Thursday, June 18

Blog

ചെമ്മാട് ബസ് സ്റ്റാൻഡിൽ അപകട ഭീഷണി, സുരക്ഷക്കായി സ്ഥാപിച്ച സ്റ്റോപ്പറുകൾ പൊളിച്ചു നീക്കി
Other

ചെമ്മാട് ബസ് സ്റ്റാൻഡിൽ അപകട ഭീഷണി, സുരക്ഷക്കായി സ്ഥാപിച്ച സ്റ്റോപ്പറുകൾ പൊളിച്ചു നീക്കി

യാത്രക്കാരുടെ ജീവന് ഭീഷണിയായി ചെമ്മാട് പുതിയ ബസ് സ്റ്റാന്റിലെ 'പുത്തന്‍' നിയമലംഘനങ്ങള്‍ ചെമ്മാട് പുതുതായി ഉദ്ഘാടനം ചെയ്ത കൊണ്ടാണത്ത് ബസ് സ്റ്റാന്റില്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായി സ്ഥാപിച്ച സ്‌റ്റോപ്പറുകള്‍ പൊളിച്ച് നീക്കിയതായി പരാതി. ബസ്സുകള്‍ നിയന്ത്രണം നഷ്ടപ്പെട്ട് ജനങ്ങള്‍ക്കിടയിലേക്ക് ഇടിച്ചു കയറാതിരിക്കാന്‍ ആണ് സ്റ്റോപ്പറുകള്‍ സ്ഥാപിച്ചത്. വരമ്പുകളായാണ് ചെമ്മാട് കൊണ്ടാണത്ത് ബസ് സ്റ്റാന്റില്‍ സ്റ്റോപ്പറുകള്‍ നിര്‍മിച്ചത്. യാത്രക്കാരുടെ സുരക്ഷക്കായി ബസ് സ്റ്റാന്റുകളില്‍ ഇത്തരത്തിൽ സ്റ്റോപ്പറുകൾ വേണമെന്ന് നിർദേശമുണ്ട്. സ്റ്റോപ്പറുകള്‍ നിര്‍മിച്ചാല്‍ മാത്രമാണ് ബസ് സ്റ്റാന്റുകള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിക്കുന്നത്. ചെമ്മാട് ബസ്സ്റ്റാന്റില്‍ ഉദ്ഘാടന ദിവസവും അനുമതി ലഭിക്കുന്ന വേളയിലും സ്റ്റോപ്പറുകള്‍ ഉണ്ടായിരുന്നു. ഉദ്ഘാടന ശേഷം സ്റ്റാന്റിലെ മുഴുവന്‍ സ്റ്റോപ്പറുകളും പൊളിച്ച് നീ...
Crime

പ്രവാസിയുടെ കൊലപാതകം: മൂന്ന് പേർ കസ്റ്റഡിയിൽ

മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു വിമാനത്താവളത്തിൽ നിന്ന് മടങ്ങവെ അജ്ഞാത സംഘത്തിന്റെ മർദനമേറ്റ് പ്രവാസിയായ അബ്ദുൽ ജലീൽ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി പെരിന്തൽമണ്ണ കാര്യവട്ടം സ്വദേശി യഹിയയെന്ന് പാെലീസ്. അബ്ദുൽ ജലീലിനെ ആശുപത്രിയിലെത്തിച്ചത് ഇയാളായിരുന്നു. തുടർന്ന് ഇയാൾ മുങ്ങി. ഒളിവിലുള്ള ഇയാൾക്കായി അന്വേഷം തുടരുകയാണ്. സംഭവത്തിൽ മറ്റു മൂന്ന് പേർ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. ജി​ദ്ദയിൽ നിന്നെത്തിയ അ​ഗളി സ്വദേശി അബ്ദുൽ ജലീൽ (42) ആണ് മർദനമേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. വിമാനത്താവളത്തിൽ നിന്ന് മടങ്ങവെ ഒരു സംഘം ഇയാളെ തട്ടിക്കൊണ്ടു പോയി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്നാണ് പൊലീസിന്റെ സംശയം. മർദിച്ച സംഘത്തിലുണ്ടായിരുന്ന യഹിയയും മറ്റ് രണ്ടു പേരും ചേർന്നാണ് അബ്ദുൽ ജലീലിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അബ്ദുൽ ജലീലിന്റെ ...
Crime

വിമാനമിറങ്ങിയതിനു പിന്നാലെ കാണാതായി; അജ്ഞാത സംഘത്തിന്‍റെ മര്‍ദനമേറ്റ പ്രവാസി മരിച്ചു

മലപ്പുറം: വിമാനത്താവളത്തിൽ നിന്ന് മടങ്ങവേ കാണാതായ പ്രവാസി യുവാവ് അജ്ഞാത സംഘത്തിന്റെ മർദനമേറ്റ് മരിച്ചു. ജിദ്ദയിൽ നിന്നെത്തിയ അഗളി സ്വദേശി അബ്ദുൽ ജലീലാണ് (42) മരിച്ചത്. റോഡരികിൽ പരിക്കേറ്റ് കിടന്നയാളാണെന്നു പറഞ്ഞ് അജ്ഞാതനാണ് ജലീലിനെ പെരിന്തൽമണ്ണ യിലെ ആശുപത്രിയിലെത്തിച്ചത്.  ആക്രമണത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്ന് പൊലീസ് സംശയിക്കുന്നു.അബ്ദുല്‍ ജലീലിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിച്ച അജ്ഞാതന്‍ അബ്ദുല്‍ ജലീലിന്‍റെ ഭാര്യയെ നെറ്റ് ഫോണിൽ വിളിച്ചറിയിച്ചു. പിന്നാലെ ഇയാള്‍ ആശുപത്രിയില്‍ നിന്നു പോയി. ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ 15ആം തിയ്യതി ജിദ്ദയില്‍ നിന്ന് എത്തുമെന്നാണ് അബ്ദുല്‍ ജലീല്‍ വീട്ടുകാരോട് പറഞ്ഞിരുന്നത്. സ്വീകരിക്കാന്‍ വീട്ടുകാര്‍ നെടുമ്പാശേരിയിലേക്ക് പുറപ്പെടാനിരുന്നപ്പോള്‍ സുഹൃത്തിന്റെ വണ്ടിയിലാ...
Other

ഗൂഗിൾ മാപ്പ് നോക്കി കാറോടിച്ചത് തോട്ടിലേക്ക്; വണ്ടി കരയ്‌ക്കെത്തിച്ചത് ലോറിയിൽ കെട്ടിവലിച്ച്‌

