപാത തലപ്പാറയിൽ നിയന്ത്രണം വിട്ട് പാൽ വണ്ടി മറിഞ്ഞു. രക്ഷാപ്രവർത്തനത്തിനിടെ മറിഞ്ഞ മിനി ലോറിയിലും പൊലീസുകാരനെയും കാറിടിച്ചു. ഇന്ന് പുലർച്ചെ തലപ്പാറ പാലത്തിന് സമീപത്താണ് അപകടം. നിയന്ത്രണം വിട്ട് പാൽ കയറ്റിയ മിനി ലോറി റോഡിൽ മറിയുകയായിരുന്നു. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ എതിരെ വന്ന കാർ മിനി ലോറിയിലും രക്ഷാപ്രവർത്തനം നടത്തുകയായിരുന്ന പൊലീസുകാരനെയും ഇടിച്ചു. എന്നാൽ കാര്യമായ പരിക്കില്ല...
Automotive

ജില്ലയിലെ നിരത്തുകളില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങളിറക്കാനൊരുങ്ങി അനര്‍ട്ട്

അന്തരീക്ഷ മലിനീകരണത്തില്‍ നിന്ന്് നാടിനെ രക്ഷിക്കാന്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കാനൊരുങ്ങി അനര്‍ട്ട്.സര്‍ക്കാര്‍ ഓഫീസുകളില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്ന സാഹചര്യമൊരുക്കാന്‍ അനര്‍ട്ടിന്റെ ഇ-മൊബിലിറ്റി പ്രോജക്ടിന്റെഭാഗമായി നടപടികള്‍ തുടങ്ങി. ജില്ലയില്‍ ഇലക്ട്രിക് ചാര്‍ജ്ജിങ് സ്റ്റേഷനുകള്‍ സജ്ജീകരിക്കാനും പദ്ധതിയുണ്ട്. വിവിധ സര്‍ക്കാര്‍ വകുപ്പ് ഓഫീസുകളിലേക്ക് ഇനി മുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം കരാര്‍ പ്രകാരമെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശവുമുണ്ട്. അഞ്ച് മുതല്‍ എട്ട് വര്‍ഷം വരെ കരാര്‍ വ്യവസ്ഥയില്‍ ലഭ്യമാക്കുന്ന എല്ലാ വാഹനങ്ങളും പുതിയ ഇലക്ട്രിക് വാഹനങ്ങളാകണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇതുസംബന്ധിച്ച് ധനകാര്യവകുപ്പ് പ്രത്യേക ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. കരാര്‍ പ്രകാരമുള്ള ഡീസല്‍/പെട്രോള്‍ വാഹനങ്ങള്‍ ഇലക്ട്രിക് വാഹനങ്ങളാണെന്ന് ഉറപ്പുവരുത്തി നടപ്പാക്കുന്...
Other

മതവിദ്വേഷ പ്രസംഗം: പി സി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കൊച്ചി: എറണാകുളം വെണ്ണലയിലെ ക്ഷേത്രത്തില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ പി സി ജോര്‍ജ്ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. എറണാകുളം ജില്ലാ സെഷന്‍ കോടതിയുടേതാണ് നടപടി. ഹര്‍ജിയില്‍ കോടതി കൂടുതല്‍ വിശദീകരണം തേടിയില്ല. പ്രസംഗത്തില്‍ ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് പിസി ജോര്‍ജ്ജിനെതിരെ കേസെടുത്തിരക്കുന്നത്. സര്‍ക്കാര്‍ നടപടി രാഷ്ടീയ ലക്ഷ്യങ്ങളോടെയാണെന്നും ജാമ്യം വേണമെന്നുമാണ് പി സി ജോര്‍ജിന്റെ ആവശ്യം. കേസില്‍ തന്റെ അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് വേണമെന്ന പി സി ജോര്‍ജിന്റെ ആവശ്യം നേരത്തെ കോടതി തള്ളിയിരുന്നു. വെണ്ണലയിലെ പരിപാടിയിലേക്ക് പിസി ജോര്‍ജ്ജിനെ വിളിച്ചതിലെ ഗൂഢാലോചന ഉള്‍പ്പെടെ പൊലീസ് അന്വേഷിച്ച് വരികയാണ്. വിദ്വേഷ പ്രസംഗം ആവര്‍ത്തിക്കാനുള്ള സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടാണോ സംഘാടകര്‍ ക്ഷണിച്ചതെന്നതിലടക്കം അന്വേഷണം നടത്തുമെന്നായിരുന്നു കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു അറിയിച്ചത...
Accident

തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

തേഞ്ഞിപ്പലം: ചേലേമ്പ്രയില്‍ തെരുവ് നായയുടെ കടയേറ്റിരുന്ന വിദ്യാര്‍ഥി ചികിത്സയിലിരിക്കെ മരിച്ചു. ചേലേമ്പ്ര പുല്ലിപ്പറമ്പ് കെ.കെ പുറായി താമസിക്കുന്ന കൊടമ്പാടന്‍ അബ്ദുല്‍ റിയാസിന്റെ മകന്‍ മുഹമ്മദ് റസാന്‍ എന്ന റിഫു (12) ആണ് മരിച്ചത്. ചേലുപ്പാടം എ.എം.എം.എ.എം.യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്. രണ്ട് മാസം മുമ്പ് വീടിന് സമീപത്ത് റോഡില്‍ വെച്ച് നായയുടെ കടിയേറ്റതിനെ തുടര്‍ന്ന് പ്രതിരോധ കുത്തിവെപ്പ് നടത്തിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കകം ചര്‍ദിയും തുടര്‍ന്ന് ബോധക്ഷയവും ഉണ്ടായതിനെ തുടര്‍ന്ന് രണ്ട് മാസത്തോളം അത്യാസന്ന നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഇന്നലെ രാവിലെയാണ് മരണം സംഭവിച്ചത്. മാതാവ് റാനിയ. ഏക സഹോദരി: ഫില്‍സ ഫാത്തിമ....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പി.ജി. പ്രവേശന പരീക്ഷ 2022-23 അദ്ധ്യയന വര്‍ഷത്തെ സര്‍വകലാശാലാ പഠന വകുപ്പുകളിലെ പി.ജി., ഇന്റഗ്രേറ്റഡ് പി.ജി. സര്‍വകലാശാലാ സെന്ററുകളിലെ എം.സി.എ., എം.എസ്.ഡബ്ല്യു., ബി.പി.എഡ്. ഇന്റഗ്രേറ്റഡ് ബി.പി.എഡ്. അഫിലിയേറ്റഡ് കോളേജുകളിലെ എം.പി.എഡ്., ബി.പി.എഡ്., ഇന്റഗ്രേറ്റഡ് ബി.പി.എഡ്., എം.എസ്.ഡബ്ല്യു., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി, ഫോറന്‍സിക് സയന്‍സ് എന്നിവയിലേക്കുള്ള പ്രവേശന പരീക്ഷ മെയ് 25, 26 തീയതികളില്‍ നടക്കും. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍.     പി.ആര്‍. 667/2022 ഗസ്റ്റ് അദ്ധ്യാപക നിയമനം കാലിക്കറ്റ് സര്‍വകലാശാലാ നിയമപഠനവകുപ്പില്‍ അദ്ധ്യാപകരുടെ 3 ഒഴിവുകളിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. നിയമത്തില്‍ ബിരുദാനന്തര ബിരുദവും നെറ്റ്, പി.എച്ച്.ഡി. യോഗ്യതയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിശദമായ ബയോഡാറ്...
Other

അധ്യാപകനെതിരായ ലൈംഗികാരോപണം: വനിത കമ്മീഷന്‍ അധ്യക്ഷ സ്‌കൂള്‍ സന്ദര്‍ശിച്ചു

മെഗാ അദാലത്തില്‍ ആറ് പരാതികള്‍ തീര്‍പ്പാക്കി അധ്യാപകനെതിരെ വിദ്യാര്‍ത്ഥികള്‍ ലൈംഗിക ആരോപണം ഉന്നയിച്ച സംഭവത്തില്‍ വിശദാംശങ്ങള്‍ തേടി കേരള വനിത കമ്മീഷന്‍ അധ്യക്ഷ പി സതീദേവി മലപ്പുറം സെന്റ് ജമ്മാസ് സ്‌കൂള്‍ സന്ദര്‍ശിച്ചു. വനിത കമ്മീഷന്‍ അംഗം ഇ.എം രാധയ്‌ക്കൊപ്പം സ്‌കൂള്‍ സന്ദര്‍ശിച്ച പി സതീദേവി പ്രധാനധ്യാപികയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. സ്‌കൂള്‍ മാനേജ്‌മെന്റിനോട് വിശദീകരണം തേടുമെന്നും പോലീസ് റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാകും തുടര്‍ നടപടിയെന്നും വനിത കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് പോക്‌സോ കേസെടുത്തിട്ടുണ്ട്. അധ്യാപകന്‍ നിലവില്‍ റിമാന്‍ഡിലാണ്. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കേരള വനിത കമ്മീഷന്‍ സംഘടിപ്പിച്ച മെഗാ അദാലത്തിന് ശേഷമായിരുന്നു സ്‌കൂള്‍ സന്ദര്‍ശനം. 34 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ഇതില്‍ ആറ് പരാതികള്‍ തീര്‍പ്പാക്കുകയായിരുന്നു. 24 കേസുകള്‍ അടുത്ത അദാല...
error: Content is protected !!