കടുത്തുരുത്തി: ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ചെത്തിയ ടൂറിസ്റ്റ് സംഘം റോഡ് നോക്കാതെ കാറോടിച്ചത് തോട്ടിലേക്ക്. സമയോചിതമായി നാട്ടുകാർ ഇടപെട്ടതിനാൽ അപകടമൊഴിവായി. ബുധനാഴ്ച ഉച്ചയ്ക്ക് 12-ന് കുറുപ്പന്തറ കടവിലാണ് സംഭവം. കർണാടക സ്വദേശികളായ കുടുംബമാണ് അപകടത്തിൽപെട്ടത്. മൂന്നാറിൽനിന്നു ആലപ്പുഴയിലേക്ക് പോകുംവഴിയാണ് അപകടം. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/KdLMpwHbga454naxMq6D0V യാത്ര ആരംഭിച്ചതുമുതൽ ഗൂഗിൾ മാപ്പ് നോക്കിയാണ് സഞ്ചരിച്ചതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. കടവ് ഭാഗത്തെത്തിയപ്പോൾ നേരേ മുന്നോട്ട് പോകാനായിരുന്നു ഫോണിലൂടെ ലഭിച്ച നിർദേശം.ഇതോടെ ഇവിടത്തെ കൊടുംവളവ് നോക്കാതെ ഡ്രൈവർ കാർ മുന്നോട്ട് ഓടിക്കുകയായിരുന്നു. നോക്കി നിൽക്കുകയായിരുന്ന നാട്ടുകാർ വിളിച്ചുകൂവിയപ്പോഴേക്കും കാർ സമീപത്തെ തോട്ടിലേക്ക് ചാടിയിരുന്നു. മഴ ശക്തമായതിനാൽ തോട്ടിൽ നല്ല വെള്ളമുള്ള സമയമായിരുന്നു. ഓടിക...
Other

ചെമ്മാട് വഴി ടോറസ് ടിപ്പർ ലോറികൾ നിരോധിച്ചു

തിരൂരങ്ങാടി: ചെമ്മാട് ടൗണിലെ ട്രാഫിക് പരിഷ്‌കരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനു മുനിസിപ്പല്‍ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം പരിപാടികള്‍ ആവിഷ്‌കരിച്ചു. ചെമ്മാട് ടൗണിലെ ഗതാഗത തിരക്ക് ഒഴിവാക്കുന്നതിനായി ചെമ്മാട് വഴി പരപ്പനങ്ങാടി, താനൂര്‍ ഭാഗങ്ങളിലേക്ക് ഹെവിടോറസ്ടിപ്പര്‍ ലോറികള്‍ പോകുന്നത് നിരോധിക്കാന്‍ തീരുമാനിച്ചു. ടോറസ് ലോറികൾ ചേളാരി- ചെട്ടിപ്പടി വഴി പോകണം. ചെമ്മാട്ടെ ഇടുങ്ങിയ റോഡിലൂടെ ഹെവിടോറസ്ടിപ്പര്‍ ലോറികള്‍ കൂട്ടത്തോടെ കടന്നുവരുന്നത് ഏറെ കുരുക്കുണ്ടാക്കുന്നുണ്ട്. സമീപകാലത്ത് ഇതിലൂടെ ഹെവിടോറസ്ടിപ്പര്‍ ലോറികള്‍ ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. പുതിയ ബസ് സ്റ്റാന്റ് തുറന്നതോടെ ചെമ്മാട്ടെ ഗതാഗതകുരുക്കിനു ഏറെ ആശ്വാസം പകര്‍ന്നതായി യോഗം വിലയിരുത്തി. ചെമ്മാട് ജംഗ്ഷനില്‍ കൊടിഞ്ഞിറോഡിലേക്ക് ബസ്സുകള്‍ കയറ്റി നിര്‍ത്തുന്നത് കര്‍ശനമായി നിരോധിക്കും. ഇവിടെ നോ പാര്‍ക്കിംഗ് ബോര്‍ഡ് സ്ഥാപിക്കും. ഇവി...
Local news

പാലത്തിങ്ങൽ പള്ളിപ്പടിയിൽ സി.സി.ടി.വി. കാമറകള്‍ സ്ഥാപിച്ചു

തിരൂരങ്ങാടി: കടലുണ്‌ടിപ്പുഴയിലും റോഡ്‌പരിസരങ്ങളിലും മാലിന്യം തള്ളുന്നത്‌ അടക്കമുള്ള സാമൂഹ്യവിരുദ്ധപ്രവർത്തനങ്ങള്‍ തടയുന്നതിന്റെ ഭാഗമായി തിരൂരങ്ങാടി നഗരസഭ സി.സി.ടി.വി. കാമറകള്‍ സ്ഥാപിച്ചു. ഒന്നാം ഡിവിഷന്‍ പള്ളിപ്പടിയില്‍ പാലത്തിങ്ങല്‍ പഴയപാലത്തിന്‌ സമീപമാണ്‌ കാമറകള്‍ സ്ഥാപിച്ചത്‌. നഗരസഭാ ഉപാധ്യക്ഷ സി.പി. സുഹ്‌റാബി ഉദ്‌ഘാടനം ചെയ്‌തു. ചടങ്ങില്‍ ഡിവിഷന്‍ കൗണ്‍സിലർ സമീന മൂഴിക്കല്‍ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ഇഖ്‌ബാല്‍ കല്ലുങ്ങല്‍, ചെമ്പ വഹീദ, എം.സുജിനി, കൗണ്‍സിലർമാരായ പി.കെ. അബ്‌ദുല്‍ അസീസ്‌, മുസ്‌തഫ പാലാത്ത്‌, ജെ.എച്ച്‌.ഐ . സുഭാഷ്‌ തുടങ്ങിയവർ പങ്കെടുത്തു....
Other

കനത്ത മഴ, വെള്ളത്തിൽ മുങ്ങി നെൽകൃഷി

മഴ ശക്തമായതോടെ നെൽവയലുകൾ വെള്ളത്തിലായതിന്റെ സങ്കടത്തിൽ കർഷകർ. കൊയ്‌തെടുക്കാനാകാത്തവിധം നെല്ല് നശിക്കുന്ന സ്ഥിതിയാണ്. തിരൂരങ്ങാടി നഗരസഭയിലുൾപ്പെട്ട പന്താരങ്ങാടി കണ്ണാടിത്തടം ദേവസ്വം പാടശേഖരത്തിലെ 50 ഏക്കറിലുള്ള കൊയ്‌ത്തിന് പാകമായ നെൽവയലിൽ വെള്ളംകയറി കൃഷി നശിച്ചു. കൊയ്‌ത്തുയന്ത്രം ഉപയോഗിച്ച് കൊയ്യുന്നതിന് കർഷകർ ശ്രമം നടത്തിയെങ്കിലും യന്ത്രം വയലിൽ ഇറക്കാനായില്ല. നനഞ്ഞ നെല്ലും വൈക്കോലും നശിക്കുന്ന സ്ഥിതിയാണ്. വായ്‌പയെടുത്ത് കൃഷിയിറക്കിയ കർഷകർ ഇത്തവണ കടക്കെണിയിലാകുന്ന സ്ഥിതിയുണ്ട്. കാർഷിക വായ്പക്ക് പുറമെ ആധാരവും സ്വർണവും പണയം വെച്ചാണ് കൃഷിയിറക്കിയത്. കൊയ്ത്ത് കഴിഞ്ഞാൽ വായ്പ തിരിച്ചടക്കാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ മഴയിൽ കൃഷി നശിച്ചതോടെ വരുമാനവും വായ്പ അടക്കാനുള്ളതും നഷ്ടമായതിന്റെ ആഘാതത്തിലാണ് കർഷകർ. വേനലിൽ വെള്ളത്തിന്റെ കുറവുകാരണം ഏറെ കഷ്ടപ്പെട്ടാണ് ഈ ഭാഗങ്ങളിൽ കൃഷി മുന്നോട്ടുപോയിര...
Crime

ആത്മീയ ചികിത്സയുടെ മറവിൽ ലഹരി കച്ചവടം, ഒരാൾ പിടിയിൽ

പാണ്ടിക്കാട് : തമിഴ്നാട് ഏര്‍വാടിയിലെ ആത്മീയ ചികിത്സയുടെ മറവില്‍ മയക്കുമരുന്ന് കച്ചവടം നടത്തിയ കാളികാവ് സ്വദേശി പിടിയിൽ. ഒരു 1.20 കിലോഗ്രാം ഹാഷിഷുമായി കാളികാവ് അമ്പലക്കടവ് സ്വദേശി കൊടിഞ്ഞി പള്ളിക്കൽ കോയക്കുട്ടിതങ്ങളെ(52)യാണ് പൊലീസ് പിടികൂടിയത്. പാണ്ടിക്കാട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശ്, ഗോവ എന്നിവിടങ്ങളില്‍ നിന്നും ഹാഷിഷ്, എം.ഡി.എം.എ തുടങ്ങിയ മാരകശേഷിയുള്ള മയക്കുമരുന്നുകള്‍ തമിഴ്നാട്ടിലെ ഏര്‍വാടി കേന്ദ്രീകരിച്ച് ആത്മീയ ചികിത്സയുടെ മറവില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍റുമാര്‍ മുഖേന കേരളത്തിലെത്തിച്ചാണ് വില്‍പന നടത്തുന്നത്. ഇത്തരം സംഘങ്ങളെ കുറിച്ച് മലപ്പുറം ജില്ല പോലീസ് മേധാവി എസ്. സുജിത്ത് ദാസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം. സന്തോഷ് കുമാര്‍, പാണ്ടിക്കാട് സി.ഐ മുഹമ്മദ് റഫീഖ് എന്നിവരുടെ നേതൃത്വത്തിൽ പാണ്ടിക്കാട് പൊലീസും ജില്ല ആന്‍റിനര്‍ക്കോട...
Other

പാലക്കാട്ട് നിന്നും കാണാതായ രണ്ട് പൊലീസുകാരെയും മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്‌ നിന്നും കാണാതായ രണ്ട് പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തി. ഹവിൽദാർമാരായ അശോകൻ, മോഹൻദാസ് എന്നിവരെയാണ് മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിനോട് ചേർന്നുള്ള പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരെയും കഴിഞ്ഞ ദിവസം കാണാതായിരുന്നു. ഇരുവർക്കുമായുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ് പാടത്ത് മൃതദേഹങ്ങൾ കണ്ടെത്തിയത്. പൊള്ളലേറ്റ നിലയിലാണ് മൃതദേഹങ്ങൾ. ഷോക്കേറ്റാണ് മരണമെന്ന സംശയമാണ് ഉയരുന്നത്. സ്ഥലത്ത് എസ്പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തുകയാണ്....
Politics

മുഖ്യമന്ത്രിക്കെതിരെ പരാമർശം: കെ. സുധാകരനെതിരെ പോലീസ് കേസെടുത്തു

മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശം നടത്തിയ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരെ കേസെടുത്ത് പൊലീസ്. ഐപിസി 153-ാം വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗത്തിനാണ് കേസ്. ഡിവൈഎഫ്‌ഐ നേതാവിന്റെ പരാതിയിലാണ് നടപടി. വിവാദ പരാമർശം പിൻവലിച്ച കെ സുധാകരന്റെ രാഷ്ട്രീയ മര്യാദ തിരിച്ചും കാണിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞിരുന്നു. എന്നാൽ ഇതിന് സിപിഐഎം തയാറല്ല എന്നതിന്റെ സൂചനയാണ് നിലവിലെ കേസ് നടപടി. ‘ചങ്ങലപൊട്ടിയ നായ’ എന്നായിരുന്നു മുഖ്യമന്ത്രിക്കെതിരായ കെ സുധാകരന്റെ പരാമർശം. ഇതിന് പിന്നാലെ മന്ത്രി വീണാ ജോർജ്, പി രാജീവ് എന്നിവർ രൂക്ഷമായി പ്രതികരിച്ചിരുന്നു. സംഭവം വിവാദമായതോടെ കെ സുധാകരൻ പരാമർശം പിൻവലിക്കുകയും ചെയ്തു. ‘മുഖ്യമന്ത്രി പിണറായി വിജയൻ എന്തെല്ലാം പദങ്ങളാണ് മലയാളത്തിന് നൽകിയിട്ടുള്ളത്? കുലംകുത്തി, നികൃഷ്ടജീവി, മുതലായ പ്രയോഗങ്ങളെല്ലാം മലയാളത്തിന് മുഖ്യമന്ത്രി നൽകിയ സംഭാവനയാണ്. ഇങ്ങനെയുള്ള മുഖ്...
Accident

വിദ്യാർത്ഥി വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

മൂന്നിയൂർ: വിദ്യാർത്ഥി വെള്ളെക്കെട്ടിൽ മുങ്ങി മരിച്ചു. ചേറക്കോട്- പാപ്പനൂരിലെ പൂണാടത്തിൽ ബാലകൃഷ്ണൻ്റെ മകൻ അഭിഷേക് (14) ആണ് മരിച്ചത്.  ഇന്നലെ (ബുധൻ) വൈകിട്ട് അഞ്ചര മണിയോടെ കൂട്ടുകാരോടൊപ്പം പാപ്പനൂർ പാടത്തെ വെള്ളക്കെട്ടിൽ നീന്തവേ അഭിഷേക് മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടി കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അരിയല്ലൂർ മാധവാനന്ദവിലാസം ഹയർ സെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്  അമ്മ: അനുസഹോദരൻ: അനന്തു കൃഷ്ണ ...
Other

ഒരു രേഖയുമില്ലാതെ ഓടിയ ‘പറക്കും തളികയെ’ പൊക്കി മോട്ടോർ വാഹന വകുപ്പ്

തിരൂരങ്ങാടി: നിരത്തിലിറക്കാൻ ഒരു രേഖയും ഇല്ലാതെ യാത്രക്കാരുടെ ജീവൻ വച്ച് സർവീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ പിടികൂടി. ബസിന് ടാക്സ് അടക്കാതെയും ഇൻഷുറൻസ് ഇല്ലാതെയും, പെർമിറ്റും, ഫിറ്റ്നസും എടുക്കാതെയും, വാഹനപുക പരിശോധിക്കാതെയും കാവിലാക്കാവിൽ നിന്ന് തിരൂരിലേക്ക് സർവീസ് നടത്തുന്ന ഫ്രണ്ട്ഷിപ്പ് എന്ന ബസാണ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. ജില്ല എൻഫോഴ്മെൻ്റ് ആർ ടി ഒ കെ കെ സുരേഷ് കുമാറിൻ്റ നിർദ്ദേശപ്രകാരം ദേശീയ സംസ്ഥാന പാതയിൽ പരിശോധന നടത്തുന്ന എൻഫോഴ്സ്മെൻ്റ് എം വി ഐ കെ നിസാർ, എ എം വി ഐമാരായ പി അജീഷ്, പി കെ മനോഹരൻ എന്നിവർ പരിശോധനയ്ക്കിടെ മൊബൈൽ ആപ്പിൽ ഫിറ്റ്നസ്, പെർമിറ്റ്, ഇൻഷുറൻസ്, ടാക്സ് ഉൾപ്പെടെ മറ്റു രേഖകൾ ഒന്നും തന്നെ ഇല്ല എന്ന് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ പുറത്തൂർ പുതുപ്പള്ളിയിൽ വച്ച് പിടികൂടിയത്. യാത്രക്കാരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്ത...
Accident

മധ്യവയസ്‌കൻ അയൽവാസിയുടെ കിണറ്റിൽ വീണു മരിച്ചു

ചേളാരി: മധ്യവയസ്‌കൻ അബദ്ധത്തിൽ കിണറ്റിൽ വീണു മരിച്ചു. ചേളാരി വയ്ക്കത്തുപാടം സ്വദേശി തോട്ടത്തിൽ സുബ്രഹ്മണ്യൻ (52) ആണ് അയൽ വാസിയുടെ കിണറ്റിൽ വീണ് മരിച്ചത്. ഇന്ന് വൈകുന്നേരം 4 മണിയോടെ യാണ് സംഭവം. അയൽവാസിയുടെ കിണർ സന്ദർശിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാർ ചേർന്ന് ഉടൻ പുറത്തെടുത്ത് ചേളാരി ഡി എം എസ് ഹോസ്പിറ്റലിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ...
Politics

ആലംകോട് യു ഡി എഫിനും വള്ളിക്കുന്നിൽ എൽഡിഎഫിനും അട്ടിമറി ജയം

കണ്ണമംഗലത്ത് യു ഡി എഫ് സീറ്റ് നിലനിർത്തി മലപുറത്ത് ഉപ തിരഞ്ഞെടുപ്പ് നടന്ന വാർഡുകളിൽ യു ഡി എഫിനും എൽ ഡി എഫിനും ഓരോ വാർഡുകളിൽ അട്ടിമറി ജയം, ഒരു വാർഡ് യു ഡി എഫ് നിലനിർത്തുകയും ചെയ്തു. ശശി ആലംകോട് കണ്ണമംഗലം പഞ്ചായത്തിലെ 19-ാം വാര്‍ഡായ വാളക്കുട, ആലംകോട് പഞ്ചായത്തിലെ ഏഴാം വാര്‍ഡായ ഉദിനുപറമ്പ്, വള്ളിക്കുന്ന് പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡായ പരുത്തിക്കാട് എന്നിവിടങ്ങളിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫ് അംഗമായിരുന്ന വിനോദ്കുമാര്‍ രാജിവെച്ച് ഒഴിവിലാണ് പരുത്തിക്കാട്ടെ  ഉപതെരഞ്ഞെടുപ്പ്. എല്‍.ഡി.എഫ് അംഗവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എ.പി പുരുഷോത്തമന്റെ നിര്യാണത്തെത്തുടര്‍ന്നായിരുന്നു ഉദിനുപറമ്പില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. വാളക്കുടയില്‍  യു.ഡി.എഫ് പ്രതിനിധിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. സി കെ അഹമ്മദ് കണ്ണമംഗലം ആലംകോട് യു ഡ...
Other

തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന്റെ സംരക്ഷണഭിത്തി പുഴയിലേക്ക് ഇടിഞ്ഞു വീണു

വേങ്ങര. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന്റെ സംരക്ഷണ ഭിത്തി പുഴയിലേക്ക് ഇടിഞ്ഞു വീണു.കൂരിയാട് ഓട്ടോ സ്റ്റാൻഡിന്റെ അടുത്ത് ചീരങ്ങൻ മുഹമ്മദ്‌ കൂട്ടി ഹാജിയുടെ ഉടമസ്ഥതയിലുള്ള പുഴയോട് ചേർന്ന് നിൽക്കുന്ന ബിൽഡിങ്ങിന്റെ മതിലും  സംരക്ഷണ ഭിത്തിയയുമാണ് ഇടിഞ്ഞു വീണത്. രാവിലെ 8മണിയോടെയാണ് സംഭവം. 15മീറ്ററോളം നീളത്തിൽ പുഴയിലേക്ക് വീണു.   ആളപായമില്ല.ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ബിൽഡിംഗിന്റെ പിറകിലെ സംരക്ഷണഭിത്തിയാണ് ഇടിഞ്ഞത്. ദിവസവും നിരവധി തൊഴിലാളികൾ ഇരിക്കുന്ന സ്ഥലമാണ്. രാവിലെ തുടങ്ങിയ ചാറ്റൽ മഴ കാരണം തൊഴിലാളികൾ പുറത്ത് ഇറങ്ങാത്തത് കൊണ്ട് വലിയ ദുരന്തം ഒഴിവായി.ബാക്കികയം ഷട്ടർ തുറന്നതിനാൽ കടലുണ്ടി പുഴയിൽ വെള്ളത്തിന്റെ ഒഴുക്ക് കൂടിയിട്ടുണ്ട്....
Other

ജലനിധി പദ്ധതിയുടെ കിണർ ഇടിഞ്ഞു വീണു

നന്നമ്പ്ര: കനത്ത മഴയിൽ ജലനിധി പദ്ധതിയുടെ കിണർ ഇടിഞ്ഞു വീണു. പഞ്ചായത്ത് അഞ്ചാം വാർഡ് ചെറുമുക്ക് ജീലാനി നഗറിലെ ജീലാനി ശുദ്ധജല വിതരണ സംഘത്തിന്റെ കിണറാണ് ഇടിഞ്ഞു വീണത്. പമ്പ് ഹൗസ്, മോട്ടോർ, വൈദ്യുതി മീറ്റർ എന്നിവ ഉൾപ്പെടെ കിണറിനൊപ്പം ഇടിഞ്ഞു വീണിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ കനത്ത മഴയെ തുടർന്നാണ് കിണർ തകർന്നത്. പ്രദേശത്തെ എഴുപതോളം വീടുകളിലേക്ക് ശുദ്ധജലം വിതരണം ചെയ്യുന്നതിനുള്ള കിണറാണിത്. രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പ്രദേശത്തെ ഏക കുടിവെള്ള സ്രോതസ്സാണിത്. തൊട്ടടുത്ത സ്വകാര്യ വ്യക്തിയുടെ പമ്പ് ഹൗസും അപകട ഭീഷണിയിലാണ്. ഏകദേശം പതിനഞ്ച് ലക്ഷം രുപയുടെ നഷ്ട്ടം സംഭവിച്ചതായും സർക്കാരിൻ്റെ ഭാഗത്തുനിന്ന് സഹായം ലഭിക്കണ മെന്നാണ് ജീലാനി ശുദ്ധജല വിതരണ സംഘം പ്രസിഡണ്ട് കെ കുഞ്ഞിമുഹമ്മദ് ഹാജി, സെക്രട്ടറി വളപ്പിൽ അബ്ദുറഹ്മാൻ എന്നിവർ പറഞ്ഞു ,...
Other

ആംബുലൻസ് നാടിന് സമർപ്പിച്ച് അഷ്റഫ് കൂട്ടായ്മ

സാമൂഹ്യ ക്ഷേമ ജീവകാരുണ്യ രംഗത്ത് നിരവധി പ്രവർത്തനങ്ങൾ നടത്തി പ്രശംസ നേടിയ പേരിന്റെ പേരിൽ സംഘടിച്ച അഷ്റഫ് കൂട്ടായ്മ പൊന്നാനി മണ്ഡലം കമ്മറ്റിയുടെ കീഴിൽ അത്യാധുനിക സജ്ജീകരണങ്ങളോട് കൂടി തയ്യാറാക്കിയ ആംബുലൻസ് വാഹനം നാടിന് സമർപ്പിച്ചു. പൊന്നാനി എരമംഗംലം കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി അഷ്റഫ് കൂട്ടായ്മ സംസ്ഥാന പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പാറ ഉൽഘാടനം ചെയ്തു.ഇ.ടി.മുഹമ്മദ് ബഷീർ എം.പി. ആംബുലൻസ് നാടിന് സമർപ്പിച്ചു.ജില്ലാ പ്രസിഡണ്ട് അഷ്റഫ് പുറത്താട്ട് അദ്ധ്യക്ഷ്യം വഹിച്ചു.പി.ടി.അജയ്മോഹൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ബിനീഷ മുസ്ഥഫ, നൗഷാദ് കല്ലാട്ട്, ജില്ലാ പഞ്ചായത്ത് മെമ്പർ സുബൈർ,രാജൻ,ശ്രീജ രാമചന്ദ്രൻ,അഷ്റഫ് വാഴയൂർ,മനരിക്കൽ അഷ്റഫ്, താണിക്കൽ അഷ്റഫ്, അഷ്റഫ് കഞ്ഞിപ്പുര, അഷ്റഫ് സഖാഫി, അഷ്റഫ് ഐ.പി.,മവ്വൽ അഷ്റഫ്, അഷ്റഫ് ചാവക്കാട്, അഷ്റഫ് പുതുപ്പാടി പ്രസംഗിച്ചു. അഷ്റഫ് അൽഅമീൻ സ്വാഗതം പ...
Other

തിരൂരങ്ങാടിയുടെ തെരുവുകളിൽ അധ്യാപക വിദ്യാർത്ഥികൾ നിർമ്മിച്ച ബൾബുകൾ പ്രകാശിക്കും

തിരൂരങ്ങാടി:കേടുവന്ന തെരുവുവിളക്കുകൾ മാറ്റി വയ്ക്കുന്നതിന് തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലേക്ക് തിരൂരങ്ങാടി എസ്.എസ്.എം.ഒ.ഐ.ടി.ഇ വിദ്യാർത്ഥികൾ നിർമ്മിച്ച എൽ.ഇ.ഡി ബൾബുകൾ നൽകി.ഐ. ടി.ഇയിൽ 13 ദിവസമായി നടന്ന് വരുന്ന സമൂഹ സമ്പർക്ക സഹവാസ ക്യാമ്പ് പറുദീസയിലാണ് വിദ്യാർത്ഥികൾ ബൾബുകൾ നിർമ്മിച്ചത് .പരിസ്ഥിതി സൗഹാർദ്ദ സന്ദേശമുയർത്തി കേടു വന്ന ബൾബുകൾ ശേഖരിച്ച് നന്നാക്കിയെടുത്തും പുനരുപയോഗ സാധ്യത പ്രയോജനപ്പെടുത്തിയിട്ടുണ്ട്.ബൾബ് നിർമ്മാണ പരിശീലനത്തിന് ഡോ.റാഷിദ് നേതൃത്വം നൽകി.അധ്യാപക വിദ്യാർത്ഥികൾ തിരൂരങ്ങാടി മുനിസിപ്പാലിറ്റിക്ക് ബൾബുകൾ കൈമാറുന്ന ചടങ്ങിൽ പ്രിൻസിപ്പൽ ടി.ഹംസ,സി.മൂസക്കുട്ടി, യു.ഷാനവാസ്, കെ.സജ്ല, അഫീഫലി, ഫാത്തിമ ഖൈറ, ഫർഹ , സിനാൻ, ആദിൽ എന്നിവർ പങ്കെടുത്തു. മുനിസിപ്പൽ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി, കൗൺസിലർമാരായ ഇഖ്ബാൽ കല്ലുങ്ങൽ, റസാഖ് ഹാജി, സി പി ഹബീബ എന്നിവർ ഏറ്റുവാങ്ങി...
Other

വ്ലോഗർ റിഫ മെഹ്‌നു തൂങ്ങി മരിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

വ്‌ളോഗർ റിഫ മെഹ്നുവിന്റെ റീ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. റിഫയുടേത് തൂങ്ങി മരണമെന്ന് റീപോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു.കഴുത്തിലെ അടയാളം തൂങ്ങി മരണം ശരിവയ്ക്കുന്നു എന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി. റിഫയുടെ മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചതിനെ തുടർന്നാണ് മറവുചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തിയത്. മൃതദേഹത്തിൽ കഴുത്തിൽ ഒരടയാളമുണ്ടെന്നും ഇത് തൂങ്ങിമരണത്തിൽ കാണാറുളളതാണെന്നും ഫോറൻസിക് സംഘം അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. വിശദമായ കണ്ടെത്തലുകൾ ഇനിയും വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ഇതെ തുടർന്നാണ് റീ പോസ്റ്റുമോർട്ടം നടത്തിയത്. മാർച്ച് 1നാണ് വ്‌ളോഗർ റിഫ മെഹ്നുവിനെ ദുബായിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ദുബായിൽ വച്ച് ഫോറൻസിക് പരിശോധന മാത്രമാണ് നടത്തിയിരുന്നത്. പോസ്റ്റ്‌മോർട്ടം ന...
Other

മുന്നിയൂർ കളിയാട്ട ഉത്സവത്തിന് കാപ്പൊലിച്ചു

മൂന്നിയൂർ കളിയാട്ടക്കാവ് അമ്മാഞ്ചേരി ഭഗവതീക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിന് കാപ്പൊലിച്ചു. ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ പാറേക്കാവ് ചാത്തൻ ക്ലാരിയിൽ തിങ്കളാഴ്ച വൈകുന്നേരമാണ് ചടങ്ങു നടന്നത്. കളിയാട്ടം നടത്തുന്നതിനുള്ള അനുവാദം ചോദിച്ച മൂത്തവൈദ്യർക്ക് ക്ഷേത്രകാരണവർ വിളിവെള്ളി കൃഷ്ണൻകുട്ടി നായർ ഉത്സവത്തിനുള്ള അനുവാദം നൽകി. നൂറുകണക്കിനാളുകൾ കാപ്പൊലിക്കൽച്ചടങ്ങിന് സാക്ഷിയായി. എടവമാസത്തിലെ ആദ്യത്തെ തിങ്കളാഴ്ച കാപ്പൊലിച്ച കളിയാട്ടത്തിന്റെ പ്രധാന ചടങ്ങായ കോഴിക്കളിയാട്ടം 27-ന് വെള്ളിയാഴ്ചയാണ് നടക്കുന്നത്. 17 ദിവസം നീണ്ടുനിൽക്കുന്നതാണ് മൂന്നിയൂർ കളിയാട്ടം. മലബാറിലെ ക്ഷേത്രോത്സവങ്ങൾക്ക് സമാപനംകുറിക്കുന്ന കളിയാട്ടം മതസൗഹാർദവും സാഹോദര്യവും വിളിച്ചോതി ആയിരങ്ങൾ പങ്കെടുക്കുന്ന ഉത്സവമാണ്. കോഴിക്കളിയാട്ടത്തിന് പൊയ്ക്കുതിരകളുമായി ആയിരങ്ങൾ കളിയാട്ടക്കാവിലെത്താറുണ്ട്. കാപ്പൊലിക്കൽച്ചടങ്ങ് നടന...
Other

അമ്മയുടെ കയ്യിൽ നിന്നും പുഴയിലേക്ക് വീണ കുഞ്ഞിന്റെ മൃതദേഹം ലഭിച്ചു

അമ്മ പാലത്തില്‍ നില്‍ക്കവേ കയ്യില്‍ നിന്ന് തെറിച്ച് പുഴയിലേക്ക് വീണ 11 മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. പെരിന്തല്‍മണ്ണ പാലത്തോള്‍ മപ്പാട്ടുകര റെയില്‍വേ മേല്‍പ്പാലത്തില്‍ നില്‍ക്കുമ്പോഴായിരുന്നു കുഞ്ഞ് അമ്മയുടെ കയ്യില്‍ നിന്നും തെറിച്ച് താഴെ വീണത്. കുഞ്ഞ് വീണ സ്ഥലത്തുനിന്നും രണ്ട് കിലോമീറ്റര്‍ അകലെ കട്ടുപ്പാറ തടയണയുടെ 50 മീറ്റര്‍ താഴെനിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പെരിന്തല്‍മണ്ണയില്‍നിന്ന് സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ സജിത്തിന്റെ നേതൃത്വത്തിലെത്തിയ അഗ്‌നിരക്ഷാ സേനാംഗങ്ങളും ട്രോമാകെയര്‍ വൊളന്റിയര്‍മാരും ചേര്‍ന്നാണ് കുഞ്ഞിന്റെ മദതദേഹം പുറത്തെടുത്തത്. മത്സ്യബന്ധനത്തിനെത്തിയ ചിലര്‍ മൃതദേഹം കാണുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മൃതദേഹം ഉടന്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേട...
Other

നിർമാണത്തിലിരുന്ന പാലത്തിന്റെ തൂണ് തകർന്നു വീണു

ചാലിയാറിന് കുറുകെ നിർമ്മിക്കുന്ന കൂളിമാട് പാലത്തിന്റെ ബീമാണ് തകർന്നത്. കോഴിക്കോട്: നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ ബീം തകർന്നു. ചാലിയാറിന് കുറുകെ നിർമ്മിക്കുന്ന കൂളിമാട് പാലത്തിന്റെ ബീമാണ് തകർന്നത്. ആര്‍ക്കും പരിക്കില്ല. കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു. രാവിലെ ഒമ്പതു മണിയോടെയാണ് ബീമുകള്‍ തകര്‍ന്നത്. മൂന്ന് തൂണുകള്‍ക്ക് മുകളില്‍ സ്ലാബ് ഇടുന്നതിന് വേണ്ടി സ്ഥാപിച്ച ബീമുകളാണ് തകര്‍ന്നുവീണത്. രണ്ടു കൊല്ലമായി ചാലിയാറിന് കുറുകെയുള്ള പാലം പണി നടന്നു കൊണ്ടിരിക്കുകയായിരുന്നു. നിര്‍മ്മാണപ്രവൃത്തി ഏറക്കുറേ പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ് ബീമുകള്‍ തകര്‍ന്നത്. കൂളിമാട് നിന്നും മലപ്പുറം മപ്പുറം ഭാഗത്തേക്കുള്ള പാലത്തിന്റെ ബീമാണ് നീലംപൊത്തിയത്. 2019 മാര്‍ച്ചിലായിരുന്നു പാലത്തിന്റെ നിര്‍മാണപ്രവൃത്തി തുടങ്ങിയത്. കോഴിക്കോട് ജില്ലയുടെ കരഭാഗത്തും ചാലിയാറില്‍ മലപ്പുറം ഭാഗത്താ...
Other

പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും കാണാനാഗ്രഹമെന്ന് റാബിയ, അവസരമുണ്ടാക്കാമെന്ന് കേന്ദ്ര മന്ത്രി

തിരൂരങ്ങാടി: സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമാണ് കെ.വി.റാബിയ എന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും അത് വക വെക്കാതെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന റാബിയയെ നേരത്തെ തന്നെ അറിയാം. നെഹ്റു യുവ കേന്ദ്ര പ്രവർത്തന കാലഘട്ടത്തിൽ തന്നെ ഇവരുമായി ബന്ധമുണ്ട്. പ്രവർത്തനത്തെ അംഗീകരിക്കാനും കഴിഞ്ഞിട്ടുണ്ട്. സാക്ഷരത, സ്ത്രീ സ്ത്രീ ശാക്തീകരണം, ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള പ്രവർത്തനം തുടങ്ങിയ രംഗത്തുള്ളവർക്ക് പ്രചോദനം കൂടിയാണ് റാബിയ എന്നും മന്ത്രി പറഞ്ഞു. മലപ്പുറം പോലുള്ള ന്യൂനപക്ഷ പ്രാധാന്യമുള്ള ജില്ലയിലേക്ക് ദേശീയ അംഗീകാരം ലഭിച്ചത് സന്തോഷകരമാണ്. ഇതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറയുന്നെന്നും അദ്ദേഹം പറഞ്ഞു. നെഹ്റു യുവ കേന്ദ്ര വൈസ് പ്രസിഡന്റ് ആയിരുന്ന കാലഘട്ടത്തിലെ ബന്ധത്തെ കുറിച്ചു മന്ത്രിയും റാബിയയും സ്മരിച്ചു. മന്ത്രിയുടെ ഭാര്യ നൽകിയ ഉപഹാരം മന്ത്രി റാബിയക്...
Other

മഴക്കാലക്കെടുതികള്‍ നേരിടാന്‍ ജില്ല പൂര്‍ണ സജ്ജം; ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം

ജില്ലയില്‍ മഴക്കാലക്കെടുതികള്‍ മൂലമുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങള്‍  നേരിടാന്‍ ജില്ലാ പൂര്‍ണസജ്ജമെന്ന് ജില്ലാകലക്ടര്‍ വി.ആര്‍ പ്രേം കുമാര്‍ അറിയിച്ചു. ജില്ലയില്‍ അടുത്ത മൂന്ന് ദിവസങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ മഴക്കാല ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് നിര്‍ദേശം.  ജില്ലയിലെ ക്വാറിയിങ് അടക്കമുള്ള ഖനന പ്രവര്‍ത്തനങ്ങള്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവയ്ക്കാന്‍ ജില്ലാകലക്ടര്‍ നിര്‍ദേശിച്ചു. തീരപ്രദേശങ്ങളിലേയും മലയോരമേഖലകളിലേയും ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തിവെയ്ക്കുന്നതിനും യോഗം തീരുമാനിച്ചു. മഴക്കെടുതിമൂലമുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സുസജ്ജമായിരിക്കാനും ആവശ്യമായ സാഹചര്യങ്ങ...
Local news

തിരുരങ്ങാടിവില്ലേജ് വിഭജിക്കണം : സി.പി.ഐ

തിരുരങ്ങാടി മുൻസിപ്പാലിറ്റിയിലെ എക വില്ലേജായ തിരുരങ്ങാടി വില്ലേജിൽ ജനങ്ങൾക്ക് സേവനങ്ങൾ ദ്രുതഗതിയിൽ ലഭ്യമാക്കുന്നതിന് വില്ലേജ്‌വിഭജനം അനിവാര്യമാണെന്ന് സി പി ഐ തിരുരങ്ങാടി ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവിശ്യപ്പെട്ടു. സമ്മേളനം സ. കെ.പി. ഷൗക്കത്ത് നഗറിൽ (വ്യാപാര ഭവൻഓഡിറ്റോറിയം) ചെമ്മാട് വെച്ച് നടന്നു. CPI മലപ്പുറം ജില്ലാ എക്സികുട്ടീവ് അംഗം സ: എം.പി. തുളസിദാസ് മേനോൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.ടി. ഫാറൂഖ് അദ്ധ്യക്ഷം വഹിച്ചു. കെ.വി. മുംതാസ് രക്തസാക്ഷി പ്രമേയവും ഇസ്ഹാഖ് തിരുരങ്ങാടി അനുശോചന പ്രമേയവും അവതരിപ്പിച്ചു. CPI ജില്ലാ എക്സികുട്ടീവ് അംഗംപി.മൈമൂന സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. പാർട്ടി മണ്ഡലം സെക്രട്ടറി ജി.സുരേഷ്കുമാർ ഭാവിപരിപാടികൾ വിശദീകരിച്ചു. മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ. മൊയ്തീൻ കോയ, ഗിരീഷ് തോട്ടത്തിൽ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. സി.പി.. നൗഫൽ സ്വാഗതവും കെ.ടി.ഹുസൈൻ ന...
Obituary

ചരമം- ആങ്ങാടൻ കുഞ്ഞു വെന്നിയുർ

തിരൂരങ്ങാടി : വെന്നിയൂർ സ്വദേശി പരേതനായ ആങ്ങാടൻ മരക്കാർ എന്നിവരുടെ മകൻ ആങ്ങാടൻ മൊയ്തീൻ കുട്ടി എന്ന ആങ്ങാടൻ കുഞ്ഞു (64) നിര്യാതനായി.കേരള മുസ്ലിം ജമാഅത്ത് വെന്നിയൂർ യൂണിറ്റ് വൈസ് പ്രസിഡണ്ടാണ്.ദീർഘ കാലം വെന്നിയൂർ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റും , വെന്നിയൂർ മഹല്ല് കമ്മറ്റി , വെന്നിയൂർ നാസിറുൽ ഉലൂം മദ്റസ , അൻസാറുൽ ഇസ്ലാം കമ്മറ്റി  എന്നിവയുടെ  നേതൃ നിരയിലും  സജീവ സാന്നിധ്യവുമായിരുന്നുഖബറടക്കം  നാളെ കാലത്ത് ഒമ്പതിന്  വെന്നിയൂർ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ .ഭാര്യ : ബിയ്യുട്ടിമക്കൾ  :ഇഖ്ബാൽ , മുസ്തഫ, ഇർഫാന , നസീഹ .മരുമക്കൾ :ഫസീല , മുനീർ , നബീൽ സഹോദരങ്ങൾ: അബ്ദുർ റഹ്മാൻ ,   അബ്ദുൽ മജീദ് , ആസ്യ , മറിയാമു , ഖദീജ , നസീമ , പരേതനായ അബൂബക്കർ ....
Accident

ടയർപൊട്ടി നിയന്ത്രണം വിട്ട കാർ ഓട്ടോയിലിടിച്ചു ഡ്രൈവർക്ക് ഗുരുതര പരിക്ക്

തിരൂർ: ടയർ പൊട്ടി നിയന്ത്രണം വിട്ട കാറിടിച്ചു ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെ തിരൂർ ചെറു മൂച്ചിക്കൽ വെച്ചാണ് അപകടം. താനൂരിൽ നിന്ന് തിരൂരിലേക്ക് വരികയായിരുന്ന ആൾട്ടോ കാറിന്റെ ടയർ പൊട്ടി എതിരെ വന്ന ഓട്ടോയിൽ ഇടിക്കുക യായിരുന്നു. ഇടിയുടെ ആഘാതത്തിൽ തല കീഴായി മറിഞ്ഞ ഓട്ടോ മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി ഓട്ടോ ഡ്രൈവർ പൂക്കയിൽ സ്വദേശി അസീസിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു....
Other

മോടികൂട്ടി നിരത്തിലിറങ്ങി: പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്

തിരൂരങ്ങാടി: ഇഷ്ടത്തിനനുസരിച്ച് വാഹനത്തിന് മോടികൂട്ടി നിരത്തുകളിൽ പായുന്നവർക്ക് മോട്ടോർ വാഹന വകുപ്പിൻ്റെ കടിഞ്ഞാൺ. ഇത്തരക്കാരെ പിന്നാലെയുണ്ട് ഉദ്യോഗസ്ഥർ.രൂപമാറ്റം വരുത്തി മറ്റ് യാത്രക്കാർക്ക് അപകടകരമായ രീതിയിൽ കറങ്ങിയ ജീപ്പാണ് മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ മഞ്ചേരിയിൽ വെച്ച് കസ്റ്റഡിയിലെടുത്തത്. ഇൻഷൂറൻസ് ഇല്ലാതെയും,നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കാതെയും,വാഹനത്തിൻ്റെ ബോഡികളിലും ടയറുകളിലും രൂപമാറ്റം വരുത്തിയും, ആവശ്യത്തിന് ലൈറ്റുകൾ ഇല്ലാതെയും, കണ്ണഞ്ചിപ്പിക്കുന്ന കളർ ലൈറ്റുകൾ സ്ഥാപിച്ചും, വാഹനത്തിൻ്റെ കളർമാറ്റിയും, എയർഹോൺ ഉപയോഗിച്ചും വിവിധ തരത്തിൽ മാറ്റം വരുത്തിയ വാഹനം ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. 26,000 രൂപ പിഴ ഈടാക്കി. ഫ്രീക്കാക്കി നിരത്തിലിറങ്ങിയ ഇരുചക്രവാഹനത്തിനും 15000 രൂപ പിഴ ഈടാക്കി. നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കാതെയും,കാതടപ്പിക്കുന്ന ശബ്ദത്തിലുള്ള സൈലൻസർ ഘട...
Other

മോടികൂട്ടി നിരത്തിലിറങ്ങുന്ന ഫ്രീക്കൻ വാഹനങ്ങൾക്ക് പൂട്ടിട്ട് മോട്ടോർ വാഹന വകുപ്പ്.

തിരൂരങ്ങാടി: ഇഷ്ടത്തിനനുസരിച്ച് വാഹനത്തിന് മോടികൂട്ടി നിരത്തുകളിൽ പായുന്നവർക്ക് മോട്ടോർ വാഹന വകുപ്പിൻ്റെ കടിഞ്ഞാൺ. ഇത്തരക്കാരെ പിന്നാലെയുണ്ട് ഉദ്യോഗസ്ഥർ.രൂപമാറ്റം വരുത്തി മറ്റ് യാത്രക്കാർക്ക് അപകടകരമായ രീതിയിൽ കറങ്ങിയ ജീപ്പാണ് മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ മഞ്ചേരിയിൽ വെച്ച് കസ്റ്റഡിയിലെടുത്തത്. ഇൻഷൂറൻസ് ഇല്ലാതെയും,നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കാതെയും,വാഹനത്തിൻ്റെ ബോഡികളിലും ടയറുകളിലും രൂപമാറ്റം വരുത്തിയും, ആവശ്യത്തിന് ലൈറ്റുകൾ ഇല്ലാതെയും, കണ്ണഞ്ചിപ്പിക്കുന്ന കളർ ലൈറ്റുകൾ സ്ഥാപിച്ചും, വാഹനത്തിൻ്റെ കളർമാറ്റിയും, എയർഹോൺ ഉപയോഗിച്ചും വിവിധ തരത്തിൽ മാറ്റം വരുത്തിയ വാഹനം ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. 26,000 രൂപ പിഴ ഈടാക്കി. ഫ്രീക്കാക്കി നിരത്തിലിറങ്ങിയ ഇരുചക്രവാഹനത്തിനും 15000 രൂപ പിഴ ഈടാക്കി. നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കാതെയും,കാതടപ്പിക്കുന്ന ശബ്ദത്തിലുള്ള സൈലൻസർ ഘടിപ്പിച്ചും...
Local news

യൂത്ത് കോൺഗ്രസ് വിറക് വിതരണ സമരം നടത്തി

തിരൂരങ്ങാടി: പാചകവാതക വില വർധനക്കെതിരെ നന്നമ്പ്ര മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി വെള്ളിയാമ്പുറത്ത് വിറക് വിതരണ സമരം നടത്തി.മണ്ഡലം പ്രസിഡൻ്റ് പി.പി മുനീർ അധ്യക്ഷത വഹിച്ചു.കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഷാഫി പൂക്കയിൽ ഉദ്ഘാടനം ചെയ്തു. സജിത്ത് കാച്ചീരി മുഖ്യ പ്രഭാഷണം നടത്തി. ബാങ്ക് പ്രസിഡൻ്റ് കെ.പി ഹൈദ്രോസ് കോയ തങ്ങൾ, ഗാന്ധിദർശൻ സമിതി ജില്ലാ പ്രസിഡൻ്റ് പി.കെ എം ബാവ, യു.വി അബ്ദുൽ കരീം, നാസർ അണ്ടിയത്ത്, ഹണീഷ് പുല്ലാണി, ലത്തീഫ് കൊടിഞ്ഞി, അച്ചു നന്നമ്പ്ര, അലി വെള്ളിയമ്പുറം, എന്നിവർ സംസാരിച്ചു. ഷഫീഖ് ചെമ്മട്ടി സ്വാഗതവും കെ.പി ഇബ്രാഹിം നന്ദിയുo പറഞ്ഞു....
error: Content is protected !